General

അമ്മ മരിച്ചതറിഞ്ഞില്ല; മൃതദേഹത്തിനൊപ്പം 11കാരൻ കഴിഞ്ഞത് രണ്ട് ദിവസം

ബെംഗളൂരുവിൽ അമ്മ മരിച്ചെന്നറിയാതെ 11കാരൻ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ട് ദിവസം. അമ്മ ഉറങ്ങുകയാണെന്ന് വിചാരിച്ച് അമ്മ അന്നമ്മയുടെ (44) മൃതദേഹത്തിനൊപ്പം രണ്ട് ദിവസമാണ് കുട്ടി കഴിഞ്ഞത്. ഡയബരിസും ഹൈപർടെൻഷനുമുള്ള അന്നമ്മ ഉറക്കത്തിൽ മരണപ്പെടുകയായിരുന്നു. അന്നമ്മയുടെ ഭർത്താവ് വൃക്ക രോ​ഗത്തെ തുടർന്ന് ഒരു വർഷം മുൻപ് മരിച്ചിരുന്നു. ഈ ദിവസങ്ങളിലൊക്കെ കുട്ടി പുറത്തുപോയി സുഹൃത്തുക്കൾക്കൊപ്പം കളിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. ൨ ദിവസങ്ങൾക്കു ശേഷം കൊട്ടി തന്റെ സുഹൃത്തുക്കളോട് ‘അമ്മ ഉണങ്ങുകയാണെന്നും എഴുനെല്കുന്നില്ലെന്നും പറഞ്ഞതിനെ തുടർന്ന് മറ്റ് കുട്ടികളുടെ […]Read More

Events General Information Kerala

ആറ്റുകാൽ പൊങ്കാല: പ്രത്യേക സർവീസുകളുമായി റെയിൽവേ

ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് മാർച്ച് ഏഴിന് പൊങ്കാല ദിവസം എറണാകുളത്തേക്കും നാഗർകോവിലിലേക്കും അധിക സർവീസുകൾ നടത്തുമെന്ന് ഇന്ത്യൻ റെയിൽവെ അറിയിച്ചു. 10 ട്രെയിനുകൾക്ക് വിവിധയിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ അധിക ട്രെയിനുകൾക്ക് പുറമെ മൂന്നു പാസഞ്ചർ ട്രെയിനുകളിൽ കൂടുതൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ ഒരുക്കും. നാഗർകോവിൽ കോട്ടയം പാസഞ്ചർ, കൊച്ചുവേളി നാഗർകോവിൽ പാസഞ്ചർ ട്രെയിനുകൾ കൂടുതൽ സമയം തിരുവനന്തപുരത്ത് നിർത്തിയിടുമെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു. പൊങ്കാല ദിവസം പുലർച്ചെ 1.45 AM ന് എറണാകുളത്ത് […]Read More

General Kerala

വിജിലന്‍സ് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് കൂടുതല്‍ വിജിലന്‍സ് കോടതികള്‍*

വിജിലന്‍സ് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് കൂടുതല്‍ വിജിലന്‍സ് കോടതികള്‍ അനുവദിക്കുവാന്‍ നടപടി സ്വീകരിക്കും. വിജിലന്‍സ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് തീരുമാനം. വിജിലന്‍സ് കേസുകളുടെ അന്വേഷണത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ ഫോറന്‍സിക് ലാബിന്‍റെ ഹെഡ് ഓഫീസിലും മേഖലാ ഓഫീസുകളിലും ലഭ്യമാകുന്ന സാംപിളുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് സൈബര്‍ ഫോറന്‍സിക് ഡോക്യുമെന്‍റ് ഡിവിഷന്‍ വിജിലന്‍സിന് മാത്രമായി അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. ആഭ്യന്തര വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മൂന്നുമാസം കൂടുമ്പോള്‍ അവരുടെ പ്രവര്‍ത്തന അവലോകന […]Read More

