Business

സെൻസെക്‌സ് 403 പോയിന്റ് ഉയർന്നു

റീടൈൽ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും ദുർബലമായതും ദുർബലമായ വ്യാവസായിക ഉൽപ്പാദന ഡാറ്റയും നിക്ഷേപകർക്ക് പ്രതീക്ഷ നൽകിയതിനാൽ, രണ്ട് ദിവസത്തെ നഷ്ടം നേരിട്ട ഇക്വിറ്റി വിപണി ഇന്ന് ഉയർന്നു. പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്‌സ് 403 പോയിന്റ് അഥവാ 0.65 ശതമാനം ഉയർന്ന് 62,533 ലും നിഫ്റ്റി 11 പോയിന്റ് അല്ലെങ്കിൽ 0.6 ശതമാനം ഉയർന്ന് 18,608 ലും വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സിൽ ഇന്ന് ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, എം ആൻഡ് എം, ടെക് എം, എച്ച്സിഎൽ ടെക്, […]Read More

Information

കർഷക രജിസ്‌ട്രേഷൻ ആരംഭിച്ചു

സപ്ലൈകോ വഴി നടപ്പിലാക്കുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2022-23 രണ്ടാംവിള സീസണിലെ ഓൺലൈൻ കർഷക രജിസ്‌ട്രേഷൻ ഡിസംബർ 15 മുതൽ ആരംഭിക്കും. സപ്ലൈകോയുടെ നെല്ല് സംഭരണ ഓൺലൈൻ വെബ് പോർട്ടലിലാണ് (www.supplycopaddy.in) കർഷകർ രജിസ്റ്റർ ചെയ്യേണ്ടത്. നിലവിലുള്ള സർക്കാർ വ്യവസ്ഥകൾ പൂർണമായും അംഗീകരിച്ചുകൊണ്ടുവേണം കർഷകർ നെല്ല് സംഭരണത്തിനായി രജിസ്റ്റർ ചെയ്യുന്നത്. ബന്ധപ്പെട്ട വിശദാംശങ്ങളും വ്യവസ്ഥകളും വെബ്‌സൈറ്റിൽ ലഭ്യമാണ്.Read More

Information

സ്ത്രീ ശക്തി SS- 343 ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-343 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള […]Read More

Jobs

സ്റ്റെനോഗ്രാഫർ ഒഴിവ്

കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, ആഡ്വൈസറി ബോർഡിന്റെ എറണാകുളം ഓഫീസിൽ സ്റ്റെനോഗ്രാഫർ ഒഴിവിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയറ്റ്, ഹൈക്കോടതി, അഡ്വക്കേറ്റ് ജനറൽ ഓഫീസ് എന്നിവിടങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഡി.റ്റി.പി. പരിജ്ഞാനമുള്ളവർ അപേക്ഷിച്ചാൽ മതി. വകുപ്പ് മേലധികാരിയിൽ നിന്നുമുള്ള നിരാക്ഷേപപത്രം സഹിതം പരസ്യ തീയതി മുതൽ പതിനഞ്ചു ദിവസത്തിനകം ദി ചെയർമാൻ, അഡ്വൈസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്, പാടം റോഡ്, എളമക്കര. പി.ഒ, എറണാകുളം, […]Read More

Information Jobs

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരളയുടെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഹെഡ് ഓഫീസിൽ അക്കൗണ്ട്‌സ് ഓഫീസറുടെ തസ്തികയിലേക്ക് അഭിമുഖത്തിനായി അപേക്ഷകൾ ക്ഷണിച്ചു. 32,000 രൂപ പ്രതിമാസ വേതന നിരക്കിൽ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ബിരുദാനന്തര ബിരുദം (കൊമേഴ്‌സ്)/ സി.എ. ഇന്റെർ/ സി.എം.എ. ഇന്റെർ (അല്ലെങ്കിൽ) ഐ.സി.ഡബ്ല്യൂ.എ ഇന്റെർ/ എം.ബി.എ-ഫിനാൻസ് എന്നിവയാണ് യോഗ്യത. റ്റാലി സോഫ്റ്റ് വെയർ ആൻഡ് കമ്പ്യൂട്ടർ അക്കൗണ്ടിംഗിൽ പരിജ്ഞാനം എന്നിവയാണ് മറ്റ് യോഗ്യതകൾ. സമാന യോഗ്യതയുള്ള തസ്തികയിൽ കുറഞ്ഞത് 5 വർഷം പ്രവൃത്തിപരിചയം. പ്രായപരിധി 2023 ജനുവരി ഒന്നിന് […]Read More

