വടക്കഞ്ചേരിയിൽ അപകടത്തിൽപെട്ട ടൂറിസ്റ്റ് ബസ്സും കെഎസ്ആർടിസിയും അപകട സ്ഥലത്തുനിന്ന് വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. നാളെയും കൂടി കസ്റ്റഡി കാലാവധി ഉള്ള പ്രതികളുടെ വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്. 9 പേരുടെ മരണത്തിനിടയാക്കിയ ലൂമിനസ് ടൂറിസ്റ്റ് ബസ് ഉടമ എസ്.അരുണിനെയും ഡ്രൈവർ ജോമോനെയും ആലത്തൂർ ഡി വൈ എസ് പി ആർ അശോകൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നേരിട്ടെത്തി നാട്ടകത്തെ സ്വകാര്യ ബസ് സർവീസ് സെന്ററിൽ എത്തിച്ചു തെളിവെടുത്തിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിന് ഇരുവരെയും തെളിവെടുപ്പിനായി എത്തിച്ച് […]Read More
മൂന്നാറിൽ നിന്നും വനം വകുപ്പ് പിടികൂടിയ ഒറ്റ കണ്ണൻ കടുവയുടെ ഓരോ മണിക്കൂറിലെയും നീക്കങ്ങൾ പരിശോധിക്കാൻ വേണ്ടി ഘടിപ്പിച്ച സാറ്റ് ലൈറ്റ് ബന്ധം നഷ്ടമായി. ഒരു കണ്ണിന് കാഴ്ച്ച ശക്തി നഷ്ടപെട്ട കടുവ ജനവാസ മേഖലയിൽ ഇറങ്ങുന്നുണ്ടോയെന്ന് അറിയാനാണ് സാറ്റ്ലൈറ്റ് കോളർ ഘടിപ്പിച്ചത്. ഇടതൂർന്ന വനമേഖലയിലേയ്ക്ക് കടുവ പ്രവേശിച്ചതു കൊണ്ടാവാം സാറ്റ്‌ലൈറ്റ് ബന്ധം നഷ്ടപെടാൻ കാരണമെന്നാണ് വിശദീകരണം.Read More
പാലക്കാട് കൊഴിഞ്ഞാമ്പറയിൽ 1400 ലിറ്റർ സ്പിരിറ്റുമായി സിപിഐഎം അഞ്ചാംമൈൽ ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്ന് പേർ പിടിയിലായി. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വണ്ണാമടയിൽ നടത്തിയ പരിശോധനയിൽ തെങ്ങിൻതോപ്പിൽ കുഴിച്ചിട്ട നിലയിൽ സ്പിരിറ്റ് നിറച്ച കന്നാസുകൾ കണ്ടെത്തുകയായിരുന്നു. 25 കന്നാസുകളിലായി 800 ലിറ്റർ സ്പിരിറ്റാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സ്പിരിറ്റ് ഒളിപ്പിച്ച സിപിഐഎം അഞ്ചാംമൈൽ ബ്രാഞ്ച് സെക്രട്ടറി വി.കണ്ണൻ, വണ്ണാമട സ്വദേശി പ്രഭു എന്നിവരെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലിൽ നിന്നാണ് മണൽതോട് ഭാഗത്തും സ്പിരിറ്റ് […]Read More
യൂറോപ്പ്- യുകെ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രി യുഎഇ കൂടി സന്ദർശിക്കുന്നതിനാൽ തിരിച്ചെത്താൻ വൈകുമെന്ന് സൂചന. ഒക്ടോബർ നാലിന് യൂറോപ്പിലേക്കു പോയ മുഖ്യമന്ത്രി നോർവെ, ബ്രിട്ടൻ സന്ദർശന ശേഷം 12ന് മടങ്ങിയെത്താനായിരുന്നു തീരുമാനം. എന്നാൽ ഇപ്പോൾ ഒക്ടോബർ 15 നേ മടങ്ങിയെത്തുകയുള്ളൂ എന്നാണു വിവരം. ഫിന്‍ലന്‍ഡ്, നോര്‍വേ, ഇംഗ്ലണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളിൽ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി ഇന്ന് ദുബായ് വഴി നാട്ടിലേക്കു മടങ്ങുമെന്നായിരുന്നു അറിയിച്ചത്. ഫിന്‍ലന്‍ഡിലെ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങള്‍ പഠിക്കുകയായിരുന്നു യാത്രയുടെ പ്രധാനലക്ഷ്യം.Read More
തൊടുപുഴ അൽഹസർ ലോ കോളജ് കെട്ടിടത്തിൽ നിന്ന് രണ്ടാം വർഷ നിയമ വിദ്യാർത്ഥിനി തൃശൂർ സ്വദേശിയായ നാദിയ നൗഷാദ് താഴേക്ക് ചാടി. സ്ഥാപനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്ന് കോളജ് അധികൃതർ വ്യക്തമാക്കി. ആത്മഹത്യാശ്രമം എന്നാണ് സംശയം. നാദിയയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.Read More
ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ബലാത്സംഗത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിയെ പ്രതി തീകൊളുത്തി. സംഭവത്തില്‍ പ്രതിയുടെ മാതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. ഇവരില്‍ രണ്ടുപേര്‍ ഒളിവിലാണ്. ബന്ധുവായ യുവാവ് മൂന്നുമാസം മുൻപാണ് പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം പഞ്ചായത്തിനെ വിവരമറിയിക്കുകയായിരുന്നു. പ്രതി പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്ന പഞ്ചായത്തിന്റെ നിർദ്ദേശപ്രകാരം പ്രതിയുടെ മാതാവ് പെണ്‍കുട്ടിയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയാണ് പ്രതിയും മാതാവും സഹോദരിയും ചേര്‍ന്ന് പെണ്‍കുട്ടിയെ തീകൊളുത്തിയതെന്നാണ് പെണ്‍കുട്ടിയുടെ […]Read More
പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്ന ഗോവൻഷ് സേവ സദൻ എന്ന എൻജിഒ യുടെ പൊതു താത്പര്യ ഹർജി പരിഗണിക്കാതെ സുപ്രിംകോടതി. ഇതാണോ കോടതിയുടെ ജോലിയെന്ന് ചോദിച്ചുകൊണ്ട് രൂക്ഷമായി സുപ്രിംകോടതി ജസ്റ്റിസ് എസ്‌കെ കൗൾ, അഭയ് എസ് എന്നിവർ അധ്യക്ഷരായ ബെഞ്ച് ഹർജിക്കാരനെ വിമർശിച്ചു. പിഴ ചുമത്തുമെന്ന സുപ്രിംകോടതിയുടെ മുന്നറിയിപ്പിനെ തുടർന്ന് ഹർജി അഭിഭാഷകൻ പിൻവലിച്ചു.Read More
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസിൽ മാധ്യമ പ്രവർത്തകൻ സിദ്ദിഖ്‌കാപ്പന്റെ ജാമ്യാപേക്ഷ ലഖ്നൗ ജില്ലാ കോടതി മാറ്റിവച്ചു. മുലായം സിംഗ് യാദവിന്റെ നിര്യാണത്തെ തുടർന്ന് ദുഃഖാചരണം പ്രഖ്യാപിച്ചതോടെ മാറ്റിവച്ച കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും. യുഎപിഎ കേസില്‍ ജയിലിലായ സിദ്ദിഖ് കാപ്പന്‍റെ ജാമ്യനടപടികൾ പൂർത്തിയായിരുന്നു. എന്നാല്‍ ഇഡി കേസില്‍ കൂടി ജാമ്യം ലഭിച്ചാലേ പുറത്തിറങ്ങാനാകൂ.Read More
തൃശൂർ കൂടൽമാണിക്യ ക്ഷേത്രത്തിലെ തെക്കേ കുളത്തിൽ ചലച്ചിത്ര പ്രവർത്തകനായ ഇരിങ്ങാലക്കുട വെളുത്തേടത്ത് പറമ്പിൽ ദീപു ബാലകൃഷ്ണൻ(41) എന്ന യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ദീപു ബാലകൃഷ്ണൻ സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിക്കുകയും നിരവധി ഷോർട്ട് ഫിലിമുകളും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. രാവിലെ അഞ്ച് മണിക്ക് ക്ഷേത്ര കുളത്തിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ ദീപു തിരിച്ച് എത്താഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചെരിപ്പും വസ്ത്രങ്ങളും തെക്കേ കുളത്തിന്റെ പരിസരത്ത് കണ്ടെത്തിയത്. ഫയർഫോഴ്സ് യൂണിറ്റിന്റെ നേത്യത്വത്തിൽ നടത്തിയ […]Read More
കോട്ടയം അയർക്കുന്നം അയ്യൻകുന്ന് കോളനിയിൽ ദമ്പതികളായ സുനിൽ, ഭാര്യ മഞ്ജുള എന്നിവരെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി എട്ട് മണിയോടുകൂടി ഇവരുടെ മകൻ ട്യൂഷൻ ക്ലാസ്സ് കഴിഞ്ഞ് വീട്ടിലെത്തിയ സമയത്താണ് അമ്മ മഞ്ജുളയെ കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ചുകിടക്കുന്ന രീതിയിലും അച്ഛനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്. മഞ്ജുളയെ കൊലപ്പെടുത്തിയ ശേഷം സുനിൽ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമികമായ നിഗമനം. പക്ഷേ, എങ്ങനെ കൊലപ്പെടുത്തി എന്നതിനെക്കുറിച്ച് ഇതുവരെയും പൊലീസിന് വ്യക്തത വന്നിട്ടില്ല. മഞ്ജുളയുടെ ശരീരത്തിനടുത്ത് […]Read More