General Kerala

ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം

ഇടുക്കി ശാന്തൻപാറ പഞ്ചായത്തിലെ പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. രാത്രി 10 മണിയോടെ എസ്റ്റേറ്റിലെത്തിയ അരിക്കൊമ്പൻ ലേബർ ക്യാന്റീന്റെ ചുമര് ഇടിച്ചു തകർത്തു. ശബ്‌ദം കേട്ട് പുറത്തിറങ്ങിയ ക്യാന്റീൻ നടത്തിപ്പുകാരൻ എഡ്വിനെ കുറെ ദൂരം ആന ഓടിച്ചു. സമീപത്തെ ലയത്തിലേക്ക് ഓടിക്കയറിയാണ് എഡ്വിൻ രക്ഷപെട്ടത്. ബഹളം കേട്ട് ഓടിയെത്തിയ തൊഴിലാളികൾ ശബ്‌ദം ഉണ്ടാക്കി ആനയെ തുരത്തി. താത്കാലികമായി പ്രവർത്തിക്കുന്ന റേഷൻ കട ഈ ക്യാന്റീന്റെ സമീപമാണ് പ്രവത്തിക്കുന്നത്. അതേസമയം, ഇടുക്കിയിലെ വന്യ ജീവി ആക്രമണം തടയുന്നതിനുളള […]Read More

Accident General India

കുടിലിന് തീപിടിച്ച് 5 പേർ വെന്തുമരിച്ചു

ഉത്തർപ്രദേശിലെ കാൺപൂർദേഹത്ത് റൂറയിലെ ഹർമൗ ബഞ്ചാരദേര ഗ്രാമകുടിലിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ വെന്തുമരിച്ചു. ഞായറാഴ്ചയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. സതീഷ് കുമാർ ഭാര്യ കാജൾ ഇവരുടെ മൂന്ന് കുട്ടികൾ എന്നിവരാണ് മരിച്ചത്. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ സതീഷിന്റെ അമ്മയ്ക്കും പരുക്കേറ്റു, ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുടുംബം ഉറങ്ങിക്കിടക്കുമ്പോഴാണ് തീപിടിത്തമുണ്ടായത്. പ്രദേശവാസികളും അഗ്നിശമനസേനയും ഗ്രാമത്തിലെത്തി തീയണച്ചെങ്കിലും കുടുംബത്തെ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ജില്ലാ മജിസ്‌ട്രേറ്റും പൊലീസ് സൂപ്രണ്ടും (എസ്‌പി) സ്ഥലത്തെത്തി. […]Read More

India Politics

‘രാഹുൽ ഗാന്ധിയെ രാജ്യത്തുനിന്ന് പുറത്താക്കണം’; പ്രജ്ഞ സിംഗ് താക്കൂർ

രാഹുൽ ഗാന്ധിയെ രാജ്യത്തുനിന്ന് പുറത്താക്കണമെന്ന് ബിജെപി എംപി പ്രജ്ഞ സിംഗ് താക്കൂർ. വിദേശ വനിതയുടെ മകന് ഒരിക്കലും രാജ്യസ്നേഹിയാവാൻ കഴിയില്ലെന്ന് ചാണക്യൻ പറഞ്ഞിട്ടുണ്ടെന്നും അത് സത്യമാണെന്ന് രാഹുൽ ഗാന്ധി തെളിയിച്ചു എന്നും പ്രജ്ഞ സിംഗ് പറയുന്നു. പാർലമെൻ്റിലെ പ്രതിപക്ഷ എംപിമാരുടെ മൈക്കുകൾ ഇടക്കിടെ ഓഫ് ചെയ്യാറുണ്ടെന്ന് യുകെ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് പ്രജ്ഞ സിംഗ് താക്കൂറിൻ്റെ പ്രതികരണം. കഴിഞ്ഞ ആഴ്ച രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി കർണാടക അധ്യക്ഷൻ നളിൻ കുമാർ […]Read More

Accident General Kerala

കാണാതായ സ്കൂട്ടർ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി

അടൂർ മണക്കാല ജനശക്തി നഗറിൽ കനാലിൽ വീണ് കാണാതായ സ്കൂട്ടർ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകിട്ടാണ് കനാൽ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ സ്കൂട്ടറിൽ നിന്ന് കനാലിലേക്ക് വീണു കാണാതായ മണക്കാല ജനശക്തി സ്വദേശി അനിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഫയർഫോഴ്സ് നടത്തിയ തിരച്ചിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്.Read More

General Kerala

കെഎസ്ആർടിസി ഡിപ്പോയിൽ ബോംബ് ഭീഷണി

കെഎസ്ആർടിസി കോട്ടയം ഡിപ്പോയിൽ ബോംബ് ഭീഷണി. സ്റ്റാൻഡിൽ മൂന്ന് സ്ഥലങ്ങളിൽ ബോംബ് വയ്ക്കുമെന്നാണ് ഭീഷണി. ശനിയാഴ്ച രാവിലെയാണ് സ്റ്റേഷൻ മാസ്റ്റർ ഓഫിസിൽ ഭീഷണി കത്ത് ലഭിച്ചത്. അധികൃതർ കത്ത് കോട്ടയം വെസ്റ്റ് പൊലീസിന് കൈമാറി. മനസികബുദ്ധിമുട്ടുകൾ നേരിടുന്നയാളാണ് കത്തിന് പിന്നിൽ എന്നാണ് സംശയം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.Read More

