ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ഇലക്ട്രോണിക്‌സ് എൻജിനിയറിങ്, കമ്പ്യൂട്ടർ എൻജിനിയറിങ് എന്നീ ലക്ചറർ തസ്തികകളിലെ അധ്യാപക ഒഴിവുകളിലേക്ക് താത്ക്കാലിക അധ്യാപക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത അതത് വിഷയത്തിൽ 1st ക്ലാസ് ബി.ടെക് ബിരുദം. താത്പര്യമുള്ളവർ അപേക്ഷകൾ ബയോഡാറ്റാ സഹിതം ഇ-മെയിൽ ആയി അയയ്‌ക്കണം. ഇ-മെയിൽ : – mptpainavu.ihrd@gmail.com. അവസാന തിയതി ഡിസംബർ 7. കൂടുതൽ വിവരങ്ങൾക്ക് : 04862 297617, 9495276791, 8547005084.Read More
പല്ലിന്റെ മഞ്ഞനിറം പലപ്പോഴും ചിലരെയെങ്കിലും അലട്ടുന്ന പ്രശ്നമാണ്. ഇതകറ്റാനായി കെമിക്കല്‍ സമ്പുഷ്ടമായ കാര്യങ്ങള്‍ ഉപയോഗിക്കുകയും ചെയ്യാറുണ്ട്. ഇത് കാരണം നിങ്ങളുടെ പല്ലുകള്‍ ദുര്‍ബലമാകാന്‍ തുടങ്ങുന്നു. അത്തരമൊരു സാഹചര്യത്തില്‍ ചില വീട്ടു വൈദ്യങ്ങൾ പരീക്ഷിച്ച് നോക്കാവുന്നതാണ്. വീട്ടുവൈദ്യങ്ങള്‍ പറയുന്നതിന് മുൻപ് പല്ലുകളില്‍ മഞ്ഞനിറം ഉണ്ടാക്കുന്നത് എന്താണെന്ന് പറയാം. വാസ്തവത്തില്‍ പല്ലുകള്‍ മഞ്ഞനിറമാകുന്നതിന് നിരവധി കാരണങ്ങളുണ്ടാകാം. പുകവലി, മോശം ശുചിത്വം, ജനിതകമോ തെറ്റായ ഭക്ഷണമോ കാരണം. ബേക്കിംഗ് സോഡയും നാരങ്ങാനീരും പല്ലിന്റെ മഞ്ഞനിറം ഇല്ലാതാക്കാന്‍ വളരെ ഫലപ്രദമാണ്. ഇതിനായി ഒരു […]Read More
ശൈത്യകാലത്ത് പഴങ്ങൾ കഴിക്കുന്നത് ജലാംശം നൽകാനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇതിലെ മൈക്രോ ന്യൂട്രിയന്റുകളാണ് അതിന് സഹായിക്കുന്നത്. ഓറഞ്ച്, പേരക്ക, മുന്തിരിപ്പഴം, ആപ്പിൾ, മാതളം എന്നിവയെല്ലാം ഈ സമയത്ത് ഇന്ത്യയിൽ ധാരാളമായി കാണപ്പെടുന്നു. ഉയർന്ന പോഷകമൂല്യവും ഉയർന്ന അളവിലുള്ള നാരുകളും വിറ്റാമിനുകളും വെള്ളവും കാരണം നമ്മുടെ ഭക്ഷണത്തിൽ ഓറഞ്ച് ഉൾപ്പെടുത്തുന്നതിന്റെ ഗുണങ്ങൾ നിരവധിയാണ്. ആന്റിഓക്‌സിഡന്റായ വിറ്റാമിൻ സിയുടെ മികച്ച ഉറവിടം എന്ന നിലയിൽ ക്യാൻസർ കോശങ്ങളുടെ രൂപീകരണം തടയാൻ ഓറഞ്ച് സഹായിക്കും. നാരുകളുടെയും പൊട്ടാസ്യത്തിന്റെയും ഉറവിടമാണ് ഓറഞ്ച്. […]Read More
ഇന്ന് ദിനംപ്രതി നൂറുകണക്കിന് ടെക്സ്റ്റ് മെസ്സേജുകൾ ആണ് നമ്മുടെ ഫോണുകളിലേക്ക് വരുന്നതും നമ്മൾ തിരിച്ചയക്കുന്നതും. എന്നാൽ, ലോകത്തിൽ ആദ്യമായി ഒരു ടെക്സ്റ്റ് മെസ്സേജ് അയച്ചത് എന്നാണെന്ന് അറിയാമോ? 30 വർഷങ്ങൾക്ക് മുൻപുള്ള ഒരു ഡിസംബർ മൂന്നിനായിരുന്നു അത്. കൃത്യമായി പറഞ്ഞാൽ 1992 ഡിസംബർ മൂന്നിന്. സാങ്കേതികവിദ്യയുടെ വളർച്ചയിലെ ഒരു നാഴികക്കല്ല് തന്നെയായിരുന്നു ഈ നേട്ടം. ആദ്യത്തെ ടെക്സ്റ്റ് മെസ്സേജ് അയച്ച് 30 വർഷങ്ങൾ പിന്നിടുമ്പോൾ സാങ്കേതികപരമായി നാം ഏറെ മുൻപോട്ടു പോയിരിക്കുന്നു. ടെക്സ്റ്റ് മെസ്സേജുകളിൽ നിന്നും വോയിസ് […]Read More
ശുചിത്വ മിഷനിലെ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റിന്റെ വെബ്സൈറ്റായ www.kcmd.in വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 9 വൈകുന്നേരം 5 മണി. വിശദവിവരങ്ങൾക്ക്: www.kcmd.in.Read More
