Keerthi

Health

ലൈംഗികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍

1 മിക്ക വീടുകളിലും എപ്പോഴും വാങ്ങിക്കുന്നൊരു പച്ചക്കറിയാണ് ബീറ്റ്‍റൂട്ട്. ബീറ്റ്‍റൂട്ടിലടങ്ങിയിരിക്കുന്ന ‘നൈട്രേറ്റ്സ്’ രക്തയോട്ടം വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇതുവഴി ലൈംഗികാസക്തി കൂട്ടാൻ സാധിക്കും.2 ഇപ്പോള്‍ വേനലിലെ കൊടുംചൂടില്‍ മിക്കവരും ധാരാളമായി കഴിക്കുന്നൊരു പഴമാണ് തണ്ണിമത്തൻ. ഇതും ലൈംഗികാരോഗ്യം കൂട്ടാൻ സഹായിക്കുന്ന ഭക്ഷണമാണ്. തണ്ണിമത്തനില്‍ അടങ്ങിയിട്ടുള്ള ‘നൈട്രിക് ഓക്സൈഡ്’, ‘എല്‍- അര്‍ജിനൈൻ’ എന്നിവയാണത്രേ ഇതിന് സഹായകമാകുന്നത്.3 ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നതും ലൈംഗികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ഡാര്‍ക് ചോക്ലേറ്റ് കഴിക്കുമ്പോള്‍ ‘സെറട്ടോണിൻ’, ‘ഡോപമൈൻ’ എന്നീ ഹോര്‍മോണുകള്‍ കൂട്ടുന്നു. ഇവ ലൈംഗികാരോഗ്യത്തെയും പോസിറ്റീവായി […]Read More

Viral news

ചീപ്പിനെ നിസാരമായി കാണരുത്

മുടി സംരക്ഷിക്കാന്‍ പല വഴികളും നാം പരീക്ഷിച്ചു നോക്കാറുണ്ട്. എന്നാല്‍, ആരെങ്കിലും വെറും നിസാരമായ ചീപ്പിന്റെ കാര്യത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? മുടിയുടെ സംരക്ഷണത്തിന് ചീപ്പിനും പ്രധാന പങ്കുണ്ട്. അവയുടെ സംരക്ഷണത്തിനും വളര്‍ച്ചയ്ക്കുമായി പലതരം പരീക്ഷണങ്ങളും നടത്താറുണ്ട്. എന്നാല്‍, തീരെ നിസ്സാരമായി കണ്ട് നാം സ്വയം ചെയ്യുന്ന പല അബദ്ധങ്ങളും അവയുടെ നാശത്തിന് വഴിയൊരുക്കാറുണ്ട്. മുടി ചീകിയൊതുക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ആഴ്ച്ചയിലൊരിക്കലെങ്കിലും ചീപ്പ് വൃത്തിയാക്കുക.ചീപ്പ് ശുചിയാക്കുന്ന വേളയില്‍ അവയെ കീടാണു വിമുക്തമാക്കാന്‍ ശേഷിയുള്ള വസ്തുക്കള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. […]Read More

Health

വായ്നാറ്റം തടയാൻ

ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് നാരങ്ങ. നാരങ്ങ കൊണ്ട് പല രോഗങ്ങളേയും രോഗാവസ്ഥകളേയും ഫലപ്രദമായി നേരിടാം. മുടിയുടെ സംരക്ഷണത്തിന് നാരങ്ങ മികച്ചതാണ്. നാരങ്ങാനീര് മുടിയില്‍ തേച്ച് പിടിപ്പിച്ചാല്‍ താരന്‍ പോലുള്ള പ്രശ്‌നങ്ങൾ ഇല്ലാതാകും. മൗത്ത് വാഷായി നാരങ്ങ ഉപയോഗിക്കുന്നതിലൂടെ വായ്നാറ്റത്തെ ഇല്ലാതാക്കാൻ സാധിക്കും. വായ്പ്പുണ്ണിനും നാരങ്ങാനീര് ഫലപ്രദമാണ്.നല്ലൊരു ആസ്ട്രിജന്റും ആന്റി ബാക്ടീരിയല്‍ ഏജന്റുമാണ് നാരങ്ങ. മുഖക്കുരുവിന് പരിഹാരം കാണാനും ഏറ്റവും മികച്ച മാർഗമാണിത്. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് അല്‍പം നാരങ്ങാനീര് ചുണ്ടിൽ പുരട്ടി കിടന്നുറങ്ങിയാൽ ചുണ്ടിന്റെ […]Read More

