India National

ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനം

ഓ​ഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇസ്ട്രാക് ക്യാംപസിലെത്തിയ പ്രധാനമന്ത്രി ചന്ദ്രയാൻ 3 വിജയശിൽപികളെ നേരിട്ട് കണ്ട് അഭിനന്ദിച്ചു. ശാസ്ത്ര നേട്ടത്തിൽ അഭിമാനമെന്ന് പറഞ്ഞ മോദി, ഓ​ഗസ്റ്റ് 23 നാഷണൽ സ്പേസ് ഡേ ആയി ആചരിക്കുമെന്നും പ്രഖ്യാപിച്ചു. 2023 ഓ​ഗസ്റ്റ് 23 നാണ് ചന്ദ്രയാൻ 3 ചന്ദ്രനിലിറങ്ങിയത്. ചന്ദ്രയാൻ 3 ഇറങ്ങിയ ഇടത്തിന് ശിവശക്തി എന്ന പേര് നൽകി. ശിവശക്തി പോയിന്റ് ഇന്ത്യയുടെ ശാസ്ത്ര നേട്ടങ്ങളുടെ അടയാളമെന്നും മോദി വ്യക്തമാക്കി.Read More

Kerala

ബാങ്കുകളും സർക്കാർ ഓഫീസുകളും പ്രവർത്തിക്കില്ല

സംസ്ഥാനത്തെ ബാങ്കുകളും സര്‍ക്കാര്‍ ഓഫിസുകളും ‘ഓണാവധി’യിലേക്ക്. നാലാം ശനിയാഴ്ച ആയതിനാല്‍ ബാങ്കുകള്‍ക്ക് ഇന്ന് അവധിയാണ്. തുടര്‍ന്ന് വരുന്ന മൂന്ന് അവധി ദിവസങ്ങളും അവധിയാണ്. മുപ്പതാം തിയതി പ്രവര്‍ത്തിദനമായിരിക്കും എന്നാല്‍ അടുത്ത ദിവസം ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വീണ്ടും ഒരു ദിവസം കൂടി അവധി ലഭിക്കും. അതേസമയം, എടിഎമ്മുകളില്‍ പണലഭ്യത ഉറപ്പാക്കുമെന്ന് ബാങ്കുകള്‍ അറിയിച്ചിട്ടുണ്ട്. നാളെ മുതല്‍ തുടര്‍ച്ചയായി അഞ്ച് ദിവസമാണ് സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധി. സെപ്റ്റംബര്‍ ഒന്നും രണ്ടും അവധിയെടുത്താല്‍ എട്ടുദിവസം തുടര്‍ച്ചയായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് […]Read More

Events Kerala

വൈദ്യുത ദീപാലങ്കാരം സ്വിച്ച് ഓണ്‍ നാളെ

ഓണം കൂടാന്‍ നഗരത്തിലെത്തുന്നവരുടെ കണ്ണും മനസും നിറയ്ക്കുന്ന ദീപ വിസ്മയങ്ങള്‍ നാളെ (ആഗസ്റ്റ് 26) വൈകിട്ട് മിഴി തുറക്കും. ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിലും നഗരമൊന്നാകെയും പ്രകാശപൂരിതമാക്കുന്ന ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം പൊതുമരാമത്ത്,ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ചടങ്ങിന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. കവടിയാര്‍ മുതല്‍ മണക്കാട് വരെയും ശാസ്തമംഗലം വരെയുമുള്ള നഗരവീഥികള്‍ ഇനിയുള്ള ഒരാഴ്ചക്കാലം ദീപപ്രഭയാൽ വർണാഞ്ചിതമാകും. വൈകുന്നേരം 6.30ന് കനകക്കുന്ന് […]Read More

Entertainment

ചരിത്രം കുറിച്ച് അല്ലു അര്‍ജുന്‍

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് കരസ്ഥാമാക്കിയതോടെ ചരിത്രം കുറിച്ചിരിക്കുകയാണ് അല്ലു അര്‍ജുന്‍. ഇതാദ്യമായാണ് ഒരു തെലുങ്ക് സിനിമയിലെ അഭിനയിത്തിന് ഒരു നടന്‍ ദേശീയ പുരസ്‌കാരം നേടുന്നത്. പുഷ്പ ദ റൈസ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അല്ലു അര്‍ജുനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ശ്രീദേവി പ്രസാദ് മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരവും നേടി. 2021 ഡിസംബറില്‍ റിലീസ് ചെയ്ത പുഷ്പ ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ചിരുന്നു. പുരസ്‌കാര നേട്ടത്തിന് പിന്നാലെ വികാരധീനനായ അല്ലു അര്‍ജുന്റെ വീഡിയോ […]Read More

India Tech

ചന്ദ്രയാന്‍ 3; ലാന്‍ഡിങ്ങ് ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

ചന്ദ്രയാന്‍ 3 ന്റെ ലാന്‍ഡിങ്ങ് ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ലാന്‍ഡറിലെ ഇമേജ് ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൂടുതല്‍ വ്യക്തമായ ചന്ദ്രോപരിതലത്തിന്റെ ദൃശ്യങ്ങളാണ് ചന്ദ്രയാന്‍ മൂന്ന് പകര്‍ത്തിയത്. ലാന്‍ഡറില്‍ നിന്ന് പുറത്തിറങ്ങിയ പ്രഗ്യാന്‍ റോവര്‍ പര്യവേഷണം ആരംഭിച്ചു. റോവര്‍ മൊബിലിറ്റി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ലാന്‍ഡര്‍ മൊഡ്യൂള്‍ പേലോഡുകളായ ILSA, RAMBHA, ChaSTE എന്നിവ ഇന്ന് ഓണ്‍ ചെയ്തതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഒരു ലൂണാര്‍ ദിനം അതായത് ഭൂമിയിലെ 14 ദിവസം മാത്രമാണ് റോവര്‍ പര്യവേഷണം നടത്തുക. ലാന്‍ഡറും […]Read More

