തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രി, നെയ്യാറ്റിൻകര ജനറൽ ആശുപത്രി, വിതുര താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ എച്ച്.എം.സി മുഖേനയുള്ള താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ, എക്സ് റേ ടെക്നീഷ്യൻ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, എക്സ് റേ ടെക്നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, സ്റ്റാഫ് നഴ്സ്, ആശുപത്രി അറ്റന്റർ ഗ്രേഡ് 2, സെക്യൂരിറ്റി സ്റ്റാഫ് (ആൺ) ഡേറ്റാ എൻട്രി ഓപ്പറേറ്റർ (എം ആർ […]Read More
സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞ് 39760 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 4970 രൂപയാണ് ഇന്നത്തെ വില. ബുധനാഴ്ച റെക്കോർഡ് വിലയിലായിരുന്ന സ്വർണവില കഴിഞ്ഞ ദിവസവും കുറഞ്ഞിരുന്നു. ഒരു പവന് ചൊവ്വാഴ്ച 40,240 രൂപയായിരുന്നു വില. വ്യാഴാഴ്ച 39,920 രൂപയായിരുന്നു പവന് വില. 320 രൂപയുടെ ഇടിവാണ് പവന് ഇന്നലെ ഉണ്ടായത്.Read More
നേമം താലൂക്ക് ആശുപത്രിയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഫീല്‍ഡ് വര്‍ക്കര്‍മാരെ നിയമിക്കുന്നു. എന്‍.വി.ബി.ഡി.സി.പി പദ്ധതി പ്രകാരം 90 ദിവസത്തേക്ക് 675 രൂപ ദിവസ വേതന അടിസ്ഥാനത്തിലാണ് ഫീല്‍ഡ് വര്‍ക്കര്‍മാരെ നിയമിക്കുന്നത്. ഡിസംബര്‍ 22നാണ് അഭിമുഖം. ആറ് ഒഴിവുകളിലേക്കാണ് നിയമനം. ഏഴാം ക്ലാസ് വിജയിച്ചിട്ടുള്ളതും ബിരുദം നേടിയിട്ടില്ലാത്തവരും ആയിരിക്കണം അപേക്ഷകര്‍. നല്ല ശാരീരിക ക്ഷമത ഉള്ളവരും മറ്റു രോഗങ്ങള്‍ ഇല്ലാത്തവരും ആയിരിക്കണം. 45 വയസ്സ് തികയാത്തവര്‍ ആയിരിക്കണം. ഫീല്‍ഡ് തല പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ,വയസ്സ്, […]Read More
മധ്യപ്രദേശിൽ നാല് കാലുകളോടെ പെൺകുഞ്ഞ് ജനിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോർ കമല രാജ ആശുപത്രിയിലാണ് കുട്ടി ജനിച്ചത്. ആരോഗ്യത്തോടെയിരിക്കുന്ന കുട്ടി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ബുധനാഴ്ചയാണ് കമല രാജ ആശുപത്രിയിലെ വനിതാ ശിശുരോഗ വിഭാഗത്തിൽ സിക്കന്ദർ കാമ്പൂ പ്രദേശത്തെ ആരതി കുശ്വാഹ കുഞ്ഞിന് ജന്മം നൽകിയത്. നവജാത ശിശു ആരോഗ്യത്തോടെയിരിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു. 2.3 കിലോയാണ് പെൺകുഞ്ഞിന്റെ ഭാരം. പ്രസവശേഷം, ഗ്വാളിയോറിലെ ജയാരോഗ്യ ഹോസ്പിറ്റൽ ഗ്രൂപ്പിന്റെ സൂപ്രണ്ടിനൊപ്പം ഡോക്ടർമാരുടെ സംഘം കുഞ്ഞിനെ പരിശോധിച്ചു. കുഞ്ഞിന് ജനനസമയത്ത് നാല് കാലുകളുണ്ട്. അവൾക്ക് […]Read More
