പാലക്കാട്ട് ചാലിശ്ശേരിയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടിയുമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി പാലക്കാട് തൃത്താലയിൽ പൊലീസ് കർശന നിയന്ത്രണങ്ങളേർപ്പെടുത്തുകയും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിൻ അടക്കമുള്ള നാല് പേരെ കരുതൽ തടങ്കലിലാക്കുകയും ചെയ്തിട്ടുണ്ട്. രാവിലെ ആറ് മണിയോടെ വീട്ടിൽ നിന്നാണ് ചാലിശ്ശേരി പൊലീസ് ഷാനിബിനെ കൊണ്ടു പോയത്.Read More
വിമാനത്തിനുള്ളില്‍ സഹയാത്രികന്‍റെ കാബിന്‍ ഹാന്‍ഡ് ബാഗ് മോഷ്ടിച്ചതിന് രാജസ്ഥാന്‍ സ്വദേശിയും 37കാരനായ വെബ് ഡിസൈനർ പിടിയില്‍. ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് മുംബൈയില്‍ നിന്ന് ദില്ലിയിലേക്കുള്ള വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെയായിരുന്നു മോഷണം. ജോധ്പൂരില്‍ നിന്ന് വെബ് ഡിസൈനിംഗ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ജോധപൂരില്‍ ഭക്ഷണശാല നടത്തുന്ന ഹരി ഗാര്‍ഗ് എന്ന യുവാവാണ് അറസ്റ്റിലായത്. ക്യാബിന്‍ ബാഗ് മോഷണം പോയതായി ഡെറാഡൂണ്‍ സ്വദേശിയായ യാത്രക്കാരന്‍റെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സഹയാത്രികനെക്കുറിച്ചുള്ള സംശയവും ഇയാള്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തോട് […]Read More
ആരാധകർക്കായി സിനിമ താരം വിജയ് ദേവെരകൊണ്ട നല്‍കിയ ഒരു സമ്മാനത്തിന്റെ വാര്‍ത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നൂറ് ആരാധകരുടെ മണാലി യാത്ര സ്‍പോണ്‍സര്‍ ചെയ്‍താണ് താരം ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. വിമാനത്തില്‍ യാത്ര ചെയ്യുന്ന ആരാധകരുടെ വീഡിയോ തനിക്ക് അയച്ചുകിട്ടിയത് വിജയ് ദേവെരകൊണ്ട തന്നെ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. മുമ്പ് തെരഞ്ഞെടുത്ത 50 ആരാധകര്‍ക്ക് താരം പ്രത്യേക ഉപഹാരം സമ്മാനിച്ചിരുന്നു. 100 ആരാധകര്‍ക്ക് 10000 രൂപ താരം ക്രിസ്‍മസ് സമ്മാനമായും ഒരിക്കല്‍ നല്‍കിയിട്ടുണ്ട്. വിജയ് ദേവെരകൊണ്ടയുടേതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം […]Read More
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു.ആര് ദിവസത്തിന് ശേഷം ഇന്ന് ഒറ്റയടിക്ക് 320 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 41,760 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 40 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 5220 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 35 രൂപ ഉയർന്നു. ഇന്നലെ 15 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില […]Read More
യുക്രേനിയൻ കുട്ടികളെ മുക്കിക്കൊല്ലാൻ ആഹ്വാനം ചെയ്ത റഷ്യൻ ടിവി അവതാരകന് അഞ്ച് വർഷത്തെ തടവ് ശിക്ഷ വിധിച്ച് യുക്രൈനിലെ കോടതി. യുദ്ധത്തെ അനുകൂലിച്ച അവതാരകൻ ആന്റൺ ക്രാസോവ്‌സ്‌കിക്കാണ് വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തു, യുക്രൈന്റെ ഭരണഘടനാ വ്യവസ്ഥയെ അട്ടിമറിക്കുന്നതിന് വാദിച്ചു എന്നീ വകുപ്പുകൾ ചുമത്തി കോടതി ശിക്ഷ വിധിച്ചത്. നിലവിൽ ക്രാസോവ്‌സ്‌കി ഒളിവിലാണ്. ഒക്ടോബറിലായിരുന്നു റഷ്യക്കാരെ അധിനിവേശക്കാരായി കാണുന്ന യുക്രേനിയൻ കുട്ടികളെ ശക്തമായ ഒഴുക്കുള്ള നദിയിലേക്ക് നേരിട്ട് എറിയേണ്ടതാണ് എന്ന ക്രാസോവ്സ്കിയുടെ വിവാദ പ്രസ്താവന. സംഭവത്തിൽ ക്രാസോവ്സ്കി പിന്നീട് […]Read More
