Kerala

നടിയെ ആക്രമിച്ച കേസ്: ഷോണ്‍ ജോര്‍ജിന് നോട്ടീസ്

നടിയെ ആക്രമിച്ച കേസില്‍ ഷോണ്‍ ജോര്‍ജിന് ക്രൈംബ്രാഞ്ച് നോട്ടീസ്. അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച കേസിലാണ് ചോദ്യം ചെയ്യലിനായി നാളെ ഉച്ചയ്ക്ക് കോട്ടയം ക്രൈംബ്രാഞ്ച് ഓഫിസിലെത്തണമെന്ന് കാട്ടി നോട്ടീസ് നല്‍കിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഗൂഢാലോചന നടന്നെന്ന വ്യാജമായി നിര്‍മിച്ച് പ്രചരിപിച്ച സ്‌ക്രീന്‍ ഷോട്ടുകള്‍ ദിലീപിന്റെ സഹോദരന്‍ അനൂപിന് ഷോണ്‍ ജോര്‍ജ് അയച്ചതായിരുന്നു കേസിന് ആധാരമായ സംഭവം. എന്നാല്‍ തനിക്ക് ഇവ ലഭിച്ചത് സോഷ്യല്‍ മീഡിയയില്‍ നിന്നാണെന്നായിരുന്നു ഷോണ്‍ ജോര്‍ജ് പറഞ്ഞിരുന്നത്.Read More

Health India

എയിംസിൽ ശസ്‌ത്രക്രിയയ്ക്ക് വിധേയനായ കുട്ടിക്ക് നൽകിയ ഭക്ഷണത്തിൽ പാറ്റ

ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ച നാലുവയസ്സുള്ള കുട്ടിക്ക് കൊടുത്ത ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തി. ഒരു പ്രധാന ശസ്ത്രക്രിയയ്ക്ക് വിധേയനായതിന് ശേഷം കുട്ടിക്ക് ഞായറാഴ്ച രാത്രി നൽകിയ ആദ്യ ഭക്ഷണത്തിൽ കണ്ടെത്തിയ ചത്ത പാറ്റയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഭക്ഷണ ട്രേയിൽ പാറ്റയുടെ ഭാഗങ്ങൾ പോലെ തോന്നിക്കുന്ന ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ ആശുപത്രി അധികൃതർ അന്വേഷണം ആരംഭിച്ചു. ഇതിനു മുൻപ് എയിംസ് ആശുപത്രിയിലെ ഡോക്ടർമാരുടെ മെസ്സിൽ വിളമ്പിയ ഭക്ഷണത്തിൽ ഒരു പ്രാണിയെ […]Read More

Information World

ആ കുഞ്ഞ് ആരാണ്; ലോകജനസംഖ്യ ഇന്ന് 800 കോടി

ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം ലോകജനസംഖ്യ ഇന്ന് 800 കോടി തൊട്ടതായി റിപ്പോർട്ട് 700 കോടി പിന്നിട്ട് 11 വർഷം പിന്നിടുമ്പോഴാണ് 800 കോടിയിലേക്ക് ജനസംഖ്യ എത്തിയത്. 2022-ലെ ലോകജനസംഖ്യ സംബന്ധിച്ച വീക്ഷണ റിപ്പോർട്ടിലാണ് നവംബർ 15-ന് ലോകജനസംഖ്യ 800 കോടിയാകുമെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയത്. ജനസംഖ്യാ വളർച്ചയിലെ നാഴികക്കല്ല് എന്നാണ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഈ ദിവസത്തെ വിശേഷിപ്പിച്ചത്. നിലവിൽ ചൈനയാണ് ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം. 145.2 കോടിയാണ് ചൈനയിലെ […]Read More

Information Tech World

പുത്തൻ വാട്സ് ആപ്പ് ഫീച്ചർ ഇതാണ്

ഒരേ സ്വഭാവമുള്ള ഗ്രൂപ്പുകളൊക്കെ ഇനി ഒരു കുടുംബമാക്കുന്നതിനുള്ള അപ്ഡേറ്റുമായാണ് ഇക്കുറി വാട്ട്സാപ്പ് എത്തിയിരിക്കുന്നത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സാപ്പിന്റെ പുതിയ കമ്മ്യൂണിറ്റി ഫീച്ചർ ആൻഡ്രോയിഡിലും ഐഒഎസിലും വെബ്പതിപ്പിലും ഇനി ഗ്രൂപ്പുകൾ തമ്മിൽ ബന്ധിപ്പിക്കാനുള്ള പുതിയ ഫീച്ചർ ലഭ്യമാണ്.Read More