General Politics

ബിജെപി വിരുദ്ധ ക്യാമ്പയിൻ കൊണ്ടുപോകാനുള്ള ശേഷി കോൺഗ്രസിനില്ല; പി

ത്രിപുര തെരഞ്ഞെടുപ്പിലെ സിപിഐഎം – കോൺ​ഗ്രസ് സഖ്യത്തിന്റെ പരാജയത്തെ വിമർശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബിജെപി വിരുദ്ധ ക്യാമ്പയിൻ കൊണ്ടുപോകാനുള്ള ശേഷി കോൺഗ്രസിനില്ലെന്ന് മന്ത്രി പറഞ്ഞു. ത്രിപുരയിൽ രാഹുലോ പ്രിയങ്കയോ കാല് കുത്തിയിട്ടില്ല പ്രെഷർ കുക്കറിന്റ സേഫ്റ്റി വാൽവ് പോലെയാണ് കേരളത്തിലെ പ്രതിപക്ഷം. കേന്ദ്രസർക്കാരിന്റെ സ്പോൺസേഡ് സമരമാണ് കേരളത്തിൽ നടത്തുന്നത്. കോൺഗ്രസ്‌ വിട്ട് ബിജെപിയിൽ പോയവരെ തിരിച്ചെത്തിക്കാനും കഴിയുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു.. പാചകവാതക വിലവർധനയിൽ ഒരുമിച്ച് സഭ പ്രതിഷേധിക്കേണ്ടതായിരുന്നു. എന്നാൽ പ്രതിപക്ഷം ബിജെപിയുടെ ചാവേർ […]Read More

Crime General Kerala

കോളജ് വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദിച്ചു

തിരുവനന്തപുരത്ത് കോളജ് വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദിച്ചെന്നു പരാതി. കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ഒന്നാം വർഷ ബിരുദ ഫിസിക്സ് വിദ്യാർത്ഥി വൈശാഖിനാണ് മർദനമേറ്റത്. മൂന്നാം വർഷ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. ലഹരി ഉപയോഗം പരസ്യപ്പെടുത്തിയതിനാണ് മർദണമെന്ന് പരാതി. മുഖത്തും വയറ്റിലും പരുക്കേറ്റ വൈശാഖ് ആശുപത്രിയിൽ ചികിത്സ തേടി.Read More

Crime India Judiciary

ഹത്രാസ് ബലാത്സംഗക്കേസ്: 3 പേരെ വെറുതെവിട്ടു

ഹത്രാസ് കൂട്ട ബലാത്സംഗ കൊലക്കേസിൽ നാല് പ്രതികളിൽ മൂന്ന് പ്രതികളെ കോടതി വെറുതെവിട്ടു. പ്രതികളായ ലവ്കുഷ് സിംഗ്, രാമു സിംഗ്, രവി സിംഗ് എന്നിവരെയാണ് വെറുതെ വിട്ടത്. പ്രതികളിലൊരാളായ സന്ദീപിന് ജീവപര്യന്തത്തോടൊപ്പം 50,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. 900 ദിവസത്തിന് ശേഷമാണ് കേസിൽ വിധിവരുന്നത്. കോടതി വിധിയിൽ തൃപ്തിയില്ലെന്നും ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും പെൺകുട്ടിയുടെ കുടുംബം അറിയിച്ചു. 2020 സെപ്റ്റംബറിൽ പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിലെ ബൂൽഗർഹിയിൽ 19 കാരിയായ ദളിത് യുവതിയെ ബലാത്സംഗം ചെയ്യുകയും […]Read More

General Kerala

സെൻട്രൽ ജയിലിലെ തടവുകാരിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

കണ്ണൂർ സെൻട്രൽ ജയിലിലെ ന്യൂ ബ്ലോക്കിൽ നടത്തിയ പരിശോധനയിൽ തടവുകാരിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടി. തടവുകാരായ സവാദ്, സുധിൻ എന്നിവരിൽ നിന്നാണ് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്. ജയിൽ വളപ്പിലേക്ക് കഞ്ചാവ് എത്തിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് ജയിൽ സൂപ്രണ്ടിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.Read More

