Sports World

പെലെയുടെ സംസ്‌കാര ചടങ്ങുകള്‍ സാന്റോസില്‍ നടന്നു

ഇതിഹാസ താരം പെലെ നിത്യയില്‍. സംസ്‌കാര ചടങ്ങുകള്‍ സാന്റോസില്‍ നടന്നു. ബെല്‍മിറോ സ്റ്റേഡിയത്തില്‍ നിന്ന് സെമിത്തേരിയിലേക്ക് വിലാപ യാത്രയായാണ് മൃതദേഹം എത്തിച്ചത്. പതിനായിരങ്ങളാണ് പെലെയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്. ബ്രസീല്‍ പ്രസിഡന്റ ലുല ഡി സില്‍വയും ഫിഫ പ്രസിന്റ് ജിയാനി ഇന്‍ഫാന്റിനോയും സാന്റോസ് മൈതാനത്തെത്തി പെലെയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു. കുടുംബാംഗങ്ങളും വിശിഷ്ട വ്യക്തികളും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.Read More

Information Kerala

പിങ്ക് കാർഡിനും സൗജന്യ റേഷൻ

മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ന് റേ​ഷ​ൻ ധാ​ന്യം ഒ​രു വ​ർ​ഷ​ത്തേ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ സൗ​ജ​ന്യ​മാ​ക്കി​യ​തോ​ടെ ഈ ​മാ​സം മു​ത​ൽ പി​ങ്ക്​ കാ​ർ​ഡു​കാ​ർ​ക്കു​ള്ള റേ​ഷ​ൻ വി​ഹി​ത​വും കേ​ര​ളം സൗ​ജ​ന്യ​മാ​ക്കി. അ​ന്ത്യോ​ദ​യ അ​ന്ന​യോ​ജ​ന വി​ഭാ​ഗ​ത്തി​നൊ​പ്പം (മ​ഞ്ഞ കാ​ർ​ഡ്) പി.​എ​ച്ച്.​എ​ച്ച് വി​ഭാ​ഗ​ത്തി​ലെ ഓ​രോ അം​ഗ​ത്തി​നും നാ​ലു​കി​ലോ അ​രി​യും ഒ​രു കി​ലോ ഗോ​ത​മ്പും ജ​നു​വ​രി​മു​ത​ൽ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. ക​ഴി​ഞ്ഞ മാ​സം​വ​രെ ഇ​വ​ർ​ക്ക്​ നാ​ലു​കി​ലോ അ​രി​ക്കും ഒ​രു​കി​ലോ ഗോ​ത​മ്പി​നും കി​ലോ​ക്ക് ര​ണ്ടു​രൂ​പ നി​ര​ക്കി​ൽ ഈ​ടാ​ക്കി​യി​രു​ന്നു .Read More

Health Information

ആരോഗ്യസേവനങ്ങള്‍ക്കായി ഹോട്ട്‌ലൈന്‍ നമ്പര്‍

ബഹ്‌റൈനില്‍ ആരോഗ്യ സേവനങ്ങള്‍ക്കായി ഇനി മുതല്‍ പുതിയ ഹോട്ട്‌ലൈന്‍ നമ്പര്‍. നേരത്തെ ലഭ്യമായ എല്ലാ സേവനങ്ങളും പുതിയ ഹോട്ട്‌ലൈന്‍ നമ്പറിലും ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ നല്‍കിയിരുന്ന നേരത്തെയുള്ള 444 എന്ന നമ്പറിലുടെയുള്ള ടെലിഫോണ്‍ സേവനങ്ങള്‍ പുതിയ ഹോട്ട്‌ലൈന്‍ നമ്പരായ 80008100 ലേക്ക് മാറ്റുന്നതായാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഈ സേവനം ഔദ്യോഗിക പ്രവൃത്തി സമയങ്ങളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെ ലഭ്യമാകും. കൊവിഡുമായി ബന്ധപ്പെട്ട വിദഗ്ധ ഉപദേശം, വാക്‌സിനേഷന്‍ സംബന്ധമായ […]Read More

