മാർച്ച് 3 മുതൽ 5 വരെ തമിഴ്നാട്ടിലെ തൃശ്നാപള്ളിയിൽ വെച്ച് നടക്കുന്ന സൗത്ത് സോൺ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിലെ കേരള പുരുഷ ടീമിനെ റിജു വി റെജി ( പത്തനംതിട്ട)യും, അക്ഷയ എൻ ( പാലക്കാടും) നയിക്കും. പുരുഷ വിഭാഗം മറ്റ് ടീം അംഗങ്ങൾ- റാഷ്സാക്ക് പി ( വൈസ് ക്യാപ്റ്റൻ), ജോർജ് സഖറിയ, ജോബിൽ ജോസഫ്, അഖിൽ എ.ഒ. നായർ, വിഗ്നേഷ് എൻ, ഡെൽവിൻ ചെറിയാൻ ജോർജ്, സോജൻ സി ജെ, അഭിജിത്ത് എച്ച്, അശ്വിൻ […]Read More
സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നും 1382 പിജി ഡോക്ടര്‍മാരാണ് മറ്റാശുപത്രിയിലേക്ക് പോകുന്നത്. അതനുസരിച്ച് പെരിഫറല്‍ ആശുപത്രികളില്‍ നിന്നും റഫറല്‍ ചെയ്യുന്ന രോഗികളുടെ എണ്ണം ആനുപാതികമായി കുറയണം. ചുറ്റുമുള്ള അനുഭവങ്ങളിലൂടെയും ആശുപത്രി അന്തരീക്ഷത്തിലൂടെയുമെല്ലാം പ്രൊഫഷണല്‍ രംഗത്ത് കൂടുതല്‍ മികവാര്‍ന്ന പ്രവര്‍ത്തനം നടത്താന്‍ പിജി വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. സാധാരണക്കാരായ രോഗികള്‍ക്ക് സഹായകരമായ രീതിയില്‍ എല്ലാവരും സേവനം നല്‍കണമെന്നും […]Read More
രാജ്യം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും കേരളത്തെ കഴുത്തുഞെരിച്ചു കൊലപ്പെടുത്താനുള്ള ശ്രമം കേന്ദ്രബജറ്റിലൂടെയും മറ്റും വീണ്ടുംവീണ്ടും നടത്തുമ്പോഴും കിഫ്ബി ഒരു പ്രതിരോധമാണെന്നുള്ള പ്രഖ്യാപനമാണ് കേരളത്തിന്റെ പശ്ചാത്തല സൗകര്യവികസനത്തില്‍ നടക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ 36 പദ്ധതികള്‍ക്കായി 3414.16 കോടി രൂപയാണ് കഴിഞ്ഞ ദിവസം കിഫ്ബി അനുവദിച്ചിട്ടുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മലയോര ഹൈവേ വികസനത്തിന് ഭാഗമായി 9 പദ്ധതികള്‍ക്കായി 582.82 കോടി രൂപയും തീരദേശ ഹൈവേ വികസനത്തിന് നാല് പദ്ധതികളുടെ സ്ഥലമേറ്റെടുപ്പിനായി […]Read More
രജിസ്‌ട്രേഷൻ വകുപ്പിന് 2022-23 സാമ്പത്തിക വർഷം പൂർത്തിയാകുന്നതിന് മുൻപുതന്നെ റെക്കോഡ് വരുമാനം ലഭിച്ചെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. ഫെബ്രുവരി അവസാനിച്ചപ്പോൾ ബജറ്റിൽ ലക്ഷ്യമിട്ടതിനെക്കാൾ കൂടുതൽ വരുമാനം നേടിക്കഴിഞ്ഞു. സാമ്പത്തിക വർഷം 4524.24 കോടിയായിരുന്നു ബജറ്റ് ലക്ഷ്യം. എന്നാൽ 4711.75 കോടി രൂപ ഫെബ്രുവരിയിൽ തന്നെ ലഭിച്ചു. ലക്ഷ്യം വച്ചതിനേക്കാൾ 187.51 കോടി രൂപയുടെ അധിക വരുമാനമാണ് രജിസ്‌ട്രേഷൻ വകുപ്പിന് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. എറണാകുളം ജില്ലയിലാണ് ഏറ്റവും അധികം വരുമാനം ലഭിച്ചത്, 1069 കോടി രൂപ. […]Read More
മിഷിഗണിൽ കത്തിയുമായി അർദ്ധനഗ്നയായി നടുറോട്ടിൽ ഇറങ്ങി സ്ത്രീയുടെ അഭ്യാസപ്രകടനം. സ്ത്രീ നിന്ന റോഡ് വഴിയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവച്ചതിനുശേഷം ആണ് പൊലീസ് ഇവരെ പിടികൂടിയത്. ഫെബ്രുവരി 25 -നാണ് ഡെട്രോയിറ്റിലെ ഒരു ഫ്രീവേയിൽ ആണ് അതുവഴി വന്ന ആളുകൾക്ക് നേരെ ഭീഷണി മുഴക്കിക്കൊണ്ട് യുവതി അക്രമം അഴിച്ചുവിട്ടത്. അരക്ക് കീഴ്പ്പോട്ട് വസ്ത്രങ്ങൾ ഒന്നും ധരിക്കാതെ റോഡിലെത്തിയ സ്ത്രീ പെട്ടെന്ന് തന്റെ കോട്ടിന്റെ പോക്കറ്റിനുള്ളിൽ സൂക്ഷിച്ചിരുന്ന കത്തി പുറത്തെടുക്കുകയായിരുന്നു. തുടർന്ന് അതുവഴി വന്ന വാഹനങ്ങൾക്ക് നേരെ കത്തിവീശി ഇവർ […]Read More
