ഇന്നത്തെ ആദ്യ വ്യാപാരത്തിൽ ഇന്ത്യൻ ഇക്വിറ്റി ബെഞ്ച്മാർക്കുകൾ ഇടിഞ്ഞു. ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകളും ചൈനയിലെ കൊവിഡ്-19 കേസുകളുടെ വർദ്ധനവും കാരണം ഏഷ്യൻ വിപണികളിൽ ഭൂരിഭാഗവും ഇടിഞ്ഞു. ആഭ്യന്തര വിപണിയിൽ പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്‌സ് 651.58 പോയിന്റ് അഥവാ 1.05 ശതമാനം താഴ്ന്ന് 61154.61ലും നിഫ്റ്റി 202.70 പോയിന്റ് അഥവാ 1.10 ശതമാനം ഇടിഞ്ഞ് 18217.80ലും എത്തി. വിപണിയിൽ ഇന്ന് ഏകദേശം 1172 ഓഹരികൾ മുന്നേറി, 1776 ഓഹരികൾ ഇടിഞ്ഞു, 116 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. സെൻസെക്സിൽ […]Read More
36 വർഷങ്ങൾക്കു ശേഷം ലോകകപ്പ് കിരീടവുമായി ലിയോണൽ മെസിയും സംഘവും തിരികെ നാട്ടിലെത്തി. ലിയോണൽ മെസിക്കും സംഘത്തിനും വൻ വരവേൽപ്പാണ് അർജന്റീന ഒന്നടങ്കം ഒരുക്കിയത്. ദോഹയിൽ നിന്ന് റോമിലെത്തിയ ശേഷമാണ് അർജന്റൈൻ ടീം ബ്യൂണസ് ഐറിസിലേക്ക് പറന്നത്. എസീസ ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനമിറങ്ങിയപ്പോൾ തന്നെ വൻ ജനക്കൂട്ടം ടീമിനെ വളഞ്ഞു. മെസ്സിയുടേയും ടീം അംഗങ്ങളുടേയും പോസ്റ്ററുകളും ബാനറുകളും ഉയര്‍ത്തിക്കൊണ്ടായിരുന്നു ആരാധകരുടെ ആഘോഷ പ്രകടനങ്ങള്‍.ബ്യൂണസ് ഐറിസിലെ പ്രസിദ്ധമായ ഒബലിക്‌സ് സ്തൂപത്തിന് സമീപം എതാണ്ട് 20 ലക്ഷത്തോളം ആളുകളാണ് തടിച്ചുകൂടിയതെന്നാണ് […]Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-344 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള […]Read More
അവധിക്കാലം ആരംഭിച്ചതിന് പിന്നാലെ യു എ ഇയിൽ നിന്നുള്ള വിമാന ടിക്കറ്റിന് ഇരട്ടി വർധന. യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള നിരക്ക് ഇരട്ടിയായി വർധിപ്പിച്ച് വിമാനക്കമ്പനികൾ. ഇന്ത്യയിൽ നിന്നുള്ള മടക്കയാത്ര നിരക്കും വർധിപ്പിച്ചു. അടിയന്തര ഇടപെടൽ ആവശ്യമെന്ന് പ്രവാസി സമൂഹം പറയുന്നു. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ അഞ്ചിരട്ടിയിലേറെ വർധന. ഒക്ടോബറിൽ 6000 രൂപയ്ക്കു ലഭിച്ചിരുന്ന വിമാന ടിക്കറ്റിന് ഇപ്പോൾ ശരാശരി 28,000 രൂപയിലേറെ നൽകണം. നിരക്കു വർധന എല്ലാ എയർലൈനുകളും നടപ്പാക്കി. […]Read More
പ്രോട്ടീനിന്റെ ഏറ്റവും മികച്ച ശ്രോതസ്സാണ് മുട്ട എന്നകാര്യത്തില്‍ സംശയമില്ല. ദിവസവും രണ്ട് മുട്ട കഴിച്ചാല്‍ പോലും ചുവന്ന രക്താണുക്കളുടെ എണ്ണം വര്‍ദ്ധിക്കുകയും ശരീരഭാരം കുറയാന്‍ സഹായിക്കുകയും ചെയ്യും. മുട്ട ശരിയായി വേവിച്ചില്ലെങ്കില്‍ ഈ അണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാനും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഒരു ദിവസം ശരീരത്തിന് വേണ്ടത് 186 മില്ലീഗ്രാം കൊളസ്‌ട്രോളാണ്. ഒരു മുട്ടയില്‍ തന്നെ ഇതിന്റെ പകുതിയിലേറെ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് കൂടുതല്‍ മുട്ട കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കൂടാനും ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കാനും കാരണമാകും. മുട്ടയുടെ മഞ്ഞ […]Read More
