ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങാൻ സജ്ജമെന്ന് ഐഎസ്ആർഒ. ദൗത്യം നിർണായക ഘട്ടത്തിലേക്ക്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ഐഎസ്ആർഒ അറിയിച്ചു. സോഫ്റ്റ് ലാൻഡിംഗ് തുടങ്ങുന്നത് വൈകിട്ട് 5.45 മുതൽ. ദൗത്യം പ്രതീക്ഷിച്ചത് പോലെ തന്നെ മുന്നോട്ട് പോകുകയാണെന്നും ഐഎസ്ആർഒ അറിയിച്ചു. ലാൻഡിങ്ങ് പ്രക്രിയ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അവസാന ഘട്ട കമാൻഡുകൾ പേടകത്തിലേക്ക് അയക്കും. പിന്നെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് പേടകത്തിലെ സോഫ്റ്റ്‍വെയറാണ്. മണിക്കൂറിൽ ആറായിരത്തിലേറെ കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തിന്‍റെ വേഗം കുറച്ച് സെക്കൻഡിൽ രണ്ട് മീറ്റർ […]Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-62 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. 8000 രൂപയാണ് സമാശ്വാസ സമ്മാനം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും […]Read More
കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ഫ്രാഞ്ചൈസികൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സാങ്കേതിക മേഖലയിലെ നൂതന കോഴ്‌സുകൾ വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് ഫ്രാഞ്ചൈസികൾക്ക് തുടക്കമിടുന്നത്. തൊഴിൽ നൈപുണി വളർത്തി എടുക്കുന്നതിന് പ്രാപ്തമായതും നൂതന സാങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്‌സ്, റോബോട്ടിക്‌സ് തുടങ്ങിയ മേഖലകളിലെ കോഴ്‌സുകൾക്കാണ് പ്രമുഖ്യം നൽകുന്നത്. ഐ ടി കോഴ്‌സുകൾക്കു പുറമെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ്, ഏവിയേഷൻ, ഹെൽത്ത് കെയർ എന്നീ മേഖലകളിലെ കോഴ്‌സുകളും ഉണ്ടാകും. താൽപര്യമുള്ള പരിശീലന […]Read More
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒൻപത് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില ഉയരുന്നത്. ഈ മാസം 12 നായിരുന്നു ഇതിനു മുൻപ് വില ഉയർന്നത്. ചൈനയിലെ സാമ്പത്തിക മാന്ദ്യവും യുഎസിലെ പണപ്പെരുപ്പവും കാരണം അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഇടിയുകയാണ്. ഇന്ന് പവന് 80 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43360 രൂപയാണ്.Read More
ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ താരം പ്രഗ്നാനന്ദ ഫൈനലില്‍. സെമിഫൈനല്‍ ടൈ ബ്രേക്കറില്‍ അമേരിക്കന്‍ താരം ഫാബിയാനോ കരുവാനയെ തോല്‍പിച്ചു. ഫൈനലില്‍ പ്രഗ്നാനന്ദയ്ക്ക് എതിരാളി മാഗ്നസല്‍ കാള്‍സന്‍ ആണ്.Read More