സ്കൂൾ കലോത്സവ നടത്തിപ്പിൽ വീഴ്ച വരുത്തിയ തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ലോകായുക്തയുടെ ശുപാർശ. 2022 ലെ സമ്പ് ജില്ലാതല സ്കൂൾ കലോത്സവ അപ്പീൽ കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ച തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുരേഷ് ബാബു ആർ.എസിന് എതിരെയാണ് നടപടി ശുപാർശ ചെയ്തിരിക്കുന്നത്. സകൂൾ കലോത്സവങ്ങളിലെ അപ്പീൽ തീർപ്പാക്കൽ ഉദ്യോഗസ്ഥർ വെറും പ്രഹസനമാക്കി മാറ്റി എന്ന് നിരീക്ഷിച ലോകായുക്ത ഡിവിഷൻ ബെഞ്ച്, ലോകായുക്ത ആക്റ്റ് സെക്ഷൻ 12 പ്രകാരമുള്ള ശുപാർശ […]Read More
ഫെബ്രുവരി 17 മുതല്‍ കാണാതായ പ്രവാസി മലയാളിയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് എരഞ്ഞിപ്പാലം ബിലാത്തിക്കുളം കെ.എസ്.എം.ബി കോളനിയിലെ താമസക്കാരനായ സഞ്ജയ് രാമചന്ദ്രന്‍ (52) ആണ് മരിച്ചത്. സഞ്ജയ് രാമചന്ദ്രനെ കാണാനില്ലെന്ന് കാണിച്ച് സുഹൃത്തുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് താമസ സ്ഥലത്തെ ശുചി മുറിയില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബര്‍ദുബൈയിലെ ഒരു ഐ.ടി സ്ഥാപനത്തില്‍ ബിസിനസ് ഡെവലപ്‍മെന്റ് മാനേജറായി ജോലി ചെയ്യുകയായിരുന്നു. പിതാവ് – പരേതനായ രാമചന്ദ്രന്‍ മേനോന്‍. […]Read More
ബെംഗളൂരുവിലെ മുരുകേഷ്പല്യയിൽ വീട്ടുകാർ എതിർത്തതോടെ വിവാഹത്തിൽ നിന്നും പിൻമാറിയ കാമുകിയെ ആൾക്കൂട്ടത്തിനിടയിലിട്ട് കുത്തിക്കൊന്നു. ചൊവ്വാഴ്ച്ച വൈകുന്നേരമാണ് 28 കാരനായ യുവാവ് 25കാരിയായ യുവതിയെ കുത്തിക്കൊന്നത്. യുവതിയുടെ ശരീരത്തിൽ 16 മുറിവുകൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ആന്ധ്രപ്രദേശ് സ്വദേശിനിയായ ലീല പവിത്രയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആന്ധ്ര സ്വദേശിയായ ദിനകർ ബനാലയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും . കഴിഞ്ഞ അഞ്ചു വർഷത്തോളമായി ബെംഗളൂരുവിൽ വ്യത്യസ്ഥ ഹെൽത്ത് കെയർ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ വ്യത്യസ്ഥ […]Read More
ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്റേയും ധർമേന്ദ്രയുടേയും മുംബൈയിലെ വസതികൾക്കു നേരെ ബോംബ് ഭീഷണി. നാഗ്പൂർ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച അജ്ഞാതൻ ഇരു താരങ്ങളുടേയും മുംബൈയിലെ വസതികൾക്കു സമീപം ബോംബ് സ്ഥാപിച്ചതായി അറിയിച്ചു. വിവരം ലഭിച്ച ഉടൻ തന്നെ മുംബൈ ബോംബ് സ്ക്വാഡ് ടീം ഇരു താരങ്ങളുടേയും വീട്ടിലെത്തി പരിശോധന നടത്തി. പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ട്.Read More
ഹൈദരാബാദിലെ ലാലാപേട്ടിലെ ഒരു സ്റ്റേഡിയത്തിൽ ബാഡ്മിന്റൺ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ശ്യാം യാദവ് (38) എന്നയാളാണ് മരിച്ചത്. ലാലാപേട്ടിലെ പ്രൊഫ. ജയശങ്കർ ഇൻഡോർ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം. ഓഫീസിൽ നിന്ന് മടങ്ങിയെത്തിയ ശ്യാം പതിവായി ബാഡ്മിന്റൺ കളിച്ചിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു. ഇന്നലെയും പതിവുപോലെ സ്‌റ്റേഡിയത്തിലേക്ക് പോയി. ബാഡ്മിന്റൺ കളിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീണു. ഇയാളെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.Read More