ചെറുനാരങ്ങയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ചെറുനാരങ്ങ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.ദഹന പ്രശ്നങ്ങള്‍ക്ക് മികച്ച പ്രതിവിധിയാണ് നാരങ്ങ. ഭക്ഷണത്തിന് മുകളിൽ കുറച്ച് നാരങ്ങാനീര് പിഴിഞ്ഞൊഴിക്കുന്നത് ദഹനത്തിന് സഹായിക്കും. രാവിലെ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് വയറ്റിലെ മാലിന്യങ്ങളെ പുറത്താക്കാനും മലബന്ധം ഒഴിവാക്കാനും സഹായിക്കും.പൊട്ടാസ്യം ധാരാളം അടങ്ങിയതിനാൽ ചെറുനാരങ്ങ രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും. ഒരു കപ്പ് നാരങ്ങയിൽ ഏതാണ്ട് 280 മി.ഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു രക്തസമ്മർദമുള്ളവർക്കു നാരങ്ങാവെള്ളം ഉത്തമമാണ്.നാരങ്ങയില്‍ […]Read More
ശരീരഭാരം കുറയ്ക്കാൻ വിവിധതരത്തിലുള്ള ഡയറ്റ് പ്ലാനുകൾ ഉണ്ട്. എന്നാൽ, ഈ ഡയറ്റുകൾ ഇണങ്ങുന്നത് തന്നെയാണോ എന്ന് മനസിലാക്കാതെയാണ് പലരും ഡയറ്റ് പരീക്ഷിക്കാൻ ഒരുങ്ങുന്നത്. ക്യത്യമായ ധാരണകളില്ലാതെ ഡയറ്റിങ് ചെയ്യുന്നവർ സ്വന്തം ശരീരത്തിന്റെ ആരോഗ്യം അപകടത്തിൽപ്പെടുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ, ഭാരം കുറയ്ക്കാൻ ഡയറ്റിങ് തുടങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.ഉയരം, തൂക്കം, പ്രായം, ശാരീരിക അധ്വാനം, ചെയ്യുന്ന ജോലി എന്നിവയുടെ അടിസ്ഥാനത്തിലാണ് ഡയറ്റ് ചിട്ടപ്പെടുത്തേണ്ടത്. അതിനാൽ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഒരു വിദഗ്ധ ഡയറ്റീഷ്യന്റെ നിർദേശപ്രകാരം മാത്രമേ […]Read More
ആരോഗ്യത്തിന് മികച്ച ഒരു പച്ചക്കറിയാണ് പാവയ്ക്ക. ഇതിന്റെ ഗുണങ്ങൾ ഒട്ടേറെയാണ്. ശരീരഭാരം കുറയ്ക്കൽ മുതല്‍ രക്തം ശുദ്ധീകരിക്കൽ വരെ ചെയ്യാൻ പാവയ്ക്കയ്ക്കു കഴിവുണ്ട്. വിറ്റാമിന്‍ ബി, സി, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, സിങ്ക്, കാത്സ്യം തുടങ്ങിയവ പാവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. പാവയ്ക്ക കറിവച്ചു കഴിക്കുന്നതു പോലെ തന്നെ ഗുണപ്രദമാണ് പാവയ്ക്കാ ജ്യൂസ് ആയി കഴിക്കുന്നതും. പാവയ്ക്കയുടെ ചില ഗുണങ്ങള്‍ അറിയാം.പാവയ്ക്കയിൽ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. വിറ്റാമിന്‍ സിയുടെ കലവറയാണ് പാവയ്ക്ക. […]Read More
