Crime Kerala

ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്‍റെയും ജാമ്യ ഹർജികൾ തളളി

തിരുവനന്തപുരം പാറശാലയിൽ കഷായത്തിൽ വിഷം ചേർത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടും മുന്നും പ്രതികളായ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധുവിന്റേയും അമ്മാവന്‍ വിജയകുമാരന്റെയും ജാമ്യ ഹർജികൾ ഹൈക്കോടതി തളളി. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ജാമ്യത്തിന് അർഹതയില്ലെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നടപടി. തെളിവു നശിപ്പിച്ചെന്ന കുറ്റം മാത്രമാണ് തങ്ങൾക്കെതിരെയുളളതെന്നും ജാമ്യം കിട്ടാതിരിക്കാനാണ് കൊലക്കുറ്റം കൂടി ചുമതത്തിയതെന്നുമായിരുന്നു ഇരുവരുടെയും വാദം. നേരത്തെ നെയ്യാറ്റിൻകര കോടതിയും ഇവരുടെ ജാമ്യാപേക്ഷ തളളിയിരുന്നു.Read More

Education Kerala

ഹോസ്റ്റലുകളിൽ ലിംഗ വിവേചനം പാടില്ല: പി സതീദേവി

മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ വിവേചനം പാടില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ഇത് സംബന്ധിച്ച് കേരള ഹൈക്കോടതിയിലെ കേസിൽ റിപ്പോർട്ട് നൽകും. കോട്ടയത്തെ സദാചാര ആക്രമണത്തെയും വനിതാ കമ്മീഷൻ അധ്യക്ഷ വിമർശിച്ചു. കടുത്ത സ്ത്രീവിരുദ്ധത സമൂഹത്തിൽ നിലനിൽക്കുന്നതിൻ്റെ ഉദാഹരണമാണ് കോട്ടയം സംഭവമെന്ന് അവർ പറഞ്ഞു. സംഭവത്തിൽ കോട്ടയത്തെ പൊലീസിനോട് വനിതാ കമ്മീഷൻ റിപ്പോർട്ട് തേടും. അധ്യക്ഷ ഐസിസി നടപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വനിതാ കമ്മീഷൻ വ്യക്തമാക്കി.Read More

Kerala

വെബ്സൈറ്റിൽ നിന്ന് പുറത്തായ വി.സി യുടെ പേര് മാറ്റാതെ

കെ ടി യു ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് പുറത്താക്കിയ വി സിയുടെ പേര് മാറ്റാതെ സാങ്കേതിക സർവകലാശാല. ഡോ. രാജശ്രീ എം എസിന്റെ പേരാണ് ഇപ്പോഴും വെബ്സൈറ്റിൽ വി സി ആയി കാണിച്ചിരിക്കുന്നത്. രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയിട്ട് ഒന്നര മാസം കഴിഞ്ഞു. അതേസമയം സാങ്കേതിക സർവകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ കേരളസർക്കാരും പുനഃപരിശോധനാ ഹർജി നൽകി. പുറത്താക്കപ്പെട്ട വി.സി ഡോ.രാജശ്രീ എം.എസും നേരത്തേ പുനഃപരിശോധനാ ഹർജി നൽകിയിരുന്നു.Read More

Accident India

കടയിൽ തീപിടിത്തം; 3 കുട്ടികളടക്കം 6 പേർ മരിച്ചു

ഉത്തർപ്രദേശിലെ ഫിറോസാബാദിൽ ഇലക്ട്രോണിക്സ്-ഫർണിച്ചർ കടയിൽ തീപിടിത്തം. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ താമസിച്ചിരുന്ന 3 കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറ് അംഗങ്ങൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പൊലീസ്. പ്രഥമദൃഷ്ട്യാ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തുകയും കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.Read More

Entertainment World

‘സൂപ്പർ മാരിയോ’ ട്രെയിലർ വൈറൽ

വിഡിയോ ഗെയിമുകളിൽ ലോകമെമ്പാടും ജനപ്രീതി നേടിയ ഒന്നാണ് സൂപ്പർ മാരിയോ. പ്രമുഖ വിഡിയോ ഗെയിം കമ്പനിയായ നിൻ്റെൻഡോ പുറത്തിറക്കിയ മാരിയോ ഇപ്പോൽ സിനിമാ രൂപത്തിൽ ഒരുങ്ങുകയാണ്. 2023 ഏപ്രിൽ 27ന് തീയറ്ററുകളിലെത്തുന്ന ദി സൂപ്പർ മാരിയോ ബ്രോസ് എന്ന ചിത്രത്തിൻ്റെ ട്രെയിലർ സമൂഹമാധ്യമങ്ങൾ വൈറലാണ്. തടവിലാക്കപ്പെട്ട രാജകുമാരിയെ രക്ഷിക്കാൻ സഹോദരൻ ലുയിജിയ്ക്കൊപ്പം ഭൂമിക്കടിയിലൂടെ മാരിയോ നടത്തുന്ന യാത്രയാണ് പ്രമുഖ അനിമേഷൻ സ്റ്റുഡിയോ ആയ ഇലുമിനേഷനും നിൻ്റെൻഡോയും സഹകരിച്ച് നിർമിച്ച സിനിമയുടെ ഇതിവൃത്തം.Read More

