കോഴിക്കോട് മാനാഞ്ചിറയിൽ കെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട് ദമ്പതികൾക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരായ കുറ്റിച്ചിറ സ്വദേശികളായ മമ്മദ് കോയ (72) ഭാര്യ സുഹറാബി (62 ) എന്നിവരാണ് മരിച്ചത്. ബസ് ബൈക്കിന് പിന്നിൽ ഇടിച്ചതാണ് അപകട കാരണമെന്നും ബസിന്റെ പിൻചക്രം ഇരുവരുടേയും ദേഹത്ത് കയറിയിറങ്ങിയതായും ദൃക്സാക്ഷികൾ പറഞ്ഞു.Read More
ദില്ലി മുന്‍സിപ്പല്‍ സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിനിടെ വീണ്ടും സംഘർഷം. കൗണ്‍സില്‍ ഹാളില്‍ അംഗങ്ങൾ തമ്മിൽ കുപ്പിയും ചെരുപ്പും വെച്ച് കൂട്ടത്തല്ല്. സ്റ്റാൻഡിങ് കമ്മിറ്റിയിലെ ആറ് അംഗങ്ങളെയാണ് ഇന്ന് തെരഞ്ഞെടുക്കുക. തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഭവാനയിലെ ആം ആദ്മി പാർട്ടിയുടെ കൗൺസിലർ പവൻ സഹരാവത്ത് ബിജെപിയിൽ ചേർന്നിരുന്നു.Read More
നെയ്യാറ്റിന്‍കര മാമ്പഴക്കരയില്‍ വൃദ്ധമാതാവിനെ മകന്‍ തല്ലിയ സംഭവത്തില്‍ വനിതാ കമ്മിഷന്‍ ഇടപെടല്‍. സംഭവത്തില്‍ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മാമ്പഴക്കരയിലെ അറുപത്തിയൊമ്പതു വയസ്സുകാരിയായ വൃദ്ധയുടെ വീട് സന്ദര്‍ശിച്ച വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ അവരോടു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. മാമ്പഴക്കര വാര്‍ഡ് കൗണ്‍സിലര്‍ പുഷ്പലീലയുടെയും സാന്നിധ്യത്തില്‍ അവരെ വൃദ്ധസദനത്തില്‍ എത്തിക്കുന്നതിന് പ്രേരിപ്പിച്ചെങ്കിലും അമ്മയും മകനും അതിന് തയാറായിരുന്നില്ല. അമ്മയെ മര്‍ദിക്കില്ലെന്ന് വാക്ക് നല്‍കിയെങ്കിലും വാര്‍ഡ് കൗണ്‍സിലറുടെയും കുടുംബശ്രീ എഡിഎസ്സിന്റെയും ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു. പൊലീസും […]Read More
വയോധികനോട് അപമര്യാദയായി പെരുമാറിയ കേസില്‍ ഇന്നലെ സസ്‍പെന്‍ഷനിലായ സി ഐ ആത്മഹത്യക്ക് ശ്രമിച്ചു. പാലക്കാട് മീനാക്ഷിപുരം ഇൻസ്പെക്ടർ പിഎം ലിബിയാണ് കാറില്‍ പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചത്. ലിബിയെ ജൂബലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.Read More
കഞ്ചാവുമായി അസം സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. ചന്തിരൂരിലും പരിസരത്തും ഇതരസംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് വിൽപന നടത്തുന്ന അസം കാമരൂപ് സ്വദേശി ഷാജഹാൻ അലി (31) എന്നയാളെയാണ് എക്സൈസ് സംഘം പിടികൂടിയത്. ചന്തിരൂർ പഴയ പാലത്തിന് സമീപം കഞ്ചാവ് വിൽക്കാനെത്തിയ ഇയാളിൽ നിന്നും 250 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. പെരുമ്പാവൂരിൽനിന്ന് കഞ്ചാവ് വാങ്ങി ചെറിയ പൊതികളിലാക്കി 500 രൂപ നിരക്കിൽ വിറ്റുവരികയായിരുന്നു.Read More
യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു സുനിൽ പന്തളത്തിന് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശം. വിഷ്ണുവിന് തിങ്കളാഴ്ച്ച വരെ പൊലീസ് സംരക്ഷണം നൽകണമെന്ന് കൊട്ടിയം എസ് എച്ച് ഒ ക്കാണ് കോടതി നിർദേശം നൽകിയത്. ചിന്ത ജെറോം, റിസോർട്ടുടമ എന്നിവരിൽ നിന്നടക്കം ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിഷ്ണു നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ഹർജിയിൽ സർക്കാരിനോട് കോടതി നിലപാട് തേടി.Read More
