Events Gulf

ബിഗ് ടിക്കറ്റ് ; സമ്മാനം ഇന്ത്യക്കാർക്ക്

മലയാളികളടക്കം നിരവധി പേര്‍ക്ക് വന്‍തുകയുടെ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ അവസരം നല്‍കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 246-ാമത് സീരീസ് തത്സമയ നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ മൂന്ന് കോടി ദിര്‍ഹം (66 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരനായ ഖാദന്‍ ഹുസ്സൈന്‍. 206975 എന്ന ടിക്കറ്റ് നമ്പരിലൂടെയാണ് ഇദ്ദേഹം സമ്മാനം നേടിയത്. 047913 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ തോമസ് ഒള്ളൂക്കാരനാണ് രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം സ്വന്തമാക്കിയത്. മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം നേടിയത് ഇന്ത്യക്കാരനായ പ്രഭ്ജീത് […]Read More

World

എലിയെ പിടിക്കുന്ന ജോലിക്ക് ശമ്പളം 1.39 കോടി രൂപ

എലിശല്യത്താൽ വീർപ്പുമുട്ടുന്ന അമേരിക്കയിലെ ന്യൂയോർക് നഗരത്തിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് മേയർ. ‘സമ്പൂർണ എലി നിർമാർജന യജ്ഞ’മാണ് നഗരത്തിൽ ഭരണകൂടം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. എലികൾക്കെതിരായ സമ്പൂർണ യുദ്ധമായിരിക്കും ഇതെന്നും മേയർ എറിക് ആദംസ് ട്വീറ്റ് ചെയ്തു. എലി നിർമാർജന പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറായിട്ടായിരിക്കും നിയമനം നൽകുക. 1,20,000 മുതൽ 1,70,000 ഡോളർവരെയാണ് ശമ്പള പാക്കേജ്. രൂപയിൽ കണക്കാക്കിയാൽ ഇത് 1,38,44,375.00 രൂപ വരും. എലി നിർമാർജന പദ്ധതികൾ തയ്യാറാക്കുക, മേൽനോട്ടം വഹിക്കുക, എലികളെ ഇല്ലാതാക്കാൻ വേണ്ടി പ്രവർത്തിക്കുന്ന […]Read More

Gulf

വി​ര​ല​ട​യാ​ളം നി​ർ​ബ​ന്ധം

ഉം​റ വി​സ​യി​ൽ പോ​കു​ന്ന കുവൈറ്റിൽ നി​ന്നു​ള്ള​വ​ർ​ക്ക് വി​ര​ല​ട​യാ​ളം നി​ർ​ബ​ന്ധ​മാ​ക്കി. പ്ര​വേ​ശ​ന ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​നം. ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യം ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. കുവൈറ്റിനൊ​പ്പം ബ്രി​ട്ട​ൻ, തു​ണീ​ഷ്യ, ബം​ഗ്ലാ​ദേ​ശ്, മ​ലേ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കും ഇ​ത് ബാ​ധ​ക​മാ​ണ്.​ സ്​​മാ​ർ​ട്ട് ഫോ​ണു​ക​ളി​ൽ ‘സൗ​ദി വി​സ ബ​യോ’​ആ​പ്ലി​ക്കേ​ഷ​ൻ ഡൗ​ൺ​ലോ​ഡ് ചെ​യ്താ​ണ് വി​ര​ല​ട​യാ​ളം ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​ത്. ആ​പ്ലി​ക്കേ​ഷ​നി​ൽ പ്ര​വേ​ശി​ച്ച​ശേ​ഷം വി​സ​യു​ടെ ത​രം നി​ർ​ണ​യി​ക്കു​ക, പാ​സ്​​പോ​ർ​ട്ട്​ ഇ​ൻ​സ്​​റ്റ​ന്റ്​ റീ​ഡ്​ ചെ​യ്യു​ക, ഫോ​​ൺ കാ​മ​റ​യി​ൽ മു​ഖ​ത്തി​ന്റെ ഫോ​​ട്ടോ​യെ​ടു​ത്ത്​ അ​പ് ലോ​ഡ് ചെ​യ്യു​ക, 10 വി​ര​ലു​ക​ളു​ടെ​യും […]Read More

Information

അപ്രന്റീസ് ട്രെയിനി ലൈബ്രേറിയൻ

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രന്റീസ് ട്രെയിനി ലൈബ്രേറിയനെ താൽക്കാലികമായി ആറു മാസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ സ്റ്റൈപന്റ് 6,000 രൂപ). യോഗ്യത SSLC, CLISc or Degree in Library & Information Science, തമിഴ് ഒരു വിഷയമായി പഠിക്കുകയോ അല്ലെങ്കിൽ തമിഴ് എഴുതാനും വായിക്കാനും അറിയുകയോ വേണം. പ്രായപരിധി 18-36. ഒഴിവുകളുടെ എണ്ണം ഒന്ന്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ആധാർ എന്നീ രേഖകൾ […]Read More

