പാലക്കാട് പോത്തുണ്ടിയിൽ തിരുത്തമ്പാടം രാമചന്ദ്രന്‍റെ വീട്ടുവളപ്പിൽ ഭീമൻ പെരുമ്പാമ്പ്. എട്ടടിയോളം നീളമുള്ള പെരുമ്പാമ്പിനെയാണ് തോട്ടത്തിൽ കണ്ടത്. നാട്ടുകാരും വീട്ടുകാരും ചേർന്ന് വനം വകുപ്പിനെ കാര്യം അറിയിച്ചതിനു പിന്നാലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. മരത്തിൽ നിന്നും പിടികൂടിയ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ നെല്ലിയാമ്പതി വനത്തിൽ വിട്ടു. ഇത് മൂനാം തവണയാണ് രാമചന്ദ്രന്‍റെ വീട്ടിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടുന്നത്. മുൻപ് രണ്ട് തവണയും സമാന രീതിയിൽ വീട്ടുവളപ്പിൽ കണ്ട പെരുമ്പാമ്പിനെ അന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് […]Read More
വിദ്യാലയങ്ങളിലെ വിനോദയാത്രകൾ സംബന്ധിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വിഭാഗം മാനദണ്ഡങ്ങൾ പുതുക്കിയിറക്കി. രാത്രി 10 മണിക്കും രാവിലെ 5 മണിക്കും ഇടയിലുള്ള സമയത്ത് യാത്ര പാടില്ലെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രധാന നിർദ്ദേശം. സർക്കാർ അംഗീകരിച്ച ടൂർ ഓപ്പറേറ്റർമാർ മുഖേന മാത്രമേ യാത്ര ചെയ്യാൻ പാടുള്ളുവെന്നാണ് പുതിയ നിർദ്ദേശം. യാത്ര പുറപ്പെടുന്നതിന് മുമ്പ് സ്കൂൾ അധികൃതർ വിവരം പൊലീസിനെയും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരെയും അറിയിക്കണം. ഒരു അധ്യാപകൻ കൺവീനറായ കമ്മിറ്റി വിനോദയാത്രക്കുണ്ടാകണം. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ […]Read More
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ തിരുവനന്തപുരം കിളിമാനൂരിന് അടുത്ത് തട്ടത്ത് മലയിൽ വച്ചുണ്ടായ വാഹാനപകടത്തിൽ വാവാ സുരേഷിന് പരിക്കേറ്റു. വാവാ സുരേഷിന് മുന്നിൽ പോയ മറ്റൊരു കാര്‍ നിയന്ത്രണം തെറ്റി റോഡരികിലെ ഭിത്തിയിൽ പിടിച്ചതിനു ശേഷം വാവാ സഞ്ചരിച്ചിരുന്ന ടാക്സി കാറിലേക്ക് ഇടിച്ച് കയറി. പിന്നീട് ദിശ മാറി സഞ്ചരിച്ച വാവാ സുരേഷിൻ്റെ കാർ എതിര്‍ ദിശയിൽ വന്ന കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് ഇടിച്ചു കയറി. അടുത്തുണ്ടായിരുന്ന നാട്ടുകാര്‍ ചേര്‍ന്ന് വാവാ സുരേഷിനേയും ഡ്രൈവറേയും മറ്റൊരു വാഹനത്തിൽ തിരുവനന്തപുരം […]Read More
റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി പൊലീസ് പരിശോധനകൾ കർശനമാക്കി കടുത്ത പിഴ ഈടാക്കുകയാണ്. അതിൽ ഒന്നാണ് 2019 ലെ മോട്ടർ വാഹന നിയമ ഭേദഗതി പ്രകാരം ഇരുചക്രം ഓടിക്കുമ്പോൾ സാൻഡൽ അല്ലെങ്കിൽ ചെരുപ്പ് ഇട്ടാൽ ലഭിച്ചേക്കാവുന്ന പിഴ. എങ്കിൽപ്പോലും ഇപ്പോഴും തർക്കവിഷയമായി നിലനിൽക്കുന്ന ഒന്നാണ് ഇത്. സ്കൂട്ടർ, മോട്ടർസൈക്കിൾ ഉൾപ്പെടെയുള്ളവ ഓടിക്കുന്നവർ അപകടം മൂലം കാൽപാദത്തിന് ഏൽക്കുന്ന ആഘാതം കുറയ്ക്കാനായി പാദം മുഴുവൻ മറയുന്ന ഷൂ ധരിക്കണമെന്ന് മോട്ടർ വാഹന നിയമത്തിൽ പറയുന്നു. മോട്ടർ വാഹന നിയമപ്രകാരം ചെരുപ്പ് […]Read More
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സാമൂഹ്യ പ്രവര്‍ത്തക ദയാബായി നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദുവും ജനറല്‍ ആശുപത്രിയില്‍ എത്തി ദയാബായിയെ കണ്ടു. ഇരുമന്ത്രിമാരും ചേര്‍ന്ന് വെള്ളം നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. ഈ കാര്യങ്ങള്‍ നമുക്കൊന്നിച്ച് നേടിയെടുക്കാമെന്ന് മന്ത്രി വീണാ ജോര്‍ജ് ദയാബായിയോട് പറഞ്ഞു. എപ്പോള്‍ വേണമോ വിളിക്കാമെന്നും എല്ലാ പിന്തുണയുമുണ്ടാകുമെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടും അവരുടെ കുടുംബത്തോടും അനുഭാവപൂര്‍ണമായ നിലപാടാണ് സര്‍ക്കാര്‍ […]Read More
