മലപ്പുറം കരിപ്പൂര്‍ വിമാനത്താവള റോഡിലെ തട്ടുകടയില്‍ ചായ, സര്‍ബത്ത് തുടങ്ങിയ പാനീയങ്ങള്‍ക്കും ചെറുകടികള്‍ ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നത് തോട്ടിലെ മലിന ജലമാണ്. വാര്‍ഡ് അംഗം അലി വെട്ടോടനാണ് തട്ടുകടയില്‍ മലിന ജലം ഉപയോഗിക്കുന്നത് കണ്ടെത്തിയത്. ഇന്നലെ വാര്‍ഡിലെ മുഴുവന്‍ റോഡുകളും ഇടവഴികളും തോടുകളും സര്‍വേ നടത്തുന്നതിന്‍റെ ഭാഗമായി ഉദ്യോഗസ്ഥര്‍ എത്തിയതായിരുന്നു.ഇങ്ങനെ പരിശോധന നടക്കുന്നതിനിടെ തട്ടുകടയിലെ ജീവനക്കാരന്‍ തോടില്‍ നിന്ന് ബക്കറ്റില്‍ വെള്ളവുമായി പലതവണ തട്ടുകടയിലേക്ക് കയറി പോകുന്നത് വാര്‍ഡ് കൗണ്‍സിലറുടെ ശ്രദ്ധയില്‍പ്പെട്ടു. ആദ്യം മറ്റ് വല്ല ആവശ്യങ്ങള്‍ക്കുമായിരിക്കുമെന്ന നിഗമനത്തിലായിരുന്നു […]Read More
സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 9, 10 ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി, ഇ.ബി.സി (സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം-പൊതു വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമുദായങ്ങൾ) വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മുൻവർഷം വാർഷിക പരീക്ഷയിൽ 75 ശതമാനവും അതിൽ കൂടുതലും മാർക്ക് നേടിയവരെയും ഹാജരുള്ളവരേയും 2.5 ലക്ഷം രൂപയിൽ അധികരിക്കാത്ത കുടുംബ വാർഷിക വരുമാനം ഉള്ളവരേയുമാണ് പദ്ധതി പ്രകാരം സ്കോളർഷിപ്പിന് പരിഗണിക്കുക. ഇ-ഡിസ്ട്രിക്റ്റ് പോർട്ടൽ മുഖേന ലഭ്യമായ […]Read More
2000 ജനുവരി ഒന്ന് മുതൽ 2022 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കുന്നതിന് ജനുവരി 1 മുതൽ മാർച്ച് 31 വരെ അപേക്ഷിക്കാം. ശിക്ഷണ നടപടിയുടെ ഭാഗമായോ മനഃപൂർവം ജോലിയിൽ ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് പ്രത്യേക പുതുക്കൽ ആനുകൂല്യം ലഭിക്കില്ല. പ്രത്യേക പുതുക്കൽ ഉത്തരവ് പ്രകാരം സീനിയോറിറ്റി പുനഃസ്ഥാപിച്ചു കിട്ടുന്നവർക്ക് രജിസ്ട്രേഷൻ റദ്ദായ കാലയളവിലെ തൊഴിൽ രഹിതവേതനത്തിനു അർഹത ഉണ്ടാകില്ല. […]Read More
പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ തലങ്ങളിൽ നൂതനാശയ രൂപീകരണത്തിനായി കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ(കെ-ഡിസ്‌ക്) നടപ്പിലാക്കുന്ന ‘ഒരു തദ്ദേശസ്വയം ഭരണസ്ഥാപനം ഒരു ആശയം ‘ (One Local body One Idea – OLOI) എന്ന പദ്ധതിയിൽ ഇന്റേൺ ആകാൻ അവസരം സർവകലാശാലാ ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം (വേഡ്,എക്‌സൽ ) അഭികാമ്യം. പ്രായം : 20 നും 50 നും മദ്ധ്യേ. അതാതു പഞ്ചായത്ത്, നഗരസഭാ/കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്നവർക്കും […]Read More
കെ എസ് ഇ ബിയിൽ സ്പോർട്സ് ക്വാട്ട നിയമനത്തിന് കായിക പ്രതിഭകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആകെ 12 ഒഴിവുകളാണുള്ളത്. വിശദവിവരങ്ങളും അപേക്ഷാ ഫോമും കെ എസ് ഇ ബി വെബ്സൈറ്റിൽ (www.kseb.in) ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2023 ജനുവരി 31 വൈകുന്നരം 5 മണി. ബാസ്കറ്റ്ബോൾ (പുരുഷൻ) -2ബാസ്കറ്റ്ബോൾ (വനിത) – 2വോളിബോൾ (പുരുഷൻ) – 2വോളിബോൾ (വനിത) – 2ഫുട്ബോൾ (പുരുഷൻ) – 4 എന്നിങ്ങനെയാണ് ഒഴിവുകൾ.Read More
