Entertainment Events

പുതുവർഷത്തെ വരവേല്ക്കാൻ ‘എപ്പിലോഗു’മായി ക്രാഫ്റ്റ്സ് വില്ലേജ്

2022 നെ യാത്രയാക്കി 2023 നെ വരവേല്ക്കാൻ ഡിസംബർ 31-നും ജനുവരി 1-നും വിപുലമായ പരിപാടികളുമായി തിരുവനന്തപുരത്തെ കേരള ആട്സ് & ക്രാഫ്റ്റ്സ് വില്ലേജ്. ‘എപ്പിലോഗ്’ എന്നു പേരിട്ട പരിപാടിയിൽ ഡിസംബർ 31-നു വൈകിട്ട് 7-മുതൽ പുതുവർഷപ്പിറവിവരെ നാലു മ്യൂസിക് ബാൻഡുകൾ പാട്ടും മേളവുംകൊണ്ടു രാക്കുളിരകറ്റും. പരിമൾ ഷെയിസ്, ഇംബാച്ചി, ഈറ്റില്ലം, മേരി ആൻ എന്നിവയാണു ബാൻഡുകൾ. തുടർന്നു വെടിക്കെട്ടോടെ 2023-നെ വരവേല്ക്കും. പുതുവത്സരദിനമായ ജനുവരി 1-വു വൈകിട്ട് നാലുമണിക്കേ പരിപാടികൾ തുടങ്ങും. മലയാളത്തിലെ ആദ്യ ടൈം […]Read More

World

ന്യൂയോർക്കിൽ അടിയന്തരാവസ്ഥ

അമേരിക്കയിൽ അതിശൈത്യത്തിൽ മരിച്ചവരുടെ എണ്ണം അറുപത് കടന്നു. മഞ്ഞുവീഴ്ചയെ തുടർന്ന് കൂടുതൽ ആളപായമുണ്ടായ ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനങ്ങൾ റദ്ദാക്കുന്നത് തുടരുകയാണ്. മഞ്ഞുവീഴ്ച തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. അതിശൈത്യത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ന്യൂയോർക്ക് ഗവർണറുടെ അഭ്യർത്ഥന പരിഗണിച്ചാണ് പ്രസിഡന്റ് ജോ ബൈഡന്റെ നടപടി. ഇതോടെ, ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം നേരിടാൻ ന്യൂയോർക്കിന് ഫെഡറൽ സഹായം ലഭിക്കും. കനത്ത മഞ്ഞുവീഴ്ച തുടരുന്ന ന്യൂയോര്‍‍ക്കിനും ബഫല്ലോ നഗരത്തിനും ആശ്വാസകരമാകും ഈ നടപടിയെന്നാണ് വിലയിരുത്തുന്നത്. […]Read More

Information Judiciary

ഓണ്‍ലൈന്‍ അദാലത്ത് ജനുവരി 13 നും 28 നും

പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളില്‍ പരിഹാരം കാണുന്നതിനായി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജനുവരി 13, 28 തീയതികളില്‍ ഓണ്‍ലൈന്‍ അദാലത്ത് നടത്തും. ഇടുക്കി, കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ ജനുവരി 13 ന് പരിഗണിക്കും. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി മൂന്ന്. കൊച്ചി സിറ്റി, എറണാകുളം റൂറല്‍ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ ജനുവരി 28 നാണ് പരിഗണിക്കുന്നത്. പരാതികള്‍ ജനുവരി 12 നു മുമ്പ് […]Read More

Information Jobs

അപേക്ഷ ക്ഷണിച്ചു

ആകാശവാണിയിലും ദൂരദർശനിലും ന്യൂഡൽഹിയിൽ നിലവിലുള്ള ഡയറക്ടർ ജനറൽ ഒഴിവിൽ പ്രോമോഷൻ അല്ലെങ്കിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് പ്രസാർ ഭാരതി അപേക്ഷ ക്ഷണിച്ചു. ഏഴാം കേന്ദ്രധനകാര്യ കമ്മീഷന്റെ ലെവൽ 16-ൽ (2,05,400-2,24,400 ശമ്പള സ്‌കെയിലിൽ) ഉൾപ്പെട്ടവർക്ക് അപേക്ഷിക്കാം. 2022 സെപ്റ്റംബർ 9 നുള്ള പ്രസാർ ഭാരതി വിഞ്ജാപനമനുസരിച്ചുള്ള യോഗ്യതകൾ ഉണ്ടായിരിക്കണം. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പു സഹിതം 2023 ജനുവരി 14 നുള്ളിൽ ഡയറക്ടർ, (പി ബി ആർ ബി സെൽ), പി ബി സെക്രട്ടറിയേറ്റ്, […]Read More

