Kerala Viral news

സ്വപ്നയുടെ പരാതിയിൽ വിജേഷ് പിള്ളയ്ക്കെതിരെ കേസ്

സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ വിജേഷ് പിള്ളയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കർണാടക പൊലീസ്. ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിച്ച വിജേഷ് പിള്ളയ്ക്കെതിരെ കെ ആർ പുര പൊലീസ് സ്റ്റേഷനിൽ ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇവർ കണ്ടുമുട്ടിയ സുറി ഹോട്ടലിൽ സ്വപ്നയുമായി തെളിവെടുപ്പ് നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിജേഷ് പിള്ള തന്നെ കണ്ട സമയത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും സ്വപ്ന ആവശ്യപ്പെടുന്നുണ്ട്. വിജേഷ് പിള്ള ബെം​ഗളുരു കെ ആർ പുര സ്റ്റേഷനിൽ ഹാജരാകണം. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ […]Read More

Kerala Politics

സിപിഐ സംസ്ഥാന കൗണ്‍സിലിന് ഇന്ന് തുടക്കം

രണ്ട് ദിവസത്തെ സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. ബ്രഹ്‌മപുരം വിഷയത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് സംസ്ഥാന എക്‌സിക്യുട്ടിവില്‍ ഉയര്‍ന്ന ആവശ്യം സംസ്ഥാന കൗണ്‍സിലിലും ചര്‍ച്ചയാകും. ഇന്നലെ ചേര്‍ന്ന സിപിഐ സംസ്ഥാന നിര്‍വാഹ സമിതി യോഗത്തിലാണ് ബ്രഹ്‌മപുരം തീപിടുത്തത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന ആവശ്യം മുല്ലക്കര രത്‌നാകരന്‍ ഉയർത്തിയത്. ബ്രഹ്‌മപുരം ദുരന്തം കേരളത്തിന്റെ നന്ദിഗ്രാമെന്നും അദ്ദേഹം യോഗത്തില്‍ വിമര്‍ശിച്ചു. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ചര്‍ച്ച വേണ്ടെന്ന നിലപാടാണ് കാനം രാജേന്ദ്രന്‍ സ്വീകരിച്ചത്.Read More

Business Kerala

സ്വർണ്ണവില ഉയർന്നു

സംസ്ഥാനത്ത് വീണ്ടും സ്വർണ്ണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് ഇന്ന് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 42,520 രൂപയാണ്. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി 1840 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത് ഒരു ഇന്ന് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപയുടെ വര്‍ധനവാണുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 5315 രൂപയാണ് വിപണി വില.Read More

Kerala Politics

കെപിസിസി നേതൃത്വത്തിനെതിരെ കൂടുതൽ എംപിമാർ

സംസ്ഥാന കോൺഗ്രസിൽ പ്രതിസന്ധി കനക്കുന്നു. കെപിസിസി നേതൃത്വത്തിനെതിരെ കൂടുതൽ എം പി മാർ ഇന്നു എഐസിസി നേതൃത്ത്വത്തിന് പരാതി നൽകും. സുധാകരൻ ഏക പക്ഷീയമായി തീരുമാനം എടുക്കുന്നു എന്നാണ് വ്യാപക പരാതി. കെ മുരളീധരനും എൻ കെ രാഘവനും എതിരായ അച്ചടക്ക നടപടിയിൽ പാർട്ടിക്കുള്ളിൽ കടുത്ത അമർഷമാണ് ഉയരുന്നത്. എഐസിസി പ്രതിനിധികൾ സമവായ ചർച്ചക്ക് ഉടൻ കേരളത്തിൽ എത്തും. ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര നേതൃത്വം അനുനയനീക്കവുമായി രംഗത്ത് വന്നത്. കെ സുധാകരനെയും, എം […]Read More

Accident Crime India

സുഹൃത്തിന്റെ മൃതദേഹം വഴിയിൽ ഉപേക്ഷിച്ച യുവാക്കൾ അറസ്റ്റിൽ

ദില്ലിയിൽ അപകടത്തിൽ മരിച്ച സുഹൃത്തിന്റെ മൃതദേഹം വഴിയിൽ ഉപേക്ഷിച്ചതിന് മൂന്നു യുവാക്കൾ അറസ്റ്റിലായി. നാലുപേരും സഞ്ചരിച്ചിരുന്ന ഓട്ടോ മറിഞ്ഞാണ് അപകടമുണ്ടായതും ഒരാൾ മരിച്ചതും എന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ യുവാക്കൾ തയ്യാറായില്ല. മരിച്ച ശേഷം മൃതദേഹം അതേ ഓട്ടോയിൽ കൊണ്ടുപോയി വിവേക് വിഹാർ പ്രദേശത്തെ അടിപ്പാതയിൽ ഉപേക്ഷിക്കുകയായിരുന്നു. മൂന്നു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.Read More

Accident Kerala

ബസും ബൈക്കും കൂട്ടിയിടിച്ചു; ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു

കോഴിക്കോട്ട് മാവൂർ കൽപ്പള്ളിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം വിട്ട് ബസ് മറിഞ്ഞു. പത്തിലേറെ പേർക്ക് പരിക്ക്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Read More

