Business Information

ഇന്നത്തെ സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 600 രൂപ വർധിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണത്തിന് 240 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 37600 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 75 രൂപ ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4700 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 65 രൂപ ഉയർന്ന് 3895 രൂപയായി.Read More

Accident Kerala

സ്കൂളിൽ പന്തൽ തകർന്ന സംഭവം; മൂന്ന് പേർ കൂടി

കാസർഗോഡ് ബേക്കൂർ സ്കൂളിൽ മഞ്ചേശ്വരം ഉപജില്ല മത്സരത്തിനിടെ പന്തൽ തകർന്ന് വിദ്യാർഥികൾക്ക് പരുക്കേറ്റ സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ഇപ്പോൾ അറസ്റ്റിലായ കരാറുകാരായ അഹമ്മദ് അലി, അബ്ദുൾ ബഷീർ, ഒരു തൊഴിലാളിയുമുൾപ്പെടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. സംഭവത്തിൽ 30 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിരുന്നു. പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം. ചില കുട്ടികളെ വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോയിരുന്നു. നിർമാണത്തിലെ പിഴവാണ് അപകട കാരണമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവ സ്ഥലം കാസർഗോഡ് ജില്ലാ മെഡിക്കൽ ഓഫീസർ അടങ്ങുന്ന ഉന്നത […]Read More

Sports World

ഇന്ത്യ- പാകിസ്ഥാന്‍ മത്സരം നാളെ

ഐസിസി ട്വന്‍റി 20 ലോകകപ്പിന്‍റെ എട്ടാം എഡീഷന് ഇന്ന് ഓസ്ട്രേലിയിൽ തുടക്കം. യോഗ്യത റൗണ്ട് കടന്നെത്തിയ നാലു ടീമുകളടക്കം രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് ലോകകപ്പിനായി ഏറ്റുമുട്ടുന്നത്. സിഡ്നിയിൽ ഉച്ചയ്ക്ക് 12.30 നു നടക്കുന്ന ഉദ്ഘാടന മൽസരത്തിൽ ആതിഥേയരായ ഓസ്ട്രേലിയ ന്യുസിലൻഡിനെ നേരിടും. പെർത്തിൽ വൈകിട്ട് 4.30 മുതൽ നടക്കുന്ന രണ്ടാം മൽസരത്തിൽ അഫ്ഗാനിസ്ഥാൻ ഇംഗ്ലണ്ടുമായി ഏറ്റുമുട്ടും. ഇന്ത്യയുടെ ആദ്യ മൽസരം നാളെ ഉച്ചയ്ക്ക് 1.30 മുതൽ പാകിസ്ഥാനെതിരെയാണ്. ഗ്രൂപ്പ് ഒന്നിൽ അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, അയർലണ്ട്, […]Read More

Kerala

എൽദോസ് കുന്നപ്പിളളിൽ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി

ബലാത്സം​ഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരായി. എൽദോസ് അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് അഭിഭാഷകൻ അഡ്വക്കേറ്റ് കുറ്റിയാനി സുധീർ വ്യക്തമാക്കി. എൽദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയും തെളിവെടുപ്പും നടത്തും. മൊബൈൽ, പാസ്പോർട്ട് എന്നിവ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. കെപിസിസി അച്ചടക്ക നടപടിയിലും ഇന്ന് തീരുമാനം വന്നേക്കും. മുൻകൂർ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി രാവിലെ തിരുവനന്തപുരം ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാനായിരുന്നു കോടതി നിർദേശം നൽകിയിരിക്കുന്നത്. അതേസമയം, സമൂഹമാധ്യമങ്ങളിലൂടെ […]Read More

Judiciary Kerala

പുതിയ സെനറ്റ് അംഗങ്ങളെ നിയമിക്കുന്നത് തടഞ്ഞ് ഹൈക്കോടതി

പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങളുടെ ഹർജിയിൽ വാദം കേൾക്കും. വിശദീകരണത്തിന് സാവകാശം വേണമെന്ന് ഗവർണറുടെ അഭിഭാഷകൻ. ഒരിക്കൽ നാമനിർദേശം ചെയ്യപ്പെട്ട സെനറ്റ് അംഗങ്ങളെ പിൻവലിക്കാൻ ചാൻസലർക്ക് നിയമപരമായി അധികാരമില്ല. മുൻകൂട്ടി അനുമതി തേടിയാണ് അംഗങ്ങൾ യോഗത്തിൽ നിന്ന് വിട്ട് നിന്നത് എന്ന് ഹർജിക്കാരുടെ അഭിഭാഷകൻ വാദിച്ചു. തുടർന്ന് പ്രാഥമിക വാദം കേട്ട ശേഷം കോടതി ഇടക്കാല ഉത്തരവിറക്കുകയായിരുന്നു. കേരള സർവകലാശാല സെനറ്റിലെ 15 അംഗങ്ങളെ പുറത്താക്കി ഗവർണർ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെയാണ് സെനറ്റംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്. പുറത്താക്കൽ നടപടി നിയമവിരുദ്ധമെന്നും […]Read More

