General Kerala

വിജിലൻസ് കണ്ടെത്തൽ തള്ളി ജോയ് പി ജോൺ

കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് തനിക്ക് ദുരിതാശ്വാസ ഫണ്ടിൽ നിന്നും തുക ലഭിച്ചത് എന്ന് മുണ്ടക്കയം സ്വദേശി ജോയ് പി ജോൺ. മറിച്ചുള്ള പ്രചാരണം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂന്ന് തവണയായി 20000 രൂപയാണ് ലഭിച്ചത്. എന്നാൽ ചട്ടങ്ങൾ പാലിക്കാതെ, ജോയ് പി ജോണിന് പണം അനുവദിച്ചെന്നാണ് വിജിലൻസ് കണ്ടെത്തൽ. തനിക്ക് അപേക്ഷയിൽ പറഞ്ഞ രണ്ട് രോഗങ്ങളും ഉണ്ടെന്നാണ് ജോയ് പി ജോണിന്റെ വിശദീകരണം.Read More

Crime India

വധക്കേസിലെ പ്രധാന സാക്ഷിയെ വെടിവെച്ച് കൊന്നു

ഉത്തർപ്രദേശ് പ്രയാഗ് രാജിൽ എംഎൽഎ വധക്കേസിലെ പ്രധാന സാക്ഷിയെ വെടിവെച്ചു കൊന്നു. 2005ൽ ബിഎസ്പി എംഎൽഎ കൊല്ലപ്പെട്ട കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാൽ ആണ് കൊല്ലപ്പെട്ടത്. ഉമേഷ് പാലിന് പൊലീസ് സുരക്ഷ നൽകിയിരുന്നു. എന്നിട്ടും കൊല്ലപ്പെടുകയായിരുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. സംഭവത്തെ ചൊല്ലി യു പി നിയമസഭയിൽ എംഎൽഎമാ‍ർ തമ്മിൽ വാക്ക് പോര് നടന്നു. മാഫിയ സംസ്കാരമുണ്ടാക്കിയത് സമാജ് വാദി പാർട്ടിയെന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ആരോപിച്ചു. ക്രിമനിലുകൾക്കെതിരായ നടപടി തുടരുമെന്നും യോ​ഗി […]Read More

General Kerala

വിആര്‍എസുമായി കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കായി സ്വയം വിരമിക്കല്‍ പദ്ധതി പരിഗണനയില്‍. 50 വയസുകഴിഞ്ഞവര്‍ക്ക് സ്വയം വിരമിക്കാന്‍ അവസരം നല്‍കാനാണ് തീരുമാനം. ഇതിനായി 7500 പേരുടെ പട്ടിക കെഎസ്ആര്‍ടിസി തയാറാക്കിയിട്ടുണ്ട്. പദ്ധതി നടപ്പിലായാല്‍ ശമ്പളചെലവ് 50 ശതമാനം ലാഭിക്കാമെന്നാണ് വിലയിരുത്തല്‍. 1080 കോടിയുടെ പ്രൊപ്പോസല്‍ ധനവകുപ്പിന് കൈമാറി. പിരിഞ്ഞുപോകുന്നവര്‍ക്ക് 10 മുതല്‍ 15 ലക്ഷം വരെ നല്‍കാനാണ് നീക്കം. വിരമിക്കല്‍ പ്രായത്തിന് ശേഷമായിരിക്കും ഈ ജീവനക്കാര്‍ക്ക് മറ്റ് ആനുകൂല്യങ്ങള്‍ നല്‍കുക. ആകെ 24000ല്‍ അധികം ജീവനക്കാരാണ് കെഎസ്ആര്‍ടിസിയിലുള്ളത്. കുറച്ച് ജീവനക്കാര്‍ വിആര്‍എസ് […]Read More

Crime Kerala

ഉത്സവത്തിനിടെ സംഘർഷം; യുവാവ് കുത്തേറ്റു മരിച്ചു

ആലപ്പുഴയിൽ ഉത്സവത്തിനിടെ നടന്ന സംഘർഷത്തിനിടയിൽ യുവാവ് കുത്തേറ്റു മരിച്ചു. പറവൂർ ഭഗവതിക്കൽ ക്ഷേത്രത്തിൽ വെള്ളിയാഴ്ച രാത്രി ഉണ്ടായ സംഘർഷത്തിൽ പുന്നപ്ര വടക്ക് പഞ്ചായത്ത് നാലാം വാർഡ് സലിം കുമാറിൻ്റെ മകൻ അതുൽ (26)ആണ് മരിച്ചത്. ഉത്സവത്തിൻ്റെ ഭാഗമായി നടന്ന നാടൻ പാട്ടിനിടെ ഉണ്ടായ സംഘർഷത്തിനൊടുവിലാണ് യുവാവിന് കുത്തേറ്റത്. പ്രതി ശ്രീക്കുട്ടനായി തെരച്ചിൽ നടത്തി വരികയാണെന്ന് പുന്നപ്ര പൊലീസ് പറഞ്ഞു.Read More

