Ashwani Anilkumar

https://newscom.live

Information

അകാലനര അകറ്റാൻ ഇതാ ടിപ്സ്

പതിവായി ഉലുവ തലമുടിയിൽ തേക്കുന്നത് അകാലനരയെ ഒരു പരിധിവരെ ചെറുക്കും. ഇതിനായി ആദ്യം ഉലുവ വെള്ളത്തിലിട്ട് തിളപ്പിച്ചശേഷം തണുപ്പിക്കുക. ഉലുവ മാറ്റിയശേഷം ആ വെള്ളത്തിലേയ്ക്ക് നാരങ്ങാനീര് ചേർക്കുക. ഇനി ഇതിലേയ്ക്ക് കറ്റാർവാഴയുടെ ജെല്ല് കൂടി ചേർത്ത് മിശ്രിതമാക്കി തലയിൽ തേക്കാം. ബീറ്റാ കരോട്ടിൻ, പ്രോട്ടീൻ എന്നിവയാൽ സമൃദ്ധമാണ് കറിവേപ്പില. ബീറ്റാ കരോട്ടിൻ മുടി കൊഴിച്ചിൽ തടയാൻ സഹായിക്കും. ഒപ്പം കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ തലമുടി തഴച്ചുവളരാനും സഹായിക്കും. അതുപോലെ തന്നെ, അകാല നരയെ അകറ്റാനും തലമുടി കറുപ്പിക്കാനും […]Read More

Health Information Viral news

നടൻ മിഥുനെ ബാധിച്ച ബെൽസ് പാൾസി: പ്രധാനപ്പെട്ട ലക്ഷണങ്ങൾ

മുഖം ഒരു വശത്തേക്ക് കോടുന്ന അസുഖമാണ് ബെൽസ് പാൾസി എന്ന് പറയുന്നത്. ഈ രോ​ഗം സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്നു. ഇത് സാധാരണയായി 15 നും 60 നും ഇടയിൽ പ്രായമുള്ളവരിലാണ് കൂടുതലായി കണ്ട് വരുന്നത്. സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ കുടിക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടുക.വരണ്ട കണ്ണുകൾ.മുഖത്തോ ചെവിയിലോ വേദന.തലവേദനരുചി നഷ്ടപ്പെടുക.ചെവിയിൽ മുഴങ്ങുന്ന ശബ്ദം തോന്നുക.പൂർണ്ണമായും ഭേദപ്പെടുത്താൻ കഴിയുന്ന സാധാരണ രോഗമാണിത്. ലോകപ്രശസ്ത കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബറിന് മുൻപ് ഈ അസുഖം വന്നപ്പോൾ ഇത് ചർച്ചയായിരുന്നു.Read More

Information

ജ്യൂസ് കടകൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന

സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. ഇതുകൂടാതെ സ്റ്റേറ്റ് ടാസ്‌ക് ഫോഴ്‌സും പരിശോധനകള്‍ നടത്തും. വഴിയോരങ്ങളിലുള്ള ചെറിയ കടകള്‍ മുതല്‍ എല്ലാ കടകളും പരിശോധിക്കുന്നതാണ്. ഹോട്ടലുകളും റെസ്റ്റോറന്റുകളും കേന്ദ്രീകരിച്ചുള്ള മറ്റ് പരിശോധനകള്‍ തുടരും. ഭക്ഷ്യ സുരക്ഷാ ലാബുകളോടൊപ്പം മൊബൈല്‍ ലാബിന്റെ സേവനങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കടകളില്‍ […]Read More

Information

വേനലിൽ കൂടുതൽ കഴിക്കേണ്ട ഭക്ഷണങ്ങൾ

ചൂട് കൂടുന്ന മണിക്കൂറുകളിൽ പുറത്ത് അധികസമയം ചെലവിടാതിരിക്കുക, ധാരാളം വെള്ളം കുടിക്കുക എന്നീ കാര്യങ്ങളാണ് ശ്രദ്ധിക്കാനുള്ളത്. അതുപോലെ തന്നെ ഡയറ്റിൽ ചിലത് കൂടി ശ്രദ്ധിക്കുന്നത് ഉചിതമാണ്. ഇത്തരത്തിൽ ഡയറ്റിൽ എങ്ങനെയെല്ലാം കരുതലെടുക്കാമെന്നതാണ് ഇനി വിശദമാക്കുന്നത്. വേനലിൽ നോൺ-വെജ് അധികമായി കഴിക്കുന്നത് വീണ്ടും ശരീരത്തിലെ താപനില ഉയർത്തുകയും ഇത് അനുബന്ധപ്രയാസങ്ങളിലേക്ക് നയിക്കുകയും ചെയ്യാം. പല അസുഖങ്ങളുടെയും ബുദ്ധിമുട്ടുകൾ വർധിപ്പിക്കാനും ഇത് ഇടയാക്കും. നോൺ-വെജ് കുറയ്ക്കുന്നതിനൊപ്പം പഴങ്ങളും പച്ചക്കറികളും കൂടുതലായി ഡയറ്റിലുൾപ്പെടുത്തുകയും വേണം. ഇവ ശരീരത്തിൻറെ താപനില ക്രമീകരിക്കുന്നതിന് സഹായിക്കും. […]Read More

