ജില്ലാ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഏറ്റെടുത്ത് നടപ്പാക്കുന്ന വിജയഭേരി- എസ്.സി വിദ്യാര്‍ത്ഥികൾക്ക് സ്കോളര്‍ഷിപ്പ് എന്ന പദ്ധതിയില്‍ ആനുകൂല്യം ലഭിക്കുന്നതിന് അര്‍ഹരായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരോ, സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുളള ഏജന്‍സികളോ നടത്തുന്ന ബിരുദം/ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്സുകൾ, പ്ലസ്ടുവിന് ശേഷമുളള മറ്റ് സര്‍ക്കാര്‍ അംഗീകൃത റഗുലര്‍ കോഴ്സുകൾ, സംസ്ഥാനത്തിന് പുറത്തുളള സര്‍ക്കാര്‍ അംഗീകൃത സര്‍വകലാശാലകളിലെ റഗുലര്‍ കോഴ്സ്, പ്രൊഫഷണല്‍ കോഴ്സിനുളള എന്‍ട്രന്‍സ് കോച്ചിംഗ് എന്നിവയ്ക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുന്നത്. സ്കോളര്‍ഷിപ്പിനുളള അപേക്ഷകൾ ജനുവരി 13 […]Read More
കേരള പൊലീസിൽ സബ് ഇൻസ്പെക്ടർ ജോലി സ്വപ്നം കാണുന്നവർക്ക് സുവർണ്ണാവസരം. കേരള സിവിൽ പൊലീസിലേക്കും ആംഡ് പൊലീസ് ബറ്റാലിയനിലേക്കും എസ് ഐ തസ്തികയിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പർ 669/2022, 671/2022 ലേക്കാണ് അപേക്ഷിക്കേണ്ടത്. 2023 ഫെബ്രുവരി 1 ന് മുമ്പായി അപേക്ഷ എത്തണമെന്ന് പി എസ് സി അറിയിച്ചിട്ടുണ്ട്. പ്രായ പരിധി അടക്കമുള്ള വിവരങ്ങളും കേരള പൊലീസ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്. 20 മുതൽ 31 വയസ്സ് വരെയാണ് പ്രായപരിധി. അതായത് […]Read More
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റായി പി കെ ശ്രീമതിയെ തിരഞ്ഞെടുത്തു. മറിയം ധാവ്ളെ സെക്രട്ടറിയായി തുടരും. കെ കെ ശൈലജയെ ദേശീയ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. സുശീലാ ഗോപാലന് ശേഷം ആദ്യമായിട്ടാണ് ഒരു മലയാളി ദേശീയ പ്രസിഡൻറ് സ്ഥാനത്ത് വരുന്നത്. കെ.കെ.ശൈലജ, പി.സതീദേവി, സൂസൻ കോടി, പി.കെ.സൈനബ എന്നിവർ വൈസ് പ്രസിഡൻ്റുമാരും എൻ സുകന്യ, സി എസ് സുജാത എന്നിവർ ജോയിന്റ് സെക്രട്ടറിമാർ ആയും തിരഞ്ഞെടുത്തു.Read More
ഡയാന രാജകുമാരി അണിഞ്ഞിരുന്ന വസ്ത്രം ലേലത്തിന്. 1991-ല്‍ വെയില്‍സ് രാജകുമാരിയായിരുന്ന ഡയാന ഔദ്യോഗിക ഛായാചിത്രത്തില്‍ ധരിച്ചിരുന്ന പര്‍പ്പിള്‍ നിറത്തിലുള്ള ഗൗണ്‍ ആണ് ലേലത്തില്‍ വച്ചിരിക്കുന്നത്. ജനുവരി 27-ന് ന്യൂയോര്‍ക്കിലാണ് ലേലം. ഒരു കോടിയോളം രൂപ ലേലത്തില്‍ നിന്നും സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ട്രാപ് ലെസ്, വെല്‍വറ്റ് സില്‍ക് മെറ്റീരിയല്‍ എന്നിവയാണ് ഗൗണിന്റെ പ്രത്യേകതകള്‍. 1989-ല്‍ വിക്ടര്‍ എഡല്‍സ്റ്റീന്‍ ഡിസൈന്‍ ചെയ്ത വസ്ത്രമാണിത്. വസ്ത്രം മികച്ച ഗുണനിലവാരത്തോടെയാണ് ഉള്ളതെന്ന് ലേലം നടത്തുന്ന സ്ഥാപനമായ സോത്തെബീസ് വ്യക്തമാക്കി. ക്രിസ്റ്റീസ് ചാരിറ്റി ലേലത്തിലേക്ക് […]Read More
