2022 നവംബർ 1 മുതൽ വളർത്തു മൃഗങ്ങൾക്കൊപ്പം യാത്ര ചെയ്യാൻ ബുക്കിങ് ആരംഭിച്ചതായി രാജ്യത്തെ ഏറ്റവും പുതിയ എയർലൈൻ ആയ ആകാശ എയർ. വളർത്തു മൃഗങ്ങളിൽ പൂച്ചയേയും നായയെയും മാത്രമേ ഒപ്പം യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളു, വളർത്തുമൃഗങ്ങളുടെ ഭാരം 7 കിലോയിൽ കൂടരുത് എന്നിങ്ങനെ ചില നിബന്ധനകൾ വളർത്തുമൃഗങ്ങൾക്ക് യാത്ര ഒരുക്കുന്നതിന് എയർലൈൻ മുന്നോട്ടുവെച്ചിട്ടുണ്ട്. ഏഴ് കിലോയിൽ കൂടുതലാണ് വളർത്തു മൃഗത്തിന്റെ ഭാരമെങ്കിൽ കാർഗോ വിഭാഗത്തിൽ യാത്ര ചെയ്യിപ്പിക്കേണ്ടതായി വരും എന്നും ആകാശ എയർലൈൻ വ്യക്തമാക്കുന്നു. വളർത്തുമൃഗങ്ങളുമായി […]Read More
വിദ്യാർത്ഥികളെ മർദിച്ച കോതമംഗലം സ്‌റ്റേഷനിലെ എസ് ഐ മാഹിനെ സസ്പെൻഡ് ചെയ്തു. മാര്‍ ബസേലിയോസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ റോഷന്‍ റെന്നി ആണ് മർദ്ദനത്തിന് ഇരയായ വിദ്യാർഥി. റോഷന്‍റെ സുഹൃത്തിനെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടികൊണ്ട് പോയതിനെ തുടര്‍ന്ന് മറ്റ് സുഹൃത്തുക്കളുമായി കോതമംഗലം സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. സ്റ്റേഷന് അകത്തേക്ക് വലിച്ചുകയറ്റിയ ശേഷം ഇടത് കരണത്തും ചെവിയിലും ശക്തമായി മര്‍ദിച്ചെന്ന് വിദ്യാർഥി കോതമംഗലം എസ്.എച്ച്.ഒയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ചെവിയ്ക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോതമംഗലം […]Read More
ഇലന്തൂര്‍ നരബലി കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കി. കോടതിയിലേക്ക് കൊണ്ടുപോകുന്ന വേളയില്‍ ഭഗവല്‍സിംഗും ലൈലയും മാംസം പാകം ചെയ്ത് ഭക്ഷിച്ചെന്ന റിപോർട്ടുകൾ നിഷേധിച്ചു. മാധ്യമങ്ങളോടായിരുന്നു ഇരുവരുടേയും പ്രതികരണം. എന്നാൽ കേസിലെ മുഖ്യസൂത്രധാരൻ ഷാഫി യാതൊന്നും പ്രതികരിച്ചില്ല. ഇരട്ടകൊലപാതകത്തിലെ പ്രതികളായ ഷാഫി, ഭഗവല്‍ സിംഗ്, ഭാര്യ ലൈല എന്നീ മൂന്നുപേരെ പന്ത്രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പ്രതികളെ ഹാജരാക്കാന്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.Read More
കോട്ടക്കലിൽ എംഡിഎംഎയുമായി മൂന്ന് പേരെ പൊലീസ് പിടികൂടി. പുറങ്ങ് കാഞ്ഞിരമുക്ക് സ്വദേശി മുസ്തഫ ആഷിഖ് (26), പെരുമ്പടപ്പ് ഐരൂർ സ്വദേശികളായ വെളിയത്ത് ഷാജഹാൻ (29), വെളിയത്ത് ഹാറൂൺ അലി (29) എന്നിവരെയാണ് കോട്ടക്കൽ പൊലീസ് പിടികൂടിയത്. ഇവരിൽ നിന്നും അഞ്ച് ലക്ഷത്തോളം വില വരുന്ന 50 ഗ്രാം ക്രിസ്റ്റൽ എൻഡിഎംഎ കണ്ടെടുത്തു. ഒരാഴ്ചയോളം നടത്തിയ രഹസ്യ നിരീക്ഷണത്തിന് ഒടുവിലാണ് സംഘം പിടിയിലായത്.Read More
പത്തനംതിട്ട മലയാലപ്പുഴയില്‍ കുട്ടിയെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളെ ഇത്തരം പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കും. സമൂഹം ഒറ്റക്കെട്ടായി ഇത്തരം പ്രവണതകള്‍ക്കെതിരെ രംഗത്തുവരണം. ഇത്തരം സംഭവങ്ങള്‍ക്കെതിരെ പൊതുബോധം ശക്തിപ്പെടണമെന്നും മന്ത്രി പറഞ്ഞു.Read More
