വിവാഹാഘോഷത്തിന്റെ ഭാഗമായി വിളമ്പിയ രസഗുള ലഭിക്കാത്തവര്‍ തമ്മില്‍ തല്ലുണ്ടായതിന് പിന്നാലെ ഒരാള്‍ മരിക്കുകയും അഞ്ചുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.ആഗ്രയിലെ ഏത്മാദ്പൂരിലാണ് സംഭവം. വധുവിന്റെയും വരന്റേയും ബന്ധുക്കള്‍ തമ്മില്‍ നടന്ന അടിയിലാണ് ഒരാള്‍ കുത്തേറ്റ് മരിച്ചത്. 22 വയസ്സുള്ള സണ്ണി എന്ന യുവാവാണ് മരിച്ചത്. രസഗുള തീര്‍ന്നുപോയതുമായി ബന്ധപ്പെട്ട് തുടങ്ങിയ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുത്തേറ്റ് വീണ സണ്ണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പരുക്കേറ്റ അഞ്ചുപേര്‍ ഇപ്പോള്‍ ചികിത്സയിൽ തുടരുകയാണ്.Read More
അന്താരാഷ്ട്ര സൗന്ദര്യമത്സരത്തിന്റെ നടത്തിപ്പ് സ്ഥാപനമായ മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷൻ സ്വന്തമാക്കി തായ്‌ലൻഡിലെ പ്രമുഖ സംരംഭകയും ട്രാൻസ്‌ജെൻഡറുമായ ആൻ ജക്രജുതാതിപ്. യു എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം 164 കോടി രൂപക്കാണ് (20 മില്ല്യൺ ഡോളർ) ആൻ സ്വന്തമാക്കിയത്. നിലവിൽ 165 രാജ്യങ്ങളിലാണ് സൗന്ദര്യമത്സരം സംപ്രേഷണം ചെയ്യുന്നത്.ആൻ ജക്രജുതാതിപിന്റെ ഉടമസ്ഥതയിലുള്ള ജെ കെ എൻ ഗ്ലോബൽ ഗ്രൂപ്പ് പബ്ലിക് കമ്പനി ലിമിറ്റഡ് ആണ് മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷനെ ഏറ്റെടുത്തിരിക്കുന്നത്.Read More
കേരളപ്പിറവി ദിനത്തിൽ കോളേജുകളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് മനുഷ്യച്ചങ്ങല തീർത്ത് പ്രചാരണം. ലഹരി വിരുദ്ധ സന്ദേശം പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സ്കൂളുകളിലും കോളേജുകളിലും ലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിലാണ് ഇവിടങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകാൻ സർക്കാർ തീരുമാനിച്ചത്.എല്ലാ കോളേജുകളിലും വിദ്യാലയങ്ങളിലും നവംബർ ഒന്നിന് ലഹരിവിരുദ്ധ ശൃംഖല തീർക്കും.ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും പ്രതീകാത്മകമായി ലഹരിവസ്തുക്കൾ കത്തിക്കുകയും ചെയ്യും.Read More
നടി പാർവ്വതി തിരുവോത്ത് ‘അത്ഭുതം ഇവിടെ തുടങ്ങുകയാണ്’ എന്ന അടിക്കുറുപ്പോടെ പ്രഗ്നന്‍സി ടെസ്റ്റ് ചെയ്ത ചിത്രം പങ്കുവെച്ചു . വാർത്ത ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവെച്ചത്.എന്നാൽ സിനിമ പ്രൊമോഷൻ ആണെന്ന് ചിലർ കമന്റ് ചെയ്യുന്നുണ്ട്.Read More
സ്റ്റൈലൻ ലുക്കിൽ മമ്മൂട്ടിയുടെ നായികയാകാൻ ജ്യോതിക എത്തി.കഴിഞ്ഞ ദിവസമാണ് മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന കാതൽ അനൗൺസ് ചെയ്തത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ഇപ്പോൾ ടീമിനൊപ്പം ജ്യോതികയും ചേർന്നിരിക്കുകയാണ്. താരസുന്ദരിയുടെ സെറ്റിലേക്കുള്ള സ്റ്റൈലൻ വരവ് ആഘോഷമാക്കുകയാണ് ആരാധകർ.Read More
നരേന്ദ്രമോദിയെ പുകഴ്ത്തി റഷ്യൻ പ്രസിഡന്റ്. നരേന്ദ്ര മോദി മഹാനായ ദേശസ്‌നേഹിയെന്നായിരുന്നു പുടിന്റെ പരാമർശം. ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെയും റഷ്യൻ പ്രസിഡന്റ് എടുത്ത് പറഞ്ഞു. ഇന്ത്യയും റഷ്യയും തമ്മിൽ പ്രത്യേക ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പുടിൻ, ഇരുരാജ്യങ്ങളും തമ്മിൽ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും വ്യക്തമാക്കി. “ഈ സാഹചര്യത്തിലും സ്വതന്ത്ര വിദേശനയം പിന്തുടരാൻ കഴിയുന്ന മഹത്തായ രാജ്യസ്‌നേഹിയാണ് നരേന്ദ്ര മോദി” മോസ്‌കോയിൽ നടന്ന വാൽഡായി ക്ലബ് കോൺഫറൻസിനെ അഭിസംബോധന ചെയ്‌തുകൊണ്ട് പുടിൻ പറഞ്ഞു. “ഇന്ത്യയ്ക്ക് മികച്ച ഭാവിയുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്, ആഗോള വിഷയങ്ങളിൽ […]Read More
കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിതീകരിച്ചു.പന്നിപ്പനി സ്ഥിതീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. മീനച്ചിൽ ഗ്രാമപഞ്ചായത്തിലാണ് രോഗം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച പന്നി ഫാമുകൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.രോഗബാധിത പ്രദേശങ്ങളിൽ നിന്നു പന്നി മാംസം വിതരണം, വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനം എന്നിവ നിർത്തിവച്ച് ഉത്തരവായി.Read More
സംസ്ഥാനത്ത് രണ്ട് കുട്ടികൾക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു.കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ബാധിച്ച കുട്ടികളുടെ കുടുംബാംഗങ്ങളിൽ ചിലർക്കും രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കിയിരിക്കുകയാണ്. കാരശ്ശേരി പഞ്ചായത്തിലെ ഒന്ന്, 18 വാർഡുകളിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. ബാക്ടീരിയ സ്ഥിരീകരിച്ചത് ആറും പത്തും വയസ്സുള്ള ആൺകുട്ടികളിലാണ്.Read More
വിദ്വേഷ പ്രസംഗ കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ സമാജ്‌വാദി പാർട്ടി നേതാവും രാംപൂർ എംഎൽഎയുമായ അസംഖാന് മൂന്ന് വർഷം തടവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും 2019-ൽ നടത്തിയ പരാമർശങ്ങളിലാണ് രാംപുർ കോടതി ശിക്ഷ വിധിച്ചത്. ഇതോടെ അസംഖാനും നിയമസഭാംഗത്വം നഷ്ടമാകും. അസം ഖാനെതിരെ തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന, മോഷണം തുടങ്ങി 90ൽ അധികം കേസുകളുണ്ട്. ഐപിസിയിലെ ജനപ്രാതിനിധ്യ നിയമത്തിലെ 153-എ, 505-എ, 125 വകുപ്പുകൾ പ്രകാരമാണ് അസംഖാനെ കോടതി ശിക്ഷിച്ചത്. 25000 രൂപ […]Read More
നാളെ കൊച്ചി മെട്രോ അധിക സർവീസ് നടത്തും. ഐഎസ്എൽ പോരാട്ടം നടക്കുന്നതിനാലാണ് നാളെ രാത്രി 11.30 വരെ മെട്രോ സർവീസ് നടത്തുന്നത്. ആലുവ ഭാഗത്തേയ്ക്കും എസ്എൻ ജംങ്ഷൻ ഭാഗത്തേയ്ക്കും സർവീസുണ്ടാകും.Read More