ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിങ്ങളുടെ ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പ്രധാന ഭക്ഷണങ്ങളുണ്ട്. ഒന്നാമതായി മുട്ട, പ്രോട്ടീന്‍ സമ്പുഷ്ടമാണ് മുട്ട. അവശ്യ പോഷകങ്ങള്‍ അടങ്ങിയ മുട്ട വണ്ണം കുറയ്ക്കാന്‍ മികച്ചൊരു ഭക്ഷണമാണ്. പ്രോട്ടീനും മറ്റ് പോഷകങ്ങളും അടങ്ങിയ കുറഞ്ഞ കലോറി ഭക്ഷണമാണ് മുട്ട. മുട്ട കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിച്ചേക്കാം. തെെരാണ് ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട രണ്ടാമത്തെ ഭക്ഷണം. പതിവായി തൈര് കഴിക്കുന്നത് അമിത ഭാരവും പൊണ്ണത്തടിയും കുറയാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദിവസവും മൂന്ന് നേരം തെെര് കഴിക്കുന്ന ആളുകള്‍ക്ക് […]Read More
മുട്ടയുടെ വെള്ളയും മഞ്ഞയും നിറയെ ഫാറ്റും വിറ്റാമിനുകളും പോഷകഗുണങ്ങളും നല്ല കൊളസ്‌ട്രോളും അടങ്ങിയിട്ടുള്ളതാണ് മുട്ട എന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി, ബയോടിന്‍, തിയാമിന്‍, വിറ്റാമിന്‍ ബി 12 എന്നിവയുടെ കലവറയാണ് മുട്ട. സെലേനിയം വൈറ്റമിന്‍ ഡി, പ്രോട്ടീന്‍ എന്നിവയും മുട്ടയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു മുട്ടയില്‍ 78 കലോറി ഊര്‍ജം, 6.3 ഗ്രാം പ്രോട്ടീന്‍, 212 മില്ലിഗ്രാം കൊളസ്‌ട്രോള്‍, 5.5 ഗ്രാം ഫാറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. അടുത്തിടെ നടത്തിയ ചില പഠനങ്ങള്‍ […]Read More
ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ‘പത്താൻ’. ചിത്രത്തിലെ ‘ബേഷാരം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതു മുതൽ നിരവധി വിവാദങ്ങൾക്ക് നടുവിലാണ്. ഇപ്പോഴിതാ മധ്യപ്രദേശിലെ മുസ്ലീം ബോർഡ് അതൃപ്തി പ്രകടിപ്പിക്കുകയും സിനിമയുടെ റിലീസ് തടയണമെന്നും ആവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുകയാണ്. സിനിമയിലെ അശ്ലീലതയെക്കുറിച്ച് നിരവധി പരാതികൾ ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്. സിനിമയ്ക്കുള്ളിൽ തെറ്റായ സമീപനത്തിലൂടെയാണ് ഇസ്ലാം മതം പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. സിനിമയുടെ റിലീസ് സർക്കാർ തടയണമെന്നും പൊതു […]Read More
കാലിക്കറ്റ് സര്‍വകലാശാലയിലെ സസ്യശാസ്ത്ര ഗവേഷകര്‍ ഇടുക്കി ജില്ലയില്‍ നിന്ന് പുതുസസ്യത്തെ കണ്ടെത്തി. സസ്യശാസ്ത്ര പഠനവിഭാഗം മുന്‍മേധാവിയും ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ആന്‍ജിയോസ്‌പേം ടാക്‌സോണമി സെക്രട്ടറിയുമായ പ്രൊഫ. സന്തോഷ് നമ്പി, ഗവേഷകനായ തൃശൂര്‍ തൈക്കാട്ടുശ്ശേരി രയരോത്ത് വിഷ്ണു മോഹന്‍ എന്നിവരാണ് പുതുസസ്യത്തെ കണ്ടെത്തിയത്. പോളിഗാല ഇടുക്കിയാന എന്നാണ് സസ്യത്തിന് പേര് നല്‍കിയിരിക്കുന്നത്. അമൃതാഞ്ജന്‍ ചെടി എന്നറിയപ്പെടുന്ന പോളിഗാലെസിയെ കുടുംബത്തിലെ പോളിഗാല ജനുസ്സില്‍പ്പെടുന്നതാണ് ഈ സസ്യം. വേരുകള്‍ക്ക് അമൃതാഞ്ജന്‍ ബാമിന്റെ മണമുള്ളതിനാലാണ് ഇങ്ങനെയൊരു പേര്. ഇടുക്കി ജില്ലയിലെ കോട്ടപ്പാറ, കാറ്റാടിക്കടവ് […]Read More
വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഫൈബര്‍ റീ-ഇന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക് (എഫ്ആര്‍പി) കോഴ്‌സില്‍ നിലവിലുള്ള ഒഴിവിലേക്ക് നടത്തപ്പെടുന്ന സ്‌പോട്ട് അഡ്മിഷന്‍ ഡിസംബര്‍ 20ന് ഉച്ചയ്ക്ക് 2 മണിക്കുശേഷം കോളേജില്‍ നടത്തുന്നു. എസ്എസ്എല്‍സി/തത്തുല്യ കോഴ്‌സും, (മെഷീനിസ്റ്റ്, ഫിറ്റര്‍, പ്ലാസ്റ്റിക് പ്രോസെസ്സിങ് ഓപ്പറേറ്റര്‍, ഫൌണ്ട്രി മാന്‍, ഡൈ മേക്കര്‍ (ജിഗ്‌സ് ആന്‍ഡ് ഫിക്‌സ്‌ചേര്‍സ് ആന്‍ഡ് ടൂള്‍; ഡൈ മേക്കര്‍ (ഡൈസ് ആന്‍ഡ് മോള്‍ഡ്‌സ്) എന്നീ ഏതെങ്കിലുമൊരു ട്രേഡില്‍ ഐടിഐ പാസ്സായവരോ അല്ലെങ്കില്‍ ഫിറ്റിങ്/കാര്‍പെന്റ്റി/ടെര്‍നിങ് ട്രേഡില്‍ ഏതെങ്കിലുമൊന്നില്‍ […]Read More