കാഞ്ഞങ്ങാട്ട് ശസ്ത്രക്രിയക്കിടെ യുവതി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. ഡോക്‌ടർമാരുടെ വീഴ്ചയാണ് ഗര്‍ഭ പാത്രത്തിലെ പാട നീക്കല്‍ ശസ്ത്രക്രിയയ്ക്കായി ചൊവ്വാഴ്ച രാവിലെ കാഞ്ഞങ്ങാട്ടെ ശശിരേഖ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച ചെറുവത്തൂർ സ്വദേശിനി നയന മരിക്കാൻ കാരണമെന്നാണ് ആരോപണം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ശസ്ത്രക്രിയയ്ക്കിടെ ഗുരുതര നിലയിലായ യുവതിയെ ഡോക്ടറുടെ നിർദ്ദേശപ്രകാരണം ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിന്റെ യാത്രാമധ്യേയാണ് യുവതി മരിച്ചത്. ചികിത്സാ പിഴവിനെ തുടർന്നാണ് യുവതി മരിച്ചതെന്നും മംഗളൂരുവിൽ യുവതിയുടെ […]Read More
പത്തനംതിട്ട മലയാലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്ര വാദം നടത്തിയ വാസന്തി മഠത്തിൽ മന്ത്രവാദിനിയും ഭർത്താവും പൊലീസ് കസ്റ്റഡിയിൽ. നാട്ടുകാരും യുവജന സംഘടനകളും ചേർന്ന് മന്ത്രവാദിനിയുടെ വീടിനു മുന്നിൽ നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് പൊലീസ് എത്തിയത്. സ്ഥാപനം പൂട്ടുന്നത് വരെ നിരന്തരം സമരം തുടരുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് മഠത്തിന് മുന്നിൽ പ്രതിഷേധക്കാർ ഇപ്പോഴും തുടരുകയാണ്. മന്ത്രവാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇവരെ എതിർക്കുന്ന നാട്ടുകാരെയൊക്കെ നാല്പത്തിയൊന്നാം ദിവസം മരിച്ചുപോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും. ഇതിനായി ഗുണ്ടകളെ […]Read More
കോട്ടയത്ത് വീണ്ടും കോൺഗ്രസിന്റെ പേരിൽ ശശി തരൂർ അനുകൂല പോസ്റ്റർ. കോട്ടയം ഇരാറ്റുപേട്ടയിലാണ് ശശി തരൂർ വരട്ടെ, കോൺഗ്രസ് ജയിക്കട്ടെ എന്ന കുറിപ്പോടുകൂടെയുള്ള ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ശശി തരൂരിനെ പിന്തുണച്ച് കഴിഞ്ഞ ദിവസം കൊല്ലത്ത് വിവിധയിടങ്ങളിൽ ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. നഗരത്തിന്റെ വിവിധയിടങ്ങളിലും ഡിസിസി ഓഫീസിന് മുന്നിലും യൂത്ത് കോണ്ഗ്രസിന്റെ പേരിൽ ഫ്‌ളക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടു.Read More
സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37400 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് 10 രൂപ വർധിച്ച് ഇന്നത്തെ വിപണി വില 4655 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് 10 രൂപ ഇടിഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3850 രൂപയാണ്.Read More
കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 3.65 കോടിയുടെ സ്വർണം പിടികൂടി. 3386 ഗ്രാം സ്വർണ സംയുക്തവും 428 ഗ്രാം സ്വർണവുമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗവും കോഴിക്കോട് ഡിആർഐ വിഭാഗവും ചേർന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം വെട്ടത്തൂർ സ്വദേശി മുഹമ്മദ് സഫ്വാൻ (24), കോഴിക്കോട് പാലംകുന്ന് സ്വദേശി അൻവർ സാദിഖ് (27), വയനാട് സ്വദേശികളായ അർഷാദ് ഇറ (30), പുതുപ്പാടിയിലെ അബ്ദുൾ റയീസ് (44) എന്നിവരെ കസ്റ്റഡിയിലെടുത്തു. സ്പൈസ് ജെറ്റ് വിമാനത്തിൽ അബുദാബിയിൽ നിന്നെത്തിയ […]Read More