കല്യാണം കഴിഞ്ഞ സ്ത്രീകൾ അണിയുന്ന ഒന്നാണ് മിഞ്ചി. എന്നാല്‍, എന്തിനാണ് മിഞ്ചി ധരിക്കുന്നതെന്ന് പലര്‍ക്കും ധാരണയുണ്ടാവില്ല. വെറും ഭംഗിക്കു വേണ്ടി മാത്രമാണ് മിക്കവരും മിഞ്ചി അണിയുന്നത്. എന്നാല്‍, മിഞ്ചി ആരോഗ്യത്തിനും ഒരുപാട് നല്ലതാണ്.സ്ത്രീകളില്‍ ആരോഗ്യവും പ്രതിരോധ ശേഷിയും വര്‍ദ്ധിപ്പിക്കുന്ന ഒരു വസ്തുവാണ് വെള്ളിയില്‍ തീര്‍ത്ത മിഞ്ചി. മിഞ്ചി കാലിലെ രണ്ടാമത്തെ വിരലില്‍ അണിയുന്നതിലൂടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കപ്പെടുകയും അത് കൃത്യമായ അളവില്‍ രക്തം ഗര്‍ഭാശയത്തിലെത്താന്‍ സഹായിക്കുകയും ചെയ്യും.ഗര്‍ഭാശയവും കാല്‍ വിരലില്‍ അണിയുന്ന ആഭരണം, മിഞ്ചിയും തമ്മില്‍ വളരെ ശക്തവും, […]Read More
വാൾനട്സില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ആണ് ഹൃദയത്തിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കുന്നത്. ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമാണ് വാൾനട്സ്. കൂടാതെ ഇവ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുളളവര്‍ വാള്‍നട്ടുകള്‍ കഴിക്കുന്നത് നല്ലതാണെന്നും പഠനങ്ങള്‍ പറയുന്നു.ഫൈബര്‍ ധാരാളം അടങ്ങിയ വാള്‍നട്ട് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കും. അതുവഴി ശരീരഭാരം നിയന്ത്രിക്കാം.തലച്ചോറിന്‍റെ വളർച്ചയ്ക്കും ഓർമ്മ ശക്തി കൂട്ടാനുമെല്ലാം വാൾനട്സ് മികച്ചതാണ്. വാൾനട്സില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് […]Read More
ആണ്-പെണ്‍ ഭേദമില്ലാതെ നമ്മളെയെല്ലാം പിടികൂടുന്ന ഒന്നാണ് കൂര്‍ക്കംവലി. സുഖകരമല്ലാത്ത ഉറക്കത്തിന്റെ ലക്ഷണമാണ് കൂര്‍ക്കംവലി. പ്രായം, ഭാരം, ആരോഗ്യസ്ഥിതി, സൈനസ് പ്രശ്നങ്ങള്‍ എന്നിവയെല്ലാം കൂര്‍ക്കംവലിക്ക് കാരണമാകാറുണ്ട്. എന്നാല്‍ ചില അവസ്ഥകളില്‍ കൂര്‍ക്കംവലിക്ക് നല്ല ചികില്‍സ ആവശ്യമാണ്. എന്നാല്‍ നമുക്ക് ചെയ്യാന്‍ സാധിക്കുന്ന ചില നിയന്ത്രണങ്ങള്‍ കൊണ്ടുതന്നെ ഒരളവില്‍ കൂര്‍ക്കംവലിയെ നിയന്ത്രിക്കാം.ഭാരം കുറയ്ക്കുന്നത് കൂര്‍ക്കംവലി നിയന്ത്രിക്കാന്‍ സഹായിക്കും. കഴുത്തിനു ചുറ്റും ഭാരം കൂടുന്നത് ചിലപ്പോള്‍ കൂര്‍ക്കംവലിക്ക് കാരണമാകും. ശരീരത്തിലെ ഫാറ്റിന്റെ അളവ് അതിനാല്‍ കുറയ്ക്കുക. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ധാരാളം […]Read More
