കേരള നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ് കൗൺസിൽ ഓഫീസിൽ രജിസ്ട്രാർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ നഴ്‌സിംഗ് കോളേജിലെ പ്രിൻസിപ്പൽ/പ്രൊഫസർ തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവരാണ് അപേക്ഷിക്കേണ്ടത്. ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, നോട്ടിഫിക്കേഷന് ശേഷം മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം ജനുവരി 20 ന് 5 മണിക്ക് മുമ്പ് രജിസ്ട്രാർ, കേരള നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ […]Read More
കഴക്കൂട്ടം വനിത ഐ.ടി.ഐയിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ (ഐ.എം.സി) കീഴിൽ പ്രവർത്തിക്കുന്ന ഡ്രൈവിംഗ് സ്കൂളിലേയ്ക്ക് ഡ്രൈവിംഗ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ ജനുവരി 10ന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പരിചയം, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ അസ്സൽ രേഖകൾ സഹിതം കഴക്കൂട്ടം ഐ.ടി.ഐ പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം. ഡ്രൈവിംഗ് സ്കൂൾ നടത്തി മുൻപരിചയമുള്ളവർക്കും വനിതകൾക്കും മുൻഗണന. ഫോൺ: 0471-2418317.Read More
ഇടുക്കി ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ മോട്ടോർ മെക്കാനിക്കിന്റെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയും എൻ.ടി.സി. മോട്ടർ മെക്കാനിക്ക് വെഹിക്കിൾ സർട്ടിഫിക്കറ്റുമാണ് യോഗ്യത. ഏതെങ്കിലും അംഗീകൃത വർക്ക്‌ഷോപ്പിൽ രണ്ട് വർഷം ജോലി ചെയ്ത പ്രവൃത്തിപരിചയവും ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം. 18-39 ആണ് പ്രായപരിധി. നിയമാനുസൃത വയസിളവ് ബാധകം. 26,500 – 60,700 ആണ് പ്രതിമാസ വരുമാനം. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജനുവരി 16ന് മുമ്പ് പേര് രജിസ്റ്റർ ചെയ്ത എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാക്കണം.Read More
തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ മെക്കാനിക് ഓട്ടോ ബോഡി പെയിന്റിംഗ് (MABP) ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഓപ്പൺ കാറ്റഗറിയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ ജനുവരി 9ന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. യോഗ്യത എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ/ ഡിഗ്രി.Read More
സൗദി അറേബ്യയിലെ പൊതുവിനോദ അതോറിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരത്തിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. അതോറിറ്റി ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ ആലുശൈഖ് ആണ് ഇക്കാര്യം അറിയിച്ചത്. ‘അത്തറുൽ കലാം’ എന്നാണ് മത്സര പരിപാടിയുടെ പേര്. ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങൾ സമന്വയിപ്പിക്കുന്ന ആദ്യത്തെ പരിപാടിയാണിത്. ഈ രംഗത്ത് ലോകത്തെ ഏറ്റവും വലിയ മത്സര പരിപാടി കൂടിയാണ്. ഇങ്ങനെയൊരു മത്സരം സംഘടിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമുള്ള ചുമതലകൾ പൊതുവിനോദ അതോറിറ്റിയാണ് ഏറ്റെടുത്ത് […]Read More
