General Kerala

വിഴിഞ്ഞം സമരസമിതി കലാപത്തിന് കോപ്പുകൂട്ടുന്നു: മന്ത്രി വി ശിവൻകുട്ടി

വിഴിഞ്ഞം സമരസമിതി കലാപത്തിന് കോപ്പ് കൂട്ടുകയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പോലീസിന് നേരെ നിരവധി അക്രമ പ്രവർത്തനങ്ങളാണ് സമരക്കാർ നടത്തുന്നത്. വള്ളവും വലയും കത്തിച്ച് പ്രദേശത്ത് ഭീതി ഉണ്ടാക്കുന്നു. ചികിത്സയിൽ കഴിയുന്ന മുൻ ആർച്ച് ബിഷപ്പ് ഡോ.സൂസപാക്യത്തെ സമരത്തിലേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുന്നത് അപായകരമായ നീക്കമാണ്.ഡോ.സൂസപാക്യത്തിന്റെ ആരോഗ്യ നിലയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടായാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം സമരസമിതിക്കാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.Read More

Business

ഇന്നത്തെ സ്വർണവില

സംസ്ഥാനത്ത് ഇന്നലെ ഒരു പവന് 120 രൂപ ഇടിഞ്ഞ സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 37280 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വിപണി വില 4660 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3850 രൂപയാണ്.Read More

Events Health Kerala

IHNA ഗ്ലോബൽ നഴ്സ്സസ് ലീഡർഷിപ്പ് അവാർഡുകൾ വിതരണം ചെയ്തു.

തിരുവനന്തപുരം; കോവിഡ് മഹാമാരിക്കാലത്ത് ആരോ​ഗ്യ രം​ഗത്ത് മികച്ച സേവനം നടത്തിയ നേഴ്സുമാരെ ആദരിക്കുന്നതിനായി ഓസ്ട്രേലിയയിലെ സർക്കാർ അം​ഗീകൃത നേഴ്സിം​ഗ് വിദ്യാഭ്യാസമായ സ്ഥാപനമായ ഐ.എച്ച്.എൻ.എയുടെ നേതൃത്വത്തിൽ നൽകിയ വരുന്ന IHNA ഗ്ലോബൽ നഴ്സ്സസ് ലീഡർഷിപ്പ് അവാർഡുകൾ ഓസ്‌ട്രേലിയായിൽ വിതരണം ചെയ്തു. ഓസ്ട്രേലിയിൽ നിന്നും തിരഞ്ഞെടുത്ത അഞ്ച് നേഴ്സുമാർക്ക് ഒരു ലക്ഷം രൂപയും ഫ്ലോറൻസ് നൈറ്റിങ്‌ഗേൽ ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം സിഇഒ ബിജോ കുന്നുംപുറത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സിനിമ താരങ്ങളായ ഇന്ദ്രജിത്ത്, അപർണ്ണ ബാലമുരളി എന്നിവർ […]Read More

Kerala

റോഷന് ശ്രവണസഹായി കൈമാറി മേയര്‍

ശ്രവണ സഹായി നഷ്ടപ്പെട്ട തിരുവനന്തപുരം രാജാജി നഗർ കോളനിയിലെ പ്ലസ് ടു വിദ്യാർത്ഥിയായ റോഷന് പുതിയ ശ്രവണ സഹായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ കൈമാറി. നിരവധി പേരാണ് റോഷനെ സഹായിക്കാൻ വേണ്ടി കോര്‍പ്പറേഷനെ സമീപിച്ചതെന്ന് ആര്യ രാജേന്ദ്രന്‍ പറഞ്ഞു. എല്ലാവർക്കും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നുവെന്നും കിംസ് ഹോസ്പിറ്റലിന്റെ സഹായത്തോടെയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ റോഷന് പുതിയ ശ്രവണ സഹായി വാങ്ങി നല്‍കിയതെന്നും മേയർ കൂട്ടിച്ചേർത്തു. അച്ഛനൊപ്പം കഴിഞ്ഞ ദിവസം സ്കൂളിൽ നിന്ന് ബൈക്കിൽ മടങ്ങുമ്പോഴാണ് ജഗതി […]Read More

India Politics

ഭാരത് ജോഡോ യാത്ര തെലങ്കാനയിൽ പര്യടനം തുടരുന്നു

രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തെലങ്കാനയിൽ പര്യടനം തുടരുന്നു. ഗൊല്ലപ്പള്ളിയിൽ നിന്ന് ആരംഭിച്ച സംസ്ഥാനത്തെ അഞ്ചാം ദിനത്തെ പര്യടനം വൈകിട്ട് സോളിപുരിൽ സമാപിക്കും. വലിയ ജനപങ്കാളിത്തമാണ് ഓരോ മേഖലയിലും യാത്രയിലുടനീളമുള്ളത്.Read More