Health

തലവേദന മാറാൻ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ

അനാരോഗ്യകരമായ ഭക്ഷണം തലവേദനയ്ക്ക് കാരണമാകും. തലവേദനയ്ക്ക് കാരണമാകുന്ന ചില ആഹാരസാധനങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.തൈറമീൻ, ഫിനൈൽ ഇതൈൽ അമീൻ എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന ചോക്കലേറ്റ്, ചിലയിനം ചീസുകൾ, കോഴിയുടെ കരൾ, ചിലയിനം ബീൻസുകൾ, ചിലതരം കപ്പലണ്ടികൾ, കഫീനടങ്ങിയ കാപ്പി, ഇൻസ്റ്റന്റ് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ തലവേദനയ്ക്ക് കാരണമാകും.ഏത്തപ്പഴം, വെളുത്തുള്ളി, ഉണക്കമുന്തിരിങ്ങ, ഓട്സ്, പയറുവർഗങ്ങൾ, ഒലിവ് എണ്ണ, വിറ്റാമിൻ ബി, ബി2, ബി5, ബി6, ബി12, അരി, കടൽ മത്സ്യം, അണ്ടിപ്പരിപ്പ് തുടങ്ങിയവ തലവേദനയെ പ്രതിരോധിക്കും. മഗ്നീഷ്യം […]Read More

Health

ഡയറ്റില്‍ ഉള്‍പ്പെടുത്താം ചീസ്

ദിവസവും കൂടിയ അളവില്‍ ചീസ് കഴിക്കുന്നത് കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം എന്നിവ വര്‍ധിക്കുന്നതിനും അതുവഴി ഹൃദ്രോഗങ്ങള്‍ പിടിപെടാനും സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കൂടാതെ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചീസ് അധികം കഴിക്കാതിരിക്കുന്നതാണ് ഉചിതം.പോഷകങ്ങളുടെ കലവറയാണ് ചീസ്. കാത്സ്യം, ഫാറ്റ്, പ്രോട്ടീന്‍, സോഡിയം, ഫോസ്ഫേറ്റ്, സിങ്ക്, വിറ്റാമിന്‍ എ, ബി12 തുടങ്ങിയവ അടങ്ങിയ ഒന്നാണ് ചീസ്. അതിനാല്‍ ചീസ് കഴിക്കുന്നത് ഇത്തരം പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കാന്‍ സഹായിക്കും.കാത്സ്യത്തിന്റെ മികച്ച സ്രോതസാണ് ചീസ്. എല്ലുകളുടെ ആരോഗ്യത്തിന് കാത്സ്യം അത്യന്താപേക്ഷിതമാണ്. അതിനാല്‍, […]Read More

Health Information

ഫ്രിഡ്ജിലെ ദുര്‍ഗന്ധം അകറ്റാന്‍ പരീക്ഷിക്കാം ഈ വഴികള്‍

1 ഒരു കപ്പ് ഇളം ചൂടുവെള്ളത്തിലേക്ക് കാല്‍ കപ്പ് വിനാഗിരിയും രണ്ട് ടീസ്പൂണ്‍ വനില സത്തും ചേര്‍ക്കുക. ശേഷം ഈ മിശ്രിതം ഒരു സ്‌പ്രേ ബോട്ടിലിലേക്ക് ഒഴിക്കുക. ഇനി ഫ്രിഡ്ജിലെ ഷെല്‍ഫുകളിലും വൃത്തിയാക്കേണ്ട ഭാഗങ്ങളിലും സ്‌പ്രേ ചെയ്യുക. ശേഷം മൈക്രോഫൈബര്‍ തുണി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കാം.2 ചൂടു വെള്ളത്തില്‍ കുറച്ച് ബേക്കിങ് സോഡ മിക്‌സ് ചെയ്തതിന് ശേഷം ഫ്രിഡ്ജ് വൃത്തിയാക്കുന്നത് ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ സഹായിക്കും. ഒരു പാത്രത്തില്‍ ബേക്കിങ് സോഡ എടുത്ത് ഫ്രിഡ്ജിനുള്ളില്‍ വയ്ക്കുന്നതും ഗന്ധം പോകാന്‍ […]Read More

Health

രാത്രിയിൽ അമിതമായി വിയർക്കുന്നവർ അറിയാൻ

ക്യാന്‍സര്‍ മൂലമുള്ള ഹോര്‍മോണ്‍ വ്യതിയാനമാണ് ഇതിന് കാരണമായി പറയുന്നത്. കൂടാതെ, ശരീരം ക്യാന്‍സറിനോട് പൊരുതുന്നതും വിയര്‍പ്പിനുള്ള കാരണമായി പറയുന്നു. കിടക്കും മുമ്പ് വ്യായാമം ചെയ്യുന്നതും ചൂട് അനുഭവപ്പെടുന്നതിന് ഒരു കാരണമാണ്. ഹൈപ്പര്‍തൈറോയിഡ് ഉള്ളവര്‍ക്ക് രാത്രിയില്‍ അമിതമായി വിയര്‍ക്കും. രക്തത്തിലെ ഗ്ലക്കോസിന്റെ തോത് കുറയുന്ന അവസ്ഥയായ ലോ ഹൈപ്പോ സീമിയ ഉള്ളവര്‍ക്ക് രാത്രിയില്‍ അമിതമായി വിയര്‍ക്കുന്ന അവസ്ഥ ഉണ്ടാകും. സ്ത്രീകള്‍ക്കു ഗര്‍ഭകാലത്ത് അമിതവിയര്‍പ്പുണ്ടാകും. ഹോര്‍മോണ്‍ വ്യതിയാനമാണ് ഇതിന് കാരണം. മെനോപ്പസ് സമയത്ത് സ്ത്രീകള്‍ക്ക് ശരീരത്തില്‍ അസഹ്യമായ ചൂട് അനുഭവപ്പെടും. […]Read More