ദാഹമകറ്റാന്‍ പറ്റിയ ഒന്നാണ് കരിമ്പ് ജ്യൂസ്. എന്നാല്‍, മറ്റു ജ്യൂസുകളെ അപേക്ഷിച്ചു നാം കരിമ്പ് ജ്യൂസിന് അത്ര പ്രാധാന്യം നല്‍കാറില്ല. ഇത് എല്ലായിടത്തും എപ്പോഴും ലഭിക്കില്ലെന്നതും ഒരു കാരണമാണ്. ഏറെ സ്വാദിഷ്ടവും ആരോഗ്യദായകവും ആണ് ഈ പാനീയം. ദാഹമകറ്റാന്‍ മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങള്‍ പ്രധാനം ചെയ്യുന്ന പാനീയവും കൂടിയാണ് കരിമ്പിന്‍ ജ്യൂസ്. നല്ല ആരോഗ്യത്തിന് മാത്രമല്ല ശരീരഭാരം കുറയ്ക്കാനും കരിമ്പിന്‍ ജ്യൂസ് നല്ലതാണ്.കരിമ്പില്‍ കൊഴുപ്പ് ഒട്ടും ഇല്ല. മധുരം സ്വാഭാവികമായും കരിമ്പിനുണ്ട്. അതുകൊണ്ടുതന്നെ കരിമ്പിന്‍ ജ്യൂസ് […]Read More
ഉള്ളി ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കാം. ഇങ്ങനെ കിട്ടുന്ന നീര് അങ്ങനെ തന്നെ മുടിയിൽ പുരട്ടാം. പക്ഷേ ചർമത്തിൽ ഉപയോഗിക്കുമ്പോൾ കുറച്ചു കൂടി ശ്രദ്ധവേണം. ഉള്ളിനീരിനൊപ്പം നാരങ്ങ, തൈര് ഇവയിലേതെങ്കിലും കലർത്തിയ ശേഷമേ ചർമത്തിൽ പുരട്ടാവൂ.മിനറൽസ്, ആന്റി ഓക്സിഡന്റ്സ്, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടമാണ് ഉള്ളി. അതുകൊണ്ടുതന്നെ ചർമത്തെ രോഗങ്ങളിൽനിന്നു സംരക്ഷിക്കാനുള്ള കഴിവ് ഉള്ളിക്കുണ്ട്. ഈ വിറ്റാമിനുകൾ തന്നെയാണ് ചർമത്തിനുമേൽ ഒരു പാളിപോലെ പ്രവർത്തിച്ച് അൾട്രാവയലറ്റ് രശ്മികളിൽനിന്നു ചർമത്തെ സംരക്ഷിക്കുന്നത്.ചർമത്തിനു ഹാനികരമാകുന്ന […]Read More
എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കരിക്കിൻ വെള്ളം. കരിക്കും അത് പോലെ ഏറെ ഗുണമുള്ള ഒന്നാണ്. ഒരു മായവും കലരാത്തതുകൊണ്ടുതന്നെ നിരന്തരം കുടിച്ചാൽ ശരീരത്തിനു ആരോഗ്യപരമായ മാറ്റങ്ങളുണ്ടാകും. ഇത് ആരോഗ്യം മാത്രമല്ല സൗന്ദര്യവും വർദ്ധിപ്പിക്കുന്നു.കരിക്കിന്‍ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. മലബന്ധം അകറ്റാൻ ഏറ്റവും നല്ലതാണ് കരിക്കിൻ വെള്ളം. കരിക്കിൻവെള്ളം ധാരാളം കുടിക്കുന്നതിലൂടെ ഇലക്ട്രോലൈറ്റുകള്‍ ശരീരത്തിൽ എത്താൻ സഹായിക്കും. ശരീരത്തിന്‍റെ ഉന്മേഷം വീണ്ടെടുക്കാൻ കരിക്കിൻ വെള്ളം ഏറെ നല്ലതാണ്.തൈറോയ്ഡിന്‍റെ കുറവ് പരിഹരിക്കാന്‍ മികച്ചതാണ് കരിക്കിന്‍ […]Read More
ചേരുവകള്‍മുന്തിരി – ഒരു കപ്പ്നാരങ്ങ – ഒരെണ്ണംപുതിനയില – 10 എണ്ണംഉപ്പ് – കാല്‍ ടീസ്പൂണ്‍പഞ്ചസാര – മൂന്ന് ടേബിള്‍ സ്പൂണ്‍തണുത്ത വെള്ളം – ഒരു കപ്പ് തയ്യാറാക്കുന്ന വിധംമിക്സിയുടെ ജാറില്‍ മുന്തിരി, നാരങ്ങ, പുതിനയില, ഉപ്പ്, പഞ്ചസാര എന്നിവ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് വെള്ളവും ചേര്‍ത്ത് അടിച്ച് എടുക്കാം. പഞ്ചസാര ഒഴിവാക്കി ഉപ്പ് മാത്രം വേണമെങ്കിലും ചേര്‍ക്കാം. ഐസ്‌ക്യൂബ് ആവശ്യമെങ്കില്‍ ചേര്‍ക്കാം. വെറൈറ്റി പച്ച മുന്തിരി ജ്യൂസ് തയ്യാര്‍.Read More
