പൂജാ കേന്ദ്രത്തിനെതിരെ പരാതിയുമായി വീട്ടുടമ. പത്തനംതിട്ട അടൂരിലുള്ള പെരിങ്ങനാടിലെ പൂജ കേന്ദ്രത്തിനെതിരെയാണ് സമീപത്തെ അടൂര്‍ സ്വദേശിയായ ബാബുവിന്റെ പരാതി. വീടിന് നേരെ സ്ഥിരമായി കല്ലേറുണ്ടാകുന്നതായും ബാബുവിന്റെ മകന്റെ സ്‌കൂള്‍ ബാഗിന് തീവെച്ചെന്നുമാണ് പരാതി ഉയർന്നിരിക്കുന്നത്. പൂജാ കേന്ദ്രത്തില്‍ നിന്നും സ്ഥിരമായി കല്ലേറുണ്ടാകുന്നതുകൊണ്ട് വീടിന്റെ ഓടുകള്‍ പലപ്പോഴും മാറ്റേണ്ടി വരാറുണ്ടെന്ന് ബാബു പറയുന്നു. ഇത് തുടരുന്നതിനിടയിലാണ് വീടിനകത്തിരുന്ന ബാബുവിന്റെ മകന്‍ ആന്‍സന്റെ സ്‌കൂള്‍ ബാഗിന് തീപിടിക്കുന്നത്.Read More
ചിത്രം വരയ്ക്കാനെത്തിയ ചിത്രകാരനെ അപമാനിച്ചതായി പരാതി. പാലക്കാട് കോട്ടയുടെ പുറത്ത് നിന്ന് ചിത്രം പകര്‍ത്തിക്കൊണ്ടിരുന്ന സൂരജ് ബാബുവിനെ ജീവനക്കാര്‍ തടസപ്പെടുത്തി എന്നാണ് പരാതി. സ്റ്റാന്റ് ഉപയോഗിച്ചും കൈയിൽ വച്ചും ക്യാൻവാസിൽ ചിത്രം വരയ്ക്കാൻ അനുവദിക്കിലെന്ന് ജീവനക്കാർ പറഞ്ഞുവെന്നാണ് പരാതി. മൊബൈലില്‍ ചിത്രങ്ങളും വിഡിയോകളും പകര്‍ത്തുന്നതിന് നിയന്ത്രണമില്ലെന്നിരിക്കെയാണ് വിദേശരാജ്യങ്ങളിലടക്കം യാത്ര ചെയ്ത് തത്സമയ ചിത്രങ്ങള്‍ വരയ്ക്കുന്ന സൂരജിന്റെ ചിത്ര വര തടസപ്പെടുത്തിയത്.Read More
കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കാപ്‌സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 22 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ പാലക്കാട് സ്വദേശി നിയാസാണ് പിടിയിലായത്. സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ വിശദമായി ചോദ്യം ചെയ്ത ശേഷം രണ്ട് ക്യാപ്‌സൂളുകളുടെ രൂപത്തിലാക്കി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പുറത്തെടുപ്പിക്കുകയായിരുന്നുRead More
കോഴിക്കോട് കുന്നമംഗലത്ത് നിരവധി കേസുകളില്‍ പ്രതിയായി കാപ്പ ചുമത്തപ്പെട്ട യുവാവിന് വെട്ടേറ്റു. കുന്നമംഗലം ചെത്തുകടവ് സ്വദേശി ജിതേഷിനാണ് ഇന്നലെ രാത്രി വീട്ടിലേക്ക് പോകുംവഴി ഒരു സംഘം ആളുകളിൽ നിന്ന് വെട്ടേറ്റത്. തലയ്ക്കും കാലിനും പരിക്കേറ്റ ജിതേഷ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചോരയില്‍ കുളിച്ച് യുവാവ് വഴിയരികില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. സംഭവസ്ഥലത്തേക്കെത്തിയ പോലീസ് ജിതേഷിനെ ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ കുന്നമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്. 15ലധികം കേസുകളില്‍ പ്രതിയായ ജിതേഷിന് ഉണ്ടായ ആക്രമണത്തിന് […]Read More
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ സ്വർണവില തുടരുന്നു. കഴിഞ്ഞ ശനിയാഴ്ച രാവിലെ 440 രൂപ ഇടിഞ്ഞ സ്വർണവിലയിൽ ഉച്ചയ്ക്ക് 400 രൂപ കൂടി. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 37160 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4645 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 3845 രൂപയാണ്.Read More