Health

മൈഗ്രേയ്ൻ കുറയ്ക്കാനുള്ള ചില വഴികൾ

ഇന്ന് മിക്ക പ്രായക്കാരും നേരിടുന്ന പ്രശ്നമാണ് മൈഗ്രേയ്ൻ. സാധാരണ തലവേദനയെക്കാള്‍ രൂക്ഷമാണ് മൈഗ്രേയ്ന്‍. കടുത്ത വേദനയോടൊപ്പം ചിലര്‍ക്ക് ഛര്‍ദ്ദിയും മുഖമാകെ തരിപ്പുമെല്ലാം അനുഭവപ്പെടും. സന്ധ്യയോടെ തുടങ്ങുന്ന തലവേദന രാത്രിയോടെ കൂടുകയും നിങ്ങളെ കൂടുതൽ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. ഉറക്കം നഷ്ടപ്പെടുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രശ്നം. പിറ്റേ ദിവസത്തെ പകലിനെക്കൂടി ഇത് നഷ്ടപ്പെടുത്തുന്നു. എന്നാൽ, മൈഗ്രേയ്ൻ കുറയ്ക്കാൻ ചില എളുപ്പ വഴികളെ കുറിച്ചാണ് താഴെ പറയുന്നത്.സന്ധ്യ കഴിഞ്ഞാൽ കോഫിയും കഫീൻ അടങ്ങിയ മറ്റു പാനീയങ്ങളും ഒഴിവാക്കണം. ഇവ നിങ്ങളുടെ […]Read More

Health Information

കപ്പയിലെ വിഷാംശം നീക്കാൻ ചെയ്യേണ്ടത്

കപ്പ ഒരു നല്ല വിഭവം തന്നെ, എന്നാല്‍, കപ്പ സ്ഥിരമായി കഴിക്കുന്നവര്‍ അറിഞ്ഞിരിക്കണം ചില കാര്യങ്ങള്‍. കപ്പക്കിഴങ്ങില്‍ സയനൈഡ് എന്ന ഒരു മാരകവിഷമുണ്ട്. ഇത് തിളപ്പിച്ച വെള്ളത്തില്‍ കുറെയൊക്കെ അലിഞ്ഞു പോകും. അതുകൊണ്ടാണ് കപ്പ തിളപ്പിച്ച് വെള്ളം ഊറ്റിക്കളയുന്നത്. കപ്പയില തിന്നാല്‍ പശുവും ആടും ചത്തു പോകുന്നതും കാരണം ഈ സയനൈഡ് വിഷം തന്നെ.എന്നാല്‍, പാകം ചെയ്താലും കപ്പയിലെ ഈ വിഷം പൂര്‍ണ്ണമായും നഷ്ടപ്പെടില്ല. കപ്പ കഴിച്ചാല്‍ ഒരു ക്ഷീണം അനുഭവപ്പെടുന്നത് വയര്‍ നിറഞ്ഞത് കൊണ്ടല്ല, ഈ […]Read More

Health

പാലക് ചീരയുടെ ഗുണങ്ങൾ ഇവയാണ്

ധാരാളം പോഷകങ്ങൾ അടങ്ങിയ ഇലക്കറികളിൽ ഒന്നാണ് പാലക് ചീര. വിറ്റാമിൻ എ, വിറ്റാമിൻ കെ, വിറ്റാമിൻ ബി, മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളുടെ കലവറയായ പാലക് ചീര പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വളരെ നല്ലതാണ്. ഇവയുടെ മറ്റ് ആരോഗ്യ ഗുണങ്ങളെ കുറിച്ചും, പാലക് ചീര എങ്ങനെ കഴിക്കണമെന്നും പരിചയപ്പെടാം.പാലക് ചീര സൂപ്പ് രൂപത്തിൽ കഴിക്കുന്നതാണ് ഏറെ ഉത്തമം. സൂപ്പ് രൂപത്തിൽ കഴിക്കുമ്പോൾ ധാരാളം ജലാംശം ശരീരത്തിന് ലഭിക്കുകയും, അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റി- […]Read More