Crime Judiciary Kerala

ഗാർഹിക പീഡനക്കേസ്: ഡോക്ടർക്കെതിരെ വിധി

ഗാർഹിക പീഡന കേസിൽ പരാതിക്കാരിക്കും മകൾക്കും വൻ തുക പ്രതിമാസം നഷ്ടപരിഹാരം നൽകാൻ കോടതി വിധി. തിരുവനന്തപുരം സ്വദേശി 30 കാരിയായ ഷിഫാന ഉബൈസ് തൃശൂർ സ്വദേശിയായ ഡോ മുഫീദിനെതിരെ നൽകിയ കേസിലാണ് ആറ്റിങ്ങൽ കോടതിയുടെ നിർണായക ഉത്തരവ്. മുഫീദ് ഭാര്യക്ക് പ്രതിമാസം 50,000 രൂപയും മകൾക്ക് പ്രതിമാസം 80,000 യും ജീവിതച്ചെലവിനായി നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കേസിൽ ഡോ മുഫീദും അച്ഛൻ മുഹമ്മദ് അബ്ദുൾ റഹ്മാനും അമ്മ സൈഫുന്നീസയ്ക്കും എതിരെയാണ് വിധി […]Read More

General India

ഗുണ്ടാനേതാവിന്റെ കൂട്ടാളിയുടെ വീട് പൊളിച്ചുനീക്കി

ഉത്തർ പ്രദേശിൽ ഗുണ്ടാനേതാവിന്റെ കൂട്ടാളിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. ഗുണ്ടാനേതാവായിരുന്ന മുൻ സമാജ്‍വാദി പാർട്ടി എംഎൽഎ ആതിക് അഹമ്മദിന്റെ കൂട്ടാളി സഫ്ദർ അലിയുടെ പ്രയാഗ്‍രാജിലെ വീടാണ് പൊളിച്ചുനീക്കിയത്. എംഎൽഎ വധക്കേസിലെ പ്രധാന സാക്ഷി ഉമേഷ് പാലിനെയും സുരക്ഷാ ഉദ്യോഗസ്ഥനെയും നടുറോഡിൽ കഴിഞ്ഞ ദിവസം വെടിവച്ചുകൊന്നിരുന്നു. ഈ കേസിൽ ആതിക് അഹമ്മദിന് പങ്കുണ്ടെന്ന യുപി പൊലീസിന്റെ കണ്ടെത്തലിന് പിന്നാലെയാണ് നടപടി. അതേസമയം യുപി പൊലീസ് തന്നെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊല്ലാൻ സാധ്യതയുണ്ടെന്നും യുപിയിലെ ജെയിലിലേക്ക് മാറ്റരുതെന്നും ചൂണ്ടിക്കാട്ടി […]Read More

Viral news

ശതകോടീശ്വരൻമാരുടെ പട്ടികയിൽ കുതിച്ചുയർന്ന് അദാനി

ഗൗതം അദാനിയുടെ ആസ്തി 39.9 ബില്യൺ ഡോളറായി ഉയർന്നു. ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഗൗതം അദാനി നാലുപേരെ മറികടന്ന് 30-ാം സ്ഥാനത്തെത്തി. അദാനി കമ്പനികളുടെ ഓഹരി വില 2 ബില്യൺ ഡോളറിലധികം ഉയർന്നതാണ് ഗൗതം അദാനിക്ക് തുണയായത്. ഏകദേശം 32 ലക്ഷം കോടി രൂപയാണ് അദാനിയുടെ നിലവിലെ ആസ്തി. യുഎസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് ജനുവരി 24-ന് അദാനി ഗ്രൂപ്പിന് എതിരെയുള്ള റിപ്പോർട്ട് പുറത്തുവിട്ടതിന് ശേഷം അദാനി ഓഹരികളിൽ വൻ ഇടിവാണ് ഉണ്ടായിരുന്നത്. മാർച്ച് അവസാനത്തോടെ 690 മില്യൺ മുതൽ […]Read More