Education

വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം

വോട്ടേഴ്‌സ് ദിനമായ ജനുവരി 25നോടനുബന്ധിച്ച ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജനുവരി അഞ്ചിന് രാവിലെ 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന മത്സരത്തില്‍ 17നും 25നും ഇടയില്‍ പ്രായമുള്ള പ്ലസ് വണ്‍, പ്ലസ് ടു, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. രണ്ട് പേരടങ്ങുന്ന എത്ര ടീമുകള്‍ക്ക് വേണമെങ്കിലും ഒരു വിദ്യാഭ്യാസസ്ഥാപനത്തില്‍ നിന്നും പങ്കെടുക്കാവുന്നതാണ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. അപേക്ഷകള്‍ deothiruvananthapuram@gmail.com എന്ന മെയില്‍ ഐഡിയില്‍ […]Read More

General

ശബരിമല നട ഇന്ന് അടയ്ക്കും

മണ്ഡലകാല തീർഥാടനത്തിന് ഇന്ന് പരിസമാപ്തി. മണ്ഡല മഹോത്സവം പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. ഇനി മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് വീണ്ടും നട തുറക്കും. മണ്ഡല മഹോത്സകാലത്തെ പ്രധാന ആരാധനയായ മണ്ഡല പൂജ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കും ഒരു മണിക്കുമിടയിൽ നടന്നു. 41 ദിവസം നീണ്ട മണ്ഡല തീർത്ഥാടനത്തിനാണ് ഇന്ന് സമാപനമാവും. ലക്ഷക്കണക്കിന് ആളുകളാണ് ഈ ദിവസങ്ങളിൽ ശബരിമല ചവിട്ടി സന്നിധാനത്ത് എത്തിയത്. ശനി, ഞായർ ദിവസങ്ങളിലും മറ്റു പൊതുഅവധി ദിനങ്ങളിലും ലക്ഷത്തിലേറെ പേർ […]Read More

Entertainment

ഷോർട്ട്ഫിലിം മത്സരവുമായി യുവജന കമ്മീഷൻ

സാമൂഹിക അനാചാരങ്ങൾക്കെതിരെ ബോധവത്കരണം വളർത്തുന്നത് ലക്ഷ്യമിട്ടുകൊണ്ട് കേരള സംസ്ഥാന യുവജന കമ്മീഷൻ ഷോർട്ട്ഫിലിം മത്സരം നടത്തും. സ്ത്രീധനം, അന്ധവിശ്വാസം, അനാചാരം തുടങ്ങിയവയ്‌ക്കെതിരെ സാമൂഹിക ജാഗ്രത ഉണർത്തുന്ന പ്രമേയങ്ങൾ ഉൾക്കൊള്ളുന്ന ഷോർട്ട്ഫിലിമുകളാണ് മത്സരത്തിനായി പരിഗണിക്കുന്നത്. ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം എന്നിവയ്ക്ക് യഥാക്രമം 20,000, 15,000, 10000 രൂപ സമ്മാന തുകയായി ലഭിക്കും. ഷോർട്ട്ഫിലിമിന്റെ ദൈർഘ്യം 20 മിനിറ്റിൽ കവിയരുത്. മത്സര വിഭാഗത്തിലേക്ക് അയയ്ക്കുന്ന ഷോർട്ട് ഫിലിം ജനുവരി 20 ന് മുമ്പ് ഡിവിഡിയിലാക്കി മൂന്ന് […]Read More

Information

ഡ്രൈവർമാർക്കുള്ള ത്രിദിന പരിശീലനം

നാറ്റ്പാകിന്റെ ആഭിമുഖ്യത്തിൽ ആപത്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതത്തിന് ഡ്രൈവർമാർക്കുള്ള ത്രിദിന പരിശീലനം ഡിസംബർ 28 മുതൽ 30 വരെ നടക്കും. നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തിൽ നടക്കുന്ന പരിപാടിയിൽ സ്ഫോടകവസ്തുക്കൾ, എൽ.പി.ജി തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങൾ, രാസപദാർത്ഥങ്ങൾ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യൽ, സുരക്ഷിത ഗതാഗതം എന്നിവ സംബന്ധിച്ച് ഡ്രൈവർമാർക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള പരിശീലനമാണു നൽകുന്നത്. 2000 രൂപയാണ് ഫീസ്. വിശദവിവരങ്ങൾക്ക്: 0471-2779200, 9074882080.Read More

Information

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ രസശാസ്ത്ര ആന്റ് ഭൈഷജ്യകല്പന വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍ (ഗസ്റ്റ് ലെക്ചറര്‍) തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകര്‍ ജനുവരി അഞ്ചിന് രാവിലെ 11 മണിക്ക് സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. യോഗ്യത ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം അന്നേദിവസം രാവിലെ 10.30 ന് ഹാജരാകേണ്ടതാണ്. കൂടുതല്‍ […]Read More

Education Information

അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡിഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം (അസാപ്) കേരള നടത്തുന്ന കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്‌സിന്റെ അടുത്ത ബാച്ചുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. ഈ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്ത്യയില്‍ എവിടെയും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് /സോഫ്റ്റ്‌സ്‌കില്‍ പരിശീലകരാവാനുള്ള അവസരം ലഭിക്കും. ബിരുദവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമാണ് യോഗ്യത. കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വെച്ചാണ് കോഴ്‌സ് നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപെടുക : 9495999646 , 9495999720Read More