കാസർകോട് ഗവൺമെന്‍റ് കോളേജിൽ വിദ്യാർഥികളെ പൂട്ടിയിട്ടെന്ന ആരോപണം ഉയർന്ന പ്രിൻസിപ്പൽ രമയെ നീക്കാൻ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ നിർദ്ദേശം. ഇന്ന് രാവിലെ മുതൽ എസ് എഫ് ഐ പ്രവർത്തകരും വിദ്യാർഥികളും പ്രിൻസിപ്പലിനെ ഉപരോധിച്ചുകൊണ്ട് പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രിൻസിപ്പലിനെ നിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി നിർദ്ദേശം നൽകിയത്. വിദ്യാർത്ഥികളെ പൂട്ടിയിടുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത പ്രിൻസിപ്പൽ രമ രാജി വെയ്ക്കണമെന്ന ആവശ്യം മുൻ നിർത്തിയായിരുന്നു ഉപരോധം. കോളേജിലെ ഫിൽട്ടറിൽ […]Read More
മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അടുത്ത വാദം കേൾക്കുന്നത് വരെ ഹർജിക്കാരന് ഇടക്കാല ജാമ്യം അനുവദിച്ചതായി കോടതി വ്യക്തമാക്കി. പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് ഡൽഹി വിമാനത്താവളത്തിൽ നിന്നും പവൻ ഖേരയെ അസം പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കോടതിയിൽ വാദം കേട്ട ശേഷം ഇടക്കാല ജാമ്യം അനുവദിച്ച കോടതി എഫ്‌ഐആറുകൾ ഏകീകരിക്കണമെന്ന ഹർജിയിൽ അസം-യുപി പൊലീസുകൾക്ക് നോട്ടീസ് അയച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ […]Read More
കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി പ്രശസ്ത സംവിധായകനും പൂനൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ചെയർമാന്യമായ സെയിദ് അക്തർ മിസ്രയെ നിയമിച്ചു. രണ്ട് ദേശീയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടേയും ക്ഷണം താൻ സ്വീകരിക്കുകയാണെന്ന് സെയിദ് അക്തർ മിസ്ര പ്രതികരിച്ചു. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‍ണന്‍ ഒഴിഞ്ഞതിന് പിന്നാലെയാണ് പുതിയ ആളെ സർക്കാർ നിയമിക്കുന്നത്. 1996-ൽ നസീം എന്ന ചിത്രത്തിന് രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ […]Read More
സുരക്ഷിതവും വിവേചനരഹിതവും സമത്വപൂര്‍ണ്ണവുമായ തൊഴിലിടം വനിത പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. തൊഴില്‍ മേഖലയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി കോവളം വെളളാര്‍ ആര്‍ട്സ് ആന്‍റ് ക്രാഫ്റ്റ്സ് വില്ലേജില്‍ ചേര്‍ന്ന സംസ്ഥാനതല വനിത പോലീസ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അച്ചടക്കം മുഖമുദ്രയാക്കിയ പൊലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് മാനസിക സമ്മര്‍ദ്ദം ഇല്ലാതെ ജോലി ചെയ്യാന്‍ സാധിക്കണം. പ്രശ്നങ്ങള്‍ തുറന്നുപറഞ്ഞ് പരിഹരിക്കാന്‍ കഴിയണം. ഇത്തരം സമ്മേളനങ്ങള്‍ അതിനുളള വേദിയാകണമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന […]Read More
റിലയൻസിന്റെ സാങ്കേതിക വിദ്യയുമായി ചേർന്ന് ഹൈഡ്രജൻ പവർ ബസ് പുറത്തിറക്കി ഒലെക്ട്ര ഗ്രീൻടെക്. മേഘാ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിന്റെ (എംഇഐഎൽ) അനുബന്ധ സ്ഥാപനമാണ് ഒലെക്ട്ര ഗ്രീൻടെക് ലിമിറ്റഡ് (ഒജിഎൽ). ഹൈഡ്രജൻ പവർ ബസ് പുറത്തിറക്കുന്നതിലൂടെ ഇന്ത്യൻ വിപണിയിൽ പുതുഗതാഗത സംവിധാനം വാഗ്ദാനം ചെയ്യാൻ ഒരുങ്ങുന്നതായി ഒലെക്ട്ര പ്രസ്താവനയിൽ അറിയിച്ചു. 12 മീറ്ററിൽ ലോ ഫ്ലോർ ആയി സജ്ജീകരിച്ചിരിക്കുന്ന ബസിൽ ഡ്രൈവർ സീറ്റുകൂടാതെ32 മുതൽ 49 വരെ സീറ്റുകളുണ്ടാകും. ഒരു തവണ ഹൈഡ്രജൻ നിറച്ചാൽ 400 കിലോമീറ്റർ […]Read More
ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടത്തുന്ന ഒരുക്കങ്ങള്‍ തൃപ്തികരമായ രീതിയില്‍ പുരോഗമിക്കുകയാണെന്ന് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്ന ദേവസ്വം മന്ത്രി കെ രാധാകൃഷണന്‍. കൊവിഡിന് ശേഷം പൂര്‍ണ അര്‍ഥത്തില്‍ നടക്കുന്ന പൊങ്കാല എന്നതിനാല്‍ മുന്‍ വര്‍ഷങ്ങളെക്കാള്‍ ജനപങ്കാളിത്തം ഇത്തവണ ഉണ്ടാകും. അതിനാല്‍ കൂടുതല്‍ കരുതല്‍ നടപടികള്‍ ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു. 3300 പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിക്കും. വിവിധ ഇടങ്ങളില്‍ സിസിടിവികള്‍ സ്ഥാപിക്കും. അറിയിപ്പ് ബോര്‍ഡുകള്‍ മലയാളത്തിലും തമിഴിലും ഉണ്ടാകും. 27 ആംബുലന്‍സുകള്‍ സജ്ജീകരിക്കും. ക്ഷേത്രപരിസരത്ത് […]Read More
കർണാടക റോഡ് ട്രാൻസ്പോർട് കോർപറേഷൻ ബസ്സിൽ വനിതാ യാത്രക്കാരുടെ സീറ്റിൽ മൂത്രമൊഴിച്ച് യാത്രക്കാരൻ. കെഎസ്ആർടിസിയുടെ വിജയപുര – മംഗളുരു ബസ്സിൽ ചൊവ്വാഴ്ച രാത്രി ഹുബ്ബള്ളിയിൽ ഭക്ഷണം കഴിക്കാനായി ബസ്സ് ഒരു ഹോട്ടലിന് മുന്നിൽ നിർത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. ഭൂരിഭാഗം യാത്രക്കാരും ബസ് ജീവനക്കാരും ഭക്ഷണം കഴിക്കാനിറങ്ങിയതായിരുന്നു ബസ്സിൽ കിടന്നുറങ്ങുകയായിരുന്ന ഇരുപതുകാരിയുടെ സീറ്റിലേക്കാണ് യുവാവ് മൂത്രമൊഴിച്ചത്. പെൺകുട്ടി ബഹളം വച്ചതോടെ യാത്രക്കാരും ബസ് ജീവനക്കാരും ഓടിക്കൂടി. സംഭവം ചോദ്യം ചെയ്തപ്പോൾ യുവാവ് ബസ് ജീവനക്കാരോടും സഹയാത്രികരോടും മോശമായി പെരുമാറി. […]Read More
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് വക്താവ് പവൻ ഖേരയെ അറസ്റ്റ് ചെയ്തു. അസം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ദില്ലി വിമാനത്താവളത്തിലെ ഇൻഡിഗോ വിമാനത്തിൽ നിന്നും നാടകീയ രംഗങ്ങൾക്കൊടുവിൽ പവൻ ഖേരയെ അറസ്റ്റ് ചെയ്തത്. റായ്പൂരിൽ നടക്കുന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാനായി കോൺഗ്രസ് നേതാക്കൾക്കൊപ്പം ദില്ലി വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഖേര. റായ്പൂരിലുള്ള ഇൻഡിഗോ വിമാനത്തിൽ ഇവർ ചെക്ക് ഇൻ ചെയ്തതിന് പിന്നാലെ ദില്ലി പൊലീസ് സംഘം വിമാനത്തിലേക്ക് എത്തുകയും പവൻ ഖേരയെ റൺവേയിലേക്ക് ഇറക്കുകയും […]Read More
മാരക മയക്കുമരുന്നായ എംഡിഎംഎയും വടിവാളുമായി കാറിലെത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി. നിരവധി കേസിലെ പ്രതിയായ പുതിയതുറ ഉരിയരിക്കുന്ന് പുരയിടത്തിൽ ഡെനു (31)വിനെയാണ് എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ 11 മണിയോടെ പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും 5 ഗ്രാമിലധികം എം ഡിഎംഎ യും കാറിൽ നിന്നും വടിവാളും കണ്ടെടുത്തു. മാരകായുധം കൈവശം വച്ചതിന് കാഞ്ഞിരംകുളം പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കാേടതി റിമാൻഡ് ചെയ്തു.Read More
ഗുജറാത്തിലെ സൂറത്തിൽ അശ്ലീല വീഡിയോ കാണുന്നത് എതിർത്ത യുവതിയെ ഭർത്താവ് തീകൊളുത്തി കൊന്നു. ഞായറാഴ്ച രാത്രിയാണ് അശ്ലീല വീഡിയോ കാണുന്നത് ഭാര്യയായ കാജൽ എതിർത്തതിനെ തുടർന്ന് തർക്കം ആരംഭിച്ചത്. തിങ്കളാഴ്ചയും തുടർന്ന തർക്കത്തിനിടയിൽ ഭർത്താവ് കിഷോർ പട്ടേൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ആശുപത്രിയിൽ വച്ചാണ് യുവതി മരണത്തിന് കീഴടങ്ങിയത്. ഭർത്താവിനെ കോടതി റിമാൻഡ് ചെയ്തു. ഞായറാഴ്ച രാത്രി അശ്ലീല വീഡിയോ കാണുന്നത് നിര്‍ത്താൻ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടുവെന്ന് കാജളിന്‍റെ മരണ മൊഴിയില്‍ പറയുന്നുണ്ട്. കാജള്‍ മരണപ്പെട്ടതോടെ കൊലപാതകക്കുറ്റം ഭര്‍ത്താവിനെതിരെ […]Read More