തിരുവനന്തപുരം പ്രസ്ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം (ഐ ജെ ടി) കണ്ടെൻസ്ഡ് ജേണലിസത്തിലെ പി ജി ഡിപ്ലോമാ ജേണലിസം പരീക്ഷയിൽ ഡോ. എസ്.എസ്. ശോഭ ഒന്നാം റാങ്കും (ഇൻഡസ് ഇൻഡ് ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രെസിഡന്റായ പി ജി സതീഷ് കുമാറിന്റെ ഭാര്യ), യു കെയിൽ വിദ്യാർത്ഥിയായ എം എസ് സുമൻ രണ്ടാം റാങ്കും (സുമനും മാതാവായ ഗവ. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ മഞ്ജുവും ഒന്നിച്ചു പഠനം പൂർത്തിയാക്കിയതിൽ അമ്മയ്ക്ക് സെക്കന്റ് ക്ലാസും ലഭിച്ചു), അദ്ധ്യാപികയായ എസ് കൃഷ്ണപ്രിയ […]Read More
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐ.സി.എ.ഐ) തിരുവനന്തപുരം (തൈക്കാട്) ബ്രാഞ്ച് സി.എ ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ് കോഴ്സുകളിൽ പരിശീലനത്തിനുള്ള രജിസ്ട്രേഷൻ തുടങ്ങി. സി.എ ഫൗണ്ടേഷൻ 2023 മേയിൽ നടത്തുന്ന പരീക്ഷക്ക് ജനുവരി ഒമ്പതിന് ക്ലാസുകൾ ആരംഭിക്കും. രാവിലെ 10 മുതൽ അഞ്ചുവരെയാണ് ക്ലാസുകൾ. ഫീസ് 17,000 രൂപ.സി.എ ഇന്റർമീഡിയറ്റ് 2023 നവംബറിലെ പരീക്ഷക്കുള്ള പരിശീലന ക്ലാസുകൾ ജനുവരി 20ന് തുടങ്ങും. രാവിലെ ഏഴു മുതൽ ഒമ്പതുവരെയും വൈകീട്ട് ആറു മുതൽ എട്ടുവരെയുമാണ് ക്ലാസുകളുടെ സമയക്രമം. ഞായറാഴ്ച […]Read More
സംസ്ഥാനത്ത് വൈനിന്റെ വിൽപ്പന നികുതി കുറച്ചു.112 % മായിരുന്ന വിൽപ്പന നികുതി ബെവ്ക്കോ 86% ശതമാനമാക്കി. കുറഞ്ഞ വീര്യമുള്ള മദ്യം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നികുതി കുറച്ചതെന്ന് ബെവ്കോ അറിയിച്ചു. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള വൈൻ 150 രൂപയായിരുന്നത് 120 ആയി. ക്രിസ്മസ് ദിനത്തിലെ മദ്യവിൽപ്പനയിൽ ഈ വർഷം നേരിയ കുറവ്. 52.3 കോടിയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തില്‍ ബെവ്ക്കോ ഔട്ട്ലെറ്റ് വഴി വിറ്റത്. കഴിഞ്ഞ വർഷം ഇതേ ദിവസം 54.82 കോടിയുടെ മദ്യമായിരുന്നു വിറ്റത്. 24 ന് […]Read More
സ്പൈസസ് എല്ലാം തന്നെ ഒരുപാട് ആരോഗ്യഗുണങ്ങളുള്ളവയാണ്. അതിനാലാണ് ഇവ ചേര്‍ത്ത വെള്ളമോ ചായയോ എല്ലാം ആരോഗ്യത്തിന് പലവിധത്തില്‍ ഗുണകരമായി വരുന്നത്. കറുവപ്പട്ട ചായ, ഇഞ്ചിച്ചായ, ഏലയ്ക്ക ചായ, ജീരക വെള്ളം എന്നിവയെല്ലാം ഇത്തരത്തില്‍ ഏറെ വ്യാപകമായി ഉപയോഗിക്കുന്ന പാനീയങ്ങളാണ്. ഏലയ്ക്കയും പല വിധത്തിലുള്ള ആരോഗ്യഗുണങ്ങളുള്ള സ്പൈസ് തന്നെയാണ്. ഇപ്പോള്‍ ഏലയ്ക്ക ഇട്ട വെള്ളം പതിവായി കുടിക്കുന്നത് കൊണ്ടുള്ള ചില നേട്ടങ്ങളാണ് പങ്കുവയ്ക്കുന്നത്. പ്രധാനമായും ശരീരത്തില്‍ നിന്ന് വിഷാംശം പുറന്തള്ളുന്നതിനാണ് രാവിലെ ഉണര്‍ന്നയുടൻ സ്പൈസസ് ചേര്‍ത്ത വെള്ളം കുടിക്കുന്നത്. […]Read More
തൃശ്ശൂർ ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ ട്രാക്ടർ ഡ്രൈവർ ഗ്രേഡ് II, തസ്തികയിൽ ഒഴിവ്. ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തിന് സംവരണം ചെയ്ത തസ്തികയിലാണ് ഒഴിവ്. എസ്.എസ്.എൽ.സിയോ തത്തുല്യ യോഗ്യതയോ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ട്രാക്ടർ ഡ്രൈവിംഗ് ലൈസൻസ്, ട്രാക്ടർ ഡ്രൈവിംഗിൽ രണ്ടു വർഷത്തെ പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷിക്കണം. അംഗപരിമിതർ അപേക്ഷിക്കേണ്ടതില്ല. 2022 ജനുവരി 1ന് 18 വയസ് തികഞ്ഞിരിക്കണം, 36 വയസിൽ കവിയരുത്. യോഗ്യരായ ഉദ്യോഗാർഥികൾ 2023 ജനുവരി 10ന് മുമ്പായി അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ […]Read More
