വേനൽക്കാലത്ത് സൺ ടാൻ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇത്തരം കരുവാളിപ്പ് അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അത്തരത്തിൽ ചർമ്മത്തിലെ കരുവാളിപ്പ് അകറ്റാൻ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം… ഒരു ടേബിൾസ്പൂൺ വീതം കടലമാവും കാപ്പിപ്പൊടിയും അര ടീസ്പൂൺ വെളിച്ചെണ്ണയിലും കറ്റാർവാഴ ജെല്ലിലുമായി കുഴച്ചെടുക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 10-15 മിനിറ്റിനുശേഷം കഴുകി കളയാം. പുറത്തു പോയി വന്നയുടൻ ഈ പാക്ക് മുഖത്ത് പുരട്ടുന്നത് ഫലം നൽകും. ഒരു ടീസ്പൂൺ തൈര്, […]Read More
പ്രമേഹരോഗികൾക്ക് പ്രാതലിൽ ഉൾപ്പെടുത്താവുന്ന ഒരു ഭക്ഷണമാണ് ഓട്‌സ്. ഇത് പോഷകഗുണമുള്ളതും വിശപ്പ് കുറയ്ക്കുന്നതിനും സഹായിക്കും.രക്തപ്രവാഹത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലുള്ളതും സ്ഥിരതയുള്ളതുമാണെന്ന് ഉറപ്പുവരുത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഓട്സ് സഹായിക്കുന്നതായി പോഷകാഹാര വിദഗ്ധർ പറയുന്നു. ചിയ, ഫ്ളാക്സ് സീഡുകൾ, ബദാം, വാൽനട്ട്, സൂര്യകാന്തി വിത്തുകൾ എന്നിവ ചേർത്ത് ഓട്സ് കഴിക്കുന്നത് ഏറെ നല്ലതാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്ഥിരപ്പെടുത്താൻ കറുവപ്പട്ട പൊടി ചേർക്കുക. തേൻ, ശർക്കര, മേപ്പിൾ സിറപ്പ്, പഞ്ചസാര തുടങ്ങിയവ ചേർക്കുന്നത് ഒഴിവാക്കുക. ഈന്തപ്പഴം, […]Read More
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൻറെ പുതിയ സീസണിന് നാളെ ആരംഭം. ബംഗാൾ ടൈഗേഴ്സും കർണാടക ബുൾഡോസേഴ്സും തമ്മിലാണ് ആദ്യ മത്സരം. കേരളത്തിൻറെ മത്സരങ്ങൾക്ക് 19 ഞായറാഴ്ച തുടക്കമാവും. ഛത്തിസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂരിൽ നടക്കുന്ന മത്സരത്തിൽ തെലുങ്ക് വാരിയേഴ്സ് ആണ് സി3 കേരള സ്ട്രൈക്കേഴ്സ് എന്ന് പുനർ നാമകരണം ചെയ്യപ്പെട്ട കേരള ടീമിൻറെ എതിരാളികൾ.Read More
കേരളത്തിലെ ബാങ്കേഴ്സ് ക്ലബിന്റെ അപ്പക്സ് ബോഡിയായ സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ എസ്.എഫ്.ബി.സി.കെ വേണ്ടി പുതിയ ആസ്ഥാനം തുറന്നു. മറൈൻ ഡ്രൈവിലെ സ്വപ്നിൽ എൻക്ലേവിൽ ആരംഭിച്ച ആസ്ഥാന ഓഫീസ് ലുലു ഫിനാൻസ് ഹോൾഡിംഗ്സ് എംഡി അദീബ് അഹമ്മദ് ഉദ്ഘാടനം ചെയ്തു.കേരളത്തിലെ ബാങ്കിംഗ് മേഖലയ്ക്ക് കീഴിൽ ഇങ്ങനെയൊരു ആസ്ഥാന മന്ദിരം തുറക്കാനായത് കേരളത്തിലെ മുഴുവൻ ബാങ്കിംഗ് മേഖലയിൽ ഉള്ളവർക്കും ആഹ്ലാദകരമാണെന്ന് അദീബ് അഹമ്മദ് പറഞ്ഞു. ഇതിനോട് അനുബന്ധിച്ച് നടന്ന ബാങ്കിങ്ങിനെകുറിച്ചുള്ള ദേശീയ സെമിനാർ നിലവിലെ സാഹചര്യത്തിൽ […]Read More
ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡ് എടുക്കുന്നതിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇത് രണ്ടാം തവണയാണ് ഹോട്ടൽ ജീവനക്കാർ ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയം നീട്ടുന്നത്. ഭക്ഷ്യ സ്ഥാപനങ്ങളിലെ 60 ശതമാനത്തോളം ജീവനക്കാർ ഹെൽത്ത് കാർഡ് എടുത്തു എന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് വിലയിരുത്തുന്നത്. ബാക്കി വരുന്ന 40 ശതമാനം പേർക്ക് കൂടി ഹെൽത്ത് കാർഡ് എടുക്കാനുള്ള സാവകാശം പരിഗണിച്ചാണ് ഈ മാസം അവസാനം വരെ അനുവദിക്കുന്നത്.Read More
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഇടിയുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞിരുന്നു. ഇന്നും ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റ വിപണി വില 41,920 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 5240 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻറെ വിലയും ഇന്ന് കുറഞ്ഞു. 5 […]Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-706 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും. ഒന്നാം സമ്മാനം (75 ലക്ഷം)WB 383099 രണ്ടാം സമ്മാനം (5 Lakhs)WB 195425Read More
തെന്നിന്ത്യൻ താരറാണി നയൻതാരയേയും കുഞ്ഞുങ്ങളേയും കാണാൻ എത്തി ഷാരുഖ് ഖാൻ. ചെന്നൈയിലെ വീട്ടിൽ എത്തിയാണ് ഷാരുഖ് ഖാൻ നയൻതാരയേയും ഭർത്താവ് വിഘ്‌നേഷ് ശിവനേയും ഇരട്ടക്കുഞ്ഞുങ്ങളേയും കണ്ടത്.നയൻതാരയുടെ വീട്ടിൽ ഷാരുഖ് ഖാൻ എത്തിയത് അറിഞ്ഞ് സൂപ്പർതാരത്തെ കാണാൻ നിരവധി ആരാധകരാണ് എത്തിയത്. നയൻതാരയുടെ വീടിന്റെ പുറത്തേക്ക് ഇറങ്ങാൻ കഷ്ടപ്പെടുന്ന ഷാരുഖ് ഖാന്റെ വീഡിയോയും പുറത്തുവന്നു.Read More
ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തിയോടനുബന്ധിച്ചു മരപ്പാലം കുറവൻകോണം റോഡിൽ 400എംഎം ഡി ഐ പൈപ്പിൽ ഉണ്ടായ കേടുപാടുകൾ പരിഹരിക്കാനുള്ള പ്രവൃ ത്തിയുടെ ഭാഗമായി കവടിയാർ, കുറവൻകോണം, മരപ്പാലം, പട്ടം, പ്ലാമൂട്, പൊട്ടകുഴി, മുറിഞ്ഞപാലം, കുമാരപുരം,, മെഡിക്കൽ കോളേജ് പ്രദേശങ്ങളിൽ 12/02/2023 രാത്രി 9 മണി മുതൽ 13/02/2023 ഉച്ചയ്ക്ക് 1 മണി വരെ ജലവിതരണം തടസ്സപ്പെടുന്നതാണെന്ന് കേരള വാട്ടർ അതോറിറ്റി പി എച്ച് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.Read More
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു ഇന്നലെ സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞ് 42000 ലേക്ക് എത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5250 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇടിഞ്ഞു. 55 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4340 രൂപയാണ്.Read More