പെരുമ്പറമുഴക്കി, നാടിനെ വിളിച്ചുണർത്തി നടൻ അലൻസിയറുടെ നേതൃത്വത്തിൽ തിരുവനന്തപുരം പുത്തൻതോപ്പ് ഭരതഗ്രഹത്തിൽ വെച്ച് ഏഴ് ദിവസം നീണ്ട് നിൽക്കുന്ന തീയറ്റർ വർക്ക്ഷോപ്പിന് തുടക്കമായി. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പലേരി വർക്കഷോപ്പ് ഉദ്ഘാനം ചെയ്തു. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ മുഖ്യാതിഥിയായി. ക്യാമ്പ് ഡയറക്ടർ നടൻ അലൻസിയർ, ദേവേന്ദ്രനാഥ്, ജഫേഴ്സൻ, തുടങ്ങിയവർ പങ്കെടുത്തു. നാടറിയും നാടകത്തിനായി ഒരു കളിയാട്ടം എന്ന പേരിൽ പുതിയ കാലഘട്ടത്തിലെ നാടക സംസ്കാരം സമൂഹത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ക്യാമ്പ്. തുടർന്നുള്ള ദിവസങ്ങളിൽ […]Read More
കണ്ണുകളുടെ ആരോഗ്യത്തിന് ശ്രദ്ധ കൊടുക്കുന്നവരാണ് നമ്മളില്‍ പലരും. ചില ആഹാരങ്ങള്‍ കൂടുതലായി കഴിച്ചാല്‍ കണ്ണിന്‍റെ ആരോഗ്യം മികച്ച രീതീയിലാകും. ഇളനീര്‍, വേവിക്കാത്ത കാരറ്റ്, നെയ്യുചേര്‍ത്ത ചെറുപയര്‍, പാല്‍, തവിടുകളയാത്ത ധാന്യങ്ങള്‍, ബീന്‍സ്, ഇലക്കറികള്‍, തക്കാളി, കുരുമുളക്, മുന്തിരി, മുട്ട ഇവ കണ്ണിന്റെ അഴകിനും ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. ഇലക്കറികളില്‍ത്തന്നെ അടപതിയനില, ചീര, മുരിങ്ങയില ഇവ കണ്ണിന് ഏറെ പഥ്യമാണ്. കൃത്രിമനിറങ്ങള്‍ ചേര്‍ത്ത ഭക്ഷണങ്ങളും, ശീതളപാനീയങ്ങളും കണ്ണിന് ഗുണമല്ല. പകലുറക്കം, രാത്രി ഉറക്കമൊഴിയുക, ഉയരമുള്ള തലയണ ഉപയോഗിക്കുക, പുകവലി, […]Read More
മത്സരങ്ങള്‍ക്കായുള്ള ടിക്കറ്റ് ഇല്ലാത്ത ഫുട്‍ബോള്‍ ആരാധകര്‍ക്കും ഡിസംബര്‍ രണ്ടാം തീയ്യതി മുതല്‍ ഖത്തറില്‍ പ്രവേശിക്കാമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാൽ, മത്സരങ്ങള്‍ കാണാനുള്ള ടിക്കറ്റില്ലാത്തവര്‍ക്ക് ഹയ്യാ കാര്‍ഡ് ഉണ്ടായിരിക്കണം. ഒപ്പം ഖത്തറില്‍ താമസിക്കാനുള്ള ഹോട്ടല്‍ റിസര്‍വേഷനും നിര്‍ബന്ധമാണ്. 500 റിലായാണ് ഇതിനായുള്ള ഫീസ്. ഖത്തറിന്റെ ഔദ്യോഗിക ഹയ്യാ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി ഫുട്‍ബോള്‍ ആരാധകര്‍ക്ക് ഹയ്യാ കാര്‍ഡിന് അപേക്ഷ നല്‍കാം. ഇതിന് പുറമെ രാജ്യത്ത് പ്രവേശിച്ച ശേഷമുള്ള വവിധ താമസ ഓപ്ഷനുകള്‍ qatar2022.qa/book എന്ന വെബ്‍സൈറ്റ് […]Read More
റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ബയോമെഡിക്കൽ എൻജിനിയർ തസ്തികയിൽ നിയമിക്കപ്പെടുന്നതിന് ഡിസംബർ 5ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിവരങ്ങൾക്ക്: www.rcctvm.gov.in.Read More
തിരുവനന്തപുരം തിരുമല പിടിപി നഗറിൽ സ്ഥിതി ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ കാന്റീൻ നടത്തുന്നതിന് ടെണ്ടർ ക്ഷണിച്ചു. അടങ്കൽ തുക 10,000 രൂപ. അവസാന തീയതി ഡിസംബർ 5ന് വൈകുന്നേരം 2.30 വരെ. അപേക്ഷ ഫോമും അനുബന്ധരേഖകളും www.ildm.kerala.gov.in ൽ നിന്നും ഐ.എൽ.ഡി.എം ഓഫീസിൽ നിന്നും സൗജന്യമായി ലഭിക്കും.Read More
