ബോക്സ് ഓഫീസിൽ 500 കോടി കളക്ഷനിലേക്ക് കടക്കുകയാണ് ‘ജയിലർ’. ‘ജയിലറി’ന്റെ വിജയം ആരാധകര്‍ ആഘോഷിക്കുമ്പോള്‍ രജനികാന്ത് തീര്‍ഥാടനത്തിലാണ്. ഹിമാലയ സന്ദര്‍ശനം നടത്തിയ ശേഷം താരം ഇന്നലെ ഉത്തര്‍പ്രദേശില്‍ എത്തി. എയർപോർട്ടിലെത്തിയ രജനി എഎൻഐയോട് നടത്തിയ പ്രതികരണത്തിൽ, താൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും അദ്ദേഹത്തോടൊപ്പം ജയിലർ കാണുമെന്നും പറഞ്ഞു.Read More
യു.എ.ഇ മലയാളി ഫുട്ബാൾ പ്രേമികളെ ആവേശം കൊള്ളിക്കാൻ ഇഷ്ട താരങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ് ടീം സെപ്റ്റംബർ അഞ്ചിന് ദുബൈയിലെത്തും. ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായുള്ള പരിശീലന മത്സരങ്ങൾക്കായാണ് ടീം പ്രവാസി മണ്ണിലേക്കെത്തുന്നത്. സെപ്റ്റംബർ അഞ്ചു മുതൽ 16 വരെ 11 ദിവസത്തെ പരിശീലനമാണ് ദുബൈയിൽ നടത്തുക. ഇതിനിടയിൽ യു.എ.ഇ പ്രമുഖ പ്രോലീഗ് ക്ലബ്ബുകളുമായി ടീം സന്നാഹ മത്സരവും നടത്തും. സെപ്റ്റംബർ ഒമ്പതിന് സബീൽ സ്റ്റേഡിയത്തിൽ വെച്ച് അൽ വസൽ എഫ്.സിയുമായാണ് ടീമിന്‍റെ ആദ്യ സൗഹൃദ മത്സരം. […]Read More
അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെ എസ് ആര്‍ ടി സി യാത്ര സൗജന്യമാക്കും. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 10-ാം തരം കഴിഞ്ഞ കുട്ടികൾക്ക് തൊട്ടടുത്ത സ്കൂളിൽ പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്, സ്റ്റൈപ്പന്റ്, കോളേജ് ക്യാന്‍റീനില്‍ സൗജന്യ ഭക്ഷണം എന്നിവ നൽകും.Read More
കുവൈത്തിലെ ഇന്ത്യന്‍ എംബസി ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന കുവൈത്ത് സ്വദേശികള്‍ക്കായി മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ സംവിധാനം അവതരിപ്പിച്ചു. കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ആദര്‍ശ് സ്വായ്കയാണ് ഇക്കാര്യം അറിയിച്ചത്. ആറ് മാസത്തേക്ക് ഒന്നിലധികം തവണ ഇന്ത്യയിലേക്ക് സന്ദർശനം നടത്താന്‍ അനുവദിക്കുന്നതാണ് ഈ വിസ. വിസയുടെ സാധുത കാലയളവായ ആറ് മാസത്തേക്ക് ഇന്ത്യയിലേക്ക് നിരവധി തവണ യാത്രകള്‍ നടത്താന്‍ ഇതിലൂടെ സാധിക്കും. കൂടാതെ അയൽരാജ്യങ്ങളായ ദക്ഷിണേഷ്യൻ രാജ്യങ്ങള്‍ സന്ദർശിക്കാനും, വിസാ കാലയളവില്‍ തിരികെ വീണ്ടും ഇന്ത്യയിലേക്ക് നിരവധി […]Read More
‘ഇന്ത്യൻ പെലെ‘ എന്ന് അറിയപ്പെട്ടിരുന്ന ഇന്ത്യൻ ഫുട്ബോൾ ടീം മുൻ നായകൻ മുഹമ്മദ് ഹബീബ്(74) അന്തരിച്ചു. മറവിരോഗം പാര്‍ക്കിന്‍സണ്‍സ് രോഗങ്ങള്‍ മൂലം ചികിത്സയിലിരിക്കെ ഹൈദരാബാദിലായിരുന്നു ഹബീബിന്‍റെ അന്ത്യം. ഇന്ത്യന്‍ ഫുട്ബോളിന്‍റെ സുവര്‍ണ കാലത്ത് 1965നും 1976നും ഇടയിൽ രാജ്യത്തിനായി കളിച്ച ഹബീബ് 1970 ഏഷ്യൻ ഗെയിംസിൽ സയ്യിദ് നയീമുദ്ദീന്‍റെ നേതൃത്വത്തില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമിൽ അംഗമായിരുന്നു. രാജ്യം കണ്ട ഏറ്റവും മികച്ച മിഡ് ഫീല്‍ഡറും പ്ലേ മേക്കറുമായിരുന്നു ഹബീബ്. 1970ല്‍ ബ്രസീല്‍ ഇതിഹാസം സാക്ഷാല്‍ പെലെയുടെ […]Read More