മൂന്നു ദിവസം നീണ്ടു നിന്ന ലോക സർക്കാർ ഉച്ചകോടിക്ക് ദുബായിൽ സമാപനം. ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും ദുബായിലെത്തിയിരുന്നു. പുതിയ കാലത്ത് സർക്കാരുകൾ സ്വീകരിക്കേണ്ട നയങ്ങളും സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തേണ്ട മേഖലകളും സജീവമായി ചർച്ച ചെയ്യുന്ന നിരവധി സെഷനുകൾക്കാണ് മൂന്നു ദിവസം ദുബായ് വേദിയായത്. ലോകത്തിന്റെ നല്ലഭാവിക്കായി ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ ആഹ്വാനം ചെയ്താണ് ഉച്ചകോടി സമാപിച്ചത്. യുഎഇ ക്യാബിനറ്റ് കാര്യമന്ത്രിയും ഇലോൺ മസ്‌കും തമ്മിലുള്ള സംവാദം ഇന്ന് നടന്നു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ […]Read More
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,600 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 40 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 5200 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇന്നലെ കുറഞ്ഞു. 35 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4295 രൂപയാണ്.Read More
കരസേനയിൽ അഗ്നിവീർ തിരഞ്ഞെടുപ്പിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി 16 മുതൽ മാർച്ച് 15 വരെ ചെയ്യാവുന്നതാണ്.അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മാൻ (10-ാം ക്ലാസ്, എട്ടാം പാസ്), അഗ്നിവീർ ക്ലാർക്ക്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ എന്നീ വിഭാഗങ്ങളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയ്ക്കായാണ് ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യേണ്ടത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ നിന്നുള്ള പുരുഷ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഇന്ത്യയിലുടനീളം കരസേനാ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ മാറ്റം വരുത്തിക്കൊണ്ടാണ് ഇത്തവണ മുതൽ തിരഞ്ഞെടുപ്പ് […]Read More
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ച വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം കാമ്പയിനിന് ഫുഡ് ബ്ലോഗര്‍മാരുടേയും ഷെഫ്മാരുടേയും പിന്തുണ തേടുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഈ മാസം 18ന് കണ്ണൂര്‍ തലശേരിയില്‍ വിവ കേരളം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ വലിയൊരു കാമ്പയിനാണ് തുടക്കമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രാജ്യത്ത് വിളര്‍ച്ച ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. എങ്കിലും ഫലപ്രദമായി വിളര്‍ച്ചയെ പ്രതിരോധിക്കുന്നതിനാണ് ഇത്തരമൊരു കാമ്പയിന്‍ […]Read More
പാലക്കാട് കൊല്ലങ്കോട് കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. പാലക്കാട് സ്വദേശി പഴനി(74) യാണ് മരിച്ചത്. രാവിലെ ചായ കുടിക്കാൻ പോയപ്പോൾ ആണ് കടന്നൽ കുത്തേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്തെ മറ്റ് ചിലർക്കും കടന്നൽ കുത്ത് ഏറ്റിട്ടുണ്ട്. സുന്ദരൻ എന്ന വ്യക്തി കടന്നൽ കുത്തേറ്റ് ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവർക്ക് ആരോഗ്യ പ്രശ്നങ്ങളില്ല.Read More