Keerthi

Health

സ്ത്രീകള്‍ പുരുഷന്‍മാരില്‍ ഇഷ്ടപ്പെടുന്നത്

സ്ത്രീകള്‍ക്ക് അങ്ങേയറ്റം ആകര്‍ഷകമെന്ന് കരുതാവുന്ന ചില കാര്യങ്ങള്‍ ഫേഷ്യല്‍ ഹെയറിനെ കുറിച്ചുള്ള പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. താടിയും മീശയും സ്ത്രീകള്‍ക്ക് വളരെ പ്രിയമാണെന്നതാണ് കണ്ടെത്തല്‍. താടി തന്നെയാണ് മിക്ക സ്ത്രീകളും ഇഷ്ടപ്പെടുന്നതെന്ന് ഗവേഷകര്‍ പഠനങ്ങളില്‍ വ്യക്തമാക്കുന്നു. കാഴ്ചയില്‍ പൗരുഷം തോന്നുന്ന പുരുഷന്മാരെയാണ് പങ്കാളികളാക്കാന്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നതെന്നാണ്.തമാശ പറയാനും ആസ്വദിക്കാനും കഴിവുള്ള പുരുഷന്മാരെ സ്ത്രീകള്‍ക്ക് വലിയ കാര്യമായിരിക്കും. എന്നും തമാശ പറയുന്ന പുരുഷന്മാര്‍ സന്തോഷമായിരിക്കാന്‍ കഴിയുമെന്നാണ് സ്ത്രീകള്‍ കരുതുന്നത്. അതുപോലെ തന്നെ തമാശകള്‍ ആസ്വദിച്ച് ചിരിക്കാനും നല്ല ഹ്യൂമര്‍ സെന്‍സുള്ളവര്‍ക്ക് […]Read More

Health

മാനസിക സമ്മര്‍ദ്ദം കുറയ്ക്കാൻ പേരക്ക

ഒരുപാട് ഔഷധ ഗുണങ്ങളുള്ള പഴവർഗ്ഗമാണ് പേരക്ക. വേരു മുതല്‍ ഇല വരെ ഔഷധ ഗുണങ്ങളുടെ ഒരു കലവറയാണ് പേര. വൈറ്റമിന്‍ എ, സി എന്നിവയാല്‍ സമ്പുഷ്ടമാണ് പേരക്ക. സാധാരണ വലിപ്പമുള്ള ഒരു ഓറഞ്ചിലുള്ളതിനേക്കാള്‍ നാലിരട്ടി വൈറ്റമിന്‍ സി ഒരു പേരക്കയിലുണ്ട്.വൈറ്റമിന്‍ ബി2, ഇ, കെ, ഫൈബര്‍, മാംഗനീസ്, പൊട്ടാസ്യം, അയണ്‍, ഫോസ്ഫറസ് എന്നിവയാല്‍ സമ്പുഷ്ടമാണ് പേരക്ക. രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ദിവസേന ഒരു പേരക്ക വീതം കഴിച്ചാല്‍ മതി. പേരക്ക മാത്രമല്ല പേരയിലയും പേരത്തണ്ടുമെല്ലാം ആരോഗ്യ സംരക്ഷണത്തിനായി […]Read More

Health

ചർമത്തിലെ പൊള്ളൽപാടുകൾ അകറ്റാൻ

വെളുത്തുള്ളി സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാമെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പലവിധത്തിലുള്ള ചർമ പ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് വെളുത്തുള്ളി. സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്നു നോക്കാം.മുഖക്കുരു അകറ്റാൻ ഉത്തമമാണ് വെളുത്തുള്ളി. അഞ്ചാറ് അല്ലി വെളുത്തുള്ളിയെടുത്ത് നന്നായി അരച്ചോ ഞെരുടിയോ നീരെടുക്കുക. മുഖക്കുരുവുള്ള ഭാഗത്ത് അതു പുരട്ടുക. അഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയുക. അൽപസമയത്തിനകം മാറ്റം നിങ്ങൾക്കു തന്നെ മനസ്സിലാകും. മുഖക്കുരു മൂലമുണ്ടായ ചുവപ്പും പാടുകളും വളരെ വേഗം മാഞ്ഞു തുടങ്ങും.കൂടാതെ, ഒരു വെളുത്തുള്ളിയിലെ അല്ലി മുഴുവനായെടുത്ത് അരച്ചോ […]Read More