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഫെബ്രുവരി 27 മുതൽ ഉത്സവ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന മൊബൈൽ ലാബ് പ്രവർത്തിക്കും. ഉത്സവ മേഖലകളിൽ ഭക്ഷ്യസുരക്ഷാ ഓഫീസർമാരുടെ സ്‌ക്വാഡുകൾ പരിശോധന നടത്തുന്നതിനൊപ്പം രാത്രികാല പരിശോധനകൾക്കായി പ്രത്യേക സംഘമെത്തും. അന്നദാനവും താത്കാലിക കടകളും നടത്തുന്നവർക്ക് ലൈസൻസ് / രജിസ്‌ട്രേഷൻ എടുക്കുന്നതിന് തിങ്കളാഴ്ച (ഫെബ്രുവരി 27) മുതൽ രാവിലെ 8 മുതൽ വൈകിട്ട് 6 വരെക്ഷേത്രപരിസരത്തുള്ള കൺട്രോൾ റൂമിൽ അക്ഷയ കേന്ദ്രം തുറക്കും. നിശ്ചിത ഗുണനിലവാരമുള്ളതും ലേബൽ വിവരങ്ങൾ കൃത്യമായി […]Read More
Viral news
വേനല്‍ക്കാലത്ത് തീപിടിത്തമുണ്ടാകാതിരിക്കാനും പൊള്ളലേല്‍ക്കാതിരിക്കാനും ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തീപിടിത്തം മൂലമുള്ള പൊള്ളലേല്‍ക്കാന്‍ സാധ്യത കൂടുതലാണ്. പലപ്പോഴും അശ്രദ്ധയാണ് തീപിടിത്തത്തിന് കാരണം. സംസ്ഥാനത്ത് പല സ്ഥലങ്ങളില്‍ നിന്നും ചെറുതും വലുതുമായ തീപിടിത്തങ്ങള്‍ മൂലം പൊള്ളലേറ്റ് ചികിത്സ തേടിവരുന്നുണ്ട്. അല്‍പം ശ്രദ്ധിച്ചാല്‍ പല തീപിടിത്തങ്ങള്‍ ഒഴിവാക്കാനും പൊള്ളലില്‍ നിന്നും രക്ഷനേടാനും സാധിക്കും. പൊള്ളലേറ്റവരുടെ വിദഗ്ധ ചികിത്സയ്ക്കായി പ്രധാന ആശുപത്രികളില്‍ സംവിധാനങ്ങളുണ്ട്. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ബേണ്‍സ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. […]Read More
ഹൈദരാബാദിൽ ഹൽദി ചടങ്ങിൽ പങ്കെടുക്കാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കാലാ പഥറിൽ ഫെബ്രുവരി 20നാണ് സംഭവം നടക്കുന്നത്. ജ്വല്ലറി ജീവനക്കാരനാണ്. മുഹമ്മദ് റബ്ബാനി സുഹൃത്തിന്റെ ഹൽദി ചടങ്ങിനായി വിവാഹ വേദിയിൽ എത്തിയതായിരുന്നു. ചിരിച്ചും സംസാരിച്ചുമൊക്കെ വരനടുത്ത് എത്തിയ റബ്ബാനി മഞ്ഞൾ എടുക്കാന് കുനിഞ്ഞതോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ തന്നെ റബ്ബാനിയെ വരനും സംഘവും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഫെബ്രുവരി 21ന് മരണ സംഭവിക്കുകയായിരുന്നു. റബ്ബാനിയുടെ മരണത്തെ തുടർന്ന് വിവാഹം മാറ്റിവച്ചു.Read More
മലപ്പുറം ചങ്ങരംകുളത്ത് വളർത്തു മീൻ ചത്ത മനോവിഷമത്തിൽ 13-കാരൻ ആത്മഹത്യ ചെയ്തു. വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻ റോഷൻ ആർ. മേനോൻ(13) എന്ന കുട്ടിയെയാണ് വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ ടെറസിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റോഷൻ വളർത്തുന്ന മീനുകൾ കഴിഞ്ഞ ദിവസം ചത്തിരുന്നു. തുടർന്ന് കുട്ടി മനോവിഷമത്തിലായിരുന്നു റോഷനെന്ന് ബന്ധുക്കൾ പറഞ്ഞു. വെള്ളിയാഴ്ച ഏഴരയോടെ പ്രാവിന് തീറ്റ കൊടുക്കാൻ ടെറസിന് മുകളിൽ കയറിയ കുട്ടിയെ ഒരുമണിക്കൂറായിട്ടും കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ പോയി നോക്കിയപ്പോഴാണ് ഇരുമ്പ് […]Read More