Entertainment

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടനായി ‘പുഷ്പ’യിലെ പ്രകടനത്തിന് അല്ലു അർജുൻ തെരഞ്ഞെടുക്കപ്പെട്ടു. ഗംഗുഭായ് കത്തിയവാഡിയിലെ അഭിനയത്തിന് ആലിയ ഭട്ടും ‘മിമി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് കൃതി സാനോണും മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു. മികച്ച ഫീച്ചർ ചിത്രമായി റോക്കട്രി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ദേശീയോദ്ഗ്രഥന ചി​ത്രത്തിനുള്ള നർഗീസ് ദത്ത് അവാർഡ് ദി കശ്മീർ ഫയൽസിന് ലഭിച്ചു. മികച്ച മലയാള ചിത്രമായി റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ തെരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിലെ മികച്ച പ്രകടനത്തിന് ഇന്ദ്രൻസിന് പ്രത്യേക ജൂറി […]Read More

Sports

ചെസ്സ് ലോകകപ്പ് ; കാൾസൺ ചാമ്പ്യൻ

ചെസ് ലോകകപ്പില്‍ തലമുറകളുടെ ഫൈനല്‍ പോരാട്ടത്തില്‍ നോർവേ ഇതിഹാസം മാഗ്നസ് കാള്‍സണോട് ഇന്ത്യയുടെ 18കാരന്‍ ആർ പ്രഗ്നാനന്ദ പൊരുതി കീഴടങ്ങി. ആദ്യ രണ്ട് ക്ലാസിക് ഗെയിമുകളിലും ലോക ഒന്നാം നമ്പർ താരമായ കാള്‍സണെ സമനിലയില്‍ നിർത്തി വിറപ്പിച്ച പ്രഗ്നാനന്ദ ടൈബ്രേക്കറില്‍ പരാജയം സമ്മതിക്കുകയായിരുന്നു. മുപ്പത്തിരണ്ടുകാരനായ മാഗ്നസ് കാള്‍സണിന്‍റെ ആദ്യ ലോകകപ്പ് കിരീടമാണിത്.Read More

India National Tech

ഇന്ത്യ ചന്ദ്രനെ തൊട്ടു

ചരിത്ര നിമിഷത്തിൽ രാജ്യം. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനുട്ടുകൾ കൊണ്ടാണ് പൂർത്തിയാക്കിയത്. ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവുമാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ് വ‍ര്‍ക്കിലെ മിഷൻ ഓപ്പറേഷൻസ് കോപ്ലക്സ് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം. ചന്ദ്രയാൻ […]Read More

Education National

ബോർഡ് പരീക്ഷകൾ ഇനി വർഷത്തിൽ രണ്ട് തവണ

വാർഷിക ബോർഡ് പരീക്ഷകളില്‍ ഉള്‍പ്പെടെ കാര്യമായ മാറ്റങ്ങള്‍ വരുത്തി ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ പാഠ്യപദ്ധതി ചട്ടക്കൂട് പുറത്തിറക്കി. ബോർഡ് പരീക്ഷകൾ വർഷത്തിൽ ഇനി രണ്ട് തവണയാണ് നടത്തുക. പരീക്ഷകളില്‍ ലഭിക്കുന്ന ഉയർന്ന സ്കോർ ആയിരിക്കും പരിഗണിക്കപ്പെടുക. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിൽ രണ്ട് ഭാഷകള്‍ പഠിക്കുന്നുവെന്ന് ഉറപ്പാക്കും. അതിൽ ഒന്ന് ഇന്ത്യൻ ഭാഷയായിരിക്കണം. ഈ സമീപനം ഭാഷാപരമായ വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരത്തെ അടുത്തറിയാനും സഹായിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് […]Read More

Education Information

OET/ IELTS ബാച്ചുകളിലേക്ക്‌ (ഓൺലൈൻ / ഓഫ്‌ലൈൻ )അപേക്ഷ

നോര്‍ക്ക റൂട്ട്സ് സ്ഥാപനമായ തിരുവനന്തപുരം നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാഗ്വേജില്‍ (NIFL) ആരംഭിക്കുന്ന പുതിയ OET/ IELTS ബാച്ചുകളിലേക്ക്‌ (ഓൺലൈൻ / ഓഫ്‌ലൈൻ ) അപേക്ഷ ക്ഷണിച്ചു. നഴ്സുമാര്‍ ഉള്‍പ്പെടെയുളള ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 2023 സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടക്കുന്ന യു.കെ, കാനഡ (ന്യൂഫോണ്ട്ലാന്റ്) കരിയര്‍ ഫെസ്റ്റുകള്‍ക്ക് മുന്നോടിയായാണ് പുതിയ ബാച്ച്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നോര്‍ക്ക റൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും. തിരുവനന്തപുരം തൈയ്ക്കാട് മേട്ടുകടയില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ […]Read More