Health

മുട്ടയിലെ വ്യാജനെ തിരിച്ചറിയാം

ഇന്ന് എന്തിലും വ്യാജൻ കണ്ടെത്താൻ സാധിക്കും. അതുപോലെ മുട്ടയിലും വ്യാജനുണ്ട്. മുട്ടയിലെ വ്യാജനെ തിരിച്ചറിയുന്നത് എങ്ങനെയെന്ന് നോക്കാം.സാധാരണ മുട്ട തിളക്കമില്ലാത്തതാണ്. മുട്ട പുറമേ നിന്നും നോക്കുമ്പോള്‍ തിളങ്ങുന്നതായി കാണുന്നുവെങ്കില്‍ ഇത് വ്യാജനാകാന്‍ സാധ്യതയുണ്ട്.സാധാരണ മുട്ട കുലുക്കുമ്പോള്‍ ഒച്ച കേള്‍ക്കില്ല. എന്നാല്‍, കൃത്രിമമുട്ട കുലുക്കുമ്പോള്‍ ഉള്ളില്‍ ഫ്ലൂയിഡ് ഇളകുന്ന ഒച്ച കേള്‍ക്കാൻ സാധിക്കും. സാധാരണ മുട്ട പൊട്ടിയ്ക്കുമ്പോള്‍ മുട്ടവെള്ളയും മഞ്ഞയും വെവ്വേറെ കാണപ്പെടും. എന്നാല്‍, കൃത്രിമമുട്ടയെങ്കില്‍ ഒരുമിച്ചു കലര്‍ന്നതായിരിയ്ക്കും.വിരലുകള്‍ കൊണ്ട് മുട്ടയുടെ പുറംഭാഗത്തു പതുക്കെ തടവി നോക്കുക. ഇത് […]Read More

Health

നടുവേദന മാറാൻ മഞ്ഞൾ‌

നടുവേദന ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ്. ഇതിന് ചില പരിഹാരമാർ​ഗങ്ങൾ വീട്ടിൽ തന്നെയുണ്ട്. അവ എന്തെന്ന് നോക്കാം. മഞ്ഞള്‍ നടുവേദന മാറാന്‍ നല്ലൊരു പരിഹാരമാണ്. ഇതിലെ കുര്‍കുമിന്‍ നാഡീസംബന്ധമായ വേദനകള്‍ മാറാന്‍ ഏറെ സഹായകമാണ്. ഭക്ഷണത്തിന് നടുവേദനയുമായി ബന്ധമുണ്ട്.മലബന്ധം, ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ നടുവേദനയ്ക്കുള്ള കാരണങ്ങളായി ആയുര്‍വേദം പറയുന്നു. അതുകൊണ്ടുതന്നെ, നാരുകളുള്ള ഭക്ഷണങ്ങള്‍ ശീലമാക്കുക.ആയുര്‍വേദ മരുന്നുകള്‍ ഉള്‍പ്പെടുത്തിയ ചായ കുടിയ്ക്കുന്നതു നടുവേദനയില്‍ നിന്നും ശമനം നല്‍കും. 10 അല്ലി വെളുത്തുള്ളി വെളിച്ചെണ്ണയില്‍ ഇട്ടു ചൂടാക്കി നടുഭാഗത്തു […]Read More

Health

മധുരക്കിഴങ്ങിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം

വളരെ രുചികരമായ ഒന്നാണ് മധുരക്കിഴങ്ങ്. രുചിയോടൊപ്പം തന്നെ നിരവധി ആരോഗ്യ ഗുണങ്ങളും മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. ഫൈബർ, വിറ്റാമിൻ, മിനറൽ, ആന്റി- ഓക്സിഡന്റ് എന്നിവയാൽ സമ്പന്നമാണ് മധുരക്കിഴങ്ങ്. കലോറിയുടെ അളവ് കുറവായതിനാൽ ശരീരഭാരം കുറയ്ക്കാനും മധുരക്കിഴങ്ങ് മികച്ച ഓപ്ഷനാണ്. മധുരക്കിഴങ്ങിന്റെ മറ്റ് ഗുണങ്ങൾ അറിയാം.ദഹനം മെച്ചപ്പെടുത്താൻ മധുരക്കിഴങ്ങ് വളരെ നല്ലതാണ്. മധുരക്കിഴങ്ങിൽ അടങ്ങിയ ഫൈബറാണ് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നത്. കൂടാതെ, അസിഡിറ്റി തടയാനുള്ള കഴിവും മധുരക്കിഴങ്ങിന് ഉണ്ട്.മധുരക്കിഴങ്ങിൽ ഉയർന്ന അളവിൽ വിറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ […]Read More

