Health

വെളുത്തുള്ളി ചുട്ടുകഴിക്കൂ ആരോഗ്യ ഗുണങ്ങള്‍ നിരവധി

വെളുത്തുള്ളി ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ്. ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഒന്ന്. വെളുത്തുള്ളി ചുടുന്നതിനു മുന്‍പായി വശങ്ങള്‍ ചെറുതായി ചതയ്ക്കുക. ഇതിനു ശേഷം 10 മിനിറ്റു കഴിഞ്ഞ് ഇതു ചുട്ടെടുക്കാം. പോഷകങ്ങള്‍ പെട്ടെന്നു ശരീരത്തിനു ലഭ്യമാകാന്‍ ഈ രീതി സഹായിക്കും. ചുട്ട വെളുത്തുള്ളിയാണ് പച്ച വെളുത്തുള്ളിയേക്കാള്‍ നല്ലതെന്നു പറയാം. കാരണം ചുടുമ്പോൾ ഇതിലെ പല ന്യൂട്രിയന്റുകളും കൂടുതൽ ഉപയോഗക്ഷമമാകുന്നു. കൊളസ്‌ട്രോളും ബിപിയും കുറയ്ക്കാന്‍ ചുട്ട വെളുത്തുള്ളി ഏറെ നല്ലതാണ്. അത് കൊണ്ടു തന്നെ ഹൃദയാരോഗ്യത്തിനും ഏറെ ഫലപ്രദം. ക്യാന്‍സര്‍ തടയാനും […]Read More

Transportation

ചുരത്തിൽ ഗതാഗത നിരോധനം

പാലക്കാട് അട്ടപ്പാടി ചുരത്തില്‍ ഡിസംബർ 26 മുതൽ 31 വരെ ഗതാഗത നിരോധനം. അട്ടപ്പാടി ചുരം വഴിയുള്ള ഗതാഗതം ഡിസംബര്‍ 26 ന് രാവിലെ ആറ് മുതല്‍ 31 ന് വൈകിട്ട് ആറ് വരെ പൂര്‍ണമായും നിരോധിച്ചതായി ഒറ്റപ്പാലം സബ് കലക്ടര്‍ അറിയിച്ചു. മണ്ണാര്‍ക്കാട്-ചിന്നതടാകം റോഡ് നവീകരണത്തിന്റെ ഭാഗമായാണിത്. അട്ടപ്പാടി ചുരം ഒന്‍പതാം വളവില്‍ ഇന്റര്‍ലോക്കിങ് പ്രവൃത്തി നടക്കുന്നതിനാലാണ് ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ ആംബുലന്‍സ്, പോലീസ്, ഫയര്‍ഫോഴ്‌സ് എന്നിവ മാത്രമേ ഇതുവഴി അനുവദിക്കൂ. പൊതുഗതാഗതത്തിന്റെ […]Read More

Information

ഭിന്നശേഷിക്കാർക്ക് ഭവനവായ്പ

സംസ്ഥാനത്തെ ഭവനരഹിതരായ ഭിന്നശേഷിക്കാരിൽ നിന്നും ഭവനവായ്പയ്ക്കായി അപേക്ഷ ക്ഷണിച്ചു. വീട് നിർമ്മാണത്തിനും, വീട് വാങ്ങുന്നതിനും അർഹതയ്ക്കും മാനദണ്ഡങ്ങൾക്കും വിധേയമായി പരമാവധി 50 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. സർക്കാർ/അർദ്ധസർക്കാർ/സഹകരണ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ ജിവനക്കാർ, സ്വന്തമായി തൊഴിൽ ചെയ്യുന്ന സ്ഥിര വരുമാനമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. കോർപ്പറേഷന്റെ വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് രേഖകൾ സഹിതം മാനേജിഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ അയക്കണം. പൂർണ്ണമായ രേഖകളോടെ സമർപ്പിക്കുന്ന അപേക്ഷകൾ […]Read More

General

സ്മൈൽ കേരള പദ്ധതി

സ്മൈല്‍ കേരള’ വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം കോവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കാണ് അപേക്ഷിക്കാവുന്നത്.കൊവിഡ് 19 ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെയും സംയുക്ത സംരംഭമായ ‘സ്മൈല്‍ കേരള’. സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ആറ് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുക. വായ്പാ തുകയുടെ 20 ശതമാനം അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപ […]Read More

General

സിനിമ ഓപ്പറേറ്റർ പരീക്ഷ

കേരള സംസ്ഥാന സിനിമാ ഓപ്പറ്റേർ പരീക്ഷാ ബോർഡ് 2022 ൽ നടത്തുന്ന സിനിമ ഓപ്പറേറ്റർ പരീക്ഷ ഡിസംബർ 27, 28, 29 എന്നീ തീയതികളിൽ രാവിലെ 7.30 മണി മുതൽ 10.30 മണി വരെ തിരുവനന്തപുരം കലാഭവൻ തീയേറ്ററിൽ നടത്തും. യോഗ്യരായ അപേക്ഷകർക്ക് ഹാൾടിക്കറ്റ് അയച്ചിട്ടുണ്ട്. പരീക്ഷ സംബന്ധിച്ച വിവരങ്ങൾ വകുപ്പിന്റെ വെബ്സൈറ്റായ www.celkerala.gov.in ൽ ലഭ്യമാണ്. ഹാൾടിക്കറ്റ് ലഭിക്കാത്തവർ പരീക്ഷാ ദിവസം തിരിച്ചറിയൽ രേഖകളും ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷാ സമയത്തിന് ഒരു മണിക്കൂർ […]Read More