പോഷക ഗുണങ്ങൾ നിരവധി ഉള്ള പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. ജലാംശം ധാരാളം അടങ്ങിയ ഈ പഴത്തിൽ വൈറ്റമിൻ സി, ഇ കൂടാതെ ധാതുക്കളായ മഗ്നീഷ്യം, ഇരുമ്പ് എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടിയ അളവിൽ ഈ പഴം കഴിക്കുന്നത് ദോഷം ചെയ്യും. എന്നാൽ മിതമായ അളവിൽ ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം െചയ്യും.രോഗങ്ങൾ അകറ്റുന്നു – ഡ്രാഗൺ ഫ്രൂട്ടിലടങ്ങിയ ആന്റി ഓക്സിഡന്റുകൾ ഇൻഫ്ലമേഷൻ കുറയ്ക്കുന്നു. ഫ്രീറാഡിക്കലുകളുടെ നാശം തടയാനും ഈ ആന്റി ഓക്സിഡന്റുകൾ സഹായിക്കും. ഇതു […]Read More
1 നേന്ത്രപ്പഴമാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ട്രെസിനെ അകറ്റാനും മോശം മൂഡ് മറികടക്കാനും നേന്ത്രപ്പഴം ദിവസവും ഓരോന്ന് കഴിക്കുന്നത് നല്ലതാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും.2 വെണ്ടയ്ക്ക ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ‘ഫോളേറ്റ്’ ധാരാളം അടങ്ങിയ വെണ്ടയ്ക്ക മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഫോളേറ്റ് എന്നത് സന്തോഷം ഉണ്ടാക്കുന്ന ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ‘ഡോപാമൈന്‍’ ഉത്പാദിപ്പിക്കുന്നു. അങ്ങനെയാണ് വെണ്ടയ്ക്ക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നത്.3 കിവി പഴം ആണ് അടുത്തതായി ഈ പട്ടികയില്‍ […]Read More
ഭക്ഷണവും, പാനീയവും വഴിയാണ് ശരീരം വേണ്ടുന്ന സോഡിയം നേടിയെടുക്കുന്നത്. ദിവസവും 1.5 ഗ്രാമില്‍ കുറയാതെ സോഡിയം അടങ്ങിയ ഭക്ഷണം കഴിക്കണം. മധുരക്കിഴങ്ങ്, ചീര, മത്സ്യം എന്നിവയില്‍ സോഡിയം അടങ്ങിയിരിക്കുന്നു. എന്നാല്‍, ഹൈപ്പര്‍ ടെന്‍ഷന്‍, ഹൃദയ രോഗികള്‍ സോഡിയം കലര്‍ന്ന ഭക്ഷണം അമിതമായി കഴിക്കുമ്പോള്‍ സൂക്ഷിക്കണം. വിയര്‍പ്പിലൂടെയും, മൂത്രത്തിലൂടെയും സോഡിയം ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്നു. അതിസാരം കാരണം ജലാംശവും ഒപ്പം ലവണാംശവും നഷ്ടപ്പെടുമ്പോള്‍ കുടിക്കാനായി ഉപ്പും പഞ്ചസാരയും ചേര്‍ത്ത പാനീയം നല്‍കുന്നതാണ് ഉത്തമം. വെയിലത്ത് അദ്ധ്വാനിക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴും […]Read More