പത്തനംതിട്ട പ്രമാടം പരിവേലിൽ പാലത്തിനു സമീപം റോഡിൽ പണം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പത്തിന്റെയും ഇരുപത്തിന്റെയും നൂറിന്റെയും നോട്ടുകളും നാണയങ്ങളുമാണ് ചാക്ക് കെട്ടിനുള്ളിലുള്ളത്. ഒരു സാരിയും ഒപ്പം ഉണ്ട്. തൊഴിലുറപ്പിനു പോയ തൊഴിലാളികൾ ആണ് ആദ്യം ഇവ കണ്ടത്. ആരാധനാലയങ്ങളിൽ നിന്ന് മോഷ്ട്ടിച്ച ശേഷം ഉപേക്ഷിച്ച പണം ആണെന്ന് സംശയം.Read More
മനുഷ്യക്കടത്തിനെ നേരിടുന്നതില്‍ കേരളം ഇരട്ട വെല്ലുവിളിയാണ് അഭിമുഖീകരിക്കുന്നതെന്ന് കേരള ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് നോഡല്‍ ഓഫീസര്‍ ഹര്‍ഷിത അട്ടല്ലൂരി ഐപിഎസ്. മനുഷ്യക്കടത്തിനെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി എന്‍ ജി ഒകളുടെ കൂട്ടായ്മ ആഗോളതലത്തില്‍ സംഘടിപ്പിക്കുന്ന ‘വാക്ക് ഫോര്‍ ഫ്രീഡം’ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരത്ത് വിദ്യാര്‍ഥികള്‍ നടത്തിയ ഫ്രീഡം വാക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കേരളത്തില്‍ മനുഷ്യക്കടത്ത് പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് നമ്മള്‍ പലപ്പോഴും കരുതുന്നത്. എന്നാല്‍ ഒരേസമയം കേരളത്തില്‍ നിന്ന് വിദേശത്തേക്ക് വലിയൊരു വിഭാഗമാളുകള്‍ തൊഴില്‍തേടിപ്പോകുകയും ഇതര സംസ്ഥാനങ്ങളില്‍ […]Read More
പാലക്കാട് വാളയാറിൽ വെള്ളിയാഴ്ച പുലർച്ചെ ട്രെയിൻ തട്ടി കാലിന് പരിക്കേറ്റ ഒരു കാട്ടാന കൂടി ചെരിഞ്ഞു. 20 വയസ്സുള്ള പിടിയാനയുടെ ജഡം കാടിനകത്ത് നടുപ്പതിക്ക് സമീപം ഒരു അരുവിയുടെ ഓരത്ത് ഇന്നലെയാണ് കണ്ടെത്തിയത്. നടപടികൾ പൂർത്തിയാക്കി വനംവകുപ്പ് ആനയുടെ ജഡം സംസ്‍കരിച്ചു. അപകട ദിവസം പരിക്കേറ്റ ആനയ്ക്ക് വേണ്ടി വനംവകുപ്പ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കന്യാകുമാരി ദി ബ്രുഗഡ് വിവേക് എക്സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്. ഇതോടെ രണ്ട് വർഷത്തിനിടെ കോയമ്പത്തൂർ കഞ്ചിക്കോട് ട്രാക്കിൽ ചരിഞ്ഞ കാട്ടാനകളുടെ എണ്ണം […]Read More
കോട്ടയം കാണക്കാരിയിൽ ഭാര്യയുടെ കൈവെട്ടിയ കേസിലെ പ്രതിയായ ഭര്‍ത്താവ് കാണക്കാരി സ്വദേശി പ്രതീപ് തൂങ്ങിമരിച്ച നിലയിൽ. രാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അരീക്കരയിൽ ആണ് പ്രതീപിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഒക്ടോബര്‍ 14 നാണ് പ്രദീപ്, ഭാര്യ മഞ്ജുവിന്റെ ഇരു കൈകളും വെട്ടിയത്. ചുണ്ടിനും പുറത്ത് തോളെല്ലിനും വെട്ടേറ്റു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് മഞ്ജു. മഞ്ജുവിനെ വെട്ടുന്നത് കണ്ട് തടസം പിടക്കാനെത്തിയ പത്ത് വയസുകാരി മകളെയും പ്രദീപ് ആക്രമിച്ചിരുന്നു. സംഭവത്തിന് പിന്നാലെ […]Read More
പനി, ജലദോഷം, ചുമ തുടങ്ങിയവ ബാധിച്ച കുട്ടികള്‍ക്ക് വീണ്ടും അവ വരുന്നതില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എങ്കിലും കുട്ടികളായതിനാല്‍ ശ്രദ്ധ വേണം. നിരീക്ഷണം ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രെന്‍ഡ് നിരന്തരം വിലയിരുത്തി വരുന്നു. ഐ.എല്‍.ഐ., എസ്.എ.ആര്‍.ഐ. എന്നിവയുടെ പര്യവേഷണം മുഖേന ഇത് നിരിക്ഷിച്ചു വരുന്നു. ഏതെങ്കിലും ജില്ലയിലോ പ്രദേശത്തോ രോഗത്തിന്റെ വര്‍ധനവുണ്ടായാല്‍ റിപ്പോര്‍ട്ട് ചെയ്യാനും പ്രതിരോധം ശക്തമാക്കാനും നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സ്‌കൂളുകള്‍ വഴി […]Read More