Health

കൊഴുപ്പ് ഇല്ലാതാക്കാൻ കുരുമുളക്

നമ്മുടെ വീടുകളിലെ ഒരു സ്ഥിരം സാന്നിദ്ധ്യമായ കുരുമുളകിന് ഔഷധ ഗുണങ്ങളും ഏറെയാണ്. കുരുമുളകില്‍ ധാരാളം വിറ്റാമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, സി, ഫ്‌ളേവനോയിഡ്, കരോട്ടിനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ ഇങ്ങനെ പല ഘടകങ്ങളും ഇതിലുണ്ട്. പനി, ജലദോഷം, തുമ്മല്‍, തൊണ്ടയടപ്പ് തുടങ്ങിയ കുറയാനും കുരുമുളക് സഹായിക്കും.ഭക്ഷണത്തില്‍ നിന്നും ശരിയായ വിധത്തില്‍ പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ കുരുമുളക് സഹായിക്കും. കുരുമുളകിന്റെ പുറന്തൊലിയിലെ ഫൈറ്റോന്യൂട്രിയന്റ്‌സ് ഘടകം കൊഴുപ്പ് ഇല്ലാതാക്കും. ശരീരത്തിലെ അമിതമായ ജലാംശവും, ടോക്‌സിനുകളും വിയര്‍പ്പും, മൂത്രവും വഴി പുറന്തള്ളാനും […]Read More

Health

തക്കാളി ജ്യൂസിന്റെ ​ഗുണങ്ങളറിയാം

പ്രമേഹം പോലെ തന്നെ ലോകമെമ്പാടുമുള്ളവരെ ആശങ്കയിലാക്കുന്നതാണ് രക്തസമ്മര്‍ദ്ദവും. ഈ രോഗാവസ്ഥ പല തരത്തിലുള്ള പ്രായക്കാരെയും ബാധിക്കുന്നു. രക്തസമ്മര്‍ദ്ദത്തെ ചികിത്സിച്ചു നീക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും, ഈ അവസ്ഥയെ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരിക്കലും ഒരു മോശം ജീവിതശൈലിയോ അനാരോഗ്യകരമായ ഭക്ഷണരീതികളോ പിന്തുടരാന്‍ പാടില്ല.ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നത് ധമനിയിലൂടെ ഒഴുകുന്ന രക്തത്തിന്റെ ശക്തി വളരെ കൂടുന്ന അവസ്ഥയാണ്. ഇത് രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും രക്തക്കുഴലുകളില്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു. സ്വാഭാവികമായും നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ കഴിയുന്ന […]Read More

Health

ശരീരഭാരം നിയന്ത്രിക്കാൻ ഗ്രീൻ പീസ്

ഗ്രീൻ പീസ് ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. 100 ഗ്രാം ഗ്രീൻ പീസിൽ 78 കാലറി മാത്രമാണുള്ളത്. അന്നജം, ഭക്ഷ്യനാരുകൾ, വിറ്റാമിൻ സി, പ്രോട്ടീൻ എന്നിവയും ചെറിയ അളവിൽ കൊഴുപ്പും, വിറ്റാമിൻ എ, മഗ്നീഷ്യം എന്നിവയും ഗ്രീൻപീസിൽ ഉണ്ട്.പ്രോട്ടീന്റെയും ഫൈബറിന്റെയും ഉറവിടമാണ് ഗ്രീൻപീസ്. ഇത് ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നു. ശരീരഭാരം നിയന്ത്രിച്ച് നിർത്തുകയും ഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.ആന്റി ഓക്‌സിഡന്റുകൾ, മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം ഇവ ഗ്രീൻപീസിൽ ഉണ്ട്. ഇവ രക്തസമ്മർദം നിയന്ത്രിക്കുകയും ഹൃദയാരോഗ്യം നൽകുകയും […]Read More

Health

വിഷാദരോഗമകറ്റാൻ മ്യൂസിക്

സംഗീതത്തെ ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്. ഓരോരുത്തർക്കും ഓരോ തരത്തിലുള്ള സംഗീതത്തോടാകും താല്പര്യം. മനുഷ്യമനസ്സിനെ ശക്തമായി സ്വാധീനിക്കാന്‍ സംഗീതത്തിനു സാധിക്കും. എന്നാൽ, സംഗീതം കൊണ്ട് വിഷാദരോഗം മാറ്റാനാകുമെന്ന് പഠനങ്ങൾ പറയുന്നു.വിഷാദരോഗത്തിന് അടിമയായ കുട്ടികളുടെയും യുവാക്കളുടെയും മാനസികപ്രശ്‌നങ്ങള്‍ കുറയ്ക്കാനും സംഗീതം സഹായിക്കുമെന്ന് പുതിയ പഠനം തെളിയിക്കുന്നു. വിഷാദ രോഗികളായ കുട്ടികളും യുവാക്കളും മ്യൂസിക് തെറാപ്പി ചെയ്യുന്നത് നല്ലതാണ്. ഇതുവഴി അവരുടെ വിഷാദ രോഗം മാറ്റാൻ സാധിക്കും.സാധാരണ ചികിത്സ കൊണ്ടുണ്ടാകുന്നതിനേക്കാള്‍ മികച്ച ഫലമാണ് മ്യൂസിക് തെറാപ്പി നല്‍കുന്നതെന്നു യുകെയിലെ ബോണ്‍മൗത്ത് യൂണിവേഴ്‌സിറ്റി നടത്തിയ […]Read More