കൊച്ചിയിലെ കുടിവെള്ള പ്രശ്‌നത്തിൽ കലം ഉടച്ച് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധിഷേധം. എറണാകുളം വാട്ടർ അതോറിറ്റിക്ക് മുന്നിലായിരുന്നു കലം ഉടച്ച് പ്രതിഷേധം. കൊച്ചിയിലെ കുടിവെള്ളം ക്ഷാമം പരിഹരിക്കാൻ ഇനിയും സമയമെടുക്കുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. പാഴൂർ പഠമ്പിങ്ങ് സ്റ്റേഷനിലെ തകരാറിലായ മോട്ടോറുകളുടെ ട്രയൽ റൺ ഇന്ന് നടന്നില്ല . അതേ സമയം താൽകാലികമായി പ്രശ്‌നം പരിഹരിക്കാൻ തൈക്കാട്ടുശേരിയിൽ നിന്നും, മരടിൽ നിന്നും ടാങ്കറുകളിൽ കൊച്ചിയിലേക്ക് വെള്ളമെത്തിച്ച് തുടങ്ങിയിട്ടുണ്ട്.Read More
കൊച്ചി മെട്രോയിൽ തൊഴിലവസരം. ഡയറക്ടർ, മാനേജർ, ഫ്‌ളീറ്റ് മാനേജർ, ഫിനാൻസ് മാനേജർ എന്നീ തസ്തികയിലാണ് ഒഴിവുകൾ വന്നിരിക്കുന്നത്. ഡയറക്ടർ ( സിസ്റ്റംസ്) ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷൻ എന്നിവയിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിഇ/ബിടെക്ക്/ബിഎസ്‌സി എഞ്ചിനീയറിംഗ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. മാർച്ച് എട്ടാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം. മാനേജർ ( ഐടി-ഇഈർപി) ഐടിയിലോ കമ്പ്യൂട്ടർ സയൻസിലോ ബിഇ/ബിടെക്ക് പഠനം എഐസിടിഇ അംഗീകൃത സർവകലാശാലകളിൽ നിന്ന് പൂർത്തിയാക്കിയവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. ഫ്‌ളീറ്റ് മാനേജർ […]Read More
ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങുമായി നേരിട്ട് ചർച്ച നടത്താൻ താത്പര്യമറിയിച്ച് യുക്രൈൻ പ്രസിഡന്റ് വ്ലാദിമര് സെലന്സ്കി. റഷ്യ -യുക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന ചൈനയുടെ നിർദേശം പുറത്ത് വന്നതിന് പിന്നാലെയാണ് സെലൻസ്കിയുടെ നീക്കം. യുദ്ധം ഒരു വർഷം പിന്നിട്ടപ്പോഴാണ് സാമാധാനം പുനസ്ഥാപിക്കണമെന്നും ആയുധം താഴെ വെക്കണമെന്നും ചൈന ആവശ്യപ്പെട്ടത്. അതിനിടെ യൂറോപ്യൻ യൂണിയൻ റഷ്യക്ക് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തി. റഷ്യ- യുക്രൈൻ യുദ്ധം തുടങ്ങി പത്താം തവണയാണ് റഷ്യക്ക് മേൽ ഉപരോധം ഏർപ്പെടുത്തുന്നത്.Read More
ആള്‍മാറാട്ട കേസില്‍ ഒഡിഷ സ്വദേശി ബിട്ടി മൊഹന്തി ഇന്ന് പയ്യന്നൂര്‍ കോടതിയില്‍ ഹാജരായേക്കും. ജര്‍മന്‍ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കവെ 2006 ല്‍ പരോളില്‍ ഇറങ്ങി മുങ്ങിയ ഒഡീഷ മുന്‍ ഡിജിപി ബി.ബി മൊഹന്തിയുടെ മകന്‍ ബിട്ടി മൊഹന്തി കേരളത്തിലെത്തി ബാങ്ക് ജോലി ചെയ്യവേയാണ് പിടിയിലായത്. ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥിനിയായിരുന്നു ജര്‍മജന്‍ യുവതിയെ രാജസ്ഥാനില്‍ വച്ചാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്. ഈ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കവെ 2006ല്‍ പുറത്തിറങ്ങി മുങ്ങി. 2013 മാര്‍ചച്ച് […]Read More
കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സി പി ഒ ബഷീറിനെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. ഫോൺ ഉൾപ്പെടെ ക്വാർട്ടേഴ്സിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അമിത ജോലി ഭാരവും തൊഴിൽ സമ്മർദ്ദവും കാരണം കടുത്ത മനോവിഷമത്തിലായിരുന്നു ബഷീറെന്ന് സഹപ്രവർത്തകർ പറഞ്ഞു. കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.Read More