2023 ജനുവരി 3 മുതല്‍ 7 വരെ വരെ കോഴിക്കോട് വെച്ച് നടക്കുന്ന 61-ാമത് സംസ്ഥാന സ്കൂള്‍ കലോല്‍സവ നടത്തിപ്പും കാഴ്ചയും ഹൈടെക് ആക്കുന്നതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംവിധാനം ഒരുക്കി. കലോത്സവ വിവരങ്ങളറിയാനുള്ള ‘ഉത്സവം’ മൊബൈല്‍ ആപ് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത്, എസ്.എസ്.കെ. ഡയറക്ടര്‍ എ.ആര്‍. സുപ്രിയ, എസ്.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ ഡോ. ജയപ്രകാശ് ആര്‍.കെ തുടങ്ങിയവര്‍ സംബന്ധിച്ചു. www.ulsavam.kite.kerala.gov.in […]Read More
ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന വിക്രം സാരാഭായി അന്തരിച്ചിട്ട് ഇന്നേക്ക് 51 വർഷം. ലോകപ്രശസ്തനായ ഇന്ത്യൻ ശാസ്ത്രജ്ഞനായിരുന്നു ഡോ. വിക്രം അംബാലാൽ സാരാഭായി. ഇന്ത്യൻ ബഹിരാകാശ ഗവേഷണരംഗത്തെ മികവുറ്റതാക്കി മാറ്റിയവരിൽ പ്രധാനിയാണ് ഡോ. വിക്രം സാരാഭായ്. ബഹിരാകാശ ഗവേഷണങ്ങൾ എങ്ങനെ രാജ്യത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ഉന്നമനത്തിനുമായി ഉപയോഗിക്കാമെന്ന് വിക്രം സാരാഭായ് കാണിച്ചുതന്നു. 1919 ഓഗസ്റ്റ് 12-നു ഗുജറാത്തിലെ അഹമ്മദാബാദിൽ ഒരു ധനിക ജൈന കുടുംബത്തിൽ വ്യവസായിയായ അംബലാൽ സാരാഭായുടേയും സരള ദേവിയുടെയും മകനായി ജനിച്ചു. ചെറുപ്പം […]Read More
ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ ഫ്ലോട്ട് അവതരിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഇടം പിടിച്ചു. കഴിഞ്ഞ ഒരു മാസക്കാലം നടന്ന ആറു റൗണ്ടു സ്ക്രീനിംഗിലാണ് കേരളം തെരഞ്ഞെടുക്കപ്പെട്ടത്. സ്ത്രീ ശാക്തീകരണമാണ് കേരളം അവതരിപ്പിച്ചത്. 16 സംസ്ഥാനങ്ങളാണ് ഇക്കുറി ഫ്ലോട്ട് അവതരിപ്പിക്കുന്നത്. കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, ആസാം, ഗുജറാത്ത്, ഹരിയാന, ഝാർഖണ്ഡ്, മഹാരാഷ്ട്ര, തമിഴ് നാട്, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, വെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങളും ദാദാ നഗർ ഹാവേലി- ദാമൻ& ഡ്യൂ, ജമ്മു& കാശ്മീർ, […]Read More
ദിവസം 10,700 സ്റ്റെപ്പുകള്‍ നടക്കുന്ന സ്ത്രീകള്‍ക്ക് മറ്റുള്ളവരുമായി താരതമ്യം ചെയുമ്പോൾ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറവെന്ന് പഠനം. ശരീരം കൂടുതല്‍ അനങ്ങുന്നത് പ്രമേഹ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ടെന്നെസിയിലെ വാന്‍ഡര്‍ബിറ്റ് സര്‍വകലാശാല നടത്തിയ ഗവേഷണത്തില്‍ പറയുന്നത്. 5677 പേരില്‍ ശരീരത്തില്‍ ഘടിപ്പിക്കുന്ന ഫിറ്റ്ബിറ്റ് ഉപകരണം ഉപയോഗിച്ച് നാലു വര്‍ഷമെടുത്താണ് പഠനം നടത്തിയത്. ദിവസം 10,700 സ്റ്റെപ്പുകള്‍ താണ്ടുന്നവര്‍ക്ക് ദിവസം 6000 സ്റ്റെപ്പുകള്‍ നടന്നവരുമായി താരതമ്യം ചെയുമ്പോൾ പ്രമേഹ സാധ്യത 44 ശതമാനം കുറവുള്ളതായാണ് കണ്ടെത്തിയത്. […]Read More
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാസ്ക്കും സാനിറ്റൈസറും നിർബന്ധമാക്കി. കലോത്സവത്തിനെത്തുന്ന എല്ലാവരും മാസ്കും സാനിറ്റൈസറുമുണ്ടെന്ന് നിര്‍ബന്ധമായും ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി നിര്‍ദ്ദേശിച്ചു. ജനുവരി 3 ന് രാവിലെ 8.30 ന് പൊതു വിദ്യാഭ്യാസ ഡയർക്ടർ പതാക ഉയർത്തും. രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആദ്യ ദിനം 23 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. ആദ്യ ദിവസം എല്ലാ വേദികളിലും രാവിലെ 11 നും മറ്റുള്ള ദിവസങ്ങളിൽ രാവിലെ ഒൻപത് മണിക്കുമായിരിക്കും മത്സരങ്ങൾ ആരംഭിക്കുക. കോടതി […]Read More