റിലയന്‍സ് ജിയോയുടെ 5ജി സേവനങ്ങള്‍ നാളെ മുതല്‍ കേരളത്തിലും ലഭ്യമാകും. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ നാളെ വൈകുന്നേരം മുതല്‍ 5ജി ലഭ്യമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ സേവനം ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത മേഖലകളിലാണ് 5ജി ലഭ്യമാക്കുന്നത്. ഒക്ടോബര്‍ മുതലാണ് റിലയന്‍സ് ജിയോ 5 ജി സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാക്കി തുടങ്ങിയത്. പരീക്ഷണാടിസ്ഥാനത്തില്‍ മുംബൈ, ഡല്‍ഹി,കൊല്‍ക്കത്ത നഗരങ്ങളിലാണ് സേവനങ്ങള്‍ ലഭ്യമാക്കിയത്. ശേഷം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ഡിസംബര്‍ അവസാനത്തോടെ, രാജ്യത്തെ എല്ലാ താലൂക്കുകളിലും 5 ജി സേവനങ്ങള്‍ […]Read More
രാജ്യത്ത് ഇനി സര്‍ക്കാര്‍ രേഖകള്‍ ഗൂഗിളിന്റെ ആപ്പ് വഴി ഉപയോഗിക്കാം. സര്‍ക്കാര്‍ രേഖകള്‍ സൂക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയ സ്റ്റോറേജ് സേവനമായ ഡിജിലോക്കറിനെ ഫയല്‍സ് ആപ്പുമായി സംയോജിപ്പിക്കുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചു. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിലാണ് സേവനം ലഭിക്കുക. കേന്ദ്ര ഐടിവകുപ്പിന് കീഴിലുള്ള നാഷണല്‍ ഇ ഗവേണന്‍സ് ഡിവിഷനുമായി സഹകരിച്ചാണ് ഗൂഗിള്‍ ഉപഭോക്താക്കള്‍ക്കായി ഈ സേവനം ലഭ്യമാക്കുക. വാര്‍ഷിക പരിപാടിയിലാണ് ഗൂഗിള്‍ സഹകരണം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായാണ് ഡിജിലോക്കര്‍ സേവനം കേന്ദ്രസര്‍ക്കാര്‍ […]Read More
കറുത്തപാടുകള്‍, മുഖക്കുരു എന്നിവ അകറ്റാനും ചര്‍മ്മം മൃദുലവും സുന്ദരവുമാകാനും മുഖം തിളങ്ങാനും തേന്‍ വളരെ നല്ലതാണ്. തേന്‍ കൊണ്ടുള്ള ചില ഫേസ് പാക്കുകള്‍ പരീക്ഷിക്കാവുന്നതാണ്. രണ്ട് ടീസ്പൂണ്‍ തേന്‍, നാല് ടീസ്പൂണ്‍ തൈര് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി ഏകദേശം 15 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. ഒരു ടീസ്പൂണ്‍ തേനിലേയ്ക്ക് ഒരു ടീസ്പൂണ്‍ റോസ് വാട്ടറും ഒരു ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുഖത്തും […]Read More
പൂന്തുറ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ കണ്ടിജന്റ് വര്‍ക്കേഴ്സിനെ നിയമിക്കുന്നു. ഡെങ്കിപനി/ ചിക്കുന്‍ഗുനിയ നിവാരണ പരിപാടിയുടെ ഭാഗമായാണ് നിയമനം. 90 ദിവസത്തേക്കാണ് നിയമനം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 24 ശനിയാഴ്ച രാവിലെ 10.30 മുതല്‍ ഉച്ചക്ക് ഒരു മണിവരെ പൂന്തുറ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ വച്ച് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. അപേക്ഷകര്‍ ഏഴാം ക്ളാസ് പാസായിരിക്കണം. എന്നാല്‍ ബിരുദം നേടിയിരിക്കുവാന്‍ പാടില്ല. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് അറിയിച്ചു. […]Read More
തിരുവനന്തപുരം വിമാന യാത്രക്കാരുടെ വർഷാന്ത്യ തിരക്കു പരിഗണിച്ച് യാത്ര സുഗമമാക്കാൻ പ്രത്യേക ക്രമീകരണങ്ങളുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. വിദേശ യാത്രക്കാരോട് വിമാനസമയത്തിന് 3 മണിക്കൂർ മുൻപും ആഭ്യന്തര യാത്രക്കാരോട് 2 മണിക്കൂർ മുൻപും വിമാനത്താവളത്തിലെത്തണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. വിമാന സർവീസുകളുടെയും യാത്രക്കാരുടെയും എണ്ണം കോവിഡിനു മുൻപുള്ള നിലയിലേക്ക് എത്തി. പ്രതിദിന യാത്രക്കാരുടെ എണ്ണം 2021 ഡിസംബറിനെക്കാൾ 30 % വർധിച്ച് ശരാശരി 10500 ആയി ഉയർന്നു. പ്രതിദിന മൂവ്മെന്റുകളുടെ എണ്ണം 22 % വർധിച്ച് 70 നുമുകളിലെത്തി. ആഴ്ചയിൽ […]Read More