Kerala Viral news

സൈലന്റ്‍വാലിയിൽ 17 ഇനം പക്ഷികൾ

പാലക്കാട് സൈലന്റ്‍വാലി ദേശീയോദ്യാനത്തിൽ നടത്തിയ പക്ഷി സർവേയിൽ പുതുതായി 17 പക്ഷികളെകൂടി കണ്ടെത്തി. കാട്ടുകാലൻ കോഴി (brown wood owl), ചെങ്കുയിൽ (Bay banded Cuckoo), അസുരക്കാടൻ (Malabar woodshrike), മീൻകൊത്തിച്ചാത്തൻ (White throated Kingfisher), നാട്ടുരാച്ചുക്ക് (Indian Nightjar), കാട്ടുരാച്ചുക്ക് (Jungle Nightjar), ചാരപ്പൂണ്ടൻ (Large Cuckooshrike) തുടങ്ങി 17 ഇനം പക്ഷികളെയാണ് പുതുതായി കണ്ടെത്തിയത്. ഇതോടെ സൈലന്റ്‍വാലിയുടെ കോർ മേഖലയിൽ ഇതിനകം കണ്ടെത്തിയ പക്ഷികളുടെ എണ്ണം 175 ആയി ഉയർന്നതായി സർവേ കോ ഓഡിനേറ്ററും […]Read More

Kerala Politics

സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ ഇന്ന്

രണ്ടാം പിണറായി സര്‍ക്കാരില്‍ സജി ചെറിയാൻ ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽ വൈകീട്ട് നാലിനാണ് സത്യപ്രതിജ്ഞ നടക്കുക. കടുത്ത വിയോജിപ്പോടെ ഇന്നലെയാണ് സത്യപ്രതിജ്ഞക്ക് ഗവർണർ അനുമതി നൽകിയത്. അറ്റോർണി ജനറലിന്‍റെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. സജിക്കെതിരായ കേസിൽ കോടതിയുടെ അന്തിമതീർപ്പ് വരാത്ത സാഹചര്യത്തിൽ പ്രശ്നത്തിൽ ഇനിയുണ്ടാകുന്ന എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്വം സർക്കാരിനായിരിക്കുമെന്നാണ് ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചത്. എന്നാൽ, ചടങ്ങ് പ്രതിപക്ഷം ബഹിഷ്ക്കരിക്കും. 182 ദിവസത്തെ ഇടവേളക്ക് ശേഷമാണ് സജി ചെറിയാന്‍ പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിയെത്തുന്നത്. […]Read More

Health

‘വിറ്റാമിന്‍ ഡി’ യുടെ ഗുണങ്ങൾ

ശരീരത്തിന്‍റെ ആരോഗ്യത്തിന് വിറ്റാമിനുകള്‍ ആവശ്യമാണ്. പ്രത്യേകിച്ച് വിറ്റാമിന്‍ ഡിയുടെ കുറവ് പല ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കാം. എല്ലുകളില്‍ വേദന, പേശികള്‍ക്ക് ബലക്ഷയം തുടങ്ങിയവയാണ് വിറ്റാമിന്‍ ഡി കുറവിന്റെ ലക്ഷണം. ദീര്‍ഘകാലം ഇതേ അവസ്ഥ തുടര്‍ന്നാല്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് വരെ കാരണമാകും. ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് വിറ്റാമിന്‍ ഡി. അതിനാല്‍ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനുമൊക്കെ ശരീരത്തിന് വിറ്റാമിന്‍ ഡി ആവശ്യമാണ്. മാത്രമല്ല, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വിറ്റാമിന്‍ ഡി ആവശ്യമാണ്. പാല്‍ […]Read More

Business Information

വിപണി നേട്ടത്തിൽ

പുതുവർഷത്തിലെ രണ്ടാം വ്യാപാര ദിനത്തിന്റെ അവസാനം ആഭ്യന്തര ഓഹരികൾ ഉയർന്നു. പ്രധാന സൂചികകളായ സെൻസെക്സ് 126.41 പോയിന്റ് അല്ലെങ്കിൽ 0.21 ശതമാനം ഉയർന്ന് 61,294.20 ലും നിഫ്റ്റി 35 പോയിന്റ് അല്ലെങ്കിൽ 0.19 ശതമാനം ഉയർന്ന് 18,232.50 ലും വ്യാപാരം അവസാനിപ്പിച്ചു. വിപണിയിൽ ഇന്ന് ഏകദേശം 1998 ഓഹരികൾ മുന്നേറി, 1423 ഓഹരികൾ ഇടിഞ്ഞു, 130 ഓഹരികൾ മാറ്റമില്ല. എച്ച്‌ഡിഎഫ്‌സി ലൈഫ്, എസ്‌ബിഐ ലൈഫ് ഇൻഷുറൻസ്, ആക്‌സിസ് ബാങ്ക്, ടൈറ്റൻ കമ്പനി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ […]Read More

Health

മുടി കൊഴിച്ചില്‍ തടയാന്‍ വിറ്റാമിനുകള്‍ അടങ്ങിയ ഈ ഭക്ഷണങ്ങള്‍

തലമുടി കൊഴിച്ചിൽ ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചില്‍ ഉണ്ടാകാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിനുകളും പോഷകങ്ങളും ആവശ്യമാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. വിറ്റാമിന്‍ എ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തലമുടി കൊഴിച്ചിലും തലമുടി പൊട്ടുന്നതും തടയാന്‍ വിറ്റാമിന്‍ എ അടങ്ങിയ […]Read More

Jobs

താത്ക്കാലിക ഒഴിവ്

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊജക്ട് ഫെല്ലോ തസ്തികയിൽ താൽക്കാലിക ഒഴിവ്. കെമിസ്ട്രി/വുഡ് സയൻസ്/ഫോറസ്റ്റ് പ്രൊഡക്ടീവ് യൂട്ടിലൈസേഷൻ ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബരുദം ആണ് യോഗ്യത. മരം/ മുള പരിചരണത്തിലുള്ള പ്രവർത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം. ഒരു വർഷമാണ് കാലാവധി. പ്രതിമാസം 22000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 2022 ജനുവരി 1 ന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടിക വർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃത വയസ്സിളവ് […]Read More

Business Health

കഴുതപ്പാലിന് ലിറ്ററിന് 2,000രൂപ

കഴുതപ്പാലിന് ആവശ്യക്കാർ ഏറുകയാണ്. സൗന്ദര്യം കൂട്ടാനും നവജാത ശിശുക്കള്‍ക്കും കഴുതപ്പാല്‍ നല്ലതാണെന്ന പ്രചാരണമുണ്ടായതോടുകൂടിയാണ് കഴുതപ്പാലിന് ആവശ്യക്കാർ വര്‍ധിച്ചിരിക്കുന്നത്. ലിറ്ററിന് 2,000 രൂപയാണിപ്പോൾ ഈടാക്കുന്നത്. നവജാതശിശുക്കള്‍ക്കായുള്ള മരുന്നു നിര്‍മ്മാണത്തിനും ആസ്മ, ശ്വാസസംബന്ധിയായ മറ്റ് രോഗങ്ങള്‍ക്കും കഴുതപ്പാല്‍ ഗുണമാണെന്ന വി​ശ്വാസത്തിലാണ് എന്തു വില കൊടുത്തും പാല്‍ വാങ്ങാന്‍ ആളുകള്‍ തയ്യാറായിരിക്കുന്നത്. ചെ​ന്നൈയിൽ ചില ഓൺലൈൻ സ്ഥാപനങ്ങൾ കഴുതപ്പാൽ ആവശ്യക്കാർക്ക് വീട്ടിലെത്തിക്കുന്നുണ്ട്. ലിറ്ററിന് 1,500 രൂപയാണിവർ ഈടാക്കുന്നത്. കഴുതപ്പാലിന് ഔഷധഗുണവും രോഗപ്രതിരോധ ശേഷിയു​മുണ്ടെന്നതിന് ശാസ്ത്രീയ ഗവേഷണങ്ങളുടെ പിൻബലമൊന്നുമില്ലെന്ന് വിദഗ്ധർ പറയുന്നു. എരുമപ്പാലിലും […]Read More