Information

‘ഹാപ്പി ന്യൂ ഇയർ 2023’ മായി ജിയോ

ജിയോയുടെ പുതുവർഷ ഓഫർ അവതരിപ്പിച്ചു. ഹാപ്പി ന്യൂ ഇയർ 2023 പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 2023 രൂപയുടെ പ്ലാനിൽ പ്രതിദിനം 2.5 ജിബി ഡേറ്റയും അൺലിമിറ്റഡ് കോളുകളും ലഭിക്കും. 252 ദിവസമാണ് 2023 പ്ലാനിന്റെ വാലിഡിറ്റി. എല്ലാ വർഷവും ജിയോ ന്യൂ ഇയർ പ്ലാൻ അവതരിപ്പിക്കാറുണ്ട്. ഈ പ്ലാൻ ഇപ്പോൾ ജിയോ ഡോട്ട് കോമിൽ ലിസ്റ്റ് ചെയ്തിരിക്കുന്നവയുടെ കൂട്ടത്തിലുണ്ട്. പ്ലാനനുസരിച്ച് ഒമ്പത് മാസത്തേക്ക് അൺലിമിറ്റഡ് കോളിങും വാലിഡിറ്റി കാലയളവിൽ ഏകദേശം 630 ജിബി ഡേറ്റയും ലഭ്യമാകും. കൂടാതെ […]Read More

General

ചിക്കന്‍ ടിക്ക മസാല കണ്ടുപിടിച്ച ‘സൂപ്പര്‍ അലി’ അന്തരിച്ചു

ചിക്കന്‍ ടിക്ക മസാല ആദ്യമായി തയാറാക്കിയ സ്‌കോട്ടിഷ് കറി കിങ് സൂപ്പര്‍ അലി അസ്ലം അന്തരിച്ചു. 77 വയസായിരുന്നു. കുറച്ച് നാളുകളായി അസുഖബാധിതനായിരുന്നു. ഗ്ലാസ്ഗോയിലെ ഷിഷ് മഹല്‍ റെസ്റ്റോറന്റ് നടത്തി വന്നിരുന്ന കാലത്താണ് അപ്രതീക്ഷിതമായി അലി അഹമ്മദ് അസ്ലം ചിക്കന്‍ ടിക്ക മസാല ഉണ്ടാക്കുന്നത്. 1970ലാണ് അദ്ദേഹം ചിക്കന്‍ ടിക്ക മസാലക്കൂട്ട് കണ്ടെത്തുന്നത്. വിഭവം ഹിറ്റായതോടെ അലിയെ ആളികള്‍ ആദരസൂചകമായി സൂപ്പര്‍ അലി എന്ന് വിളിക്കാന്‍ തുടങ്ങി. ഏറെ അപ്രതീക്ഷിതമായാണ് അലി ചിക്കന്‍ ടിക്ക മസാല കണ്ടെത്തുന്നത്. […]Read More

Transportation

കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം

2023 -നെ വരവേൽക്കാൻ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ ‘മിസ്റ്റി നൈറ്റ് 2023’ (Misty Night – 2023) എന്ന പേരിൽ പുതുവത്സര ആഘോഷരാവ് സംഘടിപ്പിക്കുന്നു. ഒപ്പം തന്നെ ആംഡബരക്കപ്പലായ നെഫര്‍റ്റിറ്റിയിലെ ആഘോഷത്തിൽ പങ്കെടുക്കാനുള്ള അവസരവും ഉണ്ട്. ഏതാണ് വേണ്ടതെന്ന് യാത്രക്കാർക്ക് തെരഞ്ഞെടുക്കുകയും ബുക്ക് ചെയ്യുകയും ചെയ്യാം. വാഗമണ്ണിൽ ഡിസംബർ മാസത്തെ തണുത്ത രാത്രി ആഘോഷിക്കുന്നതിനായിട്ടുള്ള ഒരു സുവർണ്ണാവസരമാണ് നൽകുന്നത് എന്ന് കെഎസ്ആർ‌ടിസി പറയുന്നു. വാഗമൺ സൈറ്റ് സീയിംഗിന് ശേഷം ഗാല ഡിന്നറും, ഗാനമേളയും, ഡി.ജെ പാർട്ടിയും, […]Read More