സുലഭ് ഇൻ്റർനാഷണൽ സ്ഥാപകൻ ഡോ ബിന്ദേശ്വർ പഥക് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ദില്ലി എയിംസിൽ വെച്ചാണ് അന്ത്യം. സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തിയതിന് പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. ശൗചാലയങ്ങളുടെ പ്രചരണത്തിൽ വലിയ പങ്ക് വഹിച്ച സംഘടനയാണ് സുലഭ് ഇൻ്റർനാഷണൽ. 1970-ലാണ് ബിന്ദേശ്വർ പഥക് സുലഭ് ഇന്റർനാഷണൽ സോഷ്യൽ സർവീസ് ഓർഗനൈസേഷൻ സ്ഥാപിച്ചത്.Read More
പ്രശസ്ത ഗുസ്തിതാരം വിനേഷ് ഫോഗട്ട് ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്‍മാറി. ഇടതുകാല്‍മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്നാണ് പിന്മാറ്റം. മറ്റന്നാള്‍ മുബൈയില്‍ ശസ്ത്രകിയ നടത്തുമെന്ന് വിനേഷ് ഫോഗട്ട് അറിയിച്ചു. ഞായാറാഴ്ചയാണ് പരിശീലനത്തിനിടെ പരിക്കേറ്റത്. സ്കാനിങ്ങിനും പരിശോധനക്കും ശേഷം ശസ്ത്രകിയ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിനെ സ്വര്‍ണമെഡല്‍ ജേതാവാണ് വിനേഷ് ഫോഗട്ട്. സെലക്ഷന്‍ ട്രയല്‍സില്ലാതെ ഏഷ്യന്‍ ഗെയിസ് ടീമില്‍ വിനേഷിനെ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. പരുക്ക് ഭേദമായ ശേഷം അടുത്ത വര്‍ഷത്തെ പാരീസ് ഒളിംമ്പിക്സില്‍ രാജ്യത്തിന് വേണ്ടിയിറങ്ങുമെന്നും വിനേഷ് ഫോഗട്ട് പ്രത്യാശ […]Read More
കരസേനയുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ പൊൻമുടിയിൽ സംഘടിപ്പിച്ചു. തിരുവനന്തപുരത്തെ പാങ്ങോട് സൈനിക കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ കരസേനയിലെ ഒരു സംഘം പൊൻമുടി കുന്നിൽ സ്വാതന്ത്ര്യദിനം ആഘോഷമാക്കുകയായിരുന്നു. സംഘം കാൽ നടയാത്രയായി മലമുകളിലെത്തി ദേശീയ പതാക ഉയർത്തി പ്രതിജ്ഞയെടുത്തു. തുടർന്ന് വിവിധ സ്‌കൂളുകൾ സന്ദർശിക്കുകയും കരസേനയിലെ അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വിദ്യാർത്ഥികളോട് സംവദിക്കുകയും ചെയ്തു.Read More
ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ രേഖകളുടെ ചിത്രങ്ങള്‍ അക്ഷയ് കുമാര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അക്ഷയ് കുമാറിനെതിരെ നിരന്തരം ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ ഒന്നായിരുന്നു അക്ഷയ് കുമാര്‍ കനേഡിയന്‍ പൗരനാണ് എന്നത്. അടുത്തിടെ ഇന്ത്യന്‍ പൗരത്വം നേടാനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്ന് അക്ഷയ് വ്യക്തമാക്കിയിരുന്നു. മുന്‍പ് താന്‍ എന്തുകൊണ്ട് കനേഡിയന്‍ പൗരത്വം സ്വീകരിച്ചുവെന്ന് അക്ഷയ് വ്യക്തമാക്കിയിട്ടുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍റെ സിനിമകള്‍ വിജയിക്കുന്നുണ്ടായിരുന്നില്ല. 14- 15 സിനിമകള്‍ തുടര്‍ച്ചയായി […]Read More
പുല്ലുവിള സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി മുഖേന ലാബ് ടെക്നിഷ്യനെ നിയമിക്കുന്നു. ആഗസ്റ്റ് 18ന് രാവിലെ 10.30ന് പുല്ലുവിള സി.എച്ച്.സിയിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ഡി.എം.എൽ.ടിയോ ബി.എസ്‌സി എം.എൽ.ടിയോ ഉണ്ടായിരിക്കണം. പ്രായം 45 വയസിൽ താഴെ.Read More