Information

പോലീസ് കോൺസ്റ്റബിൾ – സൗജന്യ പരിശീലനം

ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ. എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി/പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്കായി പോലീസ് കോൺസ്റ്റബിൾ പരീക്ഷയ്ക്ക് സൗജന്യ പരിശീലനം ആരംഭിക്കുന്നു. പി.എസ്.സി പോലീസ് കോൺസ്റ്റബിൾ (കാറ്റഗറി നം. 537/2022) പ്രകാരം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള ഒ.ബി.സി/ ഒഇസി വിഭാഗത്തിൽപ്പെട്ടവർക്ക് 30 ശതമാനം സീറ്റ് അനുവദിക്കും. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന പട്ടികജാതി/ പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് നിയമാനുസൃതം സ്റ്റൈപന്റ് ലഭിക്കും. […]Read More

Tech

ഡോക്ട‍ർമാരുടെ കുറിപ്പടി ഇനി ഗൂഗിൾ വായിച്ചു തരും

ഡോക്ട‍ർമാരുടെ കുറിപ്പടി വായിക്കാനാകുന്നില്ലെന്ന പരാതിക്ക് പരിഹാരവുമായി ഗൂഗിൾ. ഡോക്ട‍ർമാർ എഴുതുന്ന ഏത് മോശം കുറിപ്പടിയും വായിക്കാൻ ഗൂഗിൾ ലെൻസിൽ സംവിധാനം വരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കൈയക്ഷര കുറിപ്പുകളിൽനിന്ന് മരുന്ന് തിരിച്ചറിയാനാണ് ഗൂഗിൾ ആളുകളെ സഹായിക്കുക. കമ്പനിയുടെ ഇന്ത്യൻ പദ്ധതികൾ പ്രഖ്യാപിക്കുന്ന ‘ഗൂഗിൾ ഫോ‍ർ ഇന്ത്യ 2022’ വാ‍ർഷിക സമ്മേളനത്തിലാണ് ഇതടക്കം വിവരങ്ങൾ പുറത്തുവിട്ടത്. പദ്ധതിയിൽ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ഗൂഗിൾ ഇന്ത്യ റിസർച് ഡയറക്ട‍ർ മനീഷ് ഗുപ്ത പറഞ്ഞു. എന്നാൽ, ഉപയോക്താക്കൾക്ക് […]Read More

Health

മാസ്ക് ധരിക്കുന്നത് തുടരണമെന്ന് കേന്ദ്രം

കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും തുടരണമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വിളിച്ചു ചേർത്ത യോ​ഗത്തിൽ അറിയിച്ചു. ആൾക്കൂട്ടമുള്ള ഇടങ്ങളിൽ അകത്തും പുറത്തും മാസ്ക് ധരിക്കുന്നത് തുടരണമെന്ന് നീതി ആയോ​ഗ് അം​ഗം ഡോ. വി.കെ പോൾ യോ​ഗത്തിനുശേഷം നിർദേശിച്ചു. മുൻകരുതൽ ‍ഡോസ് സ്വീകരിക്കാൻ വൈകരുത്. ഇതുവരെ 27 – 28 ശതമാനം പേർ മാത്രമാണ് മുൻകരുതൽ ‍ഡോസ് സ്വീകരിച്ചത്. മുതിർന്ന പൗരന്മാർ ഇക്കാര്യത്തിൽ […]Read More

Health

കൊവിഡ് ഉപവകഭേദം ഇന്ത്യയിലും; വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ പരിശോധന

ചൈനയിൽ നിലവിലെ കോവിഡ് വ്യാപനത്തിന് കാരണമാകുന്ന ഉപവകഭേദം ഇന്ത്യയിലും. കൊവിഡ് ഒമിക്രോൺ വൈറസിന്റെ ഉപവകഭേദമായ ബിഎഫ് 7 ആണ് ഇന്ത്യയിൽ സ്ഥിരീകരിച്ചത്. ഗുജറാത്തിലെ രണ്ട് രോഗികൾക്കും ഒഡീഷയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ വിമാനത്താവളങ്ങളിൽ കൊവിഡ് പരിശോധന തുടങ്ങി. അന്താരാഷ്ട്ര യാത്രക്കാരിൽ നിന്ന് സാമ്പിൾ ശേഖരിക്കുമെന്ന് കേന്ദ്രം ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.Read More

World

പുതിയ സിഇഒയെ ഉടൻ പ്രഖ്യാപിക്കാൻ മസ്ക്

ട്വിറ്റർ വോട്ടെടുപ്പിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെ പുതിയ സിഇഒയെ മസ്ക് ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന. അടുപ്പക്കാരനെ തന്നെ തലപ്പത്ത് എത്തിക്കാൻ ആണ് ശ്രമം. ട്വിറ്റർ മേധാവി സ്ഥാനത്ത് നിന്ന് മസ്ക് മാറണമെന്ന് അഭിപ്രായ സർവേയിൽ ആവശ്യപ്പെട്ടത് 57 ശതമാനത്തിലധികം പേരായിരുന്നു. ട്വിറ്റർ മേധാവി സ്ഥാനത്ത് തുടരണോയെന്ന അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്ത 57.5% പേരും മസ്ക് സിഇഒ സ്ഥാനത്ത് നിന്ന് മസ്ക് മാറണമെന്ന് അഭിപ്രായപ്പെട്ടു. 42.5% ഉപഭോക്താക്കൾ മാത്രമാണ് മസ്ക് തുടരണമെന്ന് അഭിപ്രായപ്പെട്ടത്. സ്വന്തം ട്വിറ്റർ അക്കൗണ്ടിലൂടെ ഇലോൺ […]Read More