Entertainment

ദേശീയ സ്ത്രീ നാടകോത്സവത്തിന് നാളെ തിരശീല ഉയരും

നിരീക്ഷ സ്ത്രീ നാടകവേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സ്ത്രീ നാടകോത്സവത്തിന് നാളെ തിരുവനന്തപുരത്ത് തുടക്കമാകും. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന നാടകോത്സവം മൂന്ന് ദിവസം നീണ്ടു നിൽക്കും. നിരീക്ഷ പ്രവര്‍ത്തനങ്ങളുടെ 23 ആം വാര്‍ഷികവും ഇതോടൊപ്പം ആഘോഷിക്കും. കേരളത്തില്‍ 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു സ്ത്രീ നാടകോത്സവം സംഘടിപ്പിക്കുന്നത്. തലസ്ഥാന നഗരിയില്‍ ആദ്യമായാണ് ദേശീയ സ്ത്രീ നാടകോത്സവം സംഘടിപ്പിക്കുന്നത്. മാത്രമല്ല ഒരു സ്ത്രീ നാടകസംഘം ഒരു ദേശീയ സ്ത്രീ നാടകോത്സവം സംഘടിപ്പിക്കുന്നത് ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ്. നിരീക്ഷ […]Read More

Sports

ഐപിഎല്‍ ലേലത്തിനൊരുങ്ങി കേരളം

കേരളം ആദ്യമായി വേദിയാകുന്ന ഐപിഎൽ താരലേലം നാളെ കൊച്ചിയിൽ നടക്കും. ലേല നടപടികള്‍ നിയന്ത്രിക്കുന്ന ഹ്യൂ എഡ്‌മിഡ്‌സ് കൊച്ചിയിലെത്തി. ലേലത്തിന് മുന്നോടിയായി ഇന്ന് മോക്ക് ലേലം വിളി നടക്കും. നാളെ ഉച്ചക്ക് 12.30നാണ് ലേല നടപടികൾ തുടങ്ങുക. ആകെ 405 താരങ്ങളുള്ള ലേല പട്ടികയിൽ 273 ഇന്ത്യന്‍ താരങ്ങളും 132 വിദേശ താരങ്ങളുമാണുള്ളത്. ഇന്ത്യന്‍ താരങ്ങളില്‍ 10 മലയാളി താരങ്ങളുമുണ്ട്. ആകെ 87 കളിക്കാരെയാണ് പത്ത് ടീമുകൾക്ക് വേണ്ടത്. 21 കളിക്കാരാണ് ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ […]Read More

Business

സ്വര്‍ണ്ണ വില വീണ്ടും കൂടി

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണ വില ഉയര്‍ന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണ്ണ വില കുതിച്ചുയർന്നത്. ഒരു പവൻ സ്വര്‍ണ്ണത്തിന് 120 രൂപയുടെ വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ സംസ്ഥാന വിപണിയിൽ വീണ്ടും ഒരു പവൻ സ്വര്‍ണ്ണത്തിന്റെ വില 40000 രൂപ കടന്നു. നിലവിൽ ഒരു പവൻ സ്വര്‍ണ്ണത്തിന്റെ വിപണി വില 40,200 രൂപയാണ്.Read More

Entertainment

കേരളത്തിലെ ആദ്യ ഐമാക്സ് തിയറ്ററിന് തിരുവനന്തപുരത്ത്

സിനിമാപ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കേരളത്തിലെ ആദ്യ ഐമാക്സ് തിയറ്റര്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ലുലു മാളിലെ പിവിആര്‍ സൂപ്പര്‍പ്ലെക്സിലാണ് ഐമാക്സ് സ്ക്പീനിംഗ് തുടങ്ങിയിരിക്കുന്നത്. ഹോളിവുഡ് ചിത്രം അവതാര്‍ ദ് വേ ഓഫ് വാട്ടര്‍ ആണ് ഉദ്ഘാടന ചിത്രം. ഡിസംബര്‍ 16 ന് അവതാറിന്‍റെ റിലീസ് ദിനത്തില്‍ തന്നെ തിരുവനന്തപുരത്തെ ഐമാക്സ് ഉദ്ഘാടനം ചെയ്യപ്പെടുമെന്നാണ് അണിയറക്കാര്‍ ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും അത് നടന്നില്ല. അതേസമയം റിലീസ് ദിനത്തില്‍ മികച്ച പ്രതികരണമാണ് കേരളത്തിലെ ആദ്യ ഐമാക്സിന് ലഭിക്കുന്നത്. അവതാര്‍ റിലീസ് […]Read More

