Keerthi

Health

വെളുത്തുള്ളി കഴിക്കുന്നത് കൊണ്ടുള്ള പത്ത് ഗുണങ്ങള്‍

1 ഇന്ന് ധാരാളം പേര്‍ക്ക് ഹൃദ്രോഗങ്ങള്‍, പ്രത്യേകിച്ച് ഹൃദയാഘാതം മൂലം ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. ഹൈപ്പര്‍ടെൻഷൻ അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് ഇതിന് പിന്നിലെ ഒരു പ്രധാന കാരണം. എന്നാല്‍ വെളുത്തുള്ളി രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും ഇതുമൂലം ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു.2 ദഹനസംബന്ധമായ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ വെളുത്തുള്ളി കഴിക്കുന്നവരെ കണ്ടിട്ടില്ലേ? അതെ, ദഹനമില്ലായ്മ പരിഹരിക്കുന്നതിനും വെളുത്തുള്ളി ഏറെ സഹായകമാണ്. കുടലിനുള്ളിലെ വിര, മറ്റ് അണുബാധകള്‍ ചെറുക്കുന്നതിനും പച്ച വെളുത്തുള്ളി സഹായിക്കുന്നു.3 രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും വെളുത്തുള്ളി സഹായകമാണ്. രാവിലെ ഉണര്‍ന്നയുടൻ […]Read More

Health

വണ്ണം കുറയ്ക്കാന്‍ പരീക്ഷിക്കാം ഈ അഞ്ച് ‘സിംപിള്‍’ ടിപ്പുകള്‍…

നല്ല വിശക്കുന്നത് വരെ കാത്തിരിക്കാതെ കൃത്യസമയത്ത് ഭക്ഷണം കഴിക്കുക. നല്ല വിശന്നാല്‍ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യതയുണ്ട്. ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുക. വളരെ വേഗത്തില്‍ ഭക്ഷണം കഴിക്കാതെ, സാവധാനം ചവച്ചരച്ച് കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും. അതുവഴി വണ്ണം കുറയ്ക്കാനും സാധിക്കും. ഭക്ഷണം കഴിക്കുമ്പോള്‍ ഫോണ്‍ മാറ്റി വയ്ക്കുക. ഇതും അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയാന്‍ സഹായിക്കും. കൃത്യമായ അളവില്‍ മാത്രം ഭക്ഷണം പ്ലേറ്റില് വിളമ്പുക. മിതമായ അളവില്‍ മാത്രം ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക. […]Read More

Health

യൂറിക് ആസിഡ് അധികമുള്ളവര്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണം

1 വൈറ്റ് ബ്രഡ് കഴിക്കുന്നത് ശരീരത്തിലെ യൂറിക് ആസിഡിന്‍റെയും പഞ്ചസാരയുടെയും തോത് പെട്ടെന്ന് വര്‍ധിപ്പിക്കുന്നു. ഇതില്‍ ഉയര്‍ന്ന തോതില്‍ റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നതും സന്ധിവാതത്തിന്‍റെ പ്രശ്നങ്ങള്‍ അധികരിപ്പിക്കുന്നു.2 യൂറിക് ആസിഡ് രോഗികള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു വിഭവമാണ് ബീഫ് പോലുള്ള റെഡ് മീറ്റുകള്‍. ഇതില്‍ ഉയര്‍ന്ന തോതിലുള്ള പ്യൂറൈന്‍ അടങ്ങിയിരിക്കുന്നു. ടര്‍ക്കി, ബേക്കണ്‍, ഷെല്‍ഫിഷ് തുടങ്ങിയവയും ഒഴിവാക്കേണ്ടതാണ്.3 ഞണ്ട്, കൊഞ്ച്, ചെമ്മീന്‍, ഓയ്സ്റ്റര്‍ പോലുള്ള കടല്‍ മീനുകളും പരിമിതമായ തോതില്‍ മാത്രമേ യൂറിക് ആസിഡ് രോഗികള്‍ കഴിക്കാവൂ.4 തേനിന് […]Read More