Business

ഇന്നത്തെ സ്വർണവില

സംസ്ഥാനത്ത് അഞ്ച് ദിവസത്തിന് ശേഷം ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് 80 രൂപയാണ് ഉയർന്നത്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 38840 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്നു. വിപണിയിൽ ഇന്നത്തെ വില 4855 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 10 രൂപ ഉയർന്നു. വിപണിയിലെ വില 4025 രൂപയാണ്.Read More

General Kerala

അവശനിലയിൽ കണ്ടെത്തിയയാള്‍ മരിച്ചു

താമരശ്ശേരി നഗരത്തിലും പരിസരങ്ങളിലുമായി അഗതിയായി കഴിയവെ അസുഖ ബാധിതനായി അവശനിലയിൽ കണ്ടെത്തിയയാള്‍ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കവെ മരിച്ചു. പാലക്കാട് അഗളി സ്വദേശിയായ കാർത്തി (38) എന്ന ആൾ ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. എന്തെങ്കിലും വിവരം അറിയുന്നവർ സ്‌റ്റേഷനിൽ ബന്ധപ്പെടണമെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു. ഫോൺ: 0495 2222240Read More

Kerala

സർക്കാരിനെതിരെ കത്തോലിക്ക സഭ മുഖപത്രം

വിഴിഞ്ഞം പ്രശ്നത്തിൽ സർക്കാരിനും സിപിഎമ്മിനുമെതിരെ വിമർശനവുമായി കത്തോലിക്കാ സഭാ പത്രം ദീപികയുടെ മുഖപ്രസംഗം. വിഴിഞ്ഞം അക്രമങ്ങളുടെ പേരിൽ മൽസ്യത്തൊഴിലാളികളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന പറയുന്ന പാർട്ടിയും യുവജനസംഘടനയും ഇക്കാലമത്രയും നടത്തിയ സമരാഭാസങ്ങളുടെ നഷ്ടപരിഹാരം എങ്ങനെ കണക്കാക്കും എന്നാണു മുഖപ്രസംഗത്തിലെ ചോദ്യം. മന്ത്രിമാരുടെ പ്രകോപന പ്രസംഗങ്ങളിൽ മുന്നിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ ആണ്. നിസഹായരായ മനുഷ്യരെ തീവ്രവാദിയെന്നു വിളിച്ചല്ല വികസനം കൊണ്ടുവരേണ്ടത്. വിഴിഞ്ഞം തീവെട്ടിക്കൊള്ളയ്ക്ക് പിന്നിലെ ലക്ഷ്യം 5000 കോടി ആണെന്ന് ദേശാഭിമാനി തലക്കെട്ടെഴുതിയത് മറക്കരുത്. വീണ്ടുവിചാരമില്ലാതെ സിൽവർലൈൻ […]Read More

General

58കാരന്റെ വയറ്റില്‍ 187 നാണയങ്ങള്‍

കർണാടകയിലെ ബാഗൽകോട്ടിലെ ഹനഗൽ ശ്രീ കുമാരേശ്വർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ ഡോക്ടർമാർ 58 കാരന്റെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 187 നാണയങ്ങൾ. വാർത്താ ഏജൻസിയായ എഎൻഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മാനസിക വൈകല്യമുള്ള രോഗിയെ ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാനസിക വൈകല്യമുള്ള ഇയാൾ കഴിഞ്ഞ 2-3 മാസമായി നാണയങ്ങൾ വിഴുങ്ങുകയായിരുന്നു. 58 കാരൻ ധ്യാമപ്പ എപ്പോഴും വിശപ്പ് തോന്നുന്നതിനാലാണ് ധ്യാമപ്പ നാണയങ്ങൾ വിഴുങ്ങിയത്. ഏഴ് മാസത്തിനിടെയാണ് ഇത്രയും […]Read More

General Kerala

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം: എൻഐഎ അന്വേഷിക്കും

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ എൻഐഎ അന്വേഷണം. ആക്രമണത്തിന് പിന്നിൽ പുറത്ത് നിന്നുള്ള ഇടപെടൽ ഉണ്ടായോ എന്നറിയാനാണ് അന്വേഷണം. സംഘർഷമുണ്ടായ വിഴിഞ്ഞത്ത് ഡിഐജി ആർ നിശാന്തിനിയെ സെപ്ഷൽ ഓഫീസറാക്കി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. വിഴിഞ്ഞം പശ്ചാത്തലത്തിൽ അവധി റദ്ദാക്കി തിരിച്ചെത്താൻ പൊലീസുകാരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. കേസന്വേഷണത്തിനും ക്രമസമാധാനത്തിനുമായി രണ്ടു സംഘങ്ങളെയും നിയോഗിച്ചു. ഡിഐജിക്കു കീഴിൽ എസ്പിമാരായ കെകെ അജി, കെഇ ബൈജു എന്നിവരും അസിസ്റ്റന്റ് കമ്മീഷണർമാരും അടങ്ങുന്ന പ്രത്യേക സംഘം ക്രമസമാധനപാലത്തിന് മേൽനോട്ടം […]Read More