Politics

മുന്‍ കെപിസിസി ഉപാധ്യക്ഷന്‍ സി.കെ ശ്രീധരന്‍ സിപിഐഎമ്മിലേക്ക്

മുന്‍ കെപിസിസി ഉപാധ്യക്ഷന്‍ സി. കെ ശ്രീധരന്‍ നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് സിപിഐഎമ്മില്‍ ചേരുന്നു. 47 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചതിന് പിന്നിലെ കാരണങ്ങള്‍ വൈകാതെ വ്യക്തമാക്കുമെന്ന് സി കെ ശ്രീധരന്‍ പ്രതികരിച്ചു. സിപിഐഎമ്മിന്റെ ഔദ്യോഗിക സ്വീകരണ പരിപാടി കാഞ്ഞങ്ങാട് നടക്കും.Read More

Accident

കല്ല് ക്വാറി അപകടം; 8 മരണം

മിസോറാമിൽ തിങ്കളാഴ്ച കല്ല് ക്വാറി തകർന്നുണ്ടായ അപകടത്തിൽ മരിച്ച എട്ട് കുടിയേറ്റ തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കുടുങ്ങിക്കിടക്കുന്ന മറ്റ് നാല് തൊഴിലാളികൾക്കായി തെരച്ചിൽ തുടരുകയാണ്. എബിസിഐ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിലെ ഒരു ഡസനോളം തൊഴിലാളികലാണ് അപകടത്തെ തുടർന്ന് കുടുങ്ങിയത്. ഉച്ചഭക്ഷണ ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കല്ല് ക്വാറി തകരുകയായിരുന്നു.Read More

Business Information

ഇന്നത്തെ സ്വർണവില

സംസ്ഥാനത്ത് രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് ഉയർന്നു. ഒരാഴ്ചകൊണ്ട് 1400 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38840 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 35 രൂപ ഉയർന്നു. വിപണിയിൽ ഇന്നത്തെ വില 4855 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 30 രൂപയാണ് വർദ്ധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണിയിലെ വില 4030 രൂപയാണ്.Read More

Information World

ലോക ജനസംഖ്യ ഇന്ന് 800 കോടിയാകും

ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം ലോകജനസംഖ്യ ഇന്ന് 8 ബില്യൺ കടക്കും. 2023ൽ ഇന്ത്യ, ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെന്നും യുഎൻ വ്യക്‌തമാക്കുന്നു. ലോക ജനസംഖ്യ ദിനത്തോട് അനുബന്ധിച്ച് യുഎൻ പുറത്തിറക്കിയ വാർഷിക വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ട് റിപ്പോർട്ടിൽ 1950ന് ശേഷം ആദ്യമായി 2020ൽ ലോകജനസംഖ്യ വളർച്ച ഒരു ശതമാനത്തിൽ താഴെയായി കുറഞ്ഞതായും വ്യക്‌തമാക്കുന്നു. 145.2 കോടി ജനങ്ങളുള്ള ചൈനയാണ് ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത്. 141.2 കോടിയുമായി ഇന്ത്യ തൊട്ടുപിന്നാലെയുണ്ട്.Read More

Sports

കാല് മുറിച്ചുമാറ്റിയതിന് പിന്നാലെ മരണത്തിന് കീഴടങ്ങി ഫുട്ബോൾ താരം

കാലിലെ ലിഗ്മെന്റ് തകരറിനെ തുട‍ര്‍ന്നു നടത്തിയ ശസ്ത്രക്രിയയിലെ പിഴവിൽ കാല് മുറിച്ചുമാറ്റപ്പെട്ട 17-കാരിയായ ഫുട്ബോൾ താരം മരണത്തിന് കീഴടങ്ങി. ചെന്നൈ രാജീവ് ഗാന്ധി സ‍ര്‍ക്കാര്‍ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ചെന്നൈ വ്യാസർപാടി സ്വദേശി രവികുമാറിന്റെ മകൾ പ്രിയ എന്ന പെൺകുട്ടി മരിച്ചത്. ചെന്നൈയിലെ റാണിമേരി കോളേജിൽ ഡിഗ്രിക്ക് പഠിക്കുകയായിരുന്ന പ്രിയ ജില്ലാ സംസ്ഥാന തലങ്ങളിൽ ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്.Read More

Health Information

ഹൃദയത്തിന്‍റെ ആരോഗ്യം; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍

നമ്മുടെ അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ശരിയായ ഭക്ഷണശീലവും ആരോഗ്യകരമായ ജീവിതശൈലിയും പിന്തുടര്‍ന്നാല്‍ ഒരു പരിധി വരെ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഹൃദയത്തെ സംരക്ഷിക്കാൻ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ ചില ഭക്ഷണങ്ങൾ ഏതൊക്കെ എന്ന് നോക്കാം. ഡാര്‍ക്ക് ചോക്ലേറ്റ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഡാര്‍ക്ക് ചോക്ലേറ്റില്‍ 64 മില്ലിഗ്രാമോളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ അയേണ്‍, കോപ്പര്‍, ഫൈബര്‍ തുടങ്ങിയ […]Read More