General Kerala

പശ്ചിമ കൊച്ചി കുടിവെള്ള വിതരണം; ട്രയൽ റൺ മാറ്റിവച്ചു

കൊച്ചിയിലെക്ക് പാഴൂരിൽ നിന്നുള്ള കുടിവെള്ള വിതരണം ഇനിയും വൈകും. ഇന്ന് നടത്താനിരുന്ന രണ്ടാം മോട്ടോറിൻ്റെ ട്രയൽ റൺ മാറ്റിവെച്ചു. തിങ്കളാഴ്ച ട്രയൽ റൺ നടത്തുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. മൂന്നാം മോട്ടോറിൻ്റെ ട്രയൽ റൺ വെള്ളിയാഴ്ച നടക്കും. അതേസമയം പശ്ചിമ കൊച്ചിയിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ ജില്ലഭരണകൂടം ഫോർട്ട് കൊച്ചി വെളി മൈതാനത്ത് കൺട്രോൾ റൂം തുറന്നു. മരടിൽ നിന്നുള്ള വെള്ളമാണ് ഇവിടെ വിതരണം ചെയ്യുക. ഇതിനിടെ തകരാറിലായ രണ്ട് മോട്ടോറുകളിലൊന്നിൻ്റെ ട്രയൽ റൺ ഇന്ന് നടത്തും. […]Read More

General Kerala

ആലപ്പുഴയില്‍ വീണ്ടും റിസോര്‍ട്ട് പൊളിക്കല്‍

ആലപ്പുഴ ജില്ലയില്‍ എമറാള്‍ഡ് പ്രിസ്റ്റിന്‍ റിസോര്‍ട്ട് പൊളിക്കാന്‍ തീരുമാനം. ഒളവയപ്പ് കായല്‍ കയ്യേറിയാണ് റിസോര്‍ട്ട് നിര്‍മാണെന്ന കണ്ടെത്തലൈൻ തുടർന്നാണ് റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നൽകിയത്. ഒരു മാസത്തിനകം റിസോര്‍ട്ട് പൊളിക്കണമെന്നാണ് ഉത്തരവ്. റിസോര്‍ട്ടിന്റെ ഭാഗമായി നിര്‍മിച്ച വെള്ളത്തില്‍ ഒഴുകി നടക്കുന്ന ഒന്‍പതോളം കോട്ടേജുകളും മത്സ്യബന്ധനത്തെ സാരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളികളാണ് പരാതിയുമായി ആദ്യം രംഗത്ത് വന്നത്. തുടര്‍ന്ന് പഞ്ചായത്ത് റിസോര്‍ട്ടിന് സ്‌റ്റോപ് മെമോ കൊടുത്തതോടെ റിസോര്‍ട്ട് ഉടമകള്‍ ഹൈകോടതിയെ സമീപിച്ചു. ഹൈക്കോടതിയാണ് ജില്ലാ കളക്ടറോട് […]Read More

Business Information Kerala

ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. 160 രൂപയുടെ ഇടിവാണ് ഇന്ന് ഉണ്ടായത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി നിരക്ക് 41,200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് 10 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 5150 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും 20 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 4260 രൂപയാണ്.Read More

General Kerala

വനത്തിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു

പാലക്കാട് തളികക്കല്ലിൽ വനത്തിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു. തളികകല്ല് ഊരുനിവാസി സുജാത എന്ന യുവതി പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. യുവതിയേയും കുഞ്ഞിനേയും ഇന്നലെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഊരിൽ വെളളമില്ലാത്തതിനാലാണ് കാട്ടിൽ പോയതെന്നാണ് യുവതിയുടെ ഭർത്താവ് കണ്ണൻ പറഞ്ഞത്. കുഞ്ഞിന് 680 ഗ്രാം മാത്രമാണ് തൂക്കമുണ്ടായിരുന്നത്. വ്യാഴാഴ്ചയാണ് സുജാത പ്രസവിച്ചത്. മാസം തികയും മുമ്പ് ജനിച്ച കുഞ്ഞ് വെന്റിലേറ്ററിലായിരുന്നു.Read More

Health World

11 പേർക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു; ഒരു മരണം

കംബോഡിയയിൽ 11 പേർക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു. ബുധനാഴ്ച H5N1പക്ഷിപ്പനി വൈറസ് ബാധിച്ച് 11 വയസുകാരി മരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പതിറ്റാണ്ടുകളിൽ ഇതാദ്യമായി വൈറസ് മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പകരാൻ തുടങ്ങി എന്ന ആശങ്കയും ലോകാരോഗ്യ സംഘടന ശക്തമായിട്ടുണ്ട്. സ്ഥിരീകരിക്കപ്പെട്ടവരിൽ നാല് പേരിൽ ലക്ഷണങ്ങൾ പ്രകടമായി തുടങ്ങിയതായി എന്നാണ് പ്രാദേശിക പത്രമായ ഖെമർ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. കൂടുതൽ പരിശോധനകൾക്കായി സാമ്പിളുകൾ അയച്ചിട്ടുണ്ടെന്നും അതിന്റെ ഫലം വരാനായി കാത്തിരിക്കുകയാണെന്നും വിദ​ഗ്ധർ പറയുന്നു. കുട്ടിയുമായി സമ്പർക്കം പുലർത്തിയിരുന്ന 12 […]Read More

Kerala Politics

പി കെ ശശിക്കെതിരായ സാമ്പത്തിക തിരിമറി ആരോപണത്തിൽ പാർട്ടി

സിപിഎം ജില്ല സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയർമാനുമായ പി കെ ശശിക്കെതിരായ സാമ്പത്തിക തിരിമറി പരാതികളിൽ ഇന്ന് അന്വേഷണം തുടങ്ങും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനാണ് അന്വേഷണ ചുമതല. ശശിക്കെതിരെ പരാതി നൽകിയവരിൽ നിന്ന് കൂടുതൽ തെളിവുകളും രേഖകളും സ്വീകരിക്കും. എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷമാണ് ഇത്തരം പരാതികളിൽ ഗൌരവമായ സമീപനം പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. പി കെ ശശി ചെയർമാനായ യൂണിവേഴ്സൽ കോളേജിനായി സി പി എം ഭരിക്കുന്ന വിവിധ […]Read More