Jobs

കെയർ ടേക്കർ ഒഴിവ്

തിരുവനന്തപുരം വലിയതുറ ഗവ.ഫിഷറീസ് സ്‌കൂളിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ കെയർ ടേക്കറുടെ ഒഴിവിൽ നിയമനം നടത്തുന്നതിന് 16 ന് രാവിലെ 10 ന് സ്‌കൂൾ ഓഫീസിൽ ഇന്റർവ്യൂ നടത്തും. B.Ed ആണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിന് എത്തണം. ഫോൺ: 7356855300.Read More

Jobs

ഫിഷറീസ് ഓഫീസർ, അസിസ്റ്റന്റ് തസ്തിക ഒഴിവ്

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഫിഷറീസ് ഓഫീസർ തസ്തികകളിലും തൃശ്ശൂർ ജില്ലയിൽ അസിസ്റ്റന്റ് തസ്തികകളിലും സംസ്ഥാന സർക്കാർ/അർദ്ധസർക്കാർ വകുപ്പിൽ ക്‌ളാർക്ക് തസ്തികയിലോ, സമാന തസ്തികകളിലോ ജോലി ചെയ്യുന്ന ജീവനക്കാരിൽ നിന്ന് വകുപ്പ് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം ഉണ്ടായിരിക്കണം. 01.04.2013ന് ശേഷം സർവ്വീസിൽ പ്രവേശിച്ചവർക്ക് മുൻഗണന. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. ജീവനക്കാർ ബയോഡേറ്റ, 144 കെ.എസ്.ആർ പാർട്ട് […]Read More

Health

പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന പഴങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ന്നു നില്‍ക്കുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം ഒരു രോഗം എന്നതിനെക്കാള്‍ ജീവിതശൈലിയുടെ ഭാഗമായി വരുന്ന അനാരോഗ്യകരമായ അവസ്ഥയാണ്. പ്രമേഹമുണ്ടെന്ന് കണ്ടെത്തിയതിന് ശേഷം ജീവിതരീതികളില്‍ പുലര്‍ത്തേണ്ട ജാഗ്രത വളരെ പ്രധാനപ്പെട്ടതാണ്. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹം നിയന്ത്രിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഭക്ഷണരീതിയില്‍ മാറ്റംവരുത്തി പ്രമേഹത്തെ നിയന്ത്രിക്കാനാകും. പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ചില പഴങ്ങളെ പരിചയപ്പെടാം… ആപ്പിളാണ് […]Read More

Health

ആരോഗ്യത്തിന് മുൻപൻ ഇത്തിരി കുഞ്ഞൻ; ചെറിയ ഉള്ളിയുടെ ഗുണങ്ങള്‍

ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് ബേക്കേഴ്‌സ് ഗാര്‍ലിക് എന്നറിയപ്പെടുന്ന ചെറിയ ഉള്ളി. പ്രമേഹം, വിളര്‍ച്ച, മൂലക്കുരു, അലര്‍ജി എന്നിവയെ പാടെ നീക്കുന്നതിനൊപ്പം കാന്‍സര്‍ റിസ്‌ക് കുറയ്‌ക്കുകയും, ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നതില്‍ ഈ ചെറിയ ഉള്ളി കേമനാണ്. കൂടാതെ ശരീരവിളര്‍ച്ചയെ തടയുന്നതിനും ഇരുമ്പിന്റെ അംശം കൂടുതലായ ചെറിയ ഉള്ളിക്ക് സാധിക്കും. കുട്ടികളില്‍ ഉണ്ടാകുന്ന വിളര്‍ച്ച തടയുന്നതിനായി ഉള്ളി അരിഞ്ഞ് അതില്‍ മധുരം ചേര്‍ത്ത് നല്‍കിയാല്‍ മതിയാകും. കൂടാതെ ഉള്ളിയിലുള്ള എഥൈല്‍ അസറ്റേറ്റ് സത്ത് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച […]Read More

Gulf Transportation

വിമാന ടിക്കറ്റ് നിരക്കില്‍ ഇളവ്

ഖത്തര്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‍സ്. പ്രീമിയം, ഇക്കണോമി ക്ലാസുകളിലെ ടിക്കറ്റ് നിരക്കില്‍ 25 ശതമാനം വരെ ഓഫര്‍ കാലയളവില്‍ ഇളവ് ലഭിക്കും. ഡിസംബര്‍ ഒന്‍പത് മുതല്‍ ഡിസംബര്‍ 17 വരെയാണ് പ്രത്യേക നിരക്കില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാവുക. ലോകമെമ്പാടുമുള്ള 150 നഗരങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ ഓഫര്‍ നിരക്കില്‍ ലഭ്യമാവുമെന്നാണ് ഖത്തര്‍ എയര്‍വേയ്‍സ് പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നത്. ഡിസംബര്‍ ഒന്‍പത് മുതല്‍ അടുത്ത വര്‍ഷം ജൂണ്‍ ആറ് വരെയുള്ള കാലയളവില്‍ യാത്ര ചെയ്യാന്‍ […]Read More