Kerala Politics

ധാർമ്മികതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണം: കെ.സുരേന്ദ്രൻ

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് നിർമാണത്തിന്  വിദേശ സഹായം കൈപ്പറ്റാൻ തീരുമാനിച്ചത് മുഖ്യമന്ത്രി അദ്ധ്യക്ഷനായ യോഗത്തിലാണെന്നത് ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ധാർമ്മികതയുണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണം. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. ലൈഫ്മിഷൻ ചെയർമാൻ കൂടിയായ അദ്ദേഹം അറിയാതെ ഒരു കരാറും ഒപ്പിടില്ലെന്ന് ബിജെപി നേരത്തെ തന്നെ പറഞ്ഞതാണ്. ലൈഫ്മിഷൻ തട്ടിപ്പിലെ എല്ലാ രേഖകളും അടിയന്തരമായി വിജിലൻസ് സിബിഐയെ ഏൽപ്പിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അദ്ധ്യക്ഷനായ […]Read More

India

2024 ജനുവരി മുതൽ രാമക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം

അയോധ്യ രാമജന്മഭൂമിയിലെ ക്ഷേത്ര ദര്‍ശനം ജനുവരി മുതൽ അനുവദിക്കുമെന്ന് ശ്രീ രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സജ്ജമാകും. 2023 ഡിസംബറോടെ മൂന്ന് നിലയുള്ള ക്ഷേത്രത്തിന്റെ താഴത്തെ നില പൂർത്തിയാകും. സമയപരിധിക്കുള്ളിൽ പണികൾ പൂർത്തീകരിക്കും. ജനുവരിയില്‍ തീര്‍ഥടകര്‍ക്ക് ദര്‍ശനം അനുവദിക്കുമെന്ന് തീര്‍ഥ ക്ഷേത്ര ജനറല്‍ സെക്രട്ടറി ചംപത് റായ് അറിയിച്ചു. എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും 2024 അവസാനത്തോടെ പൂര്‍ത്തിയാകും. വാര്‍ത്താവിതരണമന്ത്രാലയ സെക്രട്ടറി അപൂര്‍വ ചന്ദ്ര നിര്‍മാണം വിലയിരുത്തി. 2024 ജനുവരി 1ന് ക്ഷേത്രം […]Read More

Accident Kerala

പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറി; ഒരു മരണം

പെരുമ്പാവൂർ അല്ലപ്ര കുറ്റിപ്പാടത്ത് പ്ലൈവുഡ് കമ്പനിയിലെ ബോയിലർ പൊട്ടിത്തെറിച്ചു. അപകടത്തിൽ ഒറീസ സ്വദേശി രതൻകുമാർ എന്നയാൾ മരിച്ചു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരുക്കേറ്റു. ഇവരെ കൊലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ പതിനൊന്നു മണിയോടെ പ്ലൈവുഡ് നിർമ്മാണപ്രവർത്തനങ്ങൾക്കിടെ ബോയിലർ പൊട്ടി തെറിക്കുകയായിരുന്നു. ബോയിലർ പ്രവർത്തിപ്പിച്ചു കൊണ്ടിരുന്ന കെട്ടിടം ഭാഗിമായി തകർന്നു. പ്ലൈകോൺ എന്ന പ്ലൈവുഡ് ഫാക്ടറിയിലാണ് സംഭവം.Read More

Business Information Tech World

അതിവേഗ ചാര്‍ജിംഗുമായി റെഡ്മി

മൊബൈൽ ചാർജിങ്ങുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് റെഡ്മി. ആരെയും അമ്പരിപ്പിക്കുന്ന സ്പീഡ് ചാര്‍ജിംഗാണ് റെഡ്മി നോട്ട് 12 ഡിസ്‌കറി എഡിഷന്റെ പരിഷ്‌കരിച്ച ഫോണില്‍ റെഡ്മി അവതരിപ്പിക്കുന്നത്. പൂജ്യത്തില്‍ നിന്നും 100 ശതമാനത്തിലേക്ക് മൊബൈല്‍ ഫോണ്‍ ചാര്‍ജ് മാറാന്‍ വെറും അഞ്ച് മിനിറ്റ് മാത്രം മതിയെന്നതാണ് സവിശേഷത. ഈ അതിവേഗ ചാര്‍ജിംഗിനായി 300 വാട്ട് ചാര്‍ജിംഗ് സാങ്കേതികവിദ്യയാണ് റെഡ്മി അവതരിപ്പിക്കുന്നത്. ഫുള്‍ചാര്‍ജാകാന്‍ ഈ എഡിഷന് വേണ്ടിവരുന്നത് ഒന്‍പത് മിനിറ്റുകളായിരുന്നു. 240 വാട്ട് ചാര്‍ജിംഗ് റിയല്‍മിയും അവതരിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. […]Read More

Information Kerala

വ്യവസായ വകുപ്പിന്റെ പരാതി പരിഹാര പോർട്ടൽ ആരംഭിച്ചു

വ്യവസായ വകുപ്പിന്റെ പരാതി പരിഹാര പോർട്ടൽ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. വ്യവസായ സംരംഭകരുടെ പരാതികളിൽ 30 ദിവസത്തിനുള്ളിൽ പരിഹാരം കാണാനാകും. സംസ്ഥാന സമിതിയിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയാണ് അധ്യക്ഷൻ. വ്യവസായ വാണിജ്യ ഡയറക്ടർ കൺവീനറാണ്. 10 കോടി രൂപ വരെ നിക്ഷേപമുളള സംരംഭവുമായി ബന്ധപ്പെട്ട പരാതി കളക്ടർ അധ്യക്ഷനായ ജില്ലാതല സമിതി പരിശോധിക്കും. 10 കോടിക്ക് മുകളിൽ നിക്ഷേപമുള്ള സംരംഭങ്ങളുമായി ബന്ധപ്പെട്ട പരാതികൾ സംസ്ഥാന സമിതി പരിശോധിക്കും. 17 വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളിലാണ് ഇത്തരത്തിൽ […]Read More

