കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയും ചാനലിന്റെ വെബ്, മൊബൈല്‍ പ്ലാറ്റ്ഫോമുകള്‍ വഴിയും കായികമേള ലോകത്തെവിടെ നിന്നും ലൈവായി കാണാനും ഈ വര്‍ഷം സംവിധാനം ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ 3-ന് രാവിലെ 07.00 മുതല്‍ 11.00 വരെയും ഉച്ചയ്ക്ക് 01.00 മുതല്‍ 05.00 വരെയും ഡിസംബര്‍ 4-ന് രാവിലെ 06.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും വൈകുന്നേരം 04.10 മുതല്‍ രാത്രി 08.30 വരെയും കൈറ്റ് വിക്ടേഴ്സില്‍ ലൈവായി കായികമേള കാണാം. തിങ്കളാഴ്ച രാവിലെ 06.30 മുതല്‍ 12.00 വരെയും […]Read More
ഡിസംബര്‍ 3 ന് തുടങ്ങുന്ന സംസ്ഥാന സ്കൂള്‍ കായികമേളയുടെ മുഴുവന്‍ മത്സരക്രമവും ഫലങ്ങളും തത്സമയം ലഭിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം കൈറ്റ് സജ്ജമാക്കി. www.sports.kite.kerala.gov.in പോര്‍ട്ടല്‍ വഴി സബ് ജില്ലാതലം മുതല്‍ സംസ്ഥാനതലം വരെ മത്സര നടത്തിപ്പിന്റെ വിശദാംശങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനായി ലഭിക്കും. മത്സര വേദികളിലെ തത്സമയ ഫലവും, മീറ്റ് റെക്കോര്‍ഡുകളും ഈ പോര്‍ട്ടലിലൂടെ ലഭിക്കും. ഓരോ കുട്ടിയുടെയും ഉപ ജില്ലാതലം മുതല്‍ ദേശീയതലം വരെയുള്ള എല്ലാ പ്രകടന വിവരങ്ങളും കൃത്യമായി ട്രാക്ക് ചെയ്യാനുള്ള എസ്.എസ്.യു.ഐ.ഡി (സ്കൂള്‍ സ്പോര്‍ട്സ് […]Read More
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധന. ഒരു പവൻ സ്വർണ്ണത്തിന് 160 രൂപയും, ഒരു ഗ്രാം സ്വർണ്ണത്തിന് 20 രൂപയും വർധിച്ച്, ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 39,000 രൂപയും, ഒരു ഗ്രാം സ്വർണ്ണത്തിന് 4875 രൂപയുമാണ് വില.Read More
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ വാച്ച്മാൻ തസ്തികയിലെ താൽക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ഡിസംബർ 3ന് രാവിലെ 10 മണിക്ക് കോളേജിൽ വച്ച് നടത്തുന്നു. വാച്ച്മാൻ തസ്തികയിൽ മുൻകാലപരിചയമുളളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. ഫോൺ : 0471-2360391.Read More
കേരള സർക്കാർ സാംസ്കാരികവകുപ്പ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമത്തിലേക്ക് ആയ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10-ാം ക്ലാസ്സ് ആണ് മിനിമം യോഗ്യത. ആയയുടെ പ്രവർത്തി പരിചയം, കുട്ടികൾക്ക് ക്രാഫ്റ്റ് മേക്കിങ് അറിയുന്നവർ, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയുന്നവർ, എന്നിവർക്ക് മുൻഗണന. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 10. കൂടുതൽ വിവരങ്ങൾക്ക് ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്ന വിലാസത്തിലോ secretaryggng@gmail.com എന്ന മെയിലിലോ, ബന്ധപ്പെടേണ്ടതാണ്. ഫോൺ – 0471-2364771.Read More
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെന്റർ പ്രിൻസിപ്പാൾ തസ്തികയിലേക്ക് പ്രതിമാസം 20,000/- രൂപ ഹോണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് കരാർ നിയമനത്തിനായി ഉന്നത വിദ്യാഭ്യാസവകുപ്പിൽ നിന്നും പ്രിൻസിപ്പാൾ/ സെലക്ഷൻ ഗ്രേഡ് ലെക്ച്ചർ/ സീനിയർ ഗ്രേഡ് ലക്ച്ചർ തസ്തികകളിൽ വിരമിച്ചവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയാറാക്കിയ അപേക്ഷ എന്നിവ സഹിതം ഡിസംബർ 8 ന് വൈകുന്നേരം 5 മണിക്ക് മുൻപായി ഡയറക്ടർ, പട്ടികജാതി […]Read More