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞു. തുടർച്ചയായ മൂന്ന് ദിവസം ഉയർന്ന സ്വർണ്ണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണ്ണത്തിന് ഇന്നലെ 160 രൂപ കുറഞ്ഞിരുന്നു. ഇന്ന് 320 രൂപ കുറഞ്ഞു. ഇതോടെ സംസ്ഥാന വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വിപണി വില 40000 ലേക്ക് താഴ്ന്നു. വിപണിയിൽ ഇന്നത്തെ സ്വർണ്ണ വില 40,720 രൂപയാണ്.Read More
ശരീരത്തിനുള്ളിലെ പ്രശ്നങ്ങൾ മൂലമാണ് മിക്ക ചർമ്മപ്രശ്നങ്ങളും ഉണ്ടാകുന്നത്. ചർമ്മത്തിൻറെ ആരോഗ്യത്തിനും മൃദുത്വവും തിളക്കവുമുള്ള ചർമ്മം നിലനിർത്താനും ഭക്ഷണക്രമത്തിൽ ഒരൽപ്പം ശ്രദ്ധ നൽകുന്നത് നല്ലതാണ്. ചർമ്മ സൗന്ദര്യത്തെ പരിപോഷിപ്പിക്കാൻ ചില ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അവ ഏതൊക്കെ എന്ന് നോക്കാം… പപ്പായയുടെ പപ്പെയ്ൻ എന്ന എൻസൈം പ്രായമാകൽ വിരുദ്ധ ഗുണങ്ങൾക്കായി സഹായിക്കുന്നു. ഇതിൽ ലൈക്കോപീൻ പോലുള്ള ആന്റിഓക്‌സിഡന്റുകൾ ധാരാളമുണ്ട്, ഇത് പ്രായമാകുന്നതിന്റെ ദൃശ്യമായ ലക്ഷണങ്ങളിൽ നിന്ന് സംരക്ഷിക്കും. പപ്പായയിലെ പപ്പൈൻ, ചിമോപാപൈൻ എന്നീ എൻസൈമുകൾമുഖക്കുരു കുറയ്ക്കാൻ […]Read More
ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതിന് ശേഷം സൗദി ക്ലബ് അൽ നസ്‌റിന്‍റെ ആദ്യ മത്സരം ഇന്ന്. സൗദി പ്രോ ലീഗിൽ അൽ-തെയ് ആണ് എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം. ഫുട്ബോൾ അസോസിയേഷൻ വിലക്കുള്ളതിനാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് കളിക്കില്ല. ലീഗിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് അൽ നസ്ര്‍. എതിരാളികളായ അല്‍-തെയ് ഏഴാം സ്ഥാനത്തും. സൗദി ക്ലബായ അൽ നസ്ര്‍ ഏകദേശം 1,950 കോടി രൂപയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് നല്‍കുന്ന വാര്‍ഷിക പ്രതിഫലം. ഇതോടെ […]Read More
മലയാള ചലച്ചിത്രങ്ങള്‍ക്കുള്ള 2022-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് ചലച്ചിത്ര അക്കാദമി എന്‍ട്രികള്‍ ക്ഷണിക്കുന്നു. 2022 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കഥാചിത്രങ്ങള്‍, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, 2022 -ല്‍ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക. കഥാചിത്രങ്ങള്‍ ഓപ്പണ്‍ ഡി.സി.പി. (അണ്‍എന്‍ക്രിപ്റ്റഡ്)/ബ്ലൂ-റേ ആയി സമര്‍പ്പിക്കേണ്ടതാണ്. അക്കാദമി വെബ്സൈറ്റായ www.keralafilm.com ല്‍ നിന്നും അപേക്ഷാ ഫോറവും നിയമാവലിയും നിബന്ധനകളും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. […]Read More
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ TEQIP ഓഫീസുമായി ബന്ധപ്പെട്ട ജോലികൾക്കായി കരാർ അടിസ്ഥാനത്തിൽ ക്ലാർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ 13ന് രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബി.കോമും ടാലിയിൽ വർക്കിങ് പരിജ്ഞാനവും സമാന ജോലികളിൽ പ്രവൃത്തിപരിചയവുമുള്ളവർക്ക് പങ്കെടുക്കാം. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ യോഗ്യതയുടെയും പ്രവൃത്തിപരിചയത്തിന്റെയും അസൽ രേഖകളുമായി നിശ്ചിത സമയത്തിനു മുന്നേ TEQIP ഓഫീസിൽ എത്തണം. ഫോൺ: 9495043483.Read More