Keerthi

Health Information

മുട്ടയും പാലും ഒരുമിച്ച് കഴിക്കുന്നത് ശരീരത്തിന് നല്ലതാണോ?

മുട്ടയും പാലും ശരീരത്തിന് വളരെ നല്ലതാണ്. പ്രോട്ടീനുകളാലും വിറ്റാമിനുകളാലും സമ്പുഷ്ടമാണ് മുട്ടയും പാലും. എന്നാല്‍ പലര്‍ക്കുമുള്ള ഒരു സംശയമാണ് ഇവ രണ്ടും ഒരുമിച്ച് കഴിച്ചാല്‍ എന്തെങ്കിലും പ്രശ്‌നമാകുമോ എന്ന കാര്യം. സത്യത്തില്‍ അത്തരത്തില്‍ ഒരു പേടി നമുക്ക് വേണ്ട. കാരണം അവ രണ്ടും ഒരുമിച്ച് കഴിച്ചാലും നമുക്ക് പ്രശ്‌നമൊന്നും തന്നെയുണ്ടാകില്ല.മുട്ടയിലും പാലിലും പ്രോട്ടീന്‍ ധാരാളമുള്ളതിനാല്‍ തന്നെ ഇവ ചേരുമ്പോള്‍ പ്രോട്ടീന്‍ ധാരാളം ലഭിക്കുന്നു. മുട്ടയില്‍ മാത്രം 40 തരം പ്രോട്ടീന്‍ ഉണ്ടെന്നാണ് കണക്ക്. ഇതിനോടൊപ്പം പാലില്‍ അടങ്ങിയിരിക്കുന്ന […]Read More

Health

ദിവസവും വെള്ളരിക്ക കഴിക്കാറുണ്ടോ?

ജലാംശം ധാരാളം അടങ്ങിയ വെള്ളരിക്ക ചര്‍മ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ്. ദിവസവും വെള്ളരിക്കയുടെ നീര് മുഖത്തിടുന്നത് ചര്‍മ്മം തിളക്കമുള്ളതാക്കാന്‍ സഹായിക്കും.ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ മാത്രമല്ല കണ്ണുകള്‍ക്ക് ചുറ്റുമുള്ള കറുത്ത നിറം നീക്കം ചെയ്യുവാനും വെള്ളരി സഹായിക്കും.വട്ടത്തിൽ അരിഞ്ഞ് കണ്ണിന് മുകളില്‍ വയ്ക്കുന്നത് നല്ലതാണ്.വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറാന്‍ വെള്ളരിക്ക ജ്യൂസ് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ മികച്ചതാണ് വെള്ളരിക്ക. ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ വെള്ളരിക്ക രക്തസമ്മര്‍ദ്ദം […]Read More

Health

പ്രമേഹത്തെ തടയാൻ വെണ്ടയ്ക്ക

ഏറ്റവും കൂടുതൽ പോഷകഗുണങ്ങൾ ഉള്ളതും രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്നതുമായ ഏക പച്ചക്കറി വെണ്ടയ്ക്ക തന്നെയെന്ന് നിസ്സംശയം പറയാം.വെണ്ടയ്ക്ക തോരൻ, വെണ്ടയ്ക്ക മെഴുക്കുപെരട്ടി, വെണ്ടയ്ക്ക കിച്ചടി, വെണ്ടയ്ക്ക അച്ചാർ എന്ന് തുടങ്ങി നമ്മുടെ സാമ്പാറിൽ വരെ അവിഭാജ്യ ചേരുവയായി മലയാളി വീട്ടമ്മമാർ വെണ്ടയ്ക്ക ചേർക്കും.ഒരു പക്ഷെ വെണ്ടയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ എന്താണെന്ന് അറിയാതെയാണ് നമ്മിൽ പലരും ഇത് കഴിക്കുന്നത്.രണ്ടു വെണ്ടയ്ക്ക കഴുകി വൃത്തിയാക്കിയ ശേഷം അരികുകൾ മുറിച്ച് മാറ്റുക. അതിനു ശേഷം നടുവേ പിളർന്ന് ഒരു ഗ്ലാസ്സിലോ […]Read More

Health

നേത്രരോഗങ്ങള്‍ അകറ്റാൻ കറിവേപ്പില

പോഷക സമൃദ്ധമായ ആഹാരം കഴിക്കുന്നതിലൂടെ ഒരു പരിധിവരെ കാഴ്ച്ചക്കുറവ് പരിഹരിക്കാന്‍ കഴിയും. വിറ്റാമിന്‍ എ യുടെ കുറവ് മൂലം കാഴ്ച്ചക്കുറവ് ഉണ്ടാകാറുണ്ട്. ഇലക്കറികളും ഫലവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ഇത് പരിഹരിക്കാനാകും. കാഴ്ച്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതെന്തൊക്കെയാണെന്ന് നോക്കാം.മാതള നാരങ്ങ കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. വിറ്റാമിന്‍ എ, ബി, സി എന്നിവയാല്‍ സമ്പന്നമാണ് ഓറഞ്ച്. നേത്ര രോഗങ്ങളെ അകറ്റാനും കാഴ്ച്ച ശക്തി വര്‍ദ്ധിപ്പിക്കാനും ഓറഞ്ച് കഴിക്കുന്നത് നല്ലതാണ്.നേത്രരോഗങ്ങള്‍ അകറ്റുന്നതില്‍ കറിവേപ്പിലയും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കഴിക്കുന്ന […]Read More