Crime Kerala

സദാചാര കൊല; പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച 2 പേർ

തൃശൂരിൽ സദാചാര കൊലക്കേസിൽ കൊലയാളികളെ രക്ഷപ്പെടാൻ സഹായിച്ചതിന് രണ്ടു പേർ അറസ്റ്റിൽ. ചേർപ്പ് സ്വദേശികളായ ഫൈസലും സുഹൈലുമാണ് അറസ്റ്റിലായത്. സംഭവം നടന്ന് പത്തൊമ്പത് ദിവസമായിട്ടും എട്ടംഗ കൊലയാളി സംഘത്തിലെ ആരേയും ഇതുവരെ പിടികൂടിയിട്ടില്ല. വിദേശത്തേക്ക് കടന്ന പ്രധാന പ്രതി രാഹുലിനെ നാട്ടിലെത്തിക്കാനുള്ള നീക്കം തുടങ്ങി. ആൾക്കൂട്ട മർദ്ദനത്തിന് ഇരയായ ബസ് ഡ്രൈവർ സഹാർ 17 ദിവസം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ ശേഷം ചൊവ്വാഴ്ചയാണ് മരിച്ചത്. 21 ന് ചേർപ്പ് പൊലീസിന് പരാതി […]Read More

Business Kerala

ഇന്നത്തെ സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്നും 5140 രൂപയായി നില്‍ക്കുകയാണ്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5140 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 41,120 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 45 രൂപ വര്‍ധിച്ച് 4245 രൂപയായി.Read More

Crime Kerala

മദ്രസാ അധ്യാപകന് 53 വര്‍ഷം കഠിനതടവ്

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകന് 53 വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും. ഒറ്റപ്പാലം സ്വദേശി സിദ്ദീഖ് ബാഖവിയെയെയാണ് കുന്ദംകുളം പോക്‌സോ കോടതി ശിക്ഷിച്ചത്. 2019 ജനുവരി മാസം മുതല്‍ പന്നിത്തടത്തെ മദ്രസയില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഇയാള്‍ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്. മാതാപിതാക്കളെ പോലെ കുട്ടികളുടെയടുത്ത് പെരുമാറേണ്ട അധ്യാപകര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുക എന്ന് കോടതി നിരീക്ഷിച്ചു.*Read More

Tech World

ട്വിറ്റ‍ർ മോ‍ഡലിൽ പുതിയ സോഷ്യൽ മീഡിയയുമായി മെറ്റ

ട്വിറ്റർ മാതൃകയിൽ പുതിയ സമൂഹ മാധ്യമം നിർമിക്കുന്നത് പരിഗണനയിൽ ആണെന്ന് ഫേസ്ബുക് മാതൃ കമ്പനി മെറ്റ. . പി 92 എന്നാണ് പദ്ധതിയെ ഇപ്പോൾ വിശേഷിപ്പിക്കുന്നത്. ട്വിറ്ററിനെ പോലെ ചെറു കുറിപ്പുകൾ പങ്കുവയ്ക്കാവുന്ന സമൂഹമാധ്യമം ആയിരിക്കും ഇത്. മാസ്റ്റഡോൺ അടക്കമുള്ള ഡിസെൻട്രലൈസ്ഡ് ആപ്പുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന സംവിധാനമാണ് ആലോചിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ നിന്ന് ഉപയോക്താക്കളെ എത്തിക്കുന്നതടക്കം വിപുലമായ പദ്ധതികൾ കന്പനിക്കുണ്ടെന്നാണ് റിപ്പോർട്ട്.Read More

Crime India

യുവതിക്കെതിരെ അതിക്രമം; 3 പേർ കസ്റ്റഡിയിൽ

ദില്ലിയിൽ ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിക്ക് നേരെ അതിക്രമത്തിൽ മൂന്ന് പേർ പിടിയിൽ. അതിക്രമത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ച് വലിയ രാജ്യത്താകെ പ്രതിഷേധം ഉയർന്നതോടെയാണ് പൊലീസ് നടപടി. ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് ദില്ലിയിലെ പഹാഡ്​ഗഞ്ചിൽ താമസിച്ചിരുന്ന ഈ യുവതിയും ഒപ്പമുണ്ടായിരുന്നവരും തെരുവിലേക്ക് ഇറങ്ങിയ സമയത്താണ് മൂന്നിലധികം ചെറുപ്പക്കാർ‌ ചേർന്ന് പെൺകുട്ടിയുടെ ദേഹത്തേക്ക് ബലമായി നിറങ്ങൾ തേക്കുകയും പെൺകുട്ടിയോട് അതിക്രമം കാണിക്കുകയും ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് വനിത കമ്മീഷൻ അടക്കം ഇടപെടലുകൾ നടത്തിയിരുന്നു. മൂന്ന് പേരെയാണ് ഇത് […]Read More