Crime Kerala

വിമാനത്തിന്റെ സീറ്റിനടിയിൽ 2.70 കിലോ സ്വർണം

തിരുവനന്തപുരത്ത് ദുബായിൽ നിന്നുമെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനുള്ളിൽ നിന്നും സ്വർണം കണ്ടെത്തി. വിമാനത്തിന്റെ സീറ്റിനടിയിൽ നിന്നാണ് കസ്റ്റംസ് ഇന്റലിജൻസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 2.70 കിലോ സ്വർണ മിശ്രിതം കണ്ടെത്തിയത്. വിപണിയിൽ ഒരു കോടി വിലവരുന്ന സർണമാണ് പിടികൂടിയത്. വിമാനത്താവളത്തിലെ ഹാൻഡിലിംഗ് ജീവനക്കാർക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്നാണ് സംശയം.Read More

Crime India

റെയിൽവേസ്റ്റേഷനിലെ ഡ്രമ്മിൽ യുവതിയുടെ മൃതദേഹം

ബം​ഗളൂരുവിലെ വിശ്വേശ്വരയ്യ റെയിൽവേസ്റ്റേഷനിലെ ഡ്രമ്മിനുള്ളിൽ യുവതിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മൂന്ന് പേർ ചേർന്ന് മൃതദേഹം റെയിൽവെ സ്റ്റേഷനിലെത്തിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. നാല് മാസത്തിനിടെ ഇത് മൂന്നാമത്തെ സംഭവമാണ്. ഇത് വരെ മരിച്ച ഒരു സ്ത്രീകളെയും തിരിച്ചറിയാനായിട്ടില്ല. തീർത്തും അഴുകിയ നിലയിൽ ഡ്രമ്മിലാക്കി റെയിൽവേ സ്റ്റേഷനുകളിൽ ആണ് മൂന്ന് സ്ത്രീകളുടെ മൃതദേഹങ്ങളും കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവതികളെല്ലാം 32നും 35നുമിടയിൽ പ്രായമുള്ളവരാണ്. പരമ്പര കൊലപാതകത്തിലേക്കാണ് സാധ്യതകൾ വിരൽ ചൂണ്ടുന്നതെന്നും പൊലീസ് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത് […]Read More

Events India Viral news World

നാട്ടു നാട്ടു ഗാനത്തിന് ഓസ്‍കര്‍

വീണ്ടും ഇന്ത്യയ്ക്ക് ഓസ്കർ. രാജമൗലിയുടെ ഹിറ്റ് ചിത്രമായ ‘ആര്‍ആര്‍ആറി’ലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് ഓസ്‍കാര്‍ ലഭിച്ചിരിക്കുന്നത്. എം എം കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മകൻ കൈലഭൈരവും രാഹുലും ചേര്‍ന്ന് പാടിയ നാട്ട് നാട്ടിന് ഒറിജിനൽ സോങ് വിഭാഗത്തിലാണ് പുരസ്‍കാരം ലഭിച്ചിരിക്കുന്നത്. രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യൻ ഭാഷകളിൽ സൂപ്പർ ഹിറ്റ് പാട്ടുകൾ തീർത്ത് മുന്നേറുന്നതിനിടെയാണ് കീരവാണിക്കുള്ള ഓസ്‍കര്‍ പുരസ്‌ക്കാരം. ‘ദേവരാഗം’ അടക്കം മലയാളത്തിലും ഹിറ്റ് സംഗീതം ഒരുക്കിയ, തലമുതിർന്ന സംഗീതജ്ഞനുള്ള അംഗീകാരം തെന്നിന്ത്യക്കാകെ അഭിമാനമാവുകയാണ്. മസാലപ്പടങ്ങളും […]Read More

Events National Viral news World

ഓസ്‌കര്‍ പുരസ്‌കാരം; ഇന്ത്യയ്ക്ക് അഭിമാനം; ദ എലിഫന്‍റ് വിസ്പേറേഴ്സിന്

ഇന്ത്യയ്ക്ക് അഭിമാനമായി കാർത്തികി ഗോൺസാൽവസും ഗുനീത് മോംഗയും ഒരുക്കിയ ‘ദി എലിഫന്റ് വിസ്പറേഴ്സ്’ മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫില്മിനുള്ള പുരസ്‌കാരം നേടി. മറ്റു നോമിനേഷനുകൾ: ‘ഹാലൗട്ട്’- ഈവ്ജീനിയ അർബുഗേവയും മാക്സിം അർബുഗേവും ‘ഹൗ ഡൂ യു മെഷർ എ ഇയർ’- ജയ് റോസെൻബ്ലാറ്റ് ‘ദി മാർത്ത മിച്ചൽ ഇഫക്റ്റ്’- ആൻ അൽവെർഗും ബെത്ത് ലെവിസണും ‘സ്ട്രേഞ്ചർ അറ്റ് ദി ഗേറ്റ്’- ജോഷ്വ സെഫ്റ്റലും കോനാൽ ജോൺസുംRead More