ഖത്തര്‍ ലോകകപ്പിലെ ഞായറാഴ്ച നടക്കുന്ന അര്‍ജന്‍റീന-ഫ്രാന്‍സ് കലാശപ്പോരാട്ടം നിയന്ത്രിക്കുക പോളിഷ് റഫറി ഷിമന്‍ മാഴ്സിനിയാക്ക്. 41കാരനായ മാഴ്സിനിയാക്ക്, ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീന-ഓസ്ട്രേലിയ, ഫ്രാന്‍സ്-ഡെന്മാര്‍ക്ക് മത്സരങ്ങള്‍ നിയന്ത്രിച്ചിരുന്നു.രണ്ട് മത്സരങ്ങളിലായി അഞ്ച് താരങ്ങളെ മഞ്ഞക്കാര്‍ഡ് കാണിച്ചെങ്കിലും, ചുവപ്പുകാര്‍ഡോ പെനാൽറ്റിയോ വിധിച്ചിരുന്നില്ല. ഖത്തറില്‍ വിവാദ തീരുമാനങ്ങള്‍ ഒന്നും എടുക്കാത്തതും മാഴ്സിനിയാക്കിന് നേട്ടമായി. 2018ലെ യുവേഫ സൂപ്പര്‍ കപ്പ് ഫൈനലില്‍ റയല്‍ മാഡ്രിഡ്-അത്‌ലറ്റിക്കോ മാഡ്രിഡ് മത്സരം നിയന്ത്രിച്ചത് മാഴ്സിനി ആണ്.Read More
ദുർബലമായ ആഗോള സൂചനകൾക്കിടയിൽ ഇന്ന് ആദ്യ വ്യാപാരത്തിൽ ആഭ്യന്തര വിപണി ഇടിഞ്ഞു പ്രധാന സൂചികകളായ നിഫ്റ്റി 50 പോയിൻറ് ഇടിഞ്ഞ് 18,350 ലെവലിന് താഴെ വ്യാപാരം ചെയ്തു, അതേസമയം ബിഎസ്ഇ സെൻസെക്സ് 300 പോയിന്റ് താഴ്ന്ന് 61,480 ലെവലിൽ വ്യാപാരം നടത്തി. നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾക്യാപ് സൂചികകൾ 0.5 ശതമാനം വരെ ഇടിഞ്ഞതിനാൽ ബ്രോഡർ മാർക്കറ്റുകളും ഇടിഞ്ഞു. എല്ലാ മേഖലകളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി ഐടി സൂചിക ഏറ്റവും കൂടുതൽ ഇടിഞ്ഞു.Read More
സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാര്‍വാഴ. ഇതില്‍ 96 ശതമാനത്തോളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മ്മത്തിന്റെ സ്വാഭാവികമായ ഈര്‍പ്പം നിലനിര്‍ത്തുകയും ചര്‍മ്മം വരണ്ട് പോകാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. വരണ്ട ചര്‍മ്മക്കാര്‍ക്ക് കറ്റാര്‍വാഴ മോയ്സ്ചറൈസര്‍ പോലെ ഉപയോഗിക്കാവുന്നതാണ്. മൃതകോശങ്ങളെ നീക്കം ചെയ്യാനും ചര്‍മ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുമുള്ള കഴിവ് കറ്റാര്‍വാഴയ്ക്കുണ്ട് . വിറ്റാമിന്‍ എ, ബി, സി, കോളിന്‍, ഫോളിക് ആസിഡ് എന്നിവ കറ്റാര്‍വാഴയില്‍ അടങ്ങിയിട്ടുണ്ട്. സൂര്യതാപം, തിണര്‍പ്പ്, എന്നിവയ്ക്കുള്ള പ്രകൃതിദത്തമായ പരിഹാരമാണ് കറ്റാര്‍വാഴ. ഇത് ശരീരത്തിലെ പിഎച്ച് ലെവല്‍ സന്തുലിതമാക്കാനും […]Read More