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍, ഓര്‍മ്മ, ഏകാഗ്രത ഇവയ്ക്കെല്ലാം കഴിക്കുന്ന ആഹാരവുമായി ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.ശരീരത്തിലെ കലോറിയുടെ ഏകദേശം 20 ശതമാനവും ഉപയോഗിക്കുന്നത് മസ്തിഷ്കം ആണ്.അതിനാല്‍, തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. മത്സ്യത്തില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് നല്ലതാണ്. വിഷാദരോഗം, സ്ട്രോക്ക് എന്നിവ ഒരു പരിധിവരെ തടയുന്നതിനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും മത്സ്യം ശീലമാക്കുന്നത് നല്ലതാണ്.കശുവണ്ടി വിറ്റാമിന്‍ ഇയുടെ കലവറയാണ്. ഇത് തലച്ചോറിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു. കാബേജ്, കോളിഫ്ളവര്‍, പയറുവര്‍ഗങ്ങള്‍ […]Read More
പൊതുവേ സ്ത്രീകൾ പുറത്തുപറയാൻ മടിക്കുന്ന പ്രശ്നമാണ് വെള്ളപോക്ക്. കൊച്ചുകുട്ടികളില്‍ മുതല്‍ പ്രായമേറിയവരില്‍ വരെ ഇത് കണ്ടു വരുന്നുണ്ട്. എന്നാൽ, ഇത് ഒരു രോഗം അല്ല. എങ്കിലും ചിലരിലെങ്കിലും അശ്രദ്ധയും വൃത്തിക്കുറവും മൂലം ചിലരിൽ ഇതൊരു രോഗമായി മാറുന്നത് കാണാം. ബാക്ടീരിയകളോ അല്ലെങ്കിൽ മറ്റു ചില പ്രശ്നങ്ങൾ കാരണമോ ആണ് അങ്ങനെ സംഭവിക്കുന്നത്.സാധാരണയായി ആരോഗ്യമുള്ള സ്ത്രീകളിൽ പ്രായപൂർത്തിയാകുന്നതിനു തൊട്ടു മുൻപുള്ള വർഷങ്ങൾ മുതൽ വെള്ളപോക്ക് കണ്ടു തുടങ്ങും. ഇത് സ്വാഭാവികമായ ഗർഭപാത്രത്തിന്റെയും യോനിയുടെയും ശുചീകരണ പ്രക്രിയയാണ് ഇതിനു ഏറ്റക്കുറച്ചിലുകളുണ്ടാകാം.അതേസമയം, […]Read More
പലരും കണ്‍കുരു മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. തുടര്‍ച്ചയായി കണ്‍കുരു വരുന്നവര്‍ അതിനെ ചെറിയൊരു കാര്യമായി കാണരുതെന്നാണ് വിദഗ്ധർ പറയുന്നത്.ഇത്തരത്തിൽ തുടർച്ചയായി കണ്‍കുരു വരാറുള്ളവര്‍ പ്രമേഹത്തിനുള്ള രക്തപരിശോധന, കാഴ്ച പരിശോധന എന്നിവ നടത്തേണ്ടതാണ്. വിട്ടുമാറാത്ത താരന്‍ മൂലം ഇടയ്ക്കിടെ കണ്‍കുരു വരുന്നവര്‍ കണ്‍പോളയുടെ കാര്യത്തില്‍ ശുചിത്വം പാലിക്കണം.ബേബി ഷാംപു പതപ്പിച്ച് അതില്‍ മുക്കിയ ബഡ്സ് ഉപയോഗിച്ച് ദിവസവും കണ്‍പീലിയുടെ മാര്‍ജിന്‍ വൃത്തിയാക്കുക. കണ്‍കുരുവിന്റെ തുടക്കമായി അനുഭവപ്പെടുന്നത് കണ്‍പോളയില്‍ നിന്നുള്ള സൂചിമുന വേദനയാണ്.ഈ വേദന അനുഭവപ്പെടുന്നത് മുതല്‍ ചൂട് വയ്ക്കുന്നത് […]Read More
ആരോഗ്യ ഗുണങ്ങള്‍ ധാരാളം അടങ്ങിയ ഉരുളക്കിഴങ്ങ് കഴിക്കാൻ മാത്രം അല്ല ചര്‍മ്മ സംരക്ഷണത്തിനും അത്യുത്തമം ആണ്. ഉരുളക്കിഴങ്ങില്‍ വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവ ധാരാളം ഉണ്ട്. നല്ലൊരു ബ്ലീച്ചിങ് ഏജന്‍റാണ് ഉരുളക്കിഴങ്ങ്.മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍, കുഴികള്‍, മറ്റ് കറുത്ത പാടുകള്‍ എന്നിവയെ നീക്കം ചെയ്യാൻ ഉരുളക്കിഴങ്ങ് ജ്യൂസ് സഹായിക്കും. ഉരുളക്കിഴങ്ങ് ജ്യൂസ് മുഖം തിളക്കമുള്ളതാക്കാനും സഹായിക്കും. ഇതിനായി ഉരുളക്കിഴങ്ങ് കൊണ്ടുള്ള ഫേസ് പാക്ക് തയ്യാറാക്കാം.ആദ്യം കുറച്ച് അരിമാവ് എടുക്കുക. അതിലേക്ക് മൂന്ന് ടീസ്പൂണ്‍ ഉരുളക്കിഴങ്ങ് നീര് ചേര്‍ക്കുക. […]Read More
