ഇരുപത് വർഷങ്ങൾക്ക് മുൻപ് അനന്തപുരിയിലെ പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന ഭാഗവതമഹാ സത്രത്തിൽ ഇദംപ്രഥമമായി മുഴങ്ങിക്കേട്ടിരുന്ന സംസ്കൃതത്തിലുള്ള അനൗൻസ്മെന്റ് വീണ്ടും 38 മത് ഭാഗവത സത്രത്തിലും മുഴങ്ങിക്കേൾക്കുമ്പോൾ പ്രഭാഷകന്മാരെപ്പോലെ കേൾവിക്കാർക്കും അത്ഭുതം. ദേവഭാഷയായ സംസ്കൃതം അന്യം നിന്നു പോകുന്ന കാലഘട്ടത്തിൽ സംസ്കൃതത്തിൽ രചിച്ച ഭാഗവതത്തിന്റെ അവതരണ ഭാഗങ്ങളും, പ്രഭാഷകരെ പരിചയപ്പെടുത്തുന്നതും 20 വർഷം മുൻപ് നിർവ്വഹിച്ച അതേ ആൾ തന്നെയാണ് ഇത്തവണയും എന്നതുമാണ് പ്രത്യേകത. പാളയം സംസ്കൃത കോളേജിലെ വൈസ് പ്രിൻസിപ്പാളും സംസ്കൃത പണ്ഡിതനുമായ ഡോ. കെ ഉണ്ണിക്കൃഷ്ണൻ […]Read More
രാജ്യാന്തരമേളയെ ആകെ ഉണർത്തി സോളോ ഫോക്ക് ബാൻഡ്. തമിഴ് – മലയാളം നാടോടിഗാനങ്ങളുടെ റോക്ക് വെർഷൻ ഒരുക്കിയാണ് ടാഗോർ തിയറ്ററിൽ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് കാണികൾക്ക് പുതിയ കാഴ്ചാനുഭവവും ഉണർവും ഒരുക്കിയത്. സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയ അതുൽ നറുകരയുടെ സംഗീതത്തിനൊപ്പം ചുവടു വയ്ക്കാൻ ശശി തരൂർ എം പിയും സർപ്രൈസായി സ്റ്റേജിൽ കയറി ഹരം പകർന്നു.Read More
മലയാള സിനിമയുടെ നാൾവഴികളുടെ നേർക്കാഴ്ചകളുമായി ശനിയാഴ്ച മുതൽ ടാഗോർ തിയേറ്ററിൽ ഫോട്ടോ പ്രദർശനം നടക്കും .മലയാള സിനിമയിലെ പ്രതിഭകളേയും മുഹൂർത്തങ്ങളേയും ആസ്പദമാക്കി മാങ്ങാട് രത്നാകരൻ ക്യുറേറ്റ് ചെയ്ത പുനലൂർ രാജന്റെ 100 ഫോട്ടോകൾ, അനശ്വരനടൻ സത്യന്റെ ജീവിതത്തിലെ 20 വർഷത്തെ 110 ചിത്രങ്ങൾ എന്നിവയാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .പ്രസിദ്ധ ഫോട്ടോഗ്രാഫർ ആർ.ഗോപാലകൃഷ്ണൻ ശേഖരിച്ച ചിത്രങ്ങളാണ് ‘സത്യൻ സ്മൃതി’യിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .സത്യന്റെ നൂറ്റിപ്പത്താം ജന്മവാർഷികത്തിൽ അതുല്യ നടനുള്ള ശ്രദ്ധാഞ്ജലിയായാണ് അക്കാദമി ചിത്രപ്രദർശനം ഒരുക്കുന്നത്. ഇരുട്ടിന്റെ ആത്മാവ്(1966), ഓളവും തീരവും(1960 […]Read More