പുസ്തകോൽസവത്തിന്റെയും സാംസ്കാരിക-കായിക ഉൽസവങ്ങളുടെയും മണ്ണായ ഷാർജയിൽ പുത്തനൊരു ആഘോഷം വന്നെത്തുകയാണ്. ലോകത്തിലെ തന്നെ അപൂര്‍വമായ ക്ലാസിക്-വിന്റേജ് കാറുകളുടെ പ്രത്യേക പ്രദര്‍ശനം ഒരുക്കുന്ന ഫെസ്റ്റിവലാണ് ഒരുക്കുന്നത്. ഷാര്‍ജ ‘ഓള്‍ഡ് കാര്‍സ് ക്ലബാ’ണ് ഇത് സംബന്ധിച്ച തീരുമാനം പുറത്തുവിട്ടത്. നേരത്തെ ഷാര്‍ജ നിക്ഷേപവികസന വകുപ്പു(ശുറൂഖ്)മായി ചേർന്ന് ‘ക്ലാസിക് കാര്‍സ് ഫെസ്റ്റിവല്‍’ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ മാതൃകയിലാണ് വിപുലമായ രീതിയിൽ പുത്തൻ മേള ഒരുക്കുന്നത്. അടുത്ത വർഷം ജനുവരിയിലാകും ആദ്യ ഫെസ്റ്റിവൽ നടക്കുക. പിന്നീട് ഇതേ സീസണിൽ എല്ലാ വർഷവും ഫെസ്റ്റിവൽ ഒരുക്കാനാണ് […]Read More
ഓണത്തിന്‍റെ വരവറിയിച്ച് നഗരങ്ങളില്‍ പൂ വിപണി സജീവമായി. പൂക്കളമിടാനുള്ള ഓണ പൂക്കളുമായാണ് പൂവിപണിയാരംഭിച്ചത്. നഗരങ്ങളിലും സംസ്ഥാനപാതകളിലെ പ്രധാന കവലകളും കേന്ദ്രീകരിച്ചാണ് പൂ കച്ചവടം ആരംഭിച്ചിട്ടുള്ളത്. വിപണിയില്‍ പൂക്കള്‍ വാങ്ങാനുള്ള തിരക്ക് തുടങ്ങിക്കഴിഞ്ഞു. ചുവപ്പ്, മഞ്ഞ വര്‍ണങ്ങളിലൂള്ള ചെണ്ടുമല്ലികളും അരളി, ജമന്തി, മറ്റ് നാടന്‍ പൂക്കളും ചില്ലി റോസും മുല്ലയും ബാംഗ്ലൂര്‍ പൂക്കളും വിപണിയിലുണ്ട്. എന്നാല്‍ തൊട്ടാല്‍ പൊള്ളുന്ന വിലയാണ് പൂക്കള്‍ക്ക്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വില കൂടുതലാണ് പൂക്കള്‍ക്ക്. തിരുവോണം ആകുമ്പോഴേയ്ക്കും പൂവില ഇനിയും ഉയരും. മഞ്ഞ, ഓറഞ്ച് […]Read More
സംസ്ഥാനത്ത് ഓണവിളംബരമാകുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. രാവിലെ 8.30ന് വ്യവസായ മന്ത്രി പി രാജീവ് അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി ആണ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുക. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുക്കണക്കിന് കലാകാരന്മാരാണ് ഘോഷയാത്രയിൽ പങ്കെടുക്കാനായി തൃപ്പൂണിത്തുറയിൽ എത്തിയിരിക്കുന്നത്. രാവിലെ പത്തുമണിക്ക് ബോയ്‌സ് മൈതാനിയിൽ നിന്ന് ഇറങ്ങുന്ന ഘോഷയാത്ര നഗരം ചുറ്റി […]Read More
ഇന്ന് അത്തം. അത്തം പത്തിന് തിരുവോണം ആണ്. ഇനി പൂവിളികളുടെ നാളുകൾ. ഇന്ന് മുതൽ പത്ത് ദിവസവും വീടുകളിൽ പൂക്കളം ഒരുങ്ങും. അത്തത്തിന്റെ അന്ന് ഇടുന്ന പൂക്കളത്തെ അത്തപ്പൂക്കളം എന്ന് വിളിക്കുന്നു. അത്തം പൂക്കളം ഇടാനായി മുറ്റത്ത് ചാണകം കൊണ്ട് മെഴുകി ആദ്യം കളമൊരുക്കുന്നു. പിന്നീട് ഒരു ഉരുള ചാണകത്തിന് മേൽ തുളസിയില വെച്ചതിന് ശേഷം അതിന് ചുറ്റുമായി തുമ്പപ്പൂ ഇടുന്നു. ആദ്യ ദിനമായ അത്തം നാളിൽ ഒരു നിര പൂക്കൾ മാത്രമേ ഉണ്ടാവൂ. എല്ലാ ദിനവും […]Read More
ഹിന്ദി, തമിഴ് ടി.വി സീരിയലുകളിലെ ജനപ്രിയ നടൻ പവൻ (25) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. വെള്ളിയാഴ്ച രാവിലെ അഞ്ച് മണിയോടെ മുംബൈയിലെ വീട്ടിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. കർണാടകയിലെ മാണ്ഡ്യ സ്വദേശിയാണ്. മൃതദേഹം അന്ത്യകർമങ്ങൾക്കായി ജന്മനാട്ടിലേക്ക് കൊണ്ടുപോയി. യുവതാരങ്ങളുടെ അപ്രതീക്ഷിത മരണം സിനിമ മേഖലയെ ഞെട്ടിക്കുന്നതിനിടെയാണ് പവന്‍റെയും വിയോഗം.Read More