India

സന്ധിവാതം : വേദനയും വീക്കവും കുറയ്ക്കാൻ ഇവ സഹായിക്കും

1 കറ്റാർവാഴയ്ക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. കറ്റാർവാഴിയുടെ പൾപ്പിൽ ആന്ത്രാക്വിനോണുകൾ ധാരാളം ഉണ്ട്. ഇത് സന്ധിവാതത്തിൽ നിന്ന് ആശ്വാസമേകുന്നു.2 മഞ്ഞളിൽ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള കുർക്കുമിൻ അടങ്ങിയിട്ടുണ്ട്.3 ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ആന്റി മൈക്രോബിയല്‍ ഗുണങ്ങളും ഉള്ള ഒന്നാണിത്.4 ഇഞ്ചിക്കും ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. കൂടാതെ വേദനയും വീക്കവും ഉണ്ടാക്കുന്ന പ്രോസ്റ്റാഗ്ലാൻഡിനുകളെ സമന്വയിപ്പിക്കാനും സഹായിക്കും. ല്യൂക്കോട്രൈയിനുകള്‍ എന്നു വിളിക്കുന്ന വീക്കമുണ്ടാക്കുന്ന തന്മാത്രകളെ ഇല്ലാതാക്കാനും ഇഞ്ചിക്കു കഴിവുണ്ട്.5 വെളുത്തുള്ളിയിൽ ആന്റി ഇൻഫ്ലമേറ്ററി സംയുക്തമായ ഡൈയാലിൽ […]Read More

Health

ആറ് ഭക്ഷണങ്ങള്‍ ഒരിക്കലും രാവിലെ കഴിക്കരുത്

സാലഡ്പച്ചക്കറി വെറുതേ കടിച്ച് തിന്നുന്നത് ശരീരത്തിന് നല്ലതാണ്. പക്ഷേ, അത് രാവിലെ വേണ്ട. പച്ചക്കറിയില്‍ നിറയെ ഫൈബര്‍ ഉണ്ട്. ഇത് രാവിലെ ദഹിക്കാന്‍ ബുദ്ധിമുട്ടാണ്. അതിരാവിലെ പച്ചയ്ക്ക് ഇവ തിന്നുന്നത് ഗ്യാസിന്റെ പ്രശ്‌നമുണ്ടാക്കുകയും വയര്‍ വേദനയ്ക്ക് കാരണമാകുകയും ചെയ്യും. സിട്രിക് പഴങ്ങള്‍ഓറഞ്ച്, തക്കാളി പോലുള്ള സിട്രിക് പഴങ്ങളും പച്ചക്കറികളും വൈറ്റമിന്‍ സി സമ്പുഷ്ടമാണ്. അവ ചര്‍മത്തിന്റെ ആരോഗ്യത്തിനും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും നല്ലതാണ് താനും. എന്നാല്‍ അതിരാവിലെ ഇവ കഴിക്കുന്നത് വയറില്‍ ആസിഡ് രൂപപ്പെടാന്‍ കാരണമാകും. ഇവ […]Read More

Health

പ്രതിരോധ ശേഷിക്ക് ഓറഞ്ച് -മല്ലിയില ജ്യൂസ്

ചേരുവകള്‍ :.തൊലി കളഞ്ഞ് അല്ലികളാക്കിയ രണ്ട് ഓറഞ്ച്.രണ്ട് തണ്ട് മല്ലിയില കഴുകിയത്.ഒരു ഇടത്തരം കാരറ്റ് നുറുക്കിയത്.ഒരു ടീസ്പൂണ്‍ നാരങ്ങ ജ്യൂസ് ഇവയെല്ലാം കൂടി അല്‍പം വെള്ളവും ചേര്‍ത്ത് ജ്യൂസറില്‍ ഇട്ട് അടിച്ചെടുക്കുക. ഇത് അരിച്ചെടുത്ത് ഉപയോഗിക്കാം. പഞ്ചസാര ചേര്‍ക്കണമെന്നില്ല. രോഗപ്രതിരോധ ശേഷി ഗണ്യമായി വര്‍ധിപ്പിക്കാന്‍ ഈ ജ്യൂസിന്റെ പതിവായ ഉപയോഗം കൊണ്ട് സാധിക്കും.Read More

Health

പ്രഷര്‍ കുറയ്ക്കാൻ തൈരും ബീറ്റ്‍റൂട്ടും

1 കട്ടിത്തൈര് ആണ് ഇതിലുള്‍പ്പെടുന്നൊരു ഭക്ഷണം. അതും വീട്ടില്‍ തന്നെ തയ്യാറാക്കുന്നതാണ് ഉത്തമം. കട്ടിത്തൈരില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിങ്ങനെയുള്ള ഘടകങ്ങളാണിതിന് സഹായകമാകുന്നത്.2 കൊഴുപ്പ് കാര്യമായി അടങ്ങിയ മത്സ്യങ്ങളും പ്രഷര്‍ കുറയ്ക്കുന്നതിന് സഹായിക്കുന്നു. സാല്‍മണ്‍, അയല, മത്തി എന്നിവയെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. ഇവയിലടങ്ങിയിരിക്കുന്ന ഒമേഗ- 3 ഫാറ്റി ആസിഡാണ് ഇതിന് സഹായിക്കുന്നത്. ഈ മത്സ്യങ്ങളെല്ലാം തന്നെ ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ്.3 നമ്മള്‍ സാധാരണയായി വീട്ടില്‍ വാങ്ങി തയ്യാറാക്കുന്നൊരു പച്ചക്കറിയാണ് ബീറ്റ്‍റൂട്ട്. ബീറ്റ്‍റൂട്ട് കഴിക്കുന്നതും […]Read More