Crime Kerala

മാഹി മദ്യം പിടികൂടി

തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ പിക്കപ്പ് വാനിൽ അനധികൃതമായി കടത്തിയ 160 കെയ്സ് മാഹി മദ്യം എക്സൈസ് പിടികൂടി. തിരുവനന്തപുരം സ്വദേശി വിഷ്ണു പ്രകാശ് (24) നെയാണ് ഇരിങ്ങാലക്കുട എക്സൈസ് സംഘം പിടികൂടിയത്. അടുത്തിടെ പിടികൂടുന്ന ഏറ്റവും വലിയ അളവിലുള്ള മദ്യവേട്ടയാണിതെന്ന് എക്സൈസ് സംഘം വ്യക്തമാക്കി. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് എക്സൈസും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്തിയ മാഹി മദ്യം പിടികൂടിയത്.Read More

Business

ഇന്നത്തെ സ്വർണവില

സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി ഉയർന്ന സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. 200 രൂപയുടെ വർധനവാണ് രണ്ട് ദിനംകൊണ്ട് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 37680 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4710 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 3895 രൂപയാണ്.Read More

Kerala

മാനസികാരോഗ്യം ഉറപ്പാക്കാന്‍ ടെലിമനസ്

മാനസിക പ്രശ്‌നങ്ങള്‍ക്കും വിഷമതകള്‍ക്കും ബന്ധപ്പെട്ട സംശയ നിവാരണത്തിനും, ടെലി കൗണ്‍സിലിംഗ് ഉള്‍പ്പടെയുള്ള മാനസികാരോഗ്യ സേവനങ്ങള്‍ ലഭ്യമാകുന്നതിനുമുള്ള ടെലി മനസിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പ് വളരെയേറെ പ്രാധാന്യത്തോടെയാണ് മാനസികാരോഗ്യ മേഖലയെ കാണുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വ്യക്തികള്‍ക്കുണ്ടാകുന്ന മാനസിക വിഷമതകള്‍, അത് അതിജീവിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയ്ക്കായാണ് ടെലി മനസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈകാരിക പ്രശ്‌നങ്ങള്‍, പെരുമാറ്റ പ്രശ്‌നങ്ങള്‍, ആത്മഹത്യാ പ്രവണത, ലഹരി വിമോചന ചികിത്സയുമായി ബന്ധപെട്ട സംശയങ്ങള്‍, മാനസിക […]Read More

Accident India

ബസ് അപകടം; മരണം 15 ആയി

മധ്യപ്രദേശിലെ രേവയിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 15 ആയി. കഴിഞ്ഞ ദിവസം രാത്രി രേവയിലെ ഹൈവേയിൽ സുഹാഗി പഹാരിക്ക് സമീപം ചെറിയൊരു അപകടമുണ്ടായതിനെ തുടർന്ന് കുടുങ്ങികിടക്കുകയായിരുന്ന ട്രക്കിലേക്ക് നൂറോളം പേരുമായി ഉത്തർപ്രദേശിലെ ഗോരഖ്പൂരിലേക്ക് പോവുകയായിരുന്ന ബസ് കൂട്ടിയിടിച്ചത്. 40ലേറെപ്പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സുഹാഗിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവർ രേവയിലെ സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു. മധ്യപ്രദേശിലെ കട്‌നിയിൽ നിന്ന് കയറി ദീപാവലിക്ക് വീട്ടിലേക്ക് പോകുകയായിരുന്ന ഉത്തർപ്രദേശിൽ നിന്നുള്ള തൊഴിലാളികളാണ് […]Read More

Crime Kerala

142 കിലോ ചന്ദനം പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

കണ്ണൂർ ജില്ലയിലെ തോട്ടട ചിമ്മിനിയൻ വളവിൽ 142 കിലോ ചന്ദനം പിടികൂടി. എടക്കാട് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇന്നോവ കാറിൽ കടത്തുകയായിരുന്ന ചന്ദനം പിടികൂടിയത്. എ സി പി ടി കെ രത്നകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ സത്യനാഥനും സ്ക്വാഡുമാണ് പ്രതികളായ കാസർകോട് കുണ്ടംകുഴി സ്വദേശി പി സിരൻ , തൃശ്ശൂർ സ്വദേശി മുഹമ്മദ് സുഫൈൽ എന്നിവരെ അറസ്റ്റ് ചെയ്തത്.Read More