World

കൊവിഡ് പ്രക്ഷോഭം ആളി പടര്‍ന്ന് ചൈന

ചൈനയിലെ വിവിധ പട്ടണങ്ങളിലേക്ക് പടർന്നുകൊണ്ടിരിക്കുന്ന കോവിഡ് നടപടികൾക്കെതിരെയുള്ള ജനരോഷം അടിച്ചമര്‍ത്താന്‍ ചൈനീസ് സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. ചൈനീസ് സര്‍ക്കാറിന്‍റെ സീറോ-കോവിഡ് നയമാണ് ഇപ്പോള്‍ നടക്കുന്ന പ്രതിഷേധത്തിന് ആക്കം കൂട്ടിയത്. വടക്കുപടിഞ്ഞാറൻ ചൈനയിലെ സിൻജിയാങ് മേഖലയുടെ തലസ്ഥാനമായ ഉറുംഖിയിൽ വ്യാഴാഴ്ച പത്തോളം പേര്‍ മരിച്ച തീപിടിത്തം പൊതുജന രോഷം കൂടാന്‍ കാരണമായി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അപകടത്തില്‍ രക്ഷാപ്രവർത്തനം വൈകാന്‍ കാരണമായത് കോവിഡ് ലോക്ക്ഡൗണാണ് എന്നാണ് ആരോപണം. എന്നാല്‍ ഈ ആരോപണം ചൈനീസ് അധികൃതർ നിഷേധിക്കുന്നു.Read More

General Kerala

പൊലീസിനെയും പഴിചാരി ഫാ. യൂജിൻ പെരേര

വിഴിഞ്ഞത്ത് സമാധാനപരമായി മുന്നോട്ട് പോയ സമരത്തെ പൊളിക്കാൻ സർക്കാർ ആസൂത്രിത ശ്രമം നടത്തിയെന്ന് സമരസമിതി കൺവീനർ ഫാ. യൂജിൻ പെരേര. ഒരു വിഭാഗം ആളുകൾ സമരപ്പന്തലിന് മുന്നിൽ വന്ന് സമരക്കാരെ അധിക്ഷേപിച്ചതാണ് ഇന്നലെ സംഘർഷത്തിലേക്ക് എത്തിയത്. അദാനി ഗ്രൂപ്പിന്റെ ഏജന്റുമാർ ഇന്നലെ നടന്ന ആക്രമണങ്ങൾക്ക് പിന്നിലുണ്ട്. സർക്കാരിന് ധൈര്യമുണ്ടെങ്കിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.Read More

General

അധ്യാപികയെ നിരന്തരം ശല്യം ചെയ്തു; പന്ത്രണ്ടാം ക്ലാസുകാർക്കെതിരെ കേസ്

വനിതാ അധ്യാപികയോട് മോശമായി പെരുമാറിയതിന് പ്രായപൂർത്തിയാകാത്ത മീററ്റിലെ കിത്തോർ ഏരിയയിലെ ഒരു ഇന്റർമീഡിയറ്റ് കോളേജിലെ മൂന്ന് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്. അധ്യാപികയോട് മോശമായി പെരുമാറുന്നതിന്റെ വീഡിയോ വിദ്യാർത്ഥികൾ തന്നെ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും പ്രചരിക്കുകയും ചെയ്തു. ഇരുപതുകാരിയായ അദ്ധ്യാപിക വെള്ളിയാഴ്ച നൽകിയ പരാതിയിൽ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന മൂന്ന് വിദ്യാർത്ഥികൾ കഴിഞ്ഞ കുറേ ആഴ്ചകളായി തന്നെ ബുദ്ധിമുട്ടിക്കുകയാണ് എന്ന് പറയുന്നു. ഈ വിദ്യാർത്ഥികളുടെ മാതാപിതാക്കളോടും ഇതേ പരാതി അധ്യാപിക ആവർത്തിച്ചിരുന്നു. എന്നാൽ, അവർ അതിനെ […]Read More

Business

ഇന്നത്തെ സ്വർണവില

സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസമായ ഇന്നും സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് വ്യാഴാഴ്ച 240 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 38840 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണിയിൽ ഇന്നത്തെ വില 4855 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണിയിലെ വില 4025 രൂപയാണ്.Read More

Business

ഇന്നത്തെ സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. വ്യാഴാഴ്ച ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 38840 രൂപയാണ്. വിപണിയിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ നിലവിലെ വില 4855 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണിയിലെ വില 4025 രൂപയാണ്.Read More

Crime Kerala

ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം

പാലക്കാട് മേഴത്തൂരിൽ ഭിന്നശേഷിക്കാരനായ 14കാരന് ക്രൂര മർദ്ദനമെന്ന് പരാതി. അയൽവാസി അലിയാണ് സൈക്കിൾ തട്ടിയതിന്റെ പേരിൽ കുട്ടിയെ മർദ്ദിച്ചത്. ചെവിയ്ക്കും തലയ്ക്കും പരുക്കേറ്റ കുട്ടിയുടെ ആരോഗ്യനില വഷളായതായി കുടുംബം പറയുന്നു. തലയ്ക്കകത്തെ മുഴകൾ നീക്കം ചെയ്ത ശസ്ത്രക്രിയയ്ക്ക് 9 വർഷം മുമ്പ് കുട്ടി വിധേയനായിരുന്നു. അതിനാൽ കുട്ടിയുടെ തലയ്ക്ക് യാതൊരു കേടും ഇല്ലാതെ സംരക്ഷിക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളതുമായിരുന്നു. അടിയേറ്റ് കുട്ടി ഛർദ്ദിക്കുകയും ബോധരഹിതനാവുകയും ചെയ്തു. രോഗിയാണെന്നും തലയ്ക്ക് അടിക്കരുതെന്നും പലവട്ടം അപേക്ഷിച്ചതായി കുട്ടി. എന്നിട്ടും അടി നിർത്തിയില്ല. […]Read More