Health

വൃക്കകളുടെ ആരോഗ്യത്തിനായി അഞ്ച് പാനീയങ്ങൾ

1 ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള ബീറ്റ്‌റൂട്ട് ജ്യൂസ് ശരീരത്തെ പ്രത്യേകിച്ച് വൃക്കകളെ ക്ലെൻസ് ചെയ്യുന്നു. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ബീറ്റ്‌റൂട്ട് വൃക്കകളെ ആരോഗ്യമുള്ളതാക്കുന്നു.2.വൈറ്റമിൻ സി ധാരാളം അടങ്ങിയതിനാൽ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും. വൃക്കകളെ ഡീടോക്‌സിഫൈ ചെയ്യുകയും അവയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.3.ജലദോഷം, ചുമ ഇവയിൽ നിന്ന് ആശ്വാസമേകാനും ദഹനത്തിനും ശരീരഭാരം കുറയ്ക്കാനും ഇഞ്ചി നീര് സഹായിക്കും. ആന്റിഓക്‌സിഡന്റുകൾ ധാരാളം ഉള്ള ഇത് വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.4.കരിക്കിന് ആരോഗ്യ ഗുണങ്ങൾ ധാരാളം ഉണ്ട്. ചർമത്തിന്റെയും തലമുടിയുടെയും […]Read More

Health

മുഖത്തെ എണ്ണമയം മാറ്റാനുള്ള പൊടിക്കൈകൾ

1 ആപ്പിൾ സിഡെർ വിനെഗറിന് ചർമ്മത്തിലെ എണ്ണയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ ഗുണങ്ങളുണ്ട്. രണ്ട് സ്പൂൺ ആപ്പിൾ സിഡെർ വിനെഗർ ഒരു കോട്ടൺ ബോൾ ഉപയോ​ഗിച്ച് മുഖത്ത് പുരട്ടുക. 10 മിനിറ്റിനു ശേഷം ഇത് കഴുകിക്കളയുക. ചർമ്മപ്രശ്നങ്ങൾ അകറ്റാൻ ഇത് സഹായിക്കും.2 നാരങ്ങാനീരിൽ പ്രകൃതിദത്തമായ ചില സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ എണ്ണ ഉൽപാദനം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഒരു പാത്രത്തിൽ പകുതി നാരങ്ങയിൽ നിന്ന് നീര് പിഴിഞ്ഞ് ഒരു കോട്ടൺ […]Read More

Health

ദിവസവും ലിപ്സ്റ്റിക് ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

1 ചര്‍‌മ്മത്തിന് ചേരുന്ന ഷേഡിലുള്ള ലിപ്സ്റ്റിക്കുകള്‍ വാങ്ങാന്‍ ശ്രദ്ധിക്കുക. ഒപ്പം നല്ല ബ്രാന്‍ഡ് നോക്കി തന്നെ തെരഞ്ഞെടുക്കുകയും വേണം. 2 ലിപ്സ്റ്റിക് അണിയുന്നതിന് മുമ്പായി ചുണ്ടുകള്‍ വൃത്തിയായി കഴുകണം. വരണ്ട ചുണ്ടുകളാണെങ്കില്‍, നനഞ്ഞ തുണി കൊണ്ട് ചുണ്ടുകള്‍ വൃത്തിയാക്കിയോ ലിപ് ബാം ഉപയോഗിച്ചതിന് ശേഷമോ ലിപ്സ്റ്റിക് പുരട്ടുക. 3 ചുണ്ടിന്‍റെ സ്വാഭാവിക ആകൃതി നിലനിര്‍ത്താന്‍ ലിപ്സ്റ്റിക് ഇടും മുമ്പ് ലിപ് പെന്‍സില്‍ ഉപയോഗിച്ച്‌ ചുണ്ടിന് ആകൃതി വരുത്തുക. ഇതിനായി ആദ്യം ലൈനര്‍ ഉപയോഗിച്ച് ഔട്ട്ലൈന്‍ നല്‍കിയ ശേഷം […]Read More