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് വ്യവസായ വാണിജ്യ വകുപ്പ് ആവിഷ്‌കരിച്ച അഗ്രോ ഇൻക്യുബേഷൻ ഫോർ സസ്റ്റൈനബിൾ എന്റർപ്രണർഷിപ്പ് പദ്ധതിയുടെ ഭാഗമായി സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. ചെറുകിട സംരംഭകർക്ക് ആരംഭിക്കാൻ സാധിക്കുന്ന മാംസാധിഷ്ഠിത മൂല്യവർദ്ധിത ഉത്പന്നങ്ങളിൽ ആണ് പരിശീലനം. കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ വെച്ച് ഡിസംബർ 14 മുതൽ 21 വരെയാണ് പരിശീലന ക്ലാസുകൾ. കോഴ്സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, ജിഎസ്ടി ഉൾപ്പെടെ 1180 രൂപ ആണ് ഫീസ്. താത്പര്യമുള്ളവർ www.kied.info ൽ […]Read More
കേരള സംസ്ഥാന മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഹോമിയോപ്പതി ഡോക്ടർമാർക്ക് ഹോളോഗ്രാം പതിച്ച അതീവ സുരക്ഷാ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിനുള്ള തീയതി ഡിസംബർ 31 വരെ നീട്ടിയതായി കൗൺസിൽ രജിസ്ട്രാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in.Read More
അബുദാബി ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഗ്രാന്‍ഡ് പ്രൈസ് വിജയിയെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനം. 3.5 കോടി ദിര്‍ഹം (77 കോടിയിലേറെ ഇന്ത്യന്‍ രൂപ) ആണ് ഗ്രാന്‍ഡ് പ്രൈസ് വിജയിക്ക് ലഭിക്കുക. ഡിസംബര്‍ മാസത്തിലുടനീളം ഉപഭോക്താക്കള്‍ക്ക് അടുത്ത തത്സമയ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ വാങ്ങാന്‍ അവസരമുണ്ട്. ജനുവരി മൂന്നാം തീയതിയാണ് ജീവിതം മാറ്റി മറിക്കുന്ന അടുത്ത നറുക്കെടുപ്പ്. ബിഗ് ടിക്കറ്റ് ഉപഭോക്താക്കളുടെ ടിക്കറ്റുകള്‍ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടും. ഭാഗ്യശാലികള്‍ക്ക് എല്ലാ ആഴ്ചയിലും ഒരു കിലോഗ്രാം […]Read More
ലോകത്തിന്റെ പല ഭാഗത്തും ഇപ്പോൾ ആഴ്ചയിൽ നാല് ദിവസം ജോലി മൂന്ന് ദിവസം അവധി എന്ന സാഹചര്യം വന്നിട്ടുണ്ട്. പല കമ്പനികളും ഇത് നടപ്പിലാക്കുന്നുമുണ്ട്. യുകെ -യിൽ നൂറ് കമ്പനികൾ തങ്ങളുടെ ജോലിക്കാർ ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി ചെയ്താൽ മതിയെന്ന് അംഗീകരിച്ചിരിക്കുകയാണ് ഇപ്പോൾ. ഇങ്ങനെ നാല് ദിവസം മാത്രം ജോലി ചെയ്താൽ ശമ്പളത്തിൽ കുറവുണ്ടാകുമോ എന്നാണോ ചിന്തിക്കുന്നത്. ശമ്പളത്തിൽ യാതൊരു കുറവുമില്ലാതെയാണ് ആ നാലുദിനം മാത്രം പ്രവൃത്തി ദിനം ആക്കിയിരിക്കുന്നത്. മൊത്തത്തിൽ യുകെ -യിൽ […]Read More
48,500 വർഷം പഴക്കമുള്ള ‘സോംബി വൈറസ്’-നെ പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ് ഗവേഷകർ. റഷ്യയിലെ സൈബീരിയൻ മേഖലയിലെ മഞ്ഞുപാളികൾക്കടിയിൽ നിന്നെടുത്ത13 വൈറസുകളെ ആണ് യൂറോപ്യൻ ഗവേഷകർ കണ്ടെത്തിയത്. സൈബീരിയയിലെ തടാകത്തിൻറെ അടിത്തട്ടിൽ ഖനീഭവിച്ചു കിടന്നതാണിത്. ഇതിലൊന്നിന് 48,500 വർഷം പഴക്കമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിർജീവമായ വൈറസുകളെ ഗവേഷകർ പുനരുജ്ജീവിപ്പിക്കുകയായിരുന്നു. ഇവയ്ക്ക് ‘സോംബി വൈറസുകൾ’എന്നാണ് ഗവേഷകർ നൽകിയ പേര്. പെർമാഫ്രോസ്റ്റുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ നിന്നാണ് 13 സോംബി വൈറസുകളെ പുനരുജ്ജീവിപ്പിച്ചത്. അതേസമയം, തങ്ങൾ പഠിച്ച വൈറസുകൾ സ്വാഭാവികമായി പുനരുജ്ജീവിക്കാനുള്ള സാധ്യത വളരെ […]Read More