കേരള തീരത്ത് ഇന്ന് (ഡിസംബര്‍ 17) ഉച്ച മുതല്‍ നാളെ (ഡിസംബര്‍ 18) രാത്രി 08:30 വരെ 1.7 മുതല്‍ 2.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് […]Read More
ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ നിവാരണ പരിപാടിയുടെ ഭാഗമായി കടകംപള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള പ്രദേശങ്ങളില്‍ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കണ്ടിജന്റ് വര്‍ക്കേഴ്സിനെ നിയമിക്കുന്നു. അഞ്ച് ഒഴിവുകളാണുള്ളത്. ദിവസവേതന അടിസ്ഥാനത്തില്‍ 90 ദിവസത്തേക്കാണ് നിയമനം. ഏഴാം ക്ലാസ് പാസായ ബിരുദം നേടിയിട്ടില്ലാത്തവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ 18 നും 45 നും ഇടയില്‍ പ്രായമുള്ളവരാകണം. താല്പര്യമുള്ളവര്‍ ഡിസംബര്‍ 24 ശനിയാഴ്ച രാവിലെ 10.30 മുതല്‍ 12 മണി വരെ കടകംപള്ളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ […]Read More
ഡെങ്കിപ്പനി / ചിക്കുന്‍ഗുനിയ നിവാരണ പരിപാടിയുടെ ഭാഗമായി ചെട്ടിവിളാകം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള പ്രദേശങ്ങളില്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കണ്ടിജന്റ് വര്‍ക്കേഴ്‌സ് ഒഴിവുകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. നാല് ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ 90 ദിവസത്തേക്കാണ് തിരഞ്ഞെടുക്കുന്നത്. തിരുവനന്തപുരം ചെട്ടിവിളാകം കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് ഡിസംബര്‍ 23നാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ. യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം, എന്നാല്‍ ബിരുദം നേടിയിരിക്കാന്‍ പാടില്ല. 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ […]Read More
വയനാട് കാട്ടിക്കുളം പനവല്ലി റോഡിൽ കുണ്ടത്തിൽ പുഷ്പജന്റെ വീട്ടിലെ ഷെഡിൽ നിർത്തിയിട്ട കാറിന്റെ ബോണറ്റിനുള്ളിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്. ഇന്നലെ രാത്രിയിലാണ് സംഭവം. പകൽ മുറ്റത്തു കൂടെ ഇഴഞ്ഞ് കാർ ഷെഡിലേക്ക് കയറിയ പാമ്പിനെ വീട്ടുകാർ കണ്ടിരുന്നു. എന്നാൽ ചേരയാണെന്നാണ് കരുതിയിരുന്നത്. തുടർന്ന് രാത്രിയിലും പാമ്പ് പുറത്ത് വരാത്തത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ പരിശോധിച്ചപ്പോഴാണ് ബോണറ്റിനുള്ളിൽ കുടുങ്ങിയ നിലയിൽ പാമ്പിനെ കണ്ടത്.തുടർന്ന് തൃശ്ശിലേരി സെക്ഷനിലെ വനപാലകരേയും നോർത്ത് വയനാട് വനം ഡിവിഷനിലെ പാമ്പു സംരക്ഷകൻ സുജിത്തിനേയും വിവരമറിയിച്ചു. ഫോട്ടോ കണ്ട് […]Read More
തിരക്കേറിയ തൃശ്ശൂര്‍ ശക്തൻ ബസ് സ്റ്റാൻഡിൽ മൂന്നു പേരെ ബ്ലേഡ് കൊണ്ട് വരഞ്ഞ് പരുക്കേൽപിച്ചു. ആലപ്പുഴ സ്വദേശിയായ ഹരി എന്നയാളാണ് സ്റ്റാൻഡിൽ വച്ച് മൂന്ന് പേരെ ബ്ലേഡ് കൊണ്ട് വരിഞ്ഞ് ആക്രമിച്ചത്. ശക്തൻ സ്റ്റാൻഡിന് സമീപത്തെ കള്ളുഷാപ്പിൽ വച്ചുണ്ടായ വാക്ക് തര്‍ക്കത്തിന് തുടര്‍ച്ചയായിരുന്നു ആക്രമണം എന്നാണ് വിവരം. ഷാപ്പിൽ നിന്നും സ്റ്റാൻഡിലെത്തിയ മൂന്ന് പേര്‍ക്ക് നേരെയായിരുന്നു ആക്രമണം. തൃശ്ശൂര്‍ സ്വദേശികളായ അനിൽ, മുരളി, നിഥിൻ എന്നിവർക്കാണ് പരിക്കേറ്റത്. അനിലിനും മുരളിക്കും മുഖത്താണ് പരിക്കേറ്റത്. നിഥിൻ്റെ കൈത്തണ്ടയിലും ബ്ലേഡ് […]Read More