General

പൊലീസുകാരൻ ജിമ്മിൽ കുഴഞ്ഞുവീണ് മരിച്ചു

ഹൈദരാബാദിലെ ബൊപ്പനഹള്ളിയിൽ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ പൊലീസ് കോൺസ്റ്റബിൾ കുഴഞ്ഞുവീണ് മരിച്ചു. ബോവൻപള്ളി നിവാസിയും ആസിഫ് നഗർ സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായ വിശാൽ (24) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. പതിവായി വർക്ക് ഔട്ട് ചെയ്യാറുള്ള വിശാൽ ഇന്ന് രാവിലെ വർക്കൗട്ടിനായി ജിമ്മിൽ എത്തിയപ്പോൾ പെട്ടെന്ന് ബോധരഹിതനായി വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വിശാലിന് ഹൃദയാഘാതം ഉണ്ടായെന്നും തൽക്ഷണം മരിച്ചതായും ഡോക്ടർ അറിയിച്ചു. സംഭവത്തിന്റെ സിസിടിവി വീഡിയോ പുറത്ത് വന്നിട്ടുണ്ട്.Read More

Crime Kerala

വി.ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിൽ അന്വേഷണമാരംഭിച്ച് സിബിഐ

മലബാർ സിമന്റ്സ് മുൻ കമ്പനി സെക്രട്ടറി വി.ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിൽ ഡൽഹിയിൽ നിന്നുള്ള ഡിവൈസ്പിയുടെ നേതൃത്വത്തിൽ സിബിഐ അന്വേഷണമാരംഭിച്ചു. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് സിബിഐ മുതിർന്ന ഉദ്യോഗസ്ഥനെ കൊണ്ട് കേസന്വേഷിപ്പിക്കുന്നത്. 2022 ഡിസംബറിലാണ് മലബാർ സിമന്റ്സ് മുൻ കമ്പനി സെക്രട്ടറി വി.ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിൽ വിശദമായ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ പുതിയ അന്വേഷണസംഘത്തെ നിയമിക്കാനും അന്വേഷണം 4 മാസത്തിനുള്ളിൽ പൂർത്തിയാക്കാനും കോടതി നിർദേശിച്ചിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി ശശീന്ദ്രന്റെ സഹോദരൻ ഡോ.വി.സനൽകുമാർ, മറ്റൊരു […]Read More

General Kerala Weather

വേനൽചൂട്; പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

വേനല്‍ ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. പൊതുജനങ്ങള്‍ പകല്‍ രാവിലെ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക. ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കുക. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. […]Read More

Events Kerala

കളരി ഗ്രന്ഥം മുഖ്യമന്ത്രി പ്രകാശനം ചെയ്തു

കേരളത്തിന്റെ തനത് ആയോധനകലയായ കളരിയുടെ പ്രചാരണവും പ്രോത്സാഹനവും ലക്ഷ്യമിട്ട് കായികവകുപ്പും മലയാള സര്‍വകലാശാലയുമായി ചേര്‍ന്ന് തയ്യാറാക്കിയ കളരി പാരമ്പര്യം അനുശീലനവും ദര്‍ശനവും എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ രാജന്‍, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ജി ആര്‍ അനില്‍, ആന്റണി രാജു, മലയാള സര്‍വകലാശാല വി സി അനില്‍ വള്ളത്തോള്‍, കായികവകുപ്പ് സെക്രട്ടറി പ്രണബ് […]Read More

Events India Information

ആർമി റിക്രൂട്ട്മെന്റിനുള്ള പൊതുപ്രവേശന പരീക്ഷ ഫെബ്രുവരി 26-ന്

കരസേനയിലേക്ക് സോൾജിയർ ടെക്നിക്കൽ നഴ്സിംഗ് അസിസ്റ്റന്റ്, നഴ്സിംഗ് അസിസ്റ്റന്റ് വെറ്റിനറി,ജൂനിയർ കമ്മീഷൻഡ്‌ ഓഫീസർ(മത അദ്ധ്യാപകൻ) എന്നീ തസ്തികകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷ(CEE) 2023 ഫെബ്രുവരി 26-ന് തിരുവനന്തപുരം പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ കുളച്ചൽ സ്റ്റേഡിയത്തിൽ നടക്കും. തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ് 2022 ഫെബ്രുവരി 26 മുതൽ 29 വരെ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടത്തിയ റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുത്ത കേരള കർണാടക, കേന്ദ്ര ഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നും തിരഞ്ഞെടുത്ത […]Read More

General Kerala

വിനു വി ജോണിനെതിരായ സർക്കാർ നീക്കം മാദ്ധ്യമ സ്വാതന്ത്ര്യത്തിനെതിരായ

സിപിഎം നേതാവ് എളമരം കരീമിനെ വിമർശിച്ചതിന് ഏഷ്യാനെറ്റിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ വിനു വി ജോണിനെതിരെ കേസെടുക്കുകയും പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുകയും ചെയ്തത് മാദ്ധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം നേതാക്കളെ വിമർശിക്കുന്നത് കൊണ്ട് വിനുവിനോട് സർക്കാർ പക പോക്കുകയാണെന്ന് വ്യക്തമാണ്. ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ മാദ്ധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി വാതോരാതെ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തനിക്ക് നേരെ ചോദ്യം ചോദിക്കുന്ന മാദ്ധ്യമപ്രവർത്തകരെ വായടപ്പിക്കുകയാണ്. ലോകത്താകെ കമ്മ്യൂണിസ്റ്റുകാർക്ക് മാദ്ധ്യമങ്ങളോടുള്ള സമീപനം […]Read More