Information Jobs

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

പാറശ്ശാല താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി പാറശ്ശാലയിലെ AK, KASP, Medicep പദ്ധതികളിൽ ഒഴിവുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരുടെ താല്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ പി.ഡി.സി, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡി.സി.എ/ തത്തുല്ല്യ കമ്പ്യൂട്ടർ പരിജ്ഞാനം തുടങ്ങിയ യോഗ്യതകൾ ഉണ്ടായിരിക്കണം. അപേക്ഷകർ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുൾപ്പെടുന്നവരാകണം. ഡിസംബർ 12 വൈകിട്ട് അഞ്ചിന് മുൻപ് അപേക്ഷകൾ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫിസുമായി ബന്ധപ്പെടുക. ഫോൺ: 0471- 2202266.Read More

Jobs

ശുചിത്വമിഷനിൽ ഒഴിവുകൾ

ശുചിത്വ മിഷനിലെ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റിന്റെ വെബ്സൈറ്റായ www.kcmd.in വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 9 വൈകുന്നേരം 5 മണി. വിശദവിവരങ്ങൾക്ക്: www.kcmd.in.Read More

Information Jobs

അപേക്ഷകൾ ക്ഷണിച്ചു

ഒരു പ്രമുഖ ഗവണ്മെന്റ് സ്ഥാപനത്തിലെ വിവിധ തസ്തികകളിലേക്ക് നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് അപേക്ഷകൾ ക്ഷണിച്ചു. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റിന്റെ വെബ്സൈറ്റായ www.kcmd.in വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 16 വൈകുന്നേരം 5 മണി. വിശദവിവരങ്ങൾക്ക്: www.kcmd.in.Read More

Education

സർക്കാർ ഓഫീസുകളിൽ ഇന്റേൺഷിപ്പ് പദ്ധതിക്ക് തുടക്കം

കോഴിക്കോട് കലക്ട്രേറ്റിൽ ഭിന്നശേഷി വിദ്യാർത്ഥികളുടെ ഇന്റേൺഷിപ്പ് പ്രോ​ഗ്രാമിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ വികസന സമിതി കമ്മീഷ്ണർ എം.എസ്‌ മാധവികുട്ടി നിർവഹിച്ചു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി മികച്ച പ്രവർത്തനങ്ങളാണ് ജില്ല കാഴ്ചവെക്കുന്നത്. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സർക്കാർ ഓഫീസുകളിൽ ഇന്റേൺഷിപ്പ് നൽകുന്നതിലൂടെ അവരുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കാൻ സാധിക്കട്ടെയെന്നും ഡി.ഡി.സി ഉദ്ഘാടന പ്രസം​ഗത്തിൽ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ കീഴിലുള്ള സഹായി സെല്ലിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ഗവ. ഭിന്നശേഷി തൊഴിൽ പരിശീലന കേന്ദ്രത്തിൽ നിന്നും ഡി.സി.എ കമ്പ്യൂട്ടർ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ […]Read More

Health

എന്താണ് ചെങ്കണ്ണ്

കണ്ണില്‍ ഉണ്ടാകുന്ന ഒരു രോഗാണുബാധയാണ് ചെങ്കണ്ണ്. കണ്ണ് ദീനം എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു. ബാക്ടീരിയ, വൈറസ് എന്നിവ മൂലം ചെങ്കണ്ണ് ബാധിക്കാമെന്നതിനാല്‍ കൃത്യമായ ചികിത്സയ്ക്ക് നേത്രരോഗ വിദഗ്ധനെ സമീപിക്കേണ്ടതാണ്. രോഗ ലക്ഷണങ്ങള്‍:-കണ്ണ് ചുവപ്പ്, അമിത കണ്ണുനീര്‍, കണ്‍പോളകളില്‍ വീക്കം, ചൊറിച്ചില്‍, പഴുപ്പ്, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പഴുപ്പ് കാരണം കണ്ണ് തുറക്കാന്‍ പ്രയാസം എന്നിവയാണ് ചെങ്കണ്ണിന്റെ ലക്ഷണം. എത്ര ദിവസം വിശ്രമിക്കണം:-ചെങ്കണ്ണ് ബാധിച്ചാല്‍ സാധാരണ ഗതിയില്‍ 5 മുതല്‍ 7 ദിവസം വരെ നീണ്ടു നില്‍ക്കാം. […]Read More

Business

ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 578 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. […]Read More