Events Kerala

കുട്ടികള്‍ക്ക് തുണയായി ‘കുഞ്ഞാപ്പ്’

സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ബാല സംരക്ഷണ മൊബൈല്‍ ആപ്പ് ‘കുഞ്ഞാപ്പ്’-ന്റെ ലോഞ്ചിങ്ങും പുതുതായി നിയമിതരായ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങള്‍ക്കായുള്ള പ്രത്യേക പരിശീലനത്തിന്റെ ഉദ്ഘാടനവും ഒക്‌ടോബര്‍ 22ന് വൈകുന്നേരം 3.30ന് കോവളം വെള്ളാര്‍ കേരള ആര്‍ട്‌സ് ആന്റ് ക്രഫ്റ്റ് വില്ലേജില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ബാലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വനിത ശിശുവികസന വകുപ്പ് […]Read More

General Information

എല്ലാ യാത്രികര്‍ക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി

സംസ്ഥാനത്തെ യാത്രാ വാഹനങ്ങളിലെ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കുന്നത് നിർബന്ധമാക്കി കർണാടക പൊലീസ്. പിൻസീറ്റിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ ആദ്യമായി കുറ്റം ചെയ്യുന്നവർക്ക് 1000 രൂപയും രണ്ടാം തവണ 2000 രൂപയും പിഴ ഈടാക്കാനാണ് തീരുമാനം. എല്ലാ യാത്രക്കാരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന കേന്ദ്രസർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. ഡ്രൈവർ സീറ്റിന് പുറമെ എട്ട് സീറ്റിൽ കൂടാത്ത വാഹനങ്ങളും ഉൾപ്പെടുന്ന എം1 വിഭാഗത്തിൽപ്പെട്ട എല്ലാ വാഹനങ്ങൾക്കും നിയമം ബാധകമാണ്.Read More

Accident General

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിച്ച് മുഖ്യമന്ത്രി

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ സഹായവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ചെന്നൈ തേനാംപേട്ട ടിഎംഎസ് മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം. മുഖ്യമന്ത്രി സ്റ്റാലിന്‍റെ വാഹനവ്യൂഹം കടന്നു പോയ അതെ സമയം അവിടെ നടന്ന അപകടം ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി വാഹനത്തിൽ നിന്നിറങ്ങി റോഡിൽ തെറിച്ചുവീണയാളെ ആശുപത്രിയിലാക്കാൻ നേതൃത്വം നൽകി. ചൂളൈമേട് സ്വദേശിയായ അരുൾരാജ് എന്ന ഇരുചക്ര വാഹനയാത്രക്കാരനാണ് റോഡിൽ തെറിച്ചുവീണ് തലയ്ക്ക് പരിക്കേറ്റത്. ആദ്യം കണ്ട ഓട്ടോറിക്ഷയിൽ ഇദ്ദേഹത്തെ കയറ്റി സുരക്ഷാ ജീവനക്കാരിൽ ഒരാളെയും ഒപ്പം അയച്ചതിന് […]Read More

Crime Kerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ മുളയ്ക്കലത്തുകാവ് ചരുവിള പുത്തൻവീട്ടിൽ ശ്രീഹരി(26)യെ ആണ് പോക്സോ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിൽ ജോലിക്ക് നിർത്തി ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിലാണ് നടപടി. ഇയാൾ വിവാഹിതനായി കുഞ്ഞുണ്ടായതിനു ശേഷം ഭാര്യയുമായി പിണങ്ങി. ഈ സമയത്താണ് മുൻപ് മുതൽ തന്നെ പരിചയമുള്ള പെണ്‍കുട്ടിയുമായി ഇയാൾ അടുപ്പത്തിലായത്. പിന്നീട് പെൺകുട്ടിയെ ചടയമംഗലത്ത് കൊണ്ടു പോയി വിവിധ ഹോട്ടലുകളിൽ ജോലിക്ക് നിർത്തി. […]Read More

General Kerala

അനധികൃത കെട്ടിടങ്ങള്‍ എല്ലാം പൊളിക്കേണ്ട

സംസ്ഥാനത്തെ അനധികൃത കെട്ടിടങ്ങളുടെ ക്രമവത്കരണത്തിന് ചട്ടം പുറപ്പെടുവിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. 2019 നവംബര്‍ 7നോ മുൻപോ നിര്‍മ്മാണം ആരംഭിച്ചതോ പൂര്‍ത്തിയാക്കിയതോ ആയ അനധികൃത കെട്ടിടങ്ങളാണ് ക്രമപ്പെടുത്താനാവുക. ഇതിന് ആവശ്യമായ രീതിയില്‍ 1994 ലെ കേരള മുൻസിപ്പാലിറ്റി ആക്ടിലെ 407(1) വകുപ്പ്, കേരള പഞ്ചായത്തീരാജ് ആക്ടിലെ 235 എബി(1) വകുപ്പ് എന്നിവ ഭേഗദതി ചെയ്യുന്നതിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ […]Read More