തിരുവനന്തപുരം ഐരാണിമുട്ടത്തുള്ള സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്ലീനർ/ ഹെൽപ്പർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സ്ഥിരതാമസമായിരിക്കണം. ഏഴാം ക്ലാസ് അല്ലെങ്കിൽ തത്തുല്യവും പ്രവൃത്തിപരിചയവുമാണ് യോഗ്യത. ജനുവരി 17ന് രാവിലെ 11ന് മുമ്പ് വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവൃത്തി പരിചയം, താമസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.Read More
ഖത്തർ ലോകകപ്പ് ഫൈനലിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി മെസിയെ ധരിപ്പിച്ച മേലങ്കിക്ക് (ബിഷ്ത്) വിലപേശി ഒമാൻ രാജകുടുംബാംഗം അഹ്മദ് അൽ ബർവാനി. ട്വിറ്ററിലൂടെയാണ് ഒമാൻ പാർലമെന്റ് അംഗം കൂടിയായ ബർവാനി ആവശ്യവുമായി രംഗത്തെത്തിയത്. ഇപ്പോൾ ഈ ബിഷ്ത് തരുമോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഒമാനിൽ സൂക്ഷിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഒരു മില്യൺ ഡോളറാണ് ബിഷ്ത് തിരിച്ചുനൽകിയാൽ മെസിക്ക് വാഗ്ദാനം ചെയ്ത തുക. ‘ബിഷ്ത് താങ്കൾക്ക് സുരക്ഷിതമായി സൂക്ഷിക്കാൻ പറ്റിയെന്നു വരില്ല , […]Read More
പതിവുപോലെ കുട്ടികളുടെ ആശുപത്രികളിലേക്ക് ക്രിസ്മസ് സമ്മാനവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങൾ. കളത്തിലെ മിന്നും പ്രകടനങ്ങൾ മാത്രമല്ല ഇങ്ങനെ ചില കാര്യങ്ങൾ കൊണ്ടുകൂടിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡും താരങ്ങളും പ്രിയപ്പെട്ടതാകുന്നത്. പതിവ് തെറ്റിക്കാതെ എല്ലാ കൊല്ലവും ആശുപത്രിയിലെത്തി കുട്ടികൾക്കൊപ്പം താരങ്ങൾ സമയം ചെലവഴിക്കും ഇത്തവണയും അത് മുടക്കിയില്ല. താരങ്ങൾ കുട്ടികൾക്ക് സമ്മാനവും ആശംസയും നേര്‍ന്നാണ് മടങ്ങിയത്. ഹാരി മഗ്വെയര്‍, ബ്രൂണോ ഫെര്‍ണാണ്ടസ്, മാര്‍ക്കസ് റാഷ്ഫോര്‍ഡ്, ലിസാൻഡ്രോ മാര്‍ട്ടിനസ് എന്നിവരാണ് സമ്മാനപ്പൊതികളൊരുക്കാൻ മുന്നിലുണ്ടായിരുന്നത്. വനിതാ ടീമംഗങ്ങളും ഒപ്പമുണ്ടായിരുന്നു. എല്ലാ ക്രിസ്മസിനും മാഞ്ചസ്റ്റര്‍ […]Read More
പ്രഥമ കെആര്‍ ഗൗരിയമ്മ പുരസ്‌കാരം ക്യൂബന്‍ സാമൂഹിക പ്രവര്‍ത്തകയായ ഡോ. അലെയ്‌ദ ഗുവേരയ്ക്ക്. ക്യൂബന്‍ കമ്മ്യൂണിസ്റ്റ് നേതാവ് ചെ ഗുവേരയുടെ മകളാണ് അലെയ്‌ദ. ചെഗുവേരയുടെ കൊച്ചു മകളും ചടങ്ങില്‍ പങ്കെടുക്കും. 3000 യുഎസ് ഡോളറാണ് പുരസ്‌കാരം. പുരസ്‌കാര തുകയും ശില്‍പവും പ്രശസ്തി പത്രവും ജനുവരി അഞ്ചിന് തിരുവനന്തപുരം ഒളിമ്പിയ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.Read More
ഉണ്ണിയേശുവിന്റെ തിരുപ്പിറവി കാണാന്‍ കാണാൻ അതിഥികളായി മെസിയും മോദിയും പിണറായായിയും. കോട്ടയം കിഴുകുന്ന് ലൂക്കാസ് ആന്റണി നിര്‍മിച്ച പുല്‍ക്കൂടാണ് പ്രമുഖരുടെ സാന്നിധ്യംകൊണ്ട് വ്യത്യസ്തമാകുന്നത്. ഉണ്ണിയേശുവിന്റെ തിരുപിറവി കാണാന്‍ എത്തുന്നവരുടെയൊപ്പം മത മേലധ്യക്ഷൻമാർ, രാഷ്ട്രീയ, കായിക, സിനിമ, മേഖലകളിലെ പ്രമുഖരുടെ ചെറിയ രൂപങ്ങള്‍ കൂടി നിർമ്മിച്ചിരിക്കുകയാണ് ലൂക്കാസ് ആന്റണി. 21 പ്രമുഖരായ വ്യക്തികളാണ് ലൂക്കാസിന്റെ പുല്‍ക്കൂട്ടിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി വി എന്‍ വാസവന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉമ്മന്‍ ചാണ്ടി, മുന്‍ രാഷ്ട്രപതി കെ ആര്‍ […]Read More