Information Tech

വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നാല്‍ ഇനി 500 കോടി രൂപ

ഡിജിറ്റല്‍ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ പിഴ വര്‍ധിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയുള്ള പിഴ 500 കോടി രൂപ വരെ വര്‍ധിപ്പിച്ച് വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള കരട് ബില്‍ ഭേദഗതി ചെയ്തു.2019ലെ കരടുരേഖ അനുസരിച്ച് വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയുള്ള പിഴ 15 കോടിയായിരുന്നു. അല്ലാത്തപക്ഷം സ്ഥാപനത്തിന്റെ വാര്‍ഷിക വിറ്റുവരവിന്റെ നാലുശതമാനം പിഴയായി ഒടുക്കണമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. ഇതാണ് ഭേദഗതി ചെയ്ത് പിഴ തുക വര്‍ധിപ്പിച്ചത്. ഡിജിറ്റല്‍ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം […]Read More

Health

തണുപ്പുകാലത്തെ വ്യായാമം; ചര്‍മ്മത്തിന് പ്രത്യേക കരുതല്‍

ഏത് കാലാവസ്ഥയിലും ദിവസവും വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാൽ തണുപ്പുകാലത്ത് നിങ്ങള്‍ കഠിനമായി വ്യായാമം ചെയ്യുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ചര്‍മ്മത്തെ അത് ബാധിക്കും. തണുപ്പത്ത് മോയിസ്ചറൈസര്‍ ഒന്നും ഉപയോഗിച്ചില്ലെങ്കില്‍ നമ്മുടെ ചര്‍മ്മം എങ്ങനെയിരിക്കും എന്ന് ഊഹിക്കാവുന്നതേ ഉള്ളു. ഇതിന് പുറമേ ശരീരം സ്‌ട്രെച്ച് ചെയ്ത് വ്യായാമം ചെയ്യുമ്പോള്‍ ചര്‍മ്മവും വലിയും. ഇത് ചര്‍മ്മത്തെ കൂടുതല്‍ വരണ്ടതാക്കുകയും ചൊറിച്ചില്‍ അനുഭവപ്പെടാന്‍ ഇടയാക്കുകയും ചെയ്യും. അസ്വസ്ഥത ഉണ്ടാക്കും എന്ന് മാത്രമല്ല വ്യായാമം വരെ നിര്‍ത്തിവച്ച് ചൊറിയേണ്ട അവസ്ഥയിലെത്തും. അതുകൊണ്ട് വ്യായാമം ചെയ്യാന്‍ […]Read More

Business

സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് രാവിലെ ഉയർന്ന സ്വർണവിലയിൽ ഒരു മണിക്കൂറിന് ശേഷം വീണ്ടും 280 രൂപയുടെ ഇടിവ് ഉണ്ടായി. ഒരു പവൻ സ്വർണത്തിന് ഇന്ന് രാവിലെ 120 രൂപ വർദ്ധിച്ചിരുന്നു. എന്നാൽ ഉച്ചയോടെ 320 രൂപ കൂടി കുറഞ്ഞിരിക്കുകയാണ്. നിലവിലെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38240 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ നിലവിലെ വിപണി 4780 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണിയിലെ വില 3970 രൂപയായി.Read More

Health

പപ്പായയുടെ ഇലയും കളയേണ്ട; ഔഷധഗുണങ്ങളില്‍ മുന്നിൽ.

പപ്പായ ആരോഗ്യ ഗുണങ്ങള്‍ക്കും ചര്‍മ്മത്തിനും മുടിക്കുമു ള്ള ഗുണങ്ങള്‍ ഏറെ പ്രസിദ്ധമാണ്. ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും നാരുകളും പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗങ്ങളെയും മറ്റ് ആരോഗ്യ പ്രശ്നങ്ങളെയും ചെറുക്കാന്‍ സഹായിക്കും.എന്നാല്‍ പപ്പായ പഴം മാത്രമല്ല ഇലയും ധാരാളം ആരോഗ്യഗുണങ്ങള്‍ നല്‍കുന്നു. പപ്പായ ഇല അതിന്റെ ആരോഗ്യ ഗുണങ്ങള്‍ക്കും പേരുകേട്ടതാണ്. മാത്രമല്ല ഇത് വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും കഴിയും. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ പപ്പായ ഇല സഹായിക്കുന്നു. ഒരു വ്യക്തി ഡെങ്കിപ്പനി ബാധിച്ച്‌ പ്രാരംഭ ഘട്ടത്തില്‍ ചികിത്സിച്ചില്ലെങ്കില്‍ […]Read More