കേരള സർക്കാരിന്റെ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ അധ്യാപക കോഴ്സിന് അടൂർ സെന്ററിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്സിന് അൻപത് ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയുള്ള പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. 17 വയസിനും 35 ഇടയ്ക്ക് പ്രായം ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ച് വർഷവും മറ്റു പിന്നാക്കക്കാർക്ക് മൂന്ന് വർഷവും ഇളവ് അനുവദിക്കും. അപേക്ഷകൾ ജനുവരി 12 മുൻപായി […]Read More
2023 ന്റെ രണ്ടാം വാരത്തിലെ ആദ്യ വ്യാപാരത്തിൽ ഇന്ത്യൻ ഓഹരികൾ ഉയർന്ന നിലയിൽ. പ്രധാന സൂചികകളായ നിഫ്റ്റി 100 പോയിൻറ് ഉയർന്ന് 18,000 ലെവലിന് മുകളിൽ വ്യാപാരം നടത്തി, അതേസമയം എസ് ആന്റ് പി ബിഎസ്ഇ സെൻസെക്സ് 600 പോയിൻറ് ഉയർന്ന് 60,542 ലെവലിൽ വ്യാപാരം നടത്തി. നിഫ്റ്റി മിഡ്ക്യാപ് 100, നിഫ്റ്റി സ്മോൾക്യാപ്പ് 100 സൂചികകൾ ഒരു ശതമാനം വരെ ഉയർന്നതിനാൽ ബ്രോഡർ മാർക്കറ്റുകളും വ്യാപാരത്തിൽ ഉയർന്നു. നിഫ്റ്റി ഐടി കഴിഞ്ഞ സെഷനിലെ നഷ്ടം നികത്തി […]Read More
വനിതാ ശിശുസംരക്ഷണ വകുപ്പ് സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ബാലസംരക്ഷണ മൊബൈല്‍ ആപ്ലിക്കേഷനാണ് കുഞ്ഞാപ്പ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും കുഞ്ഞാപ്പ് ഡൗണ്‍ലോഡ് ചെയ്യാം. കൂടാതെ https://play.google.com/store/apps/details?id=in.tr.cfw.rn.kunjaapp ലിങ്ക് വഴിയും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. രക്ഷിതാക്കള്‍, അധ്യാപകര്‍, പൊതുജനം, കര്‍ത്തവ്യവാഹകര്‍, കുട്ടികള്‍ എന്നീ വിഭാഗങ്ങളില്‍ ലോഗിന്‍ ചെയ്ത് ആപ്പ് സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. ക്ലേശകരമായ സാഹചര്യങ്ങളില്‍ കുട്ടികളെ കാണാന്‍ ഇടയായാല്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യാനും ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ളവ റിപ്പോര്‍ട്ട് ചെയ്യാനും ആപ്പിലൂടെ സാധിക്കും. കൂടാതെ […]Read More
തിരുവനന്തപുരം മേഖലയിലെ അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കളില്‍ കലാ-കായിക-ശാസ്ത്രരംഗത്ത് മികവ് തെളിയിച്ചവര്‍ക്ക് 2021-22 വര്‍ഷത്തെ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. നിലവില്‍ തുടര്‍ വിദ്യാഭ്യാസ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം. മേഖല വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ നിന്ന് അപേക്ഷ സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധരേഖകള്‍ സഹിതം ജനുവരി 27 വൈകുന്നേരം 5 ന് മുന്‍പായി സമര്‍പ്പിക്കണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2460667.Read More
സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണ്ണത്തിന് 240 രൂപ ഉയർന്നു. ശനിയാഴ്ച 320 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. 41000 ന് മുകളിലായി സംസ്ഥാനത്തെ സ്വർണ്ണവില. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 41,280 രൂപയാണ്.Read More
പകൽക്കുറി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകളിൽ ആവശ്യമുള്ള ഉപകരണങ്ങൾ വാങ്ങുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്: 9048695499.Read More