ദുരിതാശ്വാസ നിധി തട്ടിപ്പില്‍ ജീവനക്കാര്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ഏതെങ്കിലും തരത്തില്‍ ലാഭമുണ്ടാക്കാമെന്ന ചിന്ത ചിലര്‍ക്കുണ്ടെന്നും ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടിയിൽ മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ദുരിതാശ്വാസനിധി തട്ടിപ്പിന്റെ കൂടി പശ്ചാത്തലത്തില്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സര്‍ക്കാരിന് കളങ്കം ഉണ്ടാക്കുന്നവരെ ചുമക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രിയുടെ താക്കീത്. നേരത്തെ സര്‍വീസില്‍ ഉണ്ടായവര്‍ സര്‍വീസില്‍ നിന്ന് പുറത്തായ അനുഭവം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. നന്നായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഇത്തരം പുഴുക്കുത്തുകളെ […]Read More
മകളുടെ സ്കൂൾ വാർഷികത്തിന് പങ്കെടുക്കാനായി പോകാനിറങ്ങിയ വീട്ടമ്മ ടിപ്പറിടിച്ച് മരിച്ചു. കൊല്ലം കല്ലുവാതുക്കൽ സ്വദേശി ബിന്ദു കുമാരിയാണ് ഇന്നലെ വൈകിട്ട് ഉണ്ടായ അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന അയൽവാസിക്ക് പരിക്കേറ്റിട്ടുണ്ട്. സ്കൂട്ടറിന്റെ പിൻസീറ്റിലാണ് ബിന്ദു ഇരുന്നത്. ലോറിക്കടിയിൽപ്പെട്ടാണ് മരണം. സംഭവത്തിൽ ടിപ്പർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.Read More
തൃശൂർപൂരം ഉൾപ്പെടെ കേരളത്തിലെയും അയൽസംസ്ഥാനങ്ങളിലെയും ഉത്സവ എഴുന്നള്ളത്തുകളിൽ നിറസ്സാന്നിധ്യമായിരുന്ന ‘ചെർപ്പുളശ്ശേരി അയ്യപ്പൻ’ ചരിഞ്ഞു. ബിഹാറിൽനിന്ന് കൊല്ലം ഷാജി കേരളത്തിലെത്തിച്ച ലക്ഷണമൊത്ത ആനയെ 14 വർഷംമുമ്പാണ് ചെർപ്പുളശ്ശേരിയിലെ ഉടമ വാങ്ങിയത്. 54 വയസ്സുളള ആന ചെർപ്പുളശ്ശേരി രാജപ്രഭവീട്ടിൽ പ്രഭാവതിയുടെ ഉടമസ്ഥതയിലുള്ളതാണ്. ക്ഷീണത്തെത്തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രി എട്ടരയോടെ ചരിയുകയായിരുന്നു. വാളയാർ വനത്തിൽ ആനയെ സംസ്കരിക്കും. രണ്ടാഴ്ചമുമ്പ് എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിനാണ് അവസാനമായി എഴുന്നള്ളിച്ചത്.Read More
എറിയാട് യു ബസാറിൽ നിന്നും കാണാതായ യുവതിയെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. യു ബസാർ കുഞ്ഞുമാക്കാൻ ചാലിൽ അബ്ദുള്ളയുടെ മകൾ മുസീദ (29)യാണ് മരിച്ചത്. എറിയാട് ആറാട്ടുവഴി കടപ്പുറത്ത് കടൽഭിത്തിയിൽ വന്നടിഞ്ഞ നിലയിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച്ച ഉച്ചമുതൽ മുസീതയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മുസീദ മാനസിക വെല്ലുവിളി നേരിട്ടിരുന്ന ആളും […]Read More
ഡൽഹിയിൽ ഷാഹ്ദാരയിലെ കാന്തി നഗർ മേൽപ്പാലത്തിനു താഴെ റെയിൽവേ ട്രാക്കിൽനിന്ന് ലൈവ് വിഡിയോ ചെയ്യുന്നതിനിടെ ട്രെയിന്‍ തട്ടി യുവാക്കൾക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം വൈകിട്ടോടെ ഉണ്ടായ അപകടത്തിൽ ഡൽഹി സ്വദേശികളായ വൻശ് ശർമ(23), മോനു(20) എന്നിവരാണ് മരിച്ചത്. കാന്തി നഗർ സ്വദേശികളായ ഇരുവരും മൊബൈൽ പിടിച്ച് സോഷ്യൽ മീഡിയയിൽ ലൈവ് ചെയ്യുകയായിരുന്നു. യുവാക്കളുടെ മൃതദേഹം പൊലീസെത്തിയാണ് മാറ്റിയത്. സംഭവസ്ഥലത്തുനിന്ന് ഇവരുടെ മൊബൈൽ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്.Read More