Crime Kerala

വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ കൊല്ലാൻ ശ്രമം, പ്രതി പിടിയിൽ

വിവാഹാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയെ കൊല്ലാൻ ശ്രമം. ഇന്നലെ രാത്രിയിൽ തൊടുപുഴയിൽ നിയമ വിദ്യാർത്ഥിയായ പെൺകുട്ടിയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രതി ഫോർട്ട് കൊച്ചി സ്വദേശി ഷാജഹാനെ പൊലീസ് പിടികൂടി. മുമ്പ് സൗഹൃദത്തിലായിരുന്ന ഇരുവരുടെയും വിവാഹവും ഉറപ്പിച്ചിരുന്നു. യുവാവിന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പം വന്നതോടെ പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറിയിരുന്നു. വീണ്ടും വിവാഹാലോചനയുമായി ഷാജഹാൻ എത്തി. ഇത് നിഷേധിച്ചതോടെയാണ് കൊല്ലാൻ ശ്രമിച്ചത്.Read More

Judiciary Kerala

റോഡിലെ കേബിളുകള്‍ പത്ത് ദിവസത്തിനകം നീക്കം ചെയ്തിരിക്കണം; ഇടപെട്ട്

കൊച്ചിയില്‍ അപകട സാധ്യതയുള്ള കേബിളുകള്‍ അടിയന്തരമായി പത്ത് ദിവസത്തിനകം നീക്കണമെന്ന് ഹൈക്കോടതി. കേബിളുകള്‍ ആരുടേതാണെന്നറിയാന്‍ ടാഗ് ചെയ്യണമെന്നും കെഎസ്ഇബിക്കും കോര്‍പറേഷനും കോടതി നിര്‍ദേശം നല്‍കി. കൊച്ചിയില്‍ നിരവധി പേര്‍ക്കാണ് റോഡുകളില്‍ അലക്ഷ്യമായി കിടക്കുന്ന കേബിള്‍ കുരുങ്ങി അപകടമുണ്ടാകുന്നത് ചൊവ്വാഴ്ച കേബിള്‍ കുരുങ്ങി അപകടത്തിൽപെട്ട് കാലിനും കഴുത്തിനും പരുക്കേറ്റ അഭിഭാഷകനായ കുര്യന്‍ ചികിത്സയിലാണ്. അതേസമയം പൊട്ടിവീണ കേബിളുകള്‍ കെഎസ്ഇബിയുടേതെന്നും ഇവ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു എന്നുമാണ് കൊച്ചി മേയര്‍ എം അനില്‍ കുമാറിന്റെ വിശദീകരണം. തദേശ സ്ഥാപനങ്ങളെ […]Read More

General Kerala

സമഗ്ര ശിക്ഷാ കേരളം സ്പെഷ്യലിസ്റ്റ് ടീച്ചർമാരുടെ സമരം ഒത്തുതീർപ്പായി

സമഗ്ര ശിക്ഷാ കേരളം സ്പെഷ്യലിസ്റ്റ് ടീച്ചർമാരുടെ 37 ദിവസം നീണ്ടുനിന്ന സമരം വിദ്യാഭ്യാസ മന്ത്രി നടത്തിയ ചർച്ചയിൽ ഒത്തുതീർപ്പായി. ചർച്ചയിൽ അധ്യാപകരുടെ ശമ്പളം 15,000 രൂപയാക്കി ഉയർത്താൻ ധാരണ ആയി. മൂന്നുമാസത്തെ കുടിശ്ശിക 10,200 രൂപ ഇവർക്ക് നൽകും. ജോലി ചെയ്യേണ്ട ദിവസങ്ങൾ ആഴ്ചയിൽ മൂന്ന് ദിവസം ആക്കി. ഒരു സ്കൂളിൽ മാത്രം പോയാൽ മതി. സംസ്ഥാന സർക്കാർ പി എഫ് വിഹിതം 1800 രൂപ നൽകും. ചർച്ചയിൽ പൂർണ്ണ തൃപ്തരല്ലെന്നും സർക്കാരിന്റെ ചില സാഹചര്യങ്ങളും പരിഗണിക്കേണ്ടി […]Read More

Crime India

14.09 കിലോ സ്വർണ്ണം പിടികൂടി

ഹൈദരാബാദ് വിമാനത്താവളത്തിൽ സുഡാനിൽ നിന്നെത്തിയ 23 യാത്രക്കാരിൽ നിന്നായി 14.09 കിലോ സ്വർണ്ണം പിടികൂടി. സുഡാനിൽ നിന്ന് ഷാർജ വഴിയാണ് ഇവരെത്തിയത്. ഷൂസിനുള്ളിലെ ചെറു അറകളിലും വസ്ത്രങ്ങൾക്കിടയിൽ നിന്നുമാണ് സ്വർണം പിടിച്ചത്. പിടിച്ചെടുത്ത സ്വർണത്തിന് എട്ട് കോടി രൂപയോളം വില വരും. ഹൈദരാബാദ് വിമാനത്താവളത്തിൽ അടുത്തിടെ കസ്റ്റംസ് നടത്തിയ ഏറ്റവും വലിയ സ്വർണവേട്ടയാണിത്.Read More