പതിമുഖം ഇട്ട് തിളപ്പിക്കുന്ന വെള്ളത്തിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ആന്റിബയോട്ടിക്കുകളാൽ സമ്പുഷ്ടമായ പതിമുഖത്തിന്റെ പുറം തൊലി ദഹനത്തിന് വളരെയധികം സഹായിക്കുമെന്നാണ് പറയുന്നത്. പതിമുഖത്തിൽ അടങ്ങിയിട്ടുള്ള സാപ്പോണിൻ പോലുള്ള ആന്റിഓക്സിഡന്റുകൾ അൽഷിമേഴ്സ്, പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങളെ തടയുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പതിമുഖം പ്രമേഹ നിയന്ത്രണത്തിന് നല്ലതാണ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. പതിമുഖത്തിന്റെ സത്തിൽ വൻകുടൽ അർബുദത്തെ ചെറുക്കാനുള്ള ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. പതുമുഖം വെള്ളത്തിന്റെ ഗ്യാസ്‌ട്രോപ്രൊട്ടക്റ്റീവ് പ്രവർത്തനങ്ങൾ അൾസർ ചികിത്സിക്കുന്നതിന് ഉപയോഗിക്കാറുണ്ട്. വായിൽ കാണപ്പെടുന്ന സ്‌ട്രെപ്‌റ്റോകോക്കസ് […]Read More
കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ ഡിസംബർ 17ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. കൊച്ചി ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് ബി.സി.എ/എം.സി.എ/ബി.ടെക് (കമ്പ്യൂട്ടർ സയൻസ്) യോഗ്യതയായുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ 23 ഒഴിവുകളിലേക്കാണ് പ്ലേസ്മെന്റ് നടത്തുന്നത്. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഡിസംബർ 16ന് ഉച്ചയ്ക്ക് ഒന്നിനകം https://bit.ly/3AWYbMv എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: www.facebook.com/MCCTVM, […]Read More
പ്രീ ക്വാർട്ടർ മത്സരത്തിന്‍റെ പിരിമുറുക്കത്തിനിടയിലും ഫ്ലാഷ് ബാക്ക് ഫോട്ടോഷൂട്ടുമായി ഫ്രഞ്ച് താരങ്ങൾ. നിലവിലെ ചാമ്പ്യന്മാരാണ്, ഗ്രൂപ്പിലെ വമ്പന്മാരായി തന്നെയാണ് പ്രീ ക്വാർട്ടറിലെത്തിയതും. പക്ഷേ, വന്ന വഴി മറക്കുന്നവരല്ല ഫ്രഞ്ച് താരങ്ങൾ. ചെറുപ്പത്തിൽ ആദ്യമായി കളിച്ച ക്ലബിന്‍റെ ജേഴ്സി അണിഞ്ഞാണ് താരങ്ങൾ കളി പഠിച്ച കാലത്തെ ഓർമ്മകൾ പുതുക്കിയത്.Read More
തിരുവനന്തപുരം ജില്ലയിൽ വിവിധ ബ്ലോക്കുകളിലേക്ക് രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനം പദ്ധതിയുടെ പദ്ധതിയുടെ ഭാഗമായി വെറ്ററിനറി സർജൻമാരെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. താൽപര്യമുള്ളവർ ഡിസംബർ 5ന് തമ്പാനൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന വാക് ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ (KSVC) രജിസ്‌ട്രേഷൻ ഉള്ള ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471-2330736 എന്ന നമ്പറിൽ ബന്ധപ്പെടാം. ഇന്റർവ്യൂവിന് പങ്കെടുക്കുമ്പോൾ ബയോ ഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും പ്രവൃത്തിപരിചയം ഉണ്ടെങ്കിൽ അവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം.Read More
തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ പെർഫോമിംഗ് ആർട്സ് എന്ന വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട്. മാസ്റ്റർ ഓഫ് തിയേറ്റർ ആർട്സ് (MTA) ആണ് യോഗ്യത. ഉദ്യോഗാർഥികൾ അസൽ രേഖകളുമായി ഡിസംബർ എട്ടിനു രാവിലെ 11നു കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2323964, 9446497851, www.gctetvpm.ac.in.Read More