കിഴങ്ങുവര്‍ഗമായ ക്യാരറ്റ് ആരോഗ്യ ഗുണങ്ങൾ ഒട്ടേറെയുള്ള ഒരു പച്ചക്കറിയാണ്. ക്യാരറ്റില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുമുണ്ട്. ക്യാരറ്റിന് നിറം നല്കുന്ന ആന്റി ഓക്സിഡന്റായ ബീറ്റാ കരോട്ടിനാണ് ക്യാരറ്റിനെ ഇത്രയുമേറെ ഗുണമുള്ളത് ആക്കുന്നത്.ക്യാരറ്റിലെ ബീറ്റാ കരോട്ടിന്‍ ശരീരത്തിലെത്തുമ്പോള്‍ വിറ്റാമിന്‍ എ ആയി മാറും. വിറ്റാമിന്‍ എ, ല്യൂട്ടിന്‍, സിയാക്സാന്തിന്‍ തുടങ്ങിയ പോഷകങ്ങള്‍ കാഴ്ചശക്തിയും കണ്ണിന്റെ ആരോഗവും മെച്ചപ്പെടുത്തുവാന്‍ സഹായിക്കുന്നു.ക്യാരറ്റിലെ ആന്റി ഓക്സിഡന്റുകള്‍ ചീത്ത കൊളസ്‌ട്രോള്‍ കുറച്ച്, ഹൃദയാരോഗ്യം സംരക്ഷിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ആന്റി ഓക്സിഡന്റുകളുടെ കലവറയായതിനാല്‍ രോഗപ്രതിരോധശേഷി […]Read More
അത്ര സ്വാദില്ലെങ്കില്‍ പോലും ആരോഗ്യം സംരക്ഷിക്കുന്ന ജ്യൂസുകളിലൊന്നാണ് കുക്കുമ്പർ ജ്യൂസ്. ശരീരത്തില്‍ ജലാംശം നില നിര്‍ത്തി ആരോഗ്യം നല്‍കാൻ കുക്കുമ്പര്‍ ജ്യൂസ് സഹായിക്കുന്നു. ഹൃദയപ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കുവാനും ശരീരത്തില്‍ നിന്നും ടോക്സിനുകള്‍ പുറന്തള്ളാനും സഹായിക്കും.പൊട്ടാസ്യം, വിറ്റാമിന്‍ ഇ എന്നിവയുടെ കലവറയായ കുക്കുമ്പര്‍ ജ്യൂസ് ചർമ്മ സംരക്ഷകൻ കൂടിയാണ്. ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുന്നതുകൊണ്ട് ചുളിവുകള്‍ അടക്കമുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ചര്‍മ്മത്തെ ശുദ്ധീകരിക്കുകയും ചര്‍മസുഷിരങ്ങള്‍ തുറക്കാൻ സഹായിക്കുകയും ചെയ്യുന്നു. ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നുന്നത് പിടിച്ചുനിര്‍ത്താന്‍ സാധിക്കും. […]Read More
ദിവസം ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ അകറ്റുമെന്നാണ് ചൊല്ല്. എന്നാൽ, വില കുറയുമ്പോള്‍ മാത്രം വാങ്ങുകയാണ് മിക്കവരുടെയും പതിവ്. ഒട്ടേറെ ഗുണങ്ങളുള്ള ഒന്നാണ് ആപ്പിൾ.ആപ്പിള്‍ കഴിക്കുന്നതിലൂടെ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സാധിക്കും. ആപ്പിളിലുള്ള ഫ്‌ളവനോയിഡ് അര്‍ബുദകോശങ്ങളുടെ വളര്‍ച്ച തടയാന്‍ സഹായിക്കുന്നു. സ്തനാര്‍ബുദം, കുടല്‍ അര്‍ബുദം എന്നീ ക്യാന്‍സറുകളെയാണ് പ്രതിരോധിക്കാന്‍ കഴിയുന്നത്. ശ്വാസകോശ അര്‍ബുദമുള്ളവരില്‍ രോഗം പടര്‍ന്നു പിടിക്കാതിരിക്കാനും സാധിക്കും. കൂടാതെ, ആപ്പിള്‍ തൊലിയിലടങ്ങിയിരിക്കുന്ന ട്രിറ്റര്‍പെനോയിഡ്സിന് ക്യാന്‍സര്‍ കോശങ്ങളെ കൊന്നുകളയുവാൻ ശേഷിയുള്ളവയാണ്.ആപ്പിള്‍ വായിലെ അണുബാധയെ അകറ്റുകയും ദന്ത ശുദ്ധി വരുത്തുകയും […]Read More