ജിദ്ദ അന്താരാഷ്ട്ര പുസ്തകമേള ജിദ്ദ ഗവർണർ അമീർ സഊദ് ബിൻ അബ്ദുല്ല ബിൻ ജലവി സന്ദർശിച്ചു. മേളയിലെത്തിയ ഗവർണർ പുസ്തക സ്റ്റാളുകൾ മുഴുവൻ ചുറ്റിനടന്നു കണ്ടു. ഈമാസം എട്ടിനാണ് ജിദ്ദ സൂപ്പർഡോമിൽ പുസ്തകമേളക്ക് തുടക്കമായത്. സാഹിത്യ-പ്രസിദ്ധീകരണ-മൊഴിമാറ്റ അതോറിറ്റി സംഘടിപ്പിച്ച മേളയിൽ ചരിത്രം, ഭൂമിശാസ്ത്രം, സാഹിത്യം, സംസ്കാരം, സയൻസ്, പുരാവസ്തുക്കൾ, യാത്രാവിവരണം തുടങ്ങി വിവിധ വിഷയങ്ങളിലുള്ള ഗ്രന്ഥങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വദേശികളും വിദേശികളുമായി നിരവധി പേരാണ് മേള കാണാൻ എത്തിക്കൊണ്ടിരിക്കുന്നത്. മേള ഈ മാസം 17ന് സമാപിക്കും.Read More
നഗരവാസികൾക്കും സന്ദർശകർക്കും ലോകോത്തര ഷോപ്പിങ് അനുഭവം സമ്മാനിക്കുന്ന 28ാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ വ്യാഴാഴ്ച ആരംഭിക്കും. ഫെസ്റ്റിവലിന്റെ ഏറ്റവും വലുതും മികച്ചതുമായ എഡിഷനാണ് ഇത്തവണ ഒരുങ്ങിയിരിക്കുന്നത്. ജനുവരി 29വരെ 46 ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിന്റെ മാറ്റുകൂട്ടാൻ ഇത്തവണ ലോകകപ്പ് ഫാൻ ഫെസ്റ്റും ഒരുക്കിയതായി സംഘാടകരായ ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്റ്(ഡി.എഫ്.ആർ.ഇ) നേരത്തെ അറിയിച്ചിരുന്നു. ഉപഭോക്താക്കൾക്ക് 10 ലക്ഷം ദിർഹം, ഒരുകിലോ സ്വർണം, ഡൗൺടൗൺ ദുബൈയിൽ അപ്പാർട്മെന്റ് തുടങ്ങി നിരവധി സമ്മാനങ്ങൾ ഇത്തവണ ഒരുക്കിയിട്ടുണ്ട്. ആകെ സമ്മാനങ്ങളുടെ […]Read More
രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ത്യൻ ചിത്രം കച്ചേയ് ലിംബു ഉൾപ്പടെ 61 ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും. ലോക സിനിമയിലെ 27 ചിത്രങ്ങൾ ഉൾപ്പടെ 54 സിനിമകളുടെ അവസാന പ്രദർശനവും ഇന്ന് നടക്കും. രാവിലെ നടക്കുന്ന അരവിന്ദൻ മെമ്മോറിയൽ ലക്ച്ചറിൽ മേളയിൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് നേടിയ ഹംഗേറിയൻ ചലച്ചിത്ര പ്രതിഭ ബേലാ താർ പങ്കെടുക്കും. മൂന്ന് പെൺകുട്ടികളുടെ കഥ പറയുന്ന ഗേൾപിക്ചർ, ഡാനിഷ് ചിത്രം ഗോഡ് ലാൻഡ്, അൽക്കാരസ്,കൊറിയൻ ചിത്രം റൈസ്‌ബോയ് സ്ലീപ്‌സ് തുടങ്ങിയ ചിത്രങ്ങൾ ഇന്നത്തെ […]Read More