തേനീച്ച, കടന്നല്‍ എന്നിവയുടെ ആക്രമണത്തിൽ ജീവഹാനി സംഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കാന്‍ തീരുമാനിച്ചു. 1980 ലെ കേരള റൂള്‍സ് ഫോര്‍ പെയ്‌മെന്റ് ഓഫ് കോമ്പന്‍സേഷന്‍ ടു വിക്ടിംസ് ഓഫ് അറ്റാക്ക് ബൈ വൈല്‍ഡ് ആനിമല്‍സ് എന്ന ചട്ടങ്ങളിലെ ചട്ടം 2(എ) ല്‍ വന്യമൃഗം എന്ന നിര്‍വ്വചന പ്രകാരമുള്ള ജീവികളുടെ ആക്രമണം മൂലം ജീവഹാനി സംഭവിക്കുന്നവര്‍ക്ക് (വനത്തിനകത്തോ, പുറത്തോ) നല്‍കിവരുന്ന നഷ്ടപരിഹാര തുകയാണ് കടന്നലിന്റെയോ തേനീച്ചയുടെയോ കടിയോ, കുത്തോ കാരണം ജീവനഹാനി സംഭവിച്ചാലും നല്‍കുക. ഇതിനുള്ള തുക വന്യജീവി ആക്രമണത്തില്‍ […]Read More
സ്കൂൾ ക്ലാസ്റൂമുകളിൽ മാത്രം ഒതുങ്ങി നില്‍ക്കാതെ, രാജ്യാന്തര, ദേശീയ തലത്തിലുള്ള മാറുന്ന പ്രവണതകള്‍ക്കൊപ്പം നമ്മുടെ കുട്ടികള്‍ നേരത്തെ നടന്ന് തുടങ്ങേണ്ടിയിരിക്കുന്നു . ഷാർജയിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്ക് ഒരു മികച്ചഅവസരമാണ് ഒരുങ്ങിയിരിക്കുന്നത് , കുട്ടികള്‍ക്ക് പ്രധാനമായും അവരുടെ കരിയറില്‍ മുന്നോട്ട് വരുവാൻ ലോജിക്കല്‍ തിങ്കിങ്ങും അനലെറ്റിക്കല്‍ തിങ്കിങ്ങും അതിനോടൊപ്പം മികച്ച റെറ്റിംഗ് സ്കിൽ, കമ്മ്യൂണിക്കേഷൻ സ്കിൽ, മൾട്ടി ഡൈമഷൻ തിങ്കിംഗ് ഇവയൊക്കെ അത്യാവശ്യമാണ് .നന്നായി സംസാരിക്കുന്നവരും, അനലിറ്റിക്കലായി പ്രോബ്ലം സോൾവ് ചെയ്യുന്നവരുമാണ് മികച്ച മൾട്ടി നാഷണൽ കമ്പിനികളിലും […]Read More
രാജസ്ഥാനിൽ നിന്ന് തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ ദക്ഷിണ ഡൽഹിയിലെ മെഹ്‌റൗളി വനത്തിൽ നിന്ന് കണ്ടെത്തി. മൂന്നാമത്തെ കുട്ടി ജീവനോടെ രക്ഷപ്പെട്ടു. രാജസ്ഥാൻ പൊലീസിന്റെയും ഡൽഹി പൊലീസിന്റെയും സംയുക്ത തെരച്ചിലിനിടെയാണ് മറ്റ് രണ്ട് കുട്ടികളെയും കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് പിടികൂടി. പൊലീസ് പറയുന്നതനുസരിച്ച് ഒക്ടോബർ 15 ന് രാജസ്ഥാനിലെ അൽവാറിൽ നിന്ന് സഹോദരന്മാരായ 13 കാരനായ അമൻ, എട്ട് വയസുള്ള വിപിൻ, ആറ് വയസുള്ള ശിവ എന്നിവരെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി […]Read More
ആൻഡമാൻ കടലിൽ നിലനിൽക്കുന്ന ചക്രവതച്ചുഴി ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി മാറിയേക്കും എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂറിൽ ചക്രവതച്ചുഴി മധ്യ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദമായി മാറി ശനിയാഴ്ചയോടെ അതിതീവ്ര ന്യൂനമർദ്ദമായി മാറിയേക്കും. പിന്നീട് ഇത് ശക്തി പ്രാപിച്ച് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കേരളത്തിൽ മഴ ശക്തമായി തുടരാനാണ് സാധ്യത. അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, […]Read More
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് യാത്രക്കാരനെ തള്ളിയിട്ട പ്രതി പിടിയിൽ. പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ തരാപിത്ത് റോഡിനും രാംപുരാഹട്ട് റെയിൽവേ സ്റ്റേഷനും ഇടയിൽ ട്രെയിനിൽ യാത്രക്കാർ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് സംഭവം. ഹൗറയിൽ നിന്ന് മാൾഡ്യയിലേക്കുള്ള ഇന്റർസിറ്റി എക്‌സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന രണ്ടുപേർ തമ്മിലുണ്ടായ തർക്കത്തിൽ പ്രകോപിതനായ ഒരു യാത്രക്കാരൻ മറ്റൊരാളെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു. ഞായറാഴ്ച രാവിലെ റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് പരുക്കേറ്റ രാംപൂർഹട്ട് സ്വദേശി സജൽ ഷെയ്ഖ് എന്ന യാത്രക്കാരനെ റെയിൽവേ ട്രാക്കിന്റെ അരികിൽ […]Read More