ശൈത്യകാലത്ത് ഉൾപ്പെടുത്തേണ്ട സൂപ്പർഫുഡുകളിൽ ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശൈത്യകാലത്ത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനക്കേട് പരിഹരിക്കാനും സഹായിക്കും. വേഗത്തിലുള്ള കൊഴുപ്പ് കത്തിക്കാനും ശരീരഭാരം കുറയ്ക്കാനും കഴിക്കാവുന്ന ഏറ്റവും ജ്യൂസുകളിലൊന്നാണ് നെല്ലിക്ക ജ്യൂസ്. വിറ്റാമിൻ സിയുടെ ഉയർന്ന ഉള്ളടക്കം കാരണം ശരീരത്തിലെ രോഗങ്ങളെ ചെറുക്കാൻ ഇത് സഹായിക്കുന്നു. നെല്ലിക്ക പച്ചയായോ പൊടിയായോ ദ്രാവക രൂപത്തിലോ കഴിക്കാം. നെല്ലിക്ക ജ്യൂസ് പതിവായി കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഇൻസുലിനോടുള്ള നമ്മുടെ ശരീരത്തിന്റെ പ്രതികരണത്തെ […]Read More
മഞ്ഞുകാലത്ത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. അതുകൊണ്ടു തന്നെ ഈ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഭക്ഷണരീതി പിന്തുടരേണ്ടത് വളരെ പ്രധാനമാണ്. അത്തരത്തില്‍ മഞ്ഞുകാലത്ത് കഴിക്കേണ്ട പച്ചക്കറികളിൽ ഒന്നാണ് ക്യാരറ്റ്. പ്രത്യേകിച്ച്, ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ഏറെ നല്ലതാണ്. വിറ്റാമിൻ എ, സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. ക്യാരറ്റ് ജ്യൂസിന്‍റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ക്യാരറ്റില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്‍റിഓക്സിഡന്‍റുകളും മറ്റ് […]Read More
ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങൾക്ക് തയാറെടുക്കുന്ന തലസ്ഥാന നഗരത്തിൽ ആഘോഷങ്ങളുടെ മാറ്റുകൂട്ടാൻ വസന്തം വരുന്നു. കേരള റോസ് സൊസൈറ്റിയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് പുഷ്പ വസന്തമൊരുക്കിയാണ് ആഘോഷങ്ങളെ വരവേൽക്കുന്നത്. ‘നഗര വസന്തം’ എന്ന് പേരിട്ടിട്ടുള്ള പുഷ്‌പോത്സവം ഡിസംബർ 21ന് ആരംഭിക്കും. നഗരവീഥികളും കനകക്കുന്ന് പരിസരവുമെല്ലാം വസന്തത്തിൽ മുങ്ങും. വെള്ളയമ്പലത്തുനിന്നും കവടിയാർ, ശാസ്തമംഗലം, വഴുതക്കാട്, സ്‌പെൻസർ ജംക്ഷൻ റോഡുകളുടെ ഇരുവശങ്ങളും പൂച്ചെടികളും അലങ്കാരച്ചെടികളും കൊണ്ട് നിറയും. കോർപറേഷൻ ഓഫീസിനു മുന്നിൽ നിന്ന് ദേവസ്വം ബോർഡ് വരെയും പിഎംജി വരെയുമുള്ള […]Read More
ദൃശ്യ-അച്ചടി മാധ്യമ വിഭാഗങ്ങളിലെ മികച്ച സൃഷ്ടികൾക്കായി ആർ. ശങ്കരനാരായണൻ തമ്പി നിയമസഭാ മാധ്യമ അവാർഡ്, ഇ.കെ. നായനാർ നിയമസഭാ മാധ്യമ അവാർഡ്, ജി. കാർത്തികേയൻ നിയമസഭാ മാധ്യമ അവാർഡ് എന്നീ പേരുകളിൽ കേരളനിയമസഭ ഏർപ്പെടുത്തിയിരിക്കുന്ന മാധ്യമ അവാർഡുകൾക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. മലയാളഭാഷയുടെയും സംസ്‌കാരത്തിന്റെയും പരിപോഷണത്തിന് ശക്തി പകരുന്ന മാധ്യമ പ്രവർത്തനം, പൊതു സമൂഹത്തെ സ്വാധീനിക്കുകയും സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത അന്വേഷണാത്മക മാധ്യമ റിപ്പോർട്ട്, നിയമസഭാ നടപടികളുടെ റിപ്പോർട്ടിംഗ് എന്നിങ്ങനെ മൂന്ന് മേഖലകളിലാണ് അവാർഡ് നൽകുന്നത്. […]Read More