Crime

ചാൾസ് ശോഭരാജ് ജയിൽ മോചിതനാവുന്നു

കുപ്രസിദ്ധ കുറ്റവാളി ചാൾസ് ശോഭരാജിനെ ജയിലിൽ നിന്നും മോചിപ്പിക്കാൻ നേപ്പാൾ സുപ്രീംകോടതി ഉത്തരവിട്ടു. 19 വര്‍ഷമായി ജയിലിൽ കഴിയുന്ന ചാൾസ് ശോഭരാജിൻ്റെ പ്രായം കണക്കിലെടുത്താണ് ജയിലിൽ നിന്നും വിട്ടയക്കാൻ കോടതി ഉത്തരവിട്ടത്. രണ്ട് അമേരിക്കൻ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിനാണ് 2003-ൽ സുപ്രീംകോടതി ചാൾസ് ശോഭരാജിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജയിൽ മോചിതനായി പതിനഞ്ച് ദിവസത്തിനകം ഫ്രഞ്ച് പൗരനായ ചാൾസിനെ നാടു കടത്തണമെന്നും സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ജയിലിൽ നിന്നും ഇമിഗ്രേഷൻ ഓഫീസിലേക്ക് ചാൾസിനെ മാറ്റുമെന്നും ഇമിഗ്രേഷൻ അധികൃത‍ര്‍ അടുത്ത […]Read More

Tech

ഇനി അബദ്ധം പറ്റില്ല ; പുത്തന്‍ ഫീച്ചറുമായി വാട്ട്സ്‌ആപ്പ്

വാട്ട്സ്‌ആപ്പ് വീണ്ടും പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് .’ഡിലീറ്റ് ഫോര്‍ മി’ എന്നതില്‍ അബദ്ധത്തില്‍ അമര്‍ത്തിയ സന്ദേശം പഴയപടിയാക്കാന്‍ കഴിയുന്ന ഒരു പുതിയ ഫീച്ചര്‍ ആണ് വാട്ട്സ്‌ആപ്പ് ഇപ്പോള്‍ അവതരിപ്പിച്ചത് .ഇത് “accidental delete” എന്ന് അറിയപ്പെടും, കൂടാതെ ഉപയോക്താക്കള്‍ക്ക് ഒരു സന്ദേശം ഇല്ലാതാക്കാനുള്ള അവരുടെ തീരുമാനം പഴയപടിയാക്കാന്‍ അഞ്ച് സെക്കന്‍ഡ് വിന്‍ഡോ നല്‍കും. തുടര്‍ന്ന് അത് എല്ലാവര്‍ക്കുമായി ഇല്ലാതാക്കും. ആന്‍ഡ്രോയിഡിലും ഐഫോണിലുമുള്ള എല്ലാ ഉപയോക്താക്കള്‍ക്കും ഈ പുതിയ ഫീച്ചര്‍ ലഭ്യമാകുമെന്ന് വാട്ട്‌സ്‌ആപ്പ് അറിയിച്ചു. വാട്ട്‌സ്‌ആപ്പ് ട്വിറ്ററില്‍ പോസ്റ്റ് […]Read More

Health

മല്ലി വെള്ളം കുടിക്കുന്നത് പതിവാക്കൂ; അറിയാം ആരോഗ്യഗുണങ്ങള്‍

മല്ലി വെള്ളം കുടിച്ചാല്‍ ചെറുതൊന്നുമല്ല ആരോഗ്യഗുണങ്ങള്‍. അയണ്‍, മഗ്നീഷ്യം എന്നിവ മല്ലിയില്‍ അടങ്ങിയിട്ടുണ്ട്. കാല്‍സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, തയാമിന്‍, നിയാസിന്‍, കരോട്ടിന്‍ ഇവയും ചെറിയ അളവിലെങ്കിലും മല്ലിയില്‍ ഉണ്ട്. മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം. മല്ലിയിലയില്‍ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്‍റി ബാക്ടീരിയല്‍, ആന്‍റി ഫംഗല്‍ ഗുണങ്ങളുണ്ട്. രാവിലെ മല്ലി വെള്ളം കുടിക്കുന്നത് തിളക്കമാര്‍ന്ന തിളക്കം കൈവരിക്കാനും മിനുസമാര്‍ന്നതും തെളിഞ്ഞതുമായ ചര്‍മ്മം നല്‍കാനും സഹായിക്കും. മുടികൊഴിച്ചില്‍ കുറയ്ക്കാനും അവ പൊട്ടി പോകാതിരിക്കാനും മല്ലിയിലെ […]Read More