Accident Kerala

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

മണ്ണെണ്ണ അടുപ്പില്‍ വെള്ളം തിളപ്പിക്കുന്നതിനിടെ അടുപ്പിൽ നിന്ന് അബദ്ധത്തിൽ വസ്ത്രത്തിൽ തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബാര അടുക്കത്തുബയൽ കലാനിലയത്തിലെ കെ. രത്നാകരൻ നായരുടെ മകൾ പി. രശ്മിയാണ് (23) മരിച്ചത്. കഴിഞ്ഞ ജനുവരി 21ന് ആണ് അപകടം നടന്നത്. ഗുരതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രശ്മി വ്യാഴ്ച രാവിലെയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രശ്മിയെ കഴിഞ്ഞ ദിവസമാണ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. പൊയിനാച്ചി ടൗണിലെ ഓൺലൈൻ സേവനകേന്ദ്രത്തിൽ ജീവനക്കാരിയായിരുന്നു രശ്മി. […]Read More

Kerala Weather

ഉയർന്ന തിരമാലയ്ക്ക് സാധ്യത

കേരള തീരത്ത് നാളെ (മാർച്ച്‌ 4) രാത്രി 11.30 വരെ 1.5 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായിദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും സംസ്ഥാനദുരന്തനിവാരണ അതോറിറ്റി ജാഗ്രത മുന്നറിയിപ്പ് നൽകി. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.Read More

Crime Kerala

തട്ടിക്കൊണ്ട് പോയ യുവാവിനെ കണ്ടെത്തി

പത്തനംതിട്ടയിൽ നിന്ന് തട്ടിക്കൊണ്ട് പോയ ബാബുക്കുട്ടന്‍ എന്ന യുവാവിനെ കാലടിയില്‍ നിന്ന് പൊലീസ് കണ്ടെത്തി. യുവാവിന്റെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവാവിനെ കാലടിയില്‍ നിന്ന് പൊലീസിന് കണ്ടെത്താന്‍ സാധിച്ചത്. KL 11 BT 7657 എന്ന നമ്പരിലുള്ള ഇന്നോവയില്‍ ഉച്ച കഴിഞ്ഞ് 2.40 ന് വന്ന സംഘമാണ് വെട്ടൂരുള്ള വീട്ടില്‍ നിന്ന് ബാബുക്കുട്ടനെ തട്ടിക്കൊണ്ട് പോയത്. തടയാൻ ശ്രമിച്ച അച്ഛനെയും അമ്മയേയും ആക്രമി സംഘം ഉപദ്രവിച്ചു. കാര്‍ പാഞ്ഞു പോകുന്ന ദൃശ്യം സമീപത്തെ സിസിടിവികളില്‍ പതിഞ്ഞിട്ടുണ്ട്. […]Read More

Accident General Kerala

നഗരൂർ പഞ്ചായത്ത് ഓഫീസിൽ തീപിടുത്തം

നഗരൂർ പഞ്ചായത്ത് ഓഫീസിൽ തീപിടുത്തം. ആറ്റിങ്ങലിൽ നിന്നു ഫയർഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമം നടത്തുന്നു. ഫയലുകൾ സൂക്ഷിച്ച സ്ഥലങ്ങളിൽ ഉൾപ്പടെ തീ പടർന്നു. നാട്ടുകാരാണ് തീപിടുത്തം ആദ്യം ശ്രദ്ധിച്ചത്. കമ്പ്യൂട്ടറിൻ്റെ പ്ലഗ് പോയിൻ്റിൽ നിന്ന് തീയും പുകയും വന്നതായി നാട്ടുകാർ പറയുന്നു. അതുകൊണ്ട് തന്നെ ഷോർട്ട് സർക്യൂട്ട് ആവാമെന്നാണ് നിഗമനം.Read More

Crime Kerala

യുവാവിനെ തട്ടിക്കൊണ്ട് പോയതായി പരാതി

പത്തനംതിട്ട മലയാലപ്പുഴയിൽ യുവാവിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയതായി പരാതി. വെട്ടൂർ സ്വദേശിയും വെട്ടൂർ ആയിരവില്ലൻ ക്ഷേത്രത്തിലെ ഉപദേശക സമിതി പ്രസിഡന്റുമായ അജേഷ് കുമാറിനെയാണ് ഇന്നോവ കാറിൽ വീട്ടിലെത്തിയ അഞ്ചംഗ സംഘം തട്ടികൊണ്ട് പോയത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. വാതിൽ തുറന്ന അച്ഛൻ ഉണ്ണികൃഷ്ണനോട് അജേഷ് കുമാറിനെ അന്വേഷിച്ചു. തൃശ്ശൂരിൽ നിന്നെത്തിയതാണെന്നാണ് സംഘം പരിചയപ്പെടുത്തിയത്. അജേഷ്കുമാർ എത്തിയ ഉടൻ തന്നെ രണ്ട് പേർ ബലംപ്രയോഗിച്ച് കാറിനുള്ളിലേക്ക് തള്ളി കയറ്റുകയായിരുന്നു. തടയാൻ ശ്രമിച്ച അച്ഛനെയും […]Read More