Sports

വനിതാ ഐപിഎല്ലിന് നാളെ തുടക്കം

പ്രഥമ വനിതാ പ്രീമിയർ ലീഗിന് നാളെ തുടക്കം. മുംബൈ ഇന്ത്യൻസ് ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ജയന്റ്സിനെ നേരിടും. ആദ്യപതിപ്പിൽ മാറ്റുരയ്ക്കുന്നത് അഞ്ച് ടീമുകളാണ്. മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, ഗുജറാത്ത് ജയന്റ്സ്, യു പി വാരിയേഴ്‌സ് എന്നീ ടീമുകളാണ് അവ.മാര്‍ച്ച് ഇരുപത്തിയാറിനാണ് ഫൈനല്‍.Read More

Sports

ഇന്ത്യൻ ക്രിക്കറ്റ് താരം ഷർദുൽ ഠാക്കുർ വിവാഹിതനായി

ഇന്ത്യൻ ക്രിക്കറ്റ് താരം ഷർദുൽ ഠാക്കുർ വിവാഹിതനായി. കാമുകി മിഥാലി പരുൾകറിനെയാണ് താരം വിവാഹം കഴിച്ചത്. പരമ്പരാഗത മറാഠി രീതിയിലായിരുന്നു വിവാഹം. ഫെബ്രുവരി 26നാണ് ഷർദുൾ ഠാക്കുർ വിവാഹിതനായതെങ്കിലും ഇപ്പോഴാണ് ചിത്രങ്ങളെല്ലാം പുറത്ത് വരുന്നത്. ബെയ്ജ് നിറത്തിലുള്ള ഷെർവാണിയണിഞ്ഞാണ് ഷർദുൾ ഠാക്കുർ വിവാഹിത്തിനെത്തിയത്.Read More

Entertainment Kerala

‘തുറമുഖം’ തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ തിയേറ്ററുകളിലേക്ക്. മാർച്ച് പത്തിനാണ് സിനിമയുടെ റിലീസ്. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനാണ് സിനിമയുടെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ‘എല്ലാ തടസങ്ങളും മാറ്റികൊണ്ട് തുറമുഖം എത്തുന്നു. മാർച്ച് 10 മുതൽ മാജിക് ഫ്രെയിംസ് തിയേറ്ററുകളിൽ എത്തുന്നു’ എന്ന് സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവെച്ച് ലിസ്റ്റിൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.Read More

Information

അടിവയറ്റിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കാം

ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം. വയറിലെ കൊഴുപ്പ് അഥവാ വിസറൽ ഫാറ്റ് ആണ് കുറയ്ക്കാൻ ഏറെ പ്രയാസം. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം.അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രോട്ടീൻ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…ബ്രൊക്കോളി ആണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. അര കപ്പ് ബ്രൊക്കോളിയിൽ രണ്ട് ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഫൈബറും ധാരാളം അടങ്ങിയ ബ്രൊക്കോളി വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താം. […]Read More

Business

ഇന്നത്തെ സ്വർണ്ണ വില

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർധനവ്. ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന് 10 രൂപ കൂടി. 5360 രൂപയാണ് ഇന്നത്തെ വിപണിവില. പവന് 80 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 42880 രൂപയാണ്. കഴിഞ്ഞദിവസം ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന് 5135 രൂപയായി കുറഞ്ഞിരുന്നു.Read More

Health Viral news

നായകൾക്ക് വേണ്ടി ഒരു ധാബ

ഇൻഡോറിൽ ഇപ്പോൾ നായകൾക്ക് വേണ്ടി ഒരു ഭക്ഷണശാല തന്നെ തുറന്നിരിക്കുകയാണ്. അതിന്റെ പേരാണ് ദ ​ഡോ​ഗി ധാബ. ഇവിടേക്ക് പെറ്റുകൾക്കും അതുപോലെ അവരുടെ ഉടമകൾക്കും പ്രവേശനമുണ്ട്. നായപ്രേമികളായ ബൽരാജ് ജാലയും ഭാര്യയും ചേർന്നാണ് ഈ വ്യത്യസ്തമായ ഭക്ഷണശാല സ്ഥാപിച്ചത്. ഇവിടെ നായകൾക്കായി ഭക്ഷണം, താമസ സൗകര്യം, ജന്മദിന പാർട്ടിക്ക് വേണ്ടിയുള്ള സൗകര്യം എന്നിവയെല്ലാം ഉണ്ട്.Read More