Health Information

ക്യാന്‍സറിനെ തടയാൻ ഗോതമ്പ് ഇങ്ങനെ കഴിക്കൂ

ഗോതമ്പ് മുളപ്പിച്ച ജ്യൂസ് കഴിച്ചാല്‍ ക്യാന്‍സറിനെ തടയും. വിറ്റാമിനുകളുടെ ഒരു കലവറയാണ് മുളപ്പിച്ച ഗോതമ്പ്. മുളപ്പിച്ച ഗോതമ്പ് ആരോഗ്യത്തിന് വളരെയേറെ മികച്ചതാണ്. ഇതിനായി ആദ്യം ചെയ്യേണ്ടത് ഇത്രമാത്രം. ഗോതമ്പ് മുളപ്പിക്കാന്‍ ആവശ്യമായ അത്ര മണ്ണും ഒരു പരന്ന പാത്രവും കുറച്ചു ഗോതമ്പും തയ്യാറാക്കി വെക്കുക.12 മണിക്കൂര്‍ കുതിര്‍ത്ത് വെച്ചിരിക്കുന്ന ഗോതമ്പ്, വെള്ളം വാര്‍ത്ത് വെക്കുക. ശേഷം ഒരു ട്രെയിലോ പരന്ന പാത്രത്തിലോ ഒരു ഇഞ്ച് കനത്തില്‍ നനവുള്ള മണ്ണ് നിരത്തുക. അതിനു മുകളില്‍ ഈ ഗോതമ്പ് നിരത്തുക. […]Read More

Health

ഫേസ് വാഷ് ഉപയോഗിക്കുന്നവർ അറിയാൻ

ഇന്നത്തെ കാലത്ത് ഫേസ് വാഷ് ഉപയോഗിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. ഗുണം ഉദ്ദേശിച്ച്‌ ചെയ്യുന്നതാണെങ്കിലും പലപ്പോഴും ഇതിനു പിന്നിലുള്ള ദോഷം പലരും അറിയാതെ പോകുന്നു. എന്നാല്‍, അപകടകരമായ പല രോഗങ്ങളും അലര്‍ജികളുമാണ് ഫേസ് വാഷ് ഉപയോഗിക്കുന്നവരെ കാത്തിരിയ്ക്കുന്നത്. മൈക്രോബീഡ്സ് എന്നറിയപ്പെടുന്ന വളരെയധികം അപകടമുണ്ടാക്കുന്ന പ്ലാസ്റ്റിക് കണികകളാണ് ഫേസ് വാഷില്‍ അടങ്ങിയിട്ടുള്ളത്.ദിവസവും രണ്ടും മൂന്നും തവണയും ഫേസ് വാഷ് ഉപയോഗിക്കുമ്പോൾ അത് ചർമ്മത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്നു. ഫേസ് വാഷില്‍ മാത്രമല്ല, മൈക്രോബീഡ്‌സ് പോലുള്ള പ്ലാസ്റ്റിക് കണികകള്‍ എത്തുന്നത്, ഫേസ് […]Read More

Health

ചൂട് കൂടുന്നു, ചർമ്മം കാത്തുസൂക്ഷിക്കാൻ ശ്രദ്ധിക്കാം

1 വരണ്ട ചർമത്തിന്:ചൂടുകാലത്ത് ചർമം കാക്കാൻ മോയ്സ്ചറൈസർ ശീലമാക്കാം. ചർമം വരണ്ടതാണെങ്കിൽ ചർമത്തിന് ചേരുന്ന മോയിസ്ചറൈസർ ഉപയോഗിക്കുക എന്നതാണ് ഏറ്റവും നല്ല പരിഹാരം. രാവിലെയും വൈകുന്നേവും കുളിക്ക് ശേഷം മോയിസ്ചറൈസർ ക്രീം ഉപയോഗിക്കുന്നതാണ് നല്ലത്.2 സൺസ്ക്രീൻ പതിവാക്കൂ:കഠിനമായ ചൂടേൽക്കുന്നത് തൊലിപ്പുറത്ത് കരുവാളിപ്പുണ്ടാക്കാനും ചർമം വരളാനും കാരണമാവും. ഇത് ഒഴിവാക്കാൻ സൺ സ്ക്രീൻ പുരട്ടിയതിനു ശേഷം വെയിലത്തിറങ്ങുന്നതാണ് നല്ലത്. എസ്പിഎഫ് (SPF) റേറ്റിങ് കുറഞ്ഞത് 15 എങ്കിലുമുള്ള ഒരു ബ്രോഡ്-സ്പെക്ട്രം സൺസ്ക്രീൻ ഉപയോഗിക്കുക. സ്ഥിരം പുറത്തിറങ്ങുന്നവരാണെങ്കിൽ മൂന്ന് മണിക്കൂർ […]Read More

Health Information

ഭക്ഷ്യവിഷബാധ തടയാൻ ശ്രദ്ധിക്കേണ്ടവ

ഒരു കാലത്ത് എല്ലാവർക്കും ഭക്ഷ്യലഭ്യത ഉറപ്പാക്കുക എന്നത് തന്നെ ഏറെ ശ്രമകരമായിരുന്നെങ്കിൽ ഇന്ന് ‘സുരക്ഷിത ഭക്ഷണ’ത്തിൻ്റെ ലഭ്യത ഉറപ്പാക്കുക എന്നതായിരിക്കുന്നു ഏറ്റവും വലിയ വെല്ലുവിളി. ലോകമാകമാനം, പത്തിൽ ഒരാൾക്കെങ്കിലും ഭക്ഷണത്തിൽ നിന്ന് ഓരോ വർഷവും രോഗങ്ങൾ ഉണ്ടാകുകയും, നാല് ലക്ഷത്തിൽപരം ആളുകൾ ഭക്ഷ്യജന്യ രോഗങ്ങൾ മൂലം മരണപ്പെടുന്നു എന്നുമാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.മാറുന്ന ജോലി സാഹചര്യങ്ങൾ , ജീവിത രീതി, എന്നിവ കൊണ്ടുതന്നെ, ഭക്ഷണവും ഭക്ഷണസാമഗ്രികളും വാങ്ങുന്നതും സൂക്ഷിക്കുന്നതും പാകം ചെയ്യുന്നതും പുനരുപയോഗിക്കുന്നതിലും എല്ലാം വലിയ രീതിയിലുള്ള […]Read More

Health

ഹോളി ആഘോഷിച്ച് ചര്‍മത്തില്‍ മുഴുവന്‍ പാടുകളായോ? ചര്‍മം പഴയപടിയാക്കാന്‍

ആദ്യത്തേത് ചുരയ്ക്ക ജ്യൂസാണ്. ഉയർന്ന ജലാംശവും കാൽസ്യവും സിങ്കും കൂടാതെ വിറ്റാമിൻ സി, കെ എന്നിവയാലും സമ്പന്നമാണ് ചുരയ്ക്കയെന്ന് ന്യൂട്രീഷനിസ്റ്റ് അഞ്ചു സൂദ് പറയുന്നു. ഹോളിക്ക് ശേഷം കുരുക്കൾ മായ്ക്കാനും ചർമത്തെ പഴയപടിയാക്കാനും പറ്റിയ ഏറ്റവും നല്ല പൊടിക്കൈ ചുരയ്ക്ക ജ്യൂസാണ്. രണ്ടാമത്തേതാണ് വെള്ളരിക്ക ജ്യൂസ്. ചർമത്തിന്റെ മൊത്തത്തിലുള്ള പരിപാലനത്തിന് ഉത്തമമാണ് വെള്ളരിക്ക. ഇതിന്റെ ആന്റി-ഓക്സിഡന്റ്, ആന്റി-ഇൻഫ്ളമേറ്ററി സവിശേഷതകൾ ചർമത്തിലെ ചുവന്ന പാടുകളും നീരുമെല്ലാം ഇല്ലാതാക്കുന്നുവെന്ന് ന്യൂട്രീഷനിസ്റ്റ് ശിൽപ അറോറ പറയുന്നു. ജിഞ്ചർ-ലെമൺ ടീയാണ് മൂന്നാമത്തേത്. നാരങ്ങയ്ക്ക് […]Read More

Health

എപ്പോഴും വിശക്കുന്നുണ്ടോ? അമിതമായ വിശപ്പിന് കാരണം എന്താണ്?

ആഹാരം കഴിച്ചിട്ടും വിശപ്പ് മാറാത്തതും അൽപനേരം കഴിഞ്ഞ് വീണ്ടും കഴിക്കാൻ തോന്നുന്നതും അമിത ആഹാരത്തിനു കാരണമാകുന്നു. ഇത് സ്വാഭികമാണോ അല്ലയോ എന്ന ആശങ്കകൾ പലരും പലരിലുമുണ്ട്. പലപ്പോഴും വിശന്നുകൊണ്ടിരിക്കുന്നത് ഭക്ഷണ ക്രമത്തിലെ പ്രോട്ടീൻ കുറവ്,സമ്മർദ്ദം, ഉറക്കക്കുറവ്, ഹോർമോണിലെ മാറ്റങ്ങൾ എന്നിവ കാരണമാകാം. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക ദിവസവും കഴിക്കുന്ന ആഹാരത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണ വസ്തുക്കൾ ഉൾപ്പെടുത്താൻ ശ്രമിക്കുക. ഇത് വിശപ്പ് തോന്നിപ്പിക്കുന്ന ഹോർമോണുകളുടെ ഉത്പാദനത്തെ കുറയ്ക്കുന്നതാണ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. മുട്ട മീൻ, ഇറച്ചി പാൽ […]Read More