ആഫ്രിക്കയിൽ നിന്നും ബെൽജിയത്തിലേക്കെത്തുന്ന അഭയാർത്ഥികളായ പെൺകുട്ടിയുടെയും സഹോദന്റെയും കഥ പറയുന്ന ടോറി ആൻഡ് ലോകിത രാജ്യാന്തര മേളയുടെ ഉദ്ഘാടന ചിത്രമായി . ടോറിയും ലോകിതയും അഭയാർത്ഥി ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രയാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം .ആഫ്രിക്കയിൽ നിന്നും ബെൽജിയത്തിലേക്കുള്ള മനുഷ്യക്കടത്തിലൂടെയാണ് ചിത്രം വികസിക്കുന്നത്. കാൻ മേളയിൽ പുരസ്‌കാരം നേടിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് രാജ്യാന്തര മേളയിൽ നടന്നത്.ഇന്നത്തെ ഉദ്ഘാടനചടങ്ങുകൾക്കു ശേഷം നിശാഗന്ധി തിയേറ്ററിൽ പ്രദശിപ്പിച്ച ചിത്രം ഏറെ കൈയ്യടികൾ നേടി.Read More
സ്വന്തം ശരീരത്തിന്മേൽ അവകാശം നഷ്ടപ്പെട്ട ഒരു കൂട്ടം സ്ത്രീകളുടെ കഥ പറയുന്ന ഡാനിഷ് ചിത്രം അൺറൂളി രാജ്യാന്തര മേളയിൽ ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കും. 1930 കളിൽ ഡെന്മാർക്കിൽ നിലനിന്നിരുന്ന സ്ത്രീവിരുദ്ധ സമീപനങ്ങളെ സ്വന്തം ജീവിതം കൊണ്ട് ചോദ്യം ചെയ്യുന്ന പെൺകുട്ടിയുടെ ജീവിതം പ്രമേയമാക്കിയ ചിത്രം രാജ്യത്തെ സ്വാതന്ത്ര്യരാഹിത്യത്തെയാണ് വരച്ചുകാട്ടുന്നത്. മലൗ റെയ്മൺ ആണ് ടൊറന്റോ ഉൾപ്പെടെ വിവിധ മേളകളിൽ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന്റെ സംവിധായിക .ഡിസംബർ 13 ന് ന്യൂ തിയേറ്ററിലാണ് ചിത്രത്തിന്റെ ആദ്യ […]Read More
രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെൽ പ്രവർത്തനം ആരംഭിച്ചു.മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. നടി ആനി ആദ്യ പാസ് ഏറ്റുവാങ്ങി. മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ ക്രമീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെൽ വഴിയാണ് പാസുകൾ വിതരണം ചെയ്യുന്നത് .ബുധനാഴ്ച മുതൽ രാവിലെ ഒൻപതിനാണ് പാസ് വിതരണം ആരംഭിക്കുന്നത് .14 കൗണ്ടറുകളിലൂടെയാണ് ഡെലിഗേറ്റ് കിറ്റുകൾ വിതരണം ചെയ്യുന്നത്. പ്രതിനിധികൾ ഐ ഡി പ്രൂഫുമായെത്തി വേണം പാസുകൾ ഏറ്റുവാങ്ങേണ്ടത്. വിദ്യാർത്ഥികൾക്കും പ്രായമായവർക്കും ഭിന്ന ശേഷിക്കാർക്കും പ്രത്യേക കൗണ്ടർ ഏർപ്പെടുത്തിയിട്ടുണ്ട്.Read More
ബെൽജിയത്തിലേക്കെത്തുന്ന അഭയാർത്ഥികളായ പെൺകുട്ടിയുടെയും സഹോദന്റെയും കഥ പറയുന്ന ടോറി ആൻഡ് ലോകിത രാജ്യാന്തര മേളയുടെ ഉദ്ഘാടന ചിത്രമാകും. ടോറിയും ലോകിതയും അഭയാർത്ഥി ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രയാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം . ആഫ്രിക്കയിൽ നിന്നും ബെൽജിയത്തിലേക്കുള്ള മനുഷ്യക്കടത്തിലൂടെയാണ് ചിത്രം വികസിക്കുന്നത്. കാൻ മേളയിൽ പുരസ്‌കാരം നേടിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് രാജ്യാന്തര മേളയിലേത്. ഡിസംബർ ഒൻപതിന് ഉദ്ഘാടനചടങ്ങുകൾക്കു ശേഷം നിശാഗന്ധി തിയേറ്ററിലാണ് ചിത്രം പ്രദശിപ്പിക്കുന്നത്.Read More
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തുന്ന ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’ .ചിത്രത്തിന്റ ഐഎഫ്എഫ്കെ പ്രീമിയർ തീയതി പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി.മൂന്ന് ദിവസമാണ് ‘നൻപകൽ നേരത്ത് മയക്കം’ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുക. 12-ാം തിയതി ടാഗോർ തിയറ്ററിൽ 3. 30നും 13-ാം തിയതി ഉച്ചയ്ക്ക് 12 മണിക്ക് ഏരീസ് പ്ലക്സിലും 14ന് രാവിലെ 9. 30ക്ക് അജന്ത തിയറ്ററിലും ആണ് ചിത്രത്തിന്റെ പ്രദർശനം നടക്കുക. പ്രീമിയർ തീയതികൾ പുറത്തുവിട്ട് കൊണ്ട് പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്.Read More
തിളങ്ങുന്നതും ആരോഗ്യവുമുള്ള ചർമ്മം സ്വന്തമാക്കാൻ ദിനചര്യയിൽ പിന്തുടരേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. രാത്രി ഉറങ്ങുന്നതിന് മുമ്പും രാവിലെ ഉണർന്നതിന് ശേഷവും മുഖം നന്നായി കഴുകേണ്ട അത്യാവശ്യമാണ്. പതിവ് ചർമ്മ ശുദ്ധീകരണം യഥാർത്ഥത്തിൽ ഒരു മാറ്റമുണ്ടാക്കുകയും നമ്മുടെ ആരോഗ്യമുള്ള ചർമ്മത്തെ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.ഒരു ഫേഷ്യൽ ക്ലെൻസർ ചർമ്മത്തിലെ എല്ലാത്തരം മലിനീകരണങ്ങളെയും നീക്കം ചെയ്യുന്നു. ഇത് സുഷിരങ്ങൾ വൃത്തിയാക്കാനും മുഖക്കുരു പോലുള്ള ചർമ്മ അവസ്ഥകളെ തടയാനും സഹായിക്കുന്നു. മുഖം വൃത്തിയാക്കാതെ വരുമ്പോൾ ചർമ്മം പൊട്ടൽ, നിർജ്ജലീകരണം, […]Read More
യുദ്ധത്തിൽ തകർന്ന ഗ്രാമത്തിലേക്ക് സ്വന്തം വീട് തേടി പോകുന്ന പെൺകുട്ടിയുടെ കഥപറയുന്ന ഇസ്രയേൽ ചിത്രം ബിറം , ഹംഗേറിയൻ സംവിധായകൻ ജാബിർ ബെനോ ബർനയിയുടെ സനോസ് – റിസ്‌ക്സ് ആൻഡ് സൈഡ് എഫക്ട്സ് എന്നീ ചിത്രങ്ങളുടെ ലോകത്തിലെ ആദ്യ പ്രദർശനം രാജ്യാന്തര ചലച്ചിത്ര മേളയിൽ.കാമില്ലേ ക്ലാവേൽ ആണ് ബിറത്തിന്റെ സംവിധായിക. ആസ്സാമീസ് ചിത്രം അനൂർ , ബംഗാളി ചിത്രം ശേഷ് പാത എന്നിവ ഉൾപ്പടെ 13 ചിത്രങ്ങളാണ് മേളയിൽ ആദ്യ പ്രദർശനത്തിനെത്തുന്നത്. മൊഞ്ജുൾ ബറുവയാണ് റിട്ട.അധ്യാപികയുടെ ഒറ്റപ്പെട്ട […]Read More