Information

മാധ്യമ അവാർഡുകൾക്ക് എൻട്രികൾ ക്ഷണിച്ചു

കേരള മീഡിയ അക്കാദമിയുടെ 2022-ലെ മാധ്യമ അവാർഡുകൾക്കുള്ള എൻട്രി ജനുവരി 20-വരെ സമർപ്പിക്കാം. 2022 ജനുവരി 1 മുതൽ ഡിസംബർ 31 വരെ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളാണ് പരിഗണിക്കുന്നത്. ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരൻ നമ്പ്യാർ അവാർഡ്, മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുള്ള ചൊവ്വര പരമേശ്വരൻ അവാർഡ്, മികച്ച പ്രാദേശിക ലേഖകനുള്ള ഡോ.മൂർക്കന്നൂർ നാരായണൻ അവാർഡ്, മികച്ച ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എൻ.എൻ.സത്യവ്രതൻ അവാർഡ്, മികച്ച ന്യൂസ് ഫോട്ടോഗ്രാഫർക്കുള്ള മീഡിയ അക്കാദമി അവാർഡ്, ദൃശ്യമാധ്യമ രംഗത്തെ മികച്ച […]Read More

General

വിജ്ഞാപനത്തെക്കുറിച്ചുളള വാർത്ത വ്യാജമെന്ന് അറിയിപ്പ്

ജൂനിയർ ടെലികോം ഓഫീസർമാരുടെ (ജെടിഒ) റിക്രൂട്ട്‌മെന്റ് വിജ്ഞാപനം സംബന്ധിച്ചുള്ള വാർത്ത വ്യാജമാണെന്ന് അറിയിച്ച് ബിഎസ്എൻഎൽ. ഔദ്യോ​ഗിക ട്വിറ്റർ പേജിലൂടെയാണ് ബിഎസ്എൻഎൽ വാർത്ത വ്യാജമെന്ന് സ്ഥിരീകരിച്ചിട്ടുള്ളത്. ബിഎസ്എൻഎൽ 11,705 ജൂനിയർ ടെലികോം ഓഫീസർമാരെ റിക്രൂട്ട് ചെയ്യുമെന്നായിരുന്നു വ്യാജ അറിയിപ്പ്. റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ ലഭിക്കുന്നതിന് താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ bsnl.co.in സന്ദർശിക്കണമെന്നും ബിഎസ്എൻഎൽ അറിയിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോ​ഗാർത്ഥികൾക്ക് 16400-40500 ആയിരിക്കും ശമ്പളമെന്നും നേരിട്ടുള്ള നിയമനമായിരിക്കുമെന്നും അറിയിപ്പിൽ പറഞ്ഞിരുന്നു. ഇവയെല്ലാം വ്യാജമാണെന്ന് ബിഎസ്എൻഎൽ പറഞ്ഞു. ഉദ്യോ​ഗാർത്ഥികൾ ഇത്തരം […]Read More

Events General

കേരളനിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം

കേരള നിയമ സഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ജനുവരി ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ശ്രീ ചിറ്റയം ഗോപകുമാർ സ്വാഗതം ആശംസിക്കും. പ്രമുഖ സാഹിത്യകാരൻ ടി പത്മനാഭനെ ചടങ്ങിൽ ആദരിക്കും. മന്ത്രിമാരായ കെ രാധാകൃഷ്ണൻ കെ രാജൻ കെ കൃഷ്ണൻകുട്ടി റോഷി അഗസ്റ്റിൻ പ്രതിപക്ഷനേതാവ് വി ഡി സതീശൻ […]Read More

World

ബെ​​​​ന​​​​ഡി​​​​ക്ട് പ​​​​തി​​​​നാ​​​​റാ​​​​മൻ മാർപ്പാപ്പയുടെ സംസ്കാരം ഇന്ന്

എ​​​​​മ​​​​​രി​​​​​റ്റ​​​​​സ് മാ​​​​​ർ​​​​​പാ​​​​​പ്പ ബെ​​​​​ന​​​​​ഡി​​​​​ക്ട് പ​​​​​തി​​​​​നാ​​​​​റാ​​​​​മ​​​​​ന്‍റെ സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ വ്യാ​​​​​ഴാ​​​​​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം ര​ണ്ടി​ന് ​​​​ആ​​​​​രം​​​​​ഭി​​​​​ക്കും. അ​​​​​ന്ത്യ​​​​​ക​​​​​ർ​​​​​മ​​​​ ശു​​​​​ശ്രൂ​​​​​ഷ​​​​​ക​​​​​ൾ​​​​​ക്കും വി​​​​​ശു​​​​​ദ്ധ കു​​​​​ർ​​​​​ബാ​​​​​ന​​​​​ക്കും ഫ്രാ​​​​​ൻ​​​​​സി​​​​​സ് മാ​​​​​ർ​​​​​പാ​​​​​പ്പ കാ​ർ​മി​ക​ത്വം വ​​​​​ഹി​​​​​ക്കും. ബു​ധ​നാ​ഴ്ച വ​ത്തി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ മൃ​ത​ദേ​ഹം സൈ​പ്ര​സ് മ​ര​ത്തി​ൽ നി​ർ​മി​ച്ച പെ​ട്ടി​യി​ലേ​ക്ക് മാ​റ്റി. മാ​ർ​പാ​പ്പ​യെ​പ്പ​റ്റി​യു​ള്ള ഹ്ര​സ്വ​മാ​യ ഔ​ദ്യോ​ഗി​ക കു​റി​പ്പ്, അ​ദ്ദേ​ഹം മാ​ർ​പാ​പ്പ​യാ​യി​രു​ന്ന കാ​ല​ത്ത് അ​ച്ച​ടി​ച്ച നാ​ണ​യ​ങ്ങ​ൾ, അ​ധി​കാ​ര​ചി​ഹ്ന​മാ​യ പാ​ലി​യം തു​ട​ങ്ങി​യ​വ പെ​ട്ടി​യി​ൽ നി​ക്ഷേ​പി​ച്ചു. സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം ഭൗ​തി​കാ​വ​ശി​ഷ്ട​ങ്ങ​ൾ ബ​സി​ലി​ക്ക​യി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​പോ​കും. ​​തു​ട​ർ​ന്ന് പെ​ട്ടി മ​റ്റൊ​രു സി​ങ്ക് പെ​ട്ടി​ക്കു​ള്ളി​ലാ​ക്കും. പി​ന്നീ​ട് ആ ​പെ​ട്ടി ഓ​ക്കു​​മ​രം […]Read More

Judiciary Transportation

പരസ്യം നൽകാനുള്ള അവകാശം സംരക്ഷിക്കുമെന്ന് സുപ്രീംകോടതി

പരസ്യം നൽകാനുള്ള കെഎസ്ആർടിസിയുടെ അവകാശം സംരക്ഷിക്കുമെന്ന് സുപ്രിം കോടതി. പരസ്യം പതിക്കുന്നത് സംബന്ധിച്ച സ്‌കീം നൽകാൻ കെഎസ്ആർടിസിയോട് സുപ്രീം കോടതി നിർദേശിച്ചു. ബസുകളുടെ ഏത് ഭാഗത്ത് പരസ്യം പതിക്കാം എന്നതടക്കമുള്ള കാര്യങ്ങളാണ് സ്കീമിൽ വിശദീകരിക്കേണ്ടത്. സ്‌കീമിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ പരസ്യം പതിക്കുന്നതിനെതിരായ ഹൈക്കോടതി ഉത്തരവിൽ നിന്ന് സംരക്ഷണം നൽകാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കെഎസ്ആർടിസിക്കായി മുതിർന്ന അഭിഭാഷകൻ വി.ഗിരി, ദീപക് പ്രകാശ് എന്നിവർ സുപ്രീംകോടതിയിൽ ഹാജരായി. ബസുകളിൽ പരസ്യം പതിക്കരുതെന്ന ഹൈക്കോടതിയുടെ ഉത്തരവ് വരുത്തി […]Read More

Information

പരീക്ഷ പരിശീലനം

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ യു.ജി.സി- നെറ്റ് /ജെ.ആർ.എഫ് പരീക്ഷകളുടെ ജനറൽ പേപ്പറിന് ജനുവരി 20 മുതൽ പരിശീലനം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പരിശീലനം. താല്പര്യമുള്ളവർ തിരുവനന്തപുരം പി. എം. ജി ജംഗ്ഷനിലുള്ള സ്റ്റുഡന്റ് സെന്ററിൽ പ്രവർത്തിക്കുന്ന കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ ഓഫീസിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2304577.Read More

Information Jobs

സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പ്രമുഖ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/വർഗ്ഗത്തിൽപ്പെട്ടവർക്കു വേണ്ടി ജനുവരി 12 ന് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. സെയിൽസ്മാൻ തസ്തികയിലാണ് നിയമനം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. ടൂവീലർ ലൈസൻസ് അഭികാമ്യം. തിരുവനന്തപുരം ജില്ലയിലാണ് നിയമനം. 35 വയസ്സാണ് ഉയർന്ന പ്രായപരിധി. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി ഒമ്പതിനകം https://forms.gle/yBuPnU3YQ2a8DUvd9 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. യോഗ്യരായവരെ ഇന്റർവ്യൂവിന് ഹാജരാകേണ്ട സ്ഥലവും […]Read More

Education Information

ഹ്രസ്വകാല കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാർ സ്ഥാപനമായ IHRD-യുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ 2023 ജനുവരിയിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (PGDCA – 2 സെമസ്റ്റർ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (DCA – 1 സെമസ്റ്റർ), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് (ADBME – 1 സെമസ്റ്റർ), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി സയൻസ് (CCL iSc) എന്നിവയാണു കോഴ്സുകൾ. അവസാന തിയതി ജനുവരി […]Read More

General

ഗവേഷക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ഗവേഷണ രംഗത്തെ കേരളീയരായ പ്രഗത്ഭരെ ആദരിക്കുന്നതിനു സംസ്ഥാന സർക്കാർ നൽകുന്ന കൈരളി ഗവേഷക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ശാസ്ത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് കാനഡ മാക്മാസ്റ്റർ സർവകലാശാലയിലെ പ്രൊഫസർ ഓഫ് മെഡിസിൻസ് പ്രൊഫ. സലിം യൂസഫിനാണ് ഇത്തവണത്തെ കൈരളി ഗ്ലോബൽ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം. ആർട്സ് ആൻഡ് ഹ്യുമാനിറ്റിസ് വിഭാഗത്തിൽ ഡോ. എം. ലീലാവതി, സയൻസ് വിഭാഗത്തിൽ ഡോ. എ. അജയ്ഘോഷ്, സോഷ്യൽ സയൻസ് വിഭാഗത്തിൽ പ്രൊഫ. എം.എ. ഉമ്മൻ എന്നിവർ കൈരളി ലൈഫ് ടൈം അച്ചീവ്മെന്റ് […]Read More

Education Transportation

സ്കൂള്‍ ബസുകള്‍ ട്രാക്ക് ചെയ്യുന്നതിന് ‘വിദ്യ വാഹന്‍’

സ്കൂള്‍ ബസുകള്‍ ട്രാക്ക് ചെയ്യുന്നതിന് രക്ഷിതാക്കള്‍ക്കായി വിദ്യ വാഹന്‍ മൊബൈല്‍ ആപ്പ്. കേരള മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വിച്ച്ഓണ്‍ ചെയ്തു. മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു ചടങ്ങ്. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടികളുടെ സ്കൂള്‍ ബസ് ട്രാക്ക് ചെയ്യാം. സ്കൂള്‍ ബസിന്‍റെ തത്സമയ ലൊക്കേഷന്‍, വേഗത, മറ്റ് അലേര്‍ട്ടുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് വിദ്യ വാഹന്‍ ആപ്പ് വഴി ലഭ്യമാകും. അടിയന്തിര സാഹചര്യങ്ങളില്‍ രക്ഷിതാക്